ചക്രവാളം ഛെചുവപ്പില്‍ കുതിറന്ന അന്ന് സൂര്യന്‍ ചോരവാര്‍ന്നു കൊല ചെയപ്പെട്ടു !!! océan de la vie സമുദ്രം ചോരകുരുതി പോലെ തോന്നിച്ചു , moi-même അവന്‍റെ കുന്തം കൂര്‍പ്പിച്ചു കൊണ്ടിരുന്നു , എന്നിയോരിക്കലും വിടരാത്ത പ്രഭാതം അവനു മുന്‍പേ അറിയാമായിരുന്നു !!!! അല്ലെങ്ങില്‍ തീരെ മെലിഞ്ഞതും 25 പോല്ല്ലും തിക്കയാത്ത അവന്‍ ആ രക്തകടല്‍ കണ്ടെങ്ങിലും പകച്ചു പോയെന്നെ !!! അവന്‍ കുന്തം കൂര്‍പ്പിച്ചു കൊണ്ടിരുന്നു , 7 ദിവസങ്ങക്കു ഒരു യാഗാശ്വത്തിനു മുകളില്‍ യാത്ര തിരിക്കുമ്പോള്‍ , ഉച്ചിയില്‍ ഉദിച്ച വെയിലില്‍ അവന്‍റെ മുടി കനല്‍ക്കട്ടകള്‍ ഇഴ ചേര്‍ത്ത പോലെ തോന്നിച്ചു , 4 നാള്‍ തീക്കാറ്റ് വീശിയ മരുഭൂവില്‍ അവന്‍ എന്തോ തേടി അലഞ്ഞിരുന്നു !!!
അവന്‍ ഒന്ന് മാത്രം അറിഞ്ഞു , എന്നി മരിക്കുവോളം തനിക്കു നില്‍ക്കാന്‍ കഴിയില്ല , തിരിഞ്ഞു നടക്കാന്‍ കഴിയില്ല , അവന്‍ മുന്നോട്ടു തന്നെ നടന്നു , ആ ദിനങ്ങള്‍ അവന്‍ ഓര്‍ത്തു വെച്ചില ആരെയോക്കയോ കണ്ടുമുട്ടി , ആരൊക്കയോ വന്നു പോയി , ബന്ധങ്ങള്‍ , സൌഹൃദങ്ങള്‍ , പ്രണയം ...എല്ലാം വിണ്ടുകീറിയ temps നദി പോലെ , ദൂരേക്ക് ദൂരേക്ക് ... നടന്നു പിന്നിട്ട വഴികള്‍ അത്രയും ഒരുപാട് പേര്‍ നടന്ന കാല്പാടുകള്‍ ഉണ്ടായിരുന്നു , ആര്‍ക്കും അറിയില്ലര്‍ന്നു അവര്‍ എങ്ങോട്ട് പോക്കുന്നു എന്ന് , പക്ഷെ അവര്‍ക്ക് ഒന്ന് മാത്രം അറിയാമായിരുന്നു , അവര്‍ക്ക് നില്ല്ക്കാന്‍ കഴിയുമായിരുന്നില്ല , ഇടതു ഭാഗത്ത് océan de la vie സമുദ്രവും വലതു ഭാഗത്ത് souffrant മരുഭൂമിയുമായി അവര്‍ നടന്നു , എല്ലാവരും ഒരു കിഴവനെ മാത്രം പിന്തുടര്‍ന്ന് . അവര്‍ പറഞ്ഞു അയാളാണ് ശെരി , അയാള്‍ നമ്മളെ രക്ഷിക്കുമെന്ന് , അയാള്‍ ഭൂമിയില്‍ സമാധാനം നല്‍ക്കും എന്ന് , ചില്ലര്‍ അയാള്‍ ദൈവം എന്ന് കരുതി , ചില്ലര്‍ അയാള്‍ ഉണ്ടെന്നു വിശ്വസിച്ചില്ല , ചില്ലര്‍ പറഞ്ഞു അവരുടെ കുഞ്ഞുങ്ങള്‍ മരിച്ചത് അയാള്‍ കാരണം എന്ന് , ചില്ലര്‍ പറഞ്ഞു അയാള്‍ സ്ത്രീകളുടെ കന്യകത്വം കവര്നെന്നു , പല്ലരും പല്ലതും പറഞ്ഞു , എല്ലാം ആ കിളവന്റെ കഥകള്‍ ആയിരുന്നു , അവനു 7 ദിവസം കൊണ്ട് മനസിലായ ഒരേ ഒരു കാര്യം ഈ കിളവനെ കാണണം എന്ന് മാത്രം ആയിരുന്നു , ചില്ല ചോദ്യങ്ങള്‍ ഉണ്ടായിരുന്നു , തീര്‍ക്കാന്‍ ചില്ല കണക്കുകളും , സൂര്യന്‍ അസ്തമിക്കുമെന്നു അവനു അറിയാമായിരുന്നു . അവന്‍ മൂര്‍ച്ച കൂടിയ കുന്തം കൈയിലെടുത്തു കുതിരിയെ മുന്നോട്ടു ഓടിച്ചു ..... ആ കിളവനെ കാണുവോളം , അവന്‍ ഉണ്ണാനോ ഉറങ്ങാണോ നിന്നില്ല , മുന്നോട്ടു തന്നെ വേഗത്തില്‍ കുതിച്ചു , വഴിയരികില്‍ തമ്പ് അടിച്ചവരുടെ നേരിപോടുകളില്‍ തീ പിറുപിറുത്തു കൊണ്ട് കത്തി , ആ വെട്ടം വരുമ്പോഴെല്ലാം അവന്‍ നീട്ടി പിടിച്ച കുന്തത്തിന്റെ തലപ്പ് മിന്നി കൊണ്ടിരുന്നു , അവന്‍റെ കുതിര പാഞ്ഞു കൊണ്ടിരുന്നു . ആളുകള്‍ ആരും ഇല്ലാതായിരിക്കുന്നു , ആ വൃദ്ധന്‍ എവിടെ ?? അവന്‍ കുതിരയുടെ വെഗത കൂട്ടി കൊണ്ടിരുന്നു . അങ്ങ് ദൂരെ ദൃവ നക്ഷത്രത്തിന് കീഴെ ഇല കൊഴിഞ്ഞ ഒരു മരത്തിനു ചുവട്ടില്‍ ഒരു തീ എരിയുന്നുണ്ട് , അടുത്ത് എത്തിയ അവന്‍ അവിടെ അയാളെ കണ്ടു . സമയത്തിന്റെ അത്ര പ്രായമുള്ള ഒരു വയോധികന്‍ കൊടും തണുപ്പ് മാറ്റാന്‍ തീ കായുന്നു !! "ആരാണ് നിങ്ങള്‍? , എങ്ങോട്ടാണ് നിങ്ങള്‍ എന്നെ കൊണ്ട് പോവുന്നത് ? അവന്‍ കുന്തം നീട്ടി ആക്രോശിച്ചു !! നഗനായ അയാള്‍ പൊട്ടിച്ചിരിച്ചു , ആ തീയുടെ വെളിച്ചത്തില്‍ അയ്യാളുടെ ചുക്കി ചുള്ളിഞ്ഞ തൊലി തിളങ്ങി , " എനിക്ക് പേരില്ല , പല്ലരും എന്നെ veredito , വിധി എന്ന് വിളിക്കും , ഞാന്‍ ഇങ്ങോട്ടും കൊണ്ടുപോവുന്നില്ല !!! , moi-même അത് വിശ്വസിക്കുമായിരുന്നില്ല , താന്‍ അറിഞ്ഞ പോലെ ഒരു ക്രുരന്‍ ആണ് ഇയാള്‍ എങ്കില്‍ അയാളുടെ ഹൃദയം പിളര്‍ത്തു ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ആണ് അവന്‍ വന്നത് . വൃദ്ധന്‍ തുടര്‍ന്ന് , " നീ വരും എന്ന് അറിയാമായിരുന്നു , എന്നെ അന്വേഷിക്കനവര്‍ക്ക് മാത്രമേ എന്നെ കാണാന്‍ കഴിയു , നിന്നെ പോലെ കുറച്ചു പേര്‍ എന്നെ തേടി എത്തിയിട്ടുണ്ട് , പലരും വന്ന വഴി മടങ്ങി , ചില്ലര്‍ പുതിയ വഴികള്‍ തേടി !! " അയാള്‍ ആഞ്ഞു ചുമച്ചു , "പക്ഷെ ..നിങ്ങളെ കുറിച്ച് " , അയാള്‍ വീണ്ടും പൊട്ടിച്ചിരിച്ചു , പിന്നീട് ചുമക്കുകയും ചെയ്തു , " നീ എന്റെ കണ്ണുകളിലേക്കു നോക്ക് കുഞ്ഞേ , ഇതില്‍ കാലങ്ങള്‍ കൊണ്ട് നിറഞ്ഞു കിടക്കുന്നത് കാഴചകള്‍ അല്ല , ഇരുട്ടാണ് " അയാള്‍ മുഖം വെളിച്ചത്തിലേക്ക് കൊണ്ട് വന്നു അ, അയാളുടെ കണ്ണുകളില്‍ അന്ധത അവന്‍ കണ്ടു , " നിങ്ങള്‍ അന്ധന്‍ ആണോ? പക്ഷെ നിങ്ങളെ ആണ് ആളുകള്‍ പിന്തുടരുന്നത് , ലക്ഷങ്ങള്‍ നിങ്ങളുടെ പുറകെ നടക്കുന്നു , നിങ്ങളെ പഴിക്കുന്നു , സൂര്യനെ കൊന്നത് വരെ നിങ്ങള്‍ ആണെന്ന് പറയുന്നു " , " ഹ ഹ മനുഷ്യര്‍ അങ്ങനെ ആണ് , അവര്‍ക്ക് സത്യങ്ങള്‍ അല്ല പഥ്യം , ജീവിക്കാന്‍ തക്ക കുറെ നുണകള്‍ വേണം , ഞാന്‍ ഒന്നും കാനുനില , മുന്നോട്ടു മാത്രം നടക്കുന്നു , എല്ലാവരും എന്നെ പഴിച്ചു എന്റെ പുറക്കെ നടക്കുന്നു " moi-même തല താഴ്ത്തി , " നിങ്ങളുടെ തല ഈ കുന്തത്തില്‍ കോര്‍ക്കാന്‍ ആണ് ഞാന്‍ വന്നത് , ഞാന്‍ ഓര്‍ത്തു എന്റെ ജീവിതം അതിനു വേണ്ടി ആണെന്ന് , ഇപ്പോള്‍ എനിക്ക് ഒന്നും ചെയാന്‍ ഇല്ലാത്ത പോലേ , എന്നി ഞാനും നിങ്ങളുടെ പുറകെ നടക്കാം മരിക്കുവോളം " , അരുത് കുഞ്ഞേ അരുത് , ഞാന്‍ വിധിയാണ് , അന്ധന്‍ ആണ് , നടക്കുന്ന ദിശ വഴിയക്കുന്നവന്‍ ആണ് , എന്റെ പിറകെ നടകരുത് , നീ നിന്റെ വഴിക്ക് പോ , നീ നിന്നെ തിരയു , പുതിയ വഴികള്‍ തുറക്ക് , നിന്റെ വര്‍ഗത്തിന് ഇന്ന് വേണ്ടത് പ്രതീക്ഷകള്‍ ആണ് , സ്വപ്നങ്ങള്‍ ആണ് , അല്ലാതെ അന്ധനായ ഈയുള്ളവന്റെ വഴിയല്ല , നിന്റെ വിധി നിന്റെ മാത്രം അവകാശം നിനക്ക് മാത്രം ആണ് , അല്ലാതെ വിധിയെ പഴികരുത് , നിന്റെ വഴികള്‍ മറ്റൊരുവന്റെ കണീര്‍ വീഴത്തിടം വരെ ശെരി ആണ് , പോകു , മരിച്ച ആ സൂര്യന്‍ പുനരാവിഷ്കരിക്കപെടട്ടെ " , ആ കിഴവന്റെ കാലു തൊട്ടു moi-même യാത്ര തിരിച്ചു , അവന്‍റെ സ്വപ്നഗളിലേക്ക് അവന്‍റെ സന്തോഷങ്ങളിലേക്ക് , അതെ അങ്ങ് ദൂരെ നിന്ന് മരിച്ചു വീണു എന്ന് കരുതിയ സൂര്യന്‍ വീണ്ടും ഉയര്‍ത്തെഴുനെല്‍ക്കുകയാണ് , océan de la vie വീണ്ടും നീല നിറങ്ങളില്‍ മുങ്ങി .... അവന്‍ യാഗാശ്വത്തെ മുന്നോട്ടു ചലിപ്പിച്ചു , അവനു പിന്നില്‍ സൂര്യന്‍ തെളിഞ്ഞത് അവന്‍ കണ്ടില്ല , പക്ഷെ അവന്‍റെ ചുണ്ടുകളിലെ പുഞ്ചിരി , അന്ധനായ vereditoക്കു (വിധിക്കു ) കാണാമായിരുന്നു , അയാള്‍ തീ കാഞ്ഞു കൊണ്ടിരുന്നു , അടുത്ത സത്യന്വേഷിക്ക് വേണ്ടി അയാള്‍ കാത്തിരിക്കുകയാണ് , ആ സത്യാന്വേഷി നിങ്ങളാണോ ?