Saturday, 30 January 2016

ജീവിതം


സമയത്തിന് അറിയാത്ത സമയം


കട്ടന്‍ കാപ്പി


ഇന്സോമ്നിയ


ടെന്‍ഷന്‍


കടല്‍ പോലെ


അത് നാം ആയിരുനെന്നെ


രാത്രിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍


ഒറ്റ വരി പാത


പ്രിയപ്പെട്ടവളെ


വടക്കോട്ട്‌


യാത്ര



Tuesday, 19 January 2016

അമ്മൂമ


വരും വഴി പതിവായി ഞാൻ
പോക്കുവാറുണ്ട് ...
ആ ജാലകത്തിനരുകിൽ...
അഴികളിൽ മുഖം ചേർത്ത്
ഉറക്കെ വിളിക്കും ഞാൻ
നിദ്രയിൽ മുഴുകും കണ്ണുകൾ തുറന്നു
വിറയാർന്ന കൈകളാൽ നെറ്റിയിൽ തൊട്ടു
ആ ജാലകം നോക്കിയെൻ പേര് ചൊല്ലി
വിളിച്ചു ചോദിച്ചിടും ..." ആരെൻ ഉണ്ണിയോ?"
പൂർണാചന്ദ്രൻ ഉദിക്കുമ്പോൽ നിറഞ്ഞ ചിരിയും !
തുടർന്ന് സ്നേഹത്തിൽ പൊതിഞ്ഞ ഒരു 100 ചോദ്യങ്ങൾ
ആ സ്നേഹമഴയിൽ കുതിർന്നു , മനം നിറയെ ചിരിച്ച കാൽ ചുവട്ടിൽ കുളിച്ചു
കാലതൊട്ടു വന്ദിച്ചു ചെന്ന് ഇരുന്നീടും
ഒരു കൊച്ചു കുഞ്ഞായി മാറിയൊരെൻ
അമ്മൂമ്മയുടെ നൂറു , നൂറായിരം കഥകൾ കേൾക്കാൻ
പാറഞ്ഞതൊക്കെ ചെയ്‌താൽ
സ്നേഹത്താൽ തൂവൽ തോൽക്കും ആ
കൈ കൊണ്ട് മെലെയൊന്നു മുഖത്ത് തലോടിടും
 ആ ദിവ്യ സ്നേഹത്തിൻ ദേവി ഭാവം
കർമ്മത്തിൽ അമ്മയും , സമയത്തിൽ ഗുരുവും
സാമീപ്യത്തിൽ തണലുമായൊരേൻ
അമ്മൂമ്മ ...
ഈ ജന്മം സമർപ്പിച്ചിടാം ആ കാൽ ചുവട്ടിൽ
എന്ന് കണ്ണീരിൽ ചൊല്ലവെ
കണ്ണീർ തുടച്ചു ചൊല്ലുന്നു
കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾ
" നീല കരയുള്ളൊരു മുണ്ടു വേണം
ഓണം നാൾ രാവിലെ ഉണർന്നിടേണം
രാവിലെ നന്നായി കുളിച്ചിടേണം
കുളി കഴിഞ്ഞു തൊടുവാൻ ഭസ്മവും
ഉടുക്കുവാൻ ഈ മുണ്ടും വെച്ചിടേണം
നിൻ കൈയാൽ എന്നെ നീ ഊട്ടിടെണം"
വിടർന്ന പൂവ് പോൽ മണമുള്ള ഓർമ്മകൾ ...
കാലം കിടന്നു പോയി ...
ഒന്നും പറയാതെ , ആരോടും ചൊല്ലാതെ  നിത്യമാം നിദ്രയെ പുൽകി
താരപഥത്തിൽ നക്ഷത്രമായി
ആ കുളിർ തെന്നൽ മാറുന്നു
പഞ്ചഭൂതങ്ങളിൽ ലയിച്ചു
ചില ജീവനിൽ നിത്യമാം ഓർമ്മ നൽകി മടങ്ങവേ ..
അമ്മൂമേ , ഒന്ന് മാത്രം പറയട്ടെ
നന്ദി പറയാനില്ല വാക്കുകൾ
എങ്കിലും ഒരു നന്ദിയിൽ ഒതുക്കുന്നു

കാലം എത്ര കിടന്നു പോകിലും
എത്ര ഇലകൾ കൊഴിഞ്ഞെങ്കിലും
തിരിക്കെ വരുമ്പോളെല്ലാം
ജാലകത്തിലൂടെ നോക്കവേ
ഒഴിഞ്ഞു കിടക്കുമാ കാട്ടിലാണെന്റെ
വേദന
ഇമ്പമേറുമാ വിളിയോന്നു കേൾക്കയില്ലെന്നുള്ളതാണെൻ
ശൂന്യത
-ഹരി