
എല്ലാ ദിവസോം ഞങ്ങൾ ഉറങ്ങുമ്പോ ദൈവം കാവലിരിക്കും
ഇന്ന് ദൈവം ഉറങ്ങിക്കോ
ഞങ്ങൾ കാവലിരിക്കാം
ദൈവം ഉറങ്ങാൻ കിടന്നു
പക്ഷെ കണ്ണ് അടക്കാൻ പറ്റുന്നില്ല
രാവിലെ മുതൽ ജനപ്രവാഹം
ബെൻസ് കാർ മുതൽ മോന്റെ അഡ്മിഷൻ , മോള്ടെ കല്യാണം , തലേന്ന് എടുത്ത
ലോട്ടറി , പ്രൊമോഷൻ , വീട് പണി അങ്ങനെ പല തരം ആവശ്യം , എന്നിട്ട് ഒരു 10 ഓ
100 ഓ ഇടും
എന്നിട്ട് പരിചയമുള്ള ആളെ കണ്ട ഇത്തിരി പരദൂഷണം , നാട്ടു കാര്യം , അതും
ഉറക്കെ ..ഇടയ്ക്കു മൊബൈൽ അടിക്കുന്ന കേൾക്കാം , ഉച്ചഭാഷിനിയിൽ ഉച്ചത്തിൽ
ദൈവനാമം , പ്രസാദം എന്ന് വിളിപേരുള അന്നധാനം ഒന്നും രണ്ടും തവണ വാങ്ങി
ഭോജനം , വീട്ടിൽ അന്ന് അടുപ്പ് പുകയില്ല , പ്രസാദം ഉണ്ടല്ലോ , അത് യുദ്ധ
സമയത്ത് രെഫുഗീ ക്യാമ്പിൽ ഭക്ഷണം കൊടുക്കുന്നതിലും കഷ്ടമാണ് , ഉച്ച കഴിഞ്ഞു
വൈകുനേരം ആയ പിന്നെയും അത് തന്നെ , 7 മണിക്ക് നടയോന്നു അടച്ചു , കണ്ണ്
അടയ്ക്കാം എന്ന് വെക്കുമ്പോ പഞ്ചവാദ്യം , തായബക , ചെണ്ടമേളം , അത് കഴിഞ്ഞാൽ
തീരുമോ ? ദൈവത്തിനു ഉറങ്ങാൻ ഉറക്കം ഒഴിക്കുന്ന ഭക്തർക്ക് ഉറക്കം വരാതെ
ഇരിക്കാൻ നൃത്തനൃത്യങ്ങൾ , ഗാനമേള , നാടൻപാട്ട് , സിനിമാറ്റിക് ഡാൻസ്
ദൈവം ഉറക്കം കിട്ടാതെ കുറേനേരം തിരിഞ്ഞും മറിഞ്ഞും കിടന്നു
എന്നിട്ട് എഴുന്നേറ്റിരുന്നു പുഞ്ചിരിച്ചു
“ സൂപ്പര്മാനും അണ്ടര്‍വെയറും “
ശാന്ത സമുദ്രത്തിന്റെ മുകളിലൂടെ പറക്കുമ്പോള്‍ സൂപ്പര്മാംന്റെ മനസ്സു നീറി പുകയുകയായിരുന്നു. മുഖത്ത് വീശി അടിക്കുന്ന
കാറ്റില്‍ പോലും ആ കണ്ണുകള്‍ ഇമ്മവെട്ടിയത് പൊല്ലുമില്ല്ല . സഹായങ്ങള്‍
ഇതിനു മുന്പും ഒരുപാടു ചെയ്തിട്ടുണ്ട് , പക്ഷെ അടിച്ചു വെച്ച പുതിയ
കുപ്പായമിട്ട് ( നീല ഷര്ട്ട്ൊ , നീല പാന്റ് , ഷര്ട്ടിെല്‍ “ സ് “ , പിന്നെ
ഒരു 2 മീറ്റര്‍ ചുവന്ന തുന്നിയും ) , ഇത് ആദ്യമാണ് , അതില്‍ തന്നെ ഇത്ര
വലിയ നാണകേട്. അയാള്‍ ഓര്ത്തു രാവിലെ സാന്‍ ഫ്രാന്സിെസ്കോയില്‍ ഉള്ള
വീട്ടില്‍ അമ്മയോടൊപ്പം ഗോതമ്പ് കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ,
മെട്രോപോള്ളിസ് നഗരത്തിലേക്ക്( ഇന്നത്തെ വാഷിങ്ങ്ടോന്‍ ഡി സി) ഒരു ഉലക്ക
പതിച്ചു കൊണ്ടിരിക്കുന്നു എന്നാ വാര്ത്ത് കാണുന്നത് , ഏതാണ്ട് ഒരു 10
ആനയുടെ വലിപ്പം വരും , അതും ചുട്ടു പഴുത്ത് , ഒരാള്ക്കും എന്നി ഒന്നും
ചെയാനില്ല , മരിക്കുക തന്നെ , ആ നഗരം തന്നെ ഇല്ലാതാക്കും. , “ ഹൌ മെനി
കില്ലോമീടര്സകസ് ആര്‍ ദേര്‍ ഫ്രം വാഷിംഗ്‌ടന്‍ ഡി സി ടു സാന്‍
ഫ്രാന്സിസസ്കോ? “ , “ ദേര്‍ ആര്‍ കിലോമീറ്റര്സ സ് ആന്ഡ്ക
കില്ലോമീട്ടര്സ്സു ഫ്രം സാന്‍ ഫ്രാന്സിസ്കോ ടു വാഷിങ്ങ്ടോന്‍ ഡി സി “ അത്
പറയുമ്പോള്‍ അമ്മ കരയുകയായിരുന്നു. പിന്നെ എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു ,
ഇറങ്ങാന്‍ നേരത്താണ് പറ്റിയ അമിളി മനസിലായത് , തിരക്കില്‍ ഉള്ളില്‍ ഇടണ്ട
അണ്ടര്വെ്യര്‍ പുറത്തു. ഇതൊക്കെ ആര്ക്കും പറ്റാവുന്ന കാര്യമാണ് , 2
മിനിറ്റില്‍ ഉള്ളക്ക നഗരത്തിനു തൊട്ടു മുകളില്‍ എത്തും , അപ്പൊ എന്താണ്
ചെയണം എന്നാ ഇവര്‍ കരുതുന്നത് , പുതിയ കുപ്പായമിട്ട് കുളിച്ചു കുറി തൊട്ടു
വരണം എന്നോ? ജീവിതത്തില്‍ ചില സന്ദര്ഭനങ്ങള്‍ അങ്ങനെയാണ് തെറ്റ് പറ്റി
എന്നും തിരുത്താന്‍ കഴിയില്ല എന്നും മനസിലാവുന്നത് ഒപ്പമായിരിക്കും . എന്നി
ഒന്നും നോക്കാനില്ല , “ മുത്തശി കത്തോണെ” എന്ന് പറഞ്ഞു ഒറ്റ പോക്ക ,
ചെന്ന് ഇടിച്ചത് ഉല്ലകയില്‍ , ഒരു കില്ലോമീറ്റര്‍ താഴെ ജനസമൃദ്ധമായ നഗരം ,
താങ്ങി നിര്തിയാതെ ഓര്മകയുള്ളൂ , നടുവൊന്നു ഉള്ളുക്കി . ഒരു പത്തു മിനുട്ട്
അനങ്ങാന്‍ പറ്റിയില്ല , ആരും ഫോട്ടോ എടുകരുതെ എന്ന് വിചാരിച്ചു
നിക്കുമ്പോള്‍ ഒരു 10 ഫോടോയെങ്ങിലും എടുത്തു കാണും. ചുവപ്പ് കളര്‍ ആയതു
കൊണ്ടും , ഒരു കുരുത്തംകേട്ട ചെക്കന്റെ ഒടുക്കത്തെ കണ്ണും , “ ആയീ ദെ അത്
പുറത്തിട്ടിരിക്കുന്നു “ അവന്‍ കൂവി വിളിച്ചു . നാണം കെട്ടു , ഫോട്ടോയും
ഉണ്ട് , സര്വ“ശക്തിയും സംഭരിച്ചു എടുത്തു പൊക്കി ആ സാധനം കടലില്‍ ഇട്ടു.
എന്നിട്ട് ശാന്ത സമുദ്രത്തിന്റെ മുകളിലൂടെ പറന്നു , ആ നഗരത്തില്‍ നിന്ന്
ദൂരെ , എപ്പോ ജപ്പാന്‍ കാണാം. എന്ത് നന്ദി കേട്ടവര്‍ ആണ് അവര്‍ , അവര്‍
അങ്ങനെ ആണ് എന്ന് പ്രപഞ്ചം മൊത്തം അറിയാം . ആ സാരമില്ല ഞാന്‍ തെറ്റ്
ചെയ്തിട്ടില , ഒരുപ്പാട് പേരുടെ ജീവന്‍ ഇന്ന് രക്ഷപ്പെട്ടു , എന്നിയും
സഹായിക്കും , ആര് എന്ത് പറഞ്ഞാലും , ഈ ലോകത്ത് നന്മ ചെയാന്‍ ഒരു മാതൃകക
വേണം , നാളെ പേപ്പര്‍ തൊടണ്ട , എന്നെ നാളെ അതില്‍ നാണം കെടുത്തും , ആ
പോട്ടെ “ . സൂര്യന്‍ താഴ്ന്നു തുടങ്ങിയിരുന്നു
പക്ഷെ
ഉണ്ടായതു മറ്റൊനാണ് , ആരും അതിനെ പറ്റി മിണ്ടിയില്ല , മാത്രമല്ല ഒരു പാട്
പേര് ഇത് അനുഗരിക്കാന്‍ തുടങ്ങി , ഇത് വരെ അത് ഉപയോഗിക്കാത്തവര്‍ പോല്ലും
അതും പുറത്തു ധരിച്ചു നടുക്കുനത് കണ്ടു മൂകത്തു വിരല്‍ വെച്ചു , “ ആ
ഇല്ലാതെ ഇരിക്കുനതിലും ഭേദം “ , അതൊരു ഫാഷന്‍ തന്നെ ആയി , റോഡു സൈഡില്‍
പട്ടിണിയും പരിവട്ടവുമായി ഇതു കച്ചവടം ചെയ്ത നാരായനെയ്ട്ടന്‍ ഒറ്റ
ആഴ്ചയില്‍ പുതിയ വീട് വെച്ച് , പ്രശസ്ത രാഷ്ട്രിയ നിരീക്ഷകനായ ഗബ്രിയല്‍
ഗോന്സല്വചസ്സ് ഇങ്ങനെ പറഞ്ഞു “ ഉള്ളില്‍ ഉള്ളതൊന്നും മറച്ചു
വെക്കാനിലെന്നും , തനിക്കു രഹസ്യങ്ങളില്‍ ഇല്ല എന്നുമുള്ള സുധീഘമായ
സുതാര്യതയുടെ ജീവിക്കുന്ന യഥാര്ത്യമാണ് ഈ മഹാനായ മനുഷ്യന്‍ നമ്മുക്ക്
കാണിച്ചുതരുന്നത് “ , അന്ന് തൊട്ടാണ് മനുഷ്യറെ ജീവിതത്തിന്റെ ഭാഗമായി ഇതു
മാറിയത് , ഇന്നും ന്യൂ ജനറേഷന്‍ ട്രെണ്ടുകളില്‍ ഇതിന്റെ പരസ്യപ്പെടുതലിനു
അമിത പ്രാധാന്യം ഉള്ളതായി നമ്മുക്ക് കാണാം , സൂപ്പര്മാരന്റെ സുധാര്യത
ഇല്ലെങ്കിലും , ഫാഷന്‍ മാളുകളിലും , ബസ് സ്റ്റാന്റ്ടിലും ഇത്തരം
പരസ്സ്യപെടുത്തലുമായി യുവ തലമുറയെ കാണാം . ഈ കഥയില്‍ നിന്ന് കിട്ടുന്ന
ഗുണപാഠം എന്താണ് . നന്മ ചെയുന്ന ആളുകളുടെ തെറ്റുകള്‍ പൊറുക്കപെടും , അത്
കൊണ്ട് എല്ലാവരും നന്മകള്‍ ചെയുക , ലോകം ഒരു മലര്‍വാടി ആക്കുക
