Sunday, 2 March 2014

ശിവ രാത്രി



എല്ലാ ദിവസോം ഞങ്ങൾ ഉറങ്ങുമ്പോ ദൈവം കാവലിരിക്കും
ഇന്ന് ദൈവം ഉറങ്ങിക്കോ
ഞങ്ങൾ കാവലിരിക്കാം
ദൈവം ഉറങ്ങാൻ കിടന്നു
പക്ഷെ കണ്ണ് അടക്കാൻ പറ്റുന്നില്ല
രാവിലെ മുതൽ ജനപ്രവാഹം
ബെൻസ്‌ കാർ മുതൽ മോന്റെ അഡ്മിഷൻ , മോള്ടെ കല്യാണം , തലേന്ന് എടുത്ത ലോട്ടറി , പ്രൊമോഷൻ , വീട് പണി അങ്ങനെ പല തരം ആവശ്യം , എന്നിട്ട് ഒരു 10 ഓ 100 ഓ ഇടും
എന്നിട്ട് പരിചയമുള്ള ആളെ കണ്ട ഇത്തിരി പരദൂഷണം , നാട്ടു കാര്യം , അതും ഉറക്കെ ..ഇടയ്ക്കു മൊബൈൽ അടിക്കുന്ന കേൾക്കാം , ഉച്ചഭാഷിനിയിൽ ഉച്ചത്തിൽ ദൈവനാമം , പ്രസാദം എന്ന് വിളിപേരുള അന്നധാനം ഒന്നും രണ്ടും തവണ വാങ്ങി ഭോജനം , വീട്ടിൽ അന്ന് അടുപ്പ് പുകയില്ല , പ്രസാദം ഉണ്ടല്ലോ , അത് യുദ്ധ സമയത്ത് രെഫുഗീ ക്യാമ്പിൽ ഭക്ഷണം കൊടുക്കുന്നതിലും കഷ്ടമാണ് , ഉച്ച കഴിഞ്ഞു വൈകുനേരം ആയ പിന്നെയും അത് തന്നെ , 7 മണിക്ക് നടയോന്നു അടച്ചു , കണ്ണ് അടയ്ക്കാം എന്ന് വെക്കുമ്പോ പഞ്ചവാദ്യം , തായബക , ചെണ്ടമേളം , അത് കഴിഞ്ഞാൽ തീരുമോ ? ദൈവത്തിനു ഉറങ്ങാൻ ഉറക്കം ഒഴിക്കുന്ന ഭക്തർക്ക്‌ ഉറക്കം വരാതെ ഇരിക്കാൻ നൃത്തനൃത്യങ്ങൾ , ഗാനമേള , നാടൻപാട്ട് , സിനിമാറ്റിക് ഡാൻസ്
ദൈവം ഉറക്കം കിട്ടാതെ കുറേനേരം തിരിഞ്ഞും മറിഞ്ഞും കിടന്നു
എന്നിട്ട് എഴുന്നേറ്റിരുന്നു പുഞ്ചിരിച്ചു

No comments:

Post a Comment