Thursday, 12 November 2015

യക്ഷി

ഇടവപാതി പെയ്തൊഴിഞ്ഞൊരു പാതിര
ഇത്തിരിവേളകള്‍ ഒത്തിരി വിട്ടിറ്റിറ്റായി
വീഴുന്നുണ്ടീയിലകളില്‍ ഇണപ്പോലൂറുന്ന തണുനീര്‍
അന്നും പതിവുപോല്‍ ആ പാലമരത്തിന്‍ കീഴില്‍!!!
കാഴ്ച കനിയാത്തൊരിരുട്ടില്‍!
മൃദു മന്ദഹാസമായവള്‍ വന്നു ,
ഇടതൂര്‍ന്നരുവിപ്പോല്‍ നിലം മുട്ടും മുടിയും ,
മഷിയെഴുതിയ വിടര്‍ന്ന മാനിന്‍ കണ്ണും ,
മുല്ലപ്പോല്‍ അഴകുള്ള മൂക്കും
ചെമ്പനീര്‍ ചെമപ്പുള്ള ചുണ്ടും
ചിലുചിലമ്പും കൊല്ലുസ്സും
കഴിഞ്ഞകാലത്തില്‍ ആരോ നല്കിയൊരിത്തിരി-
-ചുണ്ണാമ്പുമായവള്‍  വഴിയില്‍ കാത്തുനിന്നു!
മരണം പുല്‍കി മരിക്കാതവള്‍
മരണമില്ലാത്ത മരണത്തെ പുല്‍കി
ഏകാന്തതയുടെ നിരാലംബതയില്‍
അവള്‍ കനല്‍ കെടുവോളം കരഞ്ഞിരിക്കാം
കാത്തിരിക്കാന്‍ കാതില്‍ പറഞ്ഞു കാതങ്ങള്‍ നീണ്ട
രാവുകള്‍ നല്‍കിയ കാമുകനെയോര്‍ത്തായിരിക്കാം
കാമം മാത്രം കാംഷിച്ച പുരുഷാധിപത്യത്തെ
ആദ്യമായെതിര്‍ത്ത,
കരിമ്പനക്കു കീഴെ സത്യാഗ്രഹമിരുന്ന,
ഒരു നുള്ളു ചുണ്ണാമ്പില്‍
പുരുഷന്‍റെ അല്‍പ്പത്ത്വമളന്ന
ആദ്യത്തെ " ഫെമിനിസ്റ്റ് " അവളായിരിക്കാം !!

  

Wednesday, 4 November 2015

നിഴലുകള്‍


സൂര്യതാപ ശുഭസമരങ്ങളായ പകലുകളില്‍
മന്ദാരമേ മലരേ നിന്നെ ഞാനെന്‍
നിഴലില്‍ കാത്തേനെ...
തിങ്കള്‍ പൂക്കും തിരുവാതിരയുടെ
നിശാഭംഗിയില്‍ , നിദ്രനീളുമീ തണുപ്പില്‍
നിന്റെ നിഴലില്‍ഞാന്‍ നിന്നെ സ്വന്തമാക്കിയേനേ
എന്‍ നിഴല്‍ നിന്നില്‍ അലിഞ്ഞേനേ
ഇന്നു എനിക്കില്ല
നിഴലുകള്‍
നീയും....
എങ്കിലും സഖേ ...നിറവില്‍ നിത്യശോഭയില്‍
എന്നില്‍ ഏറ്റവും സംശുദ്ധിയില്‍
നീ വര്‍ഷമാക്കുന്നു വസന്തമാക്കുന്നു ,
പ്രണയം , ദീപ്തം , സുന്ദരം
സത്യസന്ധമായ സൗഹൃദങ്ങളില്‍
സ്വര്‍ഗ്ഗം പിറക്കുന്നു..
മൗനരാഗങ്ങളുടെ നിത്യഹരിത വീണഗാനങ്ങളെനിയും
രാഗലായങ്ങളില്‍ ഓര്‍മ്മകള്‍ പെയ്യുംമ്പോളത
മഴയില്‍ ഒരു കുടയില്‍ നനയുന്ന
രണ്ടു നിഴലുകള്‍
ഒന്ന് നീയെങ്കില്‍ കൂടെ ഞാനായിരിക്കാം