സൂര്യതാപ ശുഭസമരങ്ങളായ പകലുകളില്‍
മന്ദാരമേ മലരേ നിന്നെ ഞാനെന്‍
നിഴലില്‍ കാത്തേനെ...
തിങ്കള്‍ പൂക്കും തിരുവാതിരയുടെ
നിശാഭംഗിയില്‍ , നിദ്രനീളുമീ തണുപ്പില്‍
നിന്റെ നിഴലില്‍ഞാന്‍ നിന്നെ സ്വന്തമാക്കിയേനേ
എന്‍ നിഴല്‍ നിന്നില്‍ അലിഞ്ഞേനേ
ഇന്നു എനിക്കില്ല
നിഴലുകള്‍
നീയും....
എങ്കിലും സഖേ ...നിറവില്‍ നിത്യശോഭയില്‍
എന്നില്‍ ഏറ്റവും സംശുദ്ധിയില്‍
നീ വര്‍ഷമാക്കുന്നു വസന്തമാക്കുന്നു ,
പ്രണയം , ദീപ്തം , സുന്ദരം
സത്യസന്ധമായ സൗഹൃദങ്ങളില്‍
സ്വര്‍ഗ്ഗം പിറക്കുന്നു..
മൗനരാഗങ്ങളുടെ നിത്യഹരിത വീണഗാനങ്ങളെനിയും
രാഗലായങ്ങളില്‍ ഓര്‍മ്മകള്‍ പെയ്യുംമ്പോളത
മഴയില്‍ ഒരു കുടയില്‍ നനയുന്ന
രണ്ടു നിഴലുകള്‍
ഒന്ന് നീയെങ്കില്‍ കൂടെ ഞാനായിരിക്കാം
No comments:
Post a Comment