Sunday, 22 June 2014

ഓര്‍മ്മ കറി

                                                                                     

വെറുതെ ഇരുന്നു മുഷിഞ്ഞപ്പോള്‍
കുറച്ചു "ഓര്‍മ"  പാചകം ചെയാം എന്ന്  കരുതി
കമ്പ്യൂട്ടറില്‍ സൂക്ഷിച്ച  ഇമെജുകള്ളില്‍ ഒരു 4 എണ്ണം
ചതുരത്തില്‍ 15mpxഇല്‍  മുറിച്ചതും
ഫേസ്  ബൂകിലെ   പഴയ ക്ലാസ്സമുറി കൂട്ടായമയില്‍ നിന്ന്
ഒരു 100 ഗ്രാം അപ്‌ലോഡ്‌ ചെയ്ത നിമിഷങ്ങള്‍  (ഉണക്കി പൊടിച്ചത് )
ഓടോഗ്രഫില്‍ നിന്ന്  മധുര സാഹിത്യം ഒരു 4 ടേബിള്‍ സ്പൂണ്‍

വിലകൂടിയ samsung  note  അടുപ്പില്‍ വെച്ചു
തിള്ളച്ചു പാകമായപോഴാണ്  ഉപ്പു ഇട്ടില്ലല്ലോ എന്ന്  ഓര്‍ത്തത്‌
ഉപ്പിനു വേണ്ടി കാള്‍ ലിസട്ടുക്കല്ലും , പെട്ടികുള്ളില്‍ സന്ദേശതിലും
പ്രൊജക്റ്റ്‌  സെമിനാര്‍ ഇ-മെയിലുകളും തപ്പി
പണ്ടെങ്ങോ ചെയ്ത പരിഷകാരതില്ലും , ഫോര്‍മാറ്റ്‌ കല്ലാപരിപാടിയില്ലും
ഉപ്പു ഒലിച്ചു പോയി കാണും
എങ്ങും കണ്ടില്ല
കറി തിള്ളച്ചു അടിയില്‍ പിടിച്ചു
ഓര്‍മ്മ കറി കരിഞ്ഞു


No comments:

Post a Comment