കല്യാണം ഉറപ്പിച്ച ശേഷമാ അവർ പെണ്‍കുട്ടിക്കു ചൊവ ദോഷമാണെന്ന് അറിഞ്ഞത് , പെണ് വീടുക്കാർ തങ്ങളെ പറ്റിച്ചെന്ന് മനസിലാക്കിയ അവർ കോപം കൊണ്ട് ജ്വലിച്ചു , ആ ചൂടിൽ അവിടെ വരള്ച്ച വരെ വന്നു , കത്രിന കൊടുങ്കാറ്റു അമേരിക്കൻ വൻകരയെ ലക്ഷ്യമാക്കി പാഞ്ഞ പോലെ ചെക്കൻ വീടുക്കാർ , പെണ്ണിന്റെ വീടിലേക്ക് വെച്ച് പിടിച്ചു , അവിടെ ചെന്നപോഴാനു പെണ്ണിന്റെ അച്ഛൻ സ്ത്രീധനം 50 പവൻ സ്വർണവും , ഒരു ബെൻസ് കാറുംമാണെന്ന് പറഞ്ഞത് , ചൊ വദോഷം അന്ന് എം ജി റോഡിൽ വെച്ച് ഒരു ബെൻസു കാര് ഇടിച്ചു മരിച്ചു എന്നാണു ഐയ്‌തീഹ്യം , എന്നിറ്റു കല്യാണം അവർ ഒരു ഞായറാഴ്ച നടത്തി , തിങ്കളാഴ്ച തൊട്ടു ജീവിതോം തുടങ്ങി , ഇപ്പോൾ സുഖമായി ജീവിക്കുന്നു , ചൊവദോഷം മാത്രം രക്തസാക്ഷിയായി
No comments:
Post a Comment