Sunday, 19 July 2015

മുത്തശ്ശി

             
ഇയിടെ രാത്രി എന്നും മഴയാണ് .....അപ്പു ഓര്‍ത്തു  രാവിലെ പെയുന്ന മഴ കൂടാതെയാണ് രാത്രി പെയുന്ന മഴ ...  രാത്രിമഴ കാണാന്‍ ഒരു പ്രത്യേക ചേലാണ് ...കൂടിയും കുറഞ്ഞും ...ഒരേ തലത്തില്‍ ലയത്തില്‍ , എല്ലാവരും ഗാഡ നിദ്രയില്‍ മുഴുക്കുമ്പോള്‍ മഴ ആ തക്കം നോക്കി വരും ...ആരോടോ രഹസ്യം പറയാന്‍ എന്നാ പോലെ , പിന്നെ വ തോരാതെ പറച്ചിലാണ് ? ആര്‍ക്കറിയാം ചില്ലപ്പോള്‍ പരിഭവം ആക്കും , ഇടയ്ക്കു പെട്ടന്ന് ശബ്ദം നില്ലക്കും , തിരിച്ചു മണ്ണും , മരങ്ങളും പറയുന്നത് കേള്‍ക്കുകയാനെന്നു തോന്നും , അങ്ങനെ മഴ ഒഴിഞ്ഞാല്‍ ഇലകളില്‍ തട്ടി താഴോട്ട് വീഴുന്ന വെള്ളത്തുള്ളികളുടെ മരമരം കേള്‍ക്കാം , ചീവിടുകള്‍ എല്ലാം കേള്‍ക്കുന്ന കാരണവന്മാരെ പോലെ അല്‍പ്പം ഗംബീര്യതോടെ മൂളും , പിന്നെ ആരെയോ ശകാരിക്കും വണ്ണം എല്ലാ ചീവിടുകളും ഉച്ച ഉയര്‍ത്തിയും , താഴ്ത്തിയും സംവദിച്ചു കൊണ്ട് ഇരിക്കെ മഴ പിന്നെയും വരും , പിന്നെയും കുറെ കഥകള്‍ ആണെന്ന് തോന്നുന്നു , തവള കരയുകയും , നത്തു കരയുന്നതും ഒക്കെ കേള്‍ക്കാം , പക്ഷെ ആരെയും കാണില്ല , ശബ്ദങ്ങള്‍ മാത്രം . സത്യത്തില്‍ ഇവര്‍ എന്തിനാണ് ഒളിച്ചു ഇരിക്കുന്നത് ? അതോ ഇവര്‍ ശബ്ദങ്ങള്‍ മാത്രം ആണോ ? മുത്തശ്ശി പണ്ട് പറയും യക്ഷികള്‍ അങ്ങനെയാണത്രേ . യക്ഷി വരുമ്പോഴാണ് പട്ടി ഓളിയിടുന്നതും , നത്തു കരയുന്നതും കേള്‍ക്കുന്നത് !! മുത്തശിക്ക് വയ്യാതെ ആവുന്നതിനു മുന്‍പ് എത്ര രസമാര്‍ന്നു , സന്ധ്യക്ക്‌ നാമജപം കഴിഞ്ഞാല്‍ പിന്നെ മുതസ്സിക്ക് ഉണ്നുന്നതിനു മുന്‍പ് മുറുക്കണം , അപ്പോള്‍ അപ്പു അടുത്ത് ചെന്ന് ഇരിക്കും , അപ്പുവിനു തോന്നിയതൊക്കെ പറയും , പാടത് കളിച്ചതും , മാങ്ങ ഒറ്റയെറിനു വീഴ്ത്തിയതും , ചെമ്പോത്തിനെ തപ്പി പോയതും ഒക്കെ . ഉണ്ട് കഴിഞ്ഞാല്‍ അപ്പു പിന്നെ മുത്തശിയുടെ മടിയില്‍ കിടക്കും , പിന്നെ മുത്തശിയുടെ ഊഴമാണ് . എത്ര എത്ര കഥകളാണ് , മുറുക്കി തുപ്പും പോലെ കടും നിറമുള്ള രസികന്‍ കഥകള്‍ . പക്ഷെ മുത്തശ്ശി ഇപ്പൊ കഥ പറയാറില്ല , പാവം വയ്യാതെ കിടക്കുകയാണ്
                                  അമ്മായി ഇടയ്ക്കിടയ്ക്ക് മുത്തശ്ശിയെ ചീത്ത പറയും , കിടക്കിയില്‍ മുത്തശ്ശി മൂത്രം ഒഴിക്കും ത്രെ !!! അത് എന്നിട്ട് നാട് നീളെ പറഞ്ഞു നടക്കും , എന്നിട്ട് വൈകുനേരം അപ്പുന്റെ അമ്മ ജോലി കഴിഞ്ഞു വന്നിട്ടാണ് കഴുക്കി മുണ്ട് മാറ്റി കൊടുക്കുക , എല്ലാം അപ്പുന്റെ അമ്മയാണ് ചെയുക്ക , അപ്പുന്റെ അമ്മ ടീച്ചര്‍ ആണ് , പക്ഷെ ആരെയും തല്ലില്ല ത്രെ , എല്ലാവര്ക്കും അമ്മയെ ഇഷ്ട്ട , അപ്പുനും ഇഷ്റ്റാ  , മുതസ്സിക്കും ഇഷ്ട്ട !! അമ്മ പൊന്നു പോലെ മുത്തശ്ശിയെ നോക്കും അല്ലാതെ അമ്മായിയെ പോലെ അല്ല !! എനാലും അമ്മായി അപ്പുറത്തെ വീട്ടില്‍ പോയി പറയും പണി ചെയുന്നത് മൊത്തം അമ്മായി ആണത്രേ !! കല്ല്‌ വെച്ച നുണ , അപ്പുന് ദേഷ്യം വന്നു , മുത്രം ഒഴിച്ച പിന്നെ ആ മുറിയില്‍ പോലും കേറില്ല. അമ്മാവന്‍ പട്ടാളത്തില്‍ ആണ് , കഴിഞ്ഞ ലീവിന് വന്നപ്പോ ഇവിടെ ആകിയിട്ടു പോയതാണ് . പാവം അമ്മയും മുത്തശ്ശിയും !!!
                              പക്ഷെ അപ്പു അങ്ങനെ അല്ല , മുത്തസ്സിക്ക് വെള്ളം കൊടുക്കും , മുണ്ട് വേറെ കൊടുക്കും , കഞ്ഞി കോരി കൊടുക്കും , അപ്പൊ മുത്തശ്ശി കരയും !! അപ്പു അപ്പൊ എല്ലാ പല്ലും കാട്ടി ചിരിക്കും , എന്നിട്ട് മുത്തശ്ശിയുടെ കൈയില്‍ ഉമ്മ വെക്കും , അപ്പൊ മുത്തശ്ശി ചിരിക്കും . കിക്കിളി ആവും ത്രെ ! "അപ്പു പോയി കളിച്ചോ !! " മുത്തശ്ശി ഇപ്പോഴും അങ്ങനെയ പറയ , പഠിക്കാന്‍ പറയില്ല , വികൃതി കാണിക്കരുത് പറയില്ല , കളിച്ചോ , ഊണ് സമയം ആണെകില്‍ കഴിച്ചോ ! ഇത് രണ്ടും മാത്രം!  പാവം മുത്തശ്ശി , അപ്പു ഓര്‍ക്കും , വല്ലുതായി നല്ല ജോലി കിട്ടി മുത്തശ്ശിയെ നോക്കണം , അമേരികയില്‍ കൊണ്ട് പോണം ! അപ്പുറത്തെ സതീശന്‍ പറഞ്ഞതാണ് , അമേരികയില്‍ എല്ലാ അസുഖവും മാറും ത്രെ !! മാറിയ പിന്നെയും പോയി മടിയില്‍ കിടന്നു മുത്തശ്ശിയുടെ കഥ കേള്‍ക്കണം !! അതോണ്ട് തന്നെ അപ്പു നന്നായി പഠിക്കും , ക്ലാസ്സില്‍ ഒന്ന്മാതാണ് . അമ്മക്ക് വലിയ സന്തോഷമാണ് !! ഓരോ തവണ മാര്‍ക്ക് കിട്ടുമ്പോളും അമ്മ അപ്പുവിനു ഓരോ പുസ്തക്കം വാങ്ങി കൊടുക്കും , ബാലരമ , അക്ബറും ബീര്‍ബലും , നസ്സരുധിന്‍ ഹോജ അങ്ങനെ അങ്ങനെ . ഇപ്പൊ നാമം ചൊല്ലി കഴിഞ്ഞ അപ്പു മുത്തശ്ശിയുടെ കൂടെ ചെന്ന് ഇരിയ്ക്കും , പഠിക്കും , പഠിച്ചു കഴിഞ്ഞ പിന്നെ മുത്തശ്ശിയെ കഥ വായിച്ചു കേള്‍പ്പിക്കും !! അപ്പുവും അമ്മയും മുത്തശ്ശിയുടെ മുറിയിലാണ് കിടക്കാര് . ഇന്ന് എന്തോ ഉറക്കം വരുന്നില്ല , നാളെ രാമായണ മാസം തുടങ്ങും , മുത്തശ്ശിയുടെ കൈയില്‍ രാമായണം ഉണ്ട് , മുത്തശ്ശി പണ്ട് എന്നും വായിക്കും , രാമായണ മാസത്തില്‍ കുറെ നേരം വായിക്കും , കഴിഞ്ഞ കൊല്ലം ആണ് മുത്തസ്സിക്ക്  വയ്യായ കൂടിയത് , ഒന്ന് വീഴുകയും ചെയ്തു . അതില്‍ പിന്നെ കിടപ്പാണ് . അതുകൊണ്ട് ഇത്തവണ അപ്പു വായിക്കും , രാമ ടീച്ചറോട് ചോദിച്ചു അപ്പു ഇങ്ങനെ ചൊല്ലും എന്നൊക്കെ മനസില്ലാക്കി , നാളെ ചൊല്ലണം , മുത്തശ്ശി ഞെട്ടും , അപ്പൊ അറിയാത്ത പോലെ വായിക്കണം , അപ്പോഴേക്കും മുത്തശ്ശി കരയും , നാളെ അമ്മയോട് കൂടെ ഇരിക്കാന്‍ പറയണം , രാമായണം വായിച്ചു കഴിഞ്ഞിട്ടലെ അപ്പുവിനു എണീക്കാന്‍ പറ്റൂ .
                          ഉറക്കം വരുന്നില്ല , അപ്പു ഇടനാഴിയില്‍ ജനലിന്റെ അടുത്ത് പോയി ഇരുന്നു , മഴ പെയുന്നത് നോക്കി , മഴയൊന്നും കാണുന്നില്ല, പക്ഷെ ഒരു രസം ! "" കുട്ട്യേ , ഇയിവിടെ എന്തെടുക്കാ ??? " അപ്പു തിരിഞ്ഞു നോക്കിയപ്പോ മുത്തശ്ശി , ചിരിച്ചു കൊണ്ട് അടുത്ത് ഇരിക്കുന്നു ! " അയ്യോ മുത്തശ്ശി ഈ വയ്യതോടെ ന്തിനാ വന്നെ ?? " , " മുത്തസ്സിടെ  വയായ ഒക്കെ മാറി കുട്ട്യേ , അപ്പുനെ കാണാന്‍ വന്നതാ !! " അപ്പുന് വിശ്വസിക്കാന്‍ പറ്റുനില്ല , എനാലും നാളെ രാമായണം വായിക്കും പറയണ്ട , മുത്തസ്സിടെ ഒപ്പം വായിക്കണം ! " എന്താ ന്‍റെ അപ്പു ആലോചിക്കണേ ??? " , "ഒനൂല്ല മുത്തശ്ശി , ഞാന്‍ മടിയില്‍ കിടന്നോട്ടെ ?? " , " ഇങ്ങട് വാ നീയെ , ഇതൊക്കെ ചോദ്ധീക്കനൊ അപ്പു " , മുത്തശ്ശിടെ മടിയില്‍ കിടന്നപ്പോ അപ്പുന് ഭയങ്കര സന്തോഷം! " അപ്പുവേ ....."  മുത്തശ്ശി വിളിച്ചു ! "എന്താ മുത്തശ്ശി ?? " അപ്പു വിളി കേട്ടു! " ന്‍റെ കുട്ടി നന്നായി പഠിക്കണം ട്ട്വോ ?? അമ്മയെ നന്നായി നോക്കണം നീയ , അവള്‍ക്കു നീ അല്ലെ ഉള്ളു " !! മുത്തശ്ശി അവന്‍റെ നെറ്റിയില്‍ തലോടി , "ഉമ്മ്മ്മ്മ്മം " അപ്പുവിനു കരച്ചില്‍ വന്ന്നു , എന്തിനാ അറിയില്ല , മുത്തശ്ശി ആദ്യായിട്ട പഠിക്കാന്‍ പറയണേ , ഞാന്‍ നോക്കും ലോ പിന്നെ എന്തിനാ പറയണേ , അപ്പുവിനു സ്നേഹത്തോടെ ചോദിക്കാന്‍ തോന്നി , പിന്നെ ചോദിച്ചില്ല , അവനു വേറെ ഒന്ന്നാണ് ചോദിച്ചത് , " മുത്തശ്ശി എനിക്കൊരു കഥ പറഞ്ഞു തരോ ?? " !! " ഓഓ ...പറഞ്ഞു തരാല്ലോ ഒരിടത്തൊരിടത്ത് ....."  അപ്പുവിന്റെ കണ്ണു മെലെ മെലെ അടഞ്ഞു


                രാവിലെ പൂവന്‍ കോഴി കൂവി അധികം കഴിഞ്ഞില്ലാ , " അമ്മേ .....കണ്ണു തുറക്കമേ , അമ്മെ ....   അമ്മേ " , അപ്പുവിന്റെ അമ്മയാണ് കരയുന്നത് , അപ്പുവിന്റെ മുത്തശ്ശിയുടെ കാലില്‍ കിടന്നു കരയുകയാണ്, മുത്തശ്ശി അനക്കമിലാതെ കിടക്കുന്നു , ദേഹം തണുത്തു ഇരിക്കുന്നു  , അടുത്ത വീട്ടില്‍ നിന്ന്  ലൈറ്റ് ഇടുന്നതും , വാതില്‍ തുറക്കുനതും ആയ  ഒച്ച , അപ്പുവിന്റെ അമ്മായിയും എണീറ്റു , പക്ഷെ അപ്പു ഇതൊന്നും അറിയാതെ അവന്‍റെ മുത്തശ്ശിയുടെ മടിയില്‍ തല വെച്ച് ഉറങ്ങുകയാണ് !!!  

2 comments:

  1. Nice...& Heart Melting............

    ReplyDelete
  2. Superb :). Those who had grown up with their grandparents can relate to this :)

    ReplyDelete