Friday, 18 July 2014

ടെക്നോളജിയും സ്വര്‍ഗ്ഗവും 
രാവിലെ ഒരു 10 മണി ആയി കാണും ദൈവം സ്വര്‍ഗത്തിലെ ആപ്പിള്‍ മരത്തിനു ചുവട്ടില്‍ ഇരുന്നു കാറ്റ് കൊള്ളുകയായിരുന്നു , അപ്പോഴാണ്‌ അത് വഴി സാത്താന്‍ വരുന്നത് , ദൈവം അത്ര പരിചയം നടിച്ചില്ല , പക്ഷെ സാത്താന്‍ ഉണ്ടോ വിടുന്നു , സാത്താന്‍ അടുത്ത് പോയി ഇരുന്നു , എന്നിട്ട് പറഞ്ഞു , " ഹ ഹ , എപ്പോ പഴയ പോലെ അത്ര ജനസമിതി ഇല്ല ലേ ? ദേവാലയത്തില്‍ ഇരിക്കുനത് പോലും ഞങ്ങടെ ആള്‍കാര ! കഷ്ടം തന്നെ ." , ദൈവം ഒന്നും മിണ്ടിയില്ല , സാത്താന്‍ തുടര്‍ന്നു , " ശാസ്ത്രം പുരോഗമിച്ചതോടു കൂടിയാണ് ഞങ്ങള്‍ ശരിക്കും ഭൂമി കീഴടക്കിയത് , എന്നി പതുക്കെ പതുക്കെ എല്ലാം മാറ്റി എടുക്കണം" , ദൈവം ചിരിച്ചു കൊണ്ട്പ റഞ്ഞു , "ഒരിക്കലുമില്ല , നീ ഈ പറഞ്ഞ ടെക്നോളജി ആളുകളില്‍ ഞാന്‍ ഉണ്ടാക്കുന്ന പ്രഭാവം കൂട്ടുന്നെ ഉള്ളു , ഞാന്‍ വേണമെങ്കില്‍ തെള്ളിയിച്ചു തരാം " , " എന്നാല്‍ അത് കണ്ടിട്ട് തന്നെ കാര്യം " സാത്താനും, പറഞ്ഞു . ദൈവം ഉടനെ ലാപ്ടോപ് എടുത്തു , ഫോടോഷോപിട്ടു ഒരു നാല് പോസ്റ്റ്‌ അങ്ങ് ഉണ്ടാക്കി , എന്നിട്ട് ഫേസ്ബുക്കിലെ എല്ലാ പേജിലും അപ്‌ലോഡ്‌ ചെയ്തു , " അതില്‍ ഇങ്ങനെ എഴുതി , എന്നെ നിങ്ങള്‍ ഇഷ്ടപെടുന്നു എങ്കില്‍ ലൈക്കും ഷെയറും ചെയുക , ഇല്ലേ വെറുതെ സ്ക്രോല്‍ ചെയ്തു പോയ മതി , അര മണിക്കൂറില്‍ 1 ലക്ഷം പേര് ലൈക്‌ അടിച്ചു . ദൈവം അഭിമാനം കൊണ്ട് പുളകിതനായി സാത്താനെ നോക്കി , സാത്താന്‍ ചിരിയോടു ചിരി എന്നിട്ട് പറഞ്ഞു , " വെറും ഒരു ലക്ഷം മാത്രം , ഈ ലോകത്ത് 1.28 ബില്ലിയന്‍ ആളുകള്‍ ഉണ്ട് ഫേസ്ബുകില്‍ അതില്‍ വെറും ഒരു ലക്ഷം ലൈക് കഷ്ടം ഭഗവാനെ കഷ്ടം" , ദൈവത്തിനു ദേഷ്യം വന്നു പിന്നെയും കുറെ അപ്‌ലോഡ്‌ ചെയ്തു , കാര്യം മനസിലാവാന്‍ സാത്താന്റെ ഫോട്ടോയും വെച്ച് അടിച്ചു , പക്ഷെ അപ്പോഴും വലിയ കാര്യം ഉണ്ടായില്ല , ഉള്ളതിന്റെ ഇരട്ടി ആയി എന്ന് മാത്രം , പിന്നെയും ദൈവം അടിച്ചു ഇറക്കി , ഇപ്രാവശ്യം ഒരു അല്പം ഭീഷണിയും ഉണ്ടായി , ഇതില്‍ ലൈക്‌ 10 ലക്ഷം കിടന്നു , പക്ഷെ സാത്താന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു , " ഹ , ഹ കഷ്ടം തന്നെ ആളുകള്‍ എപ്പോള്‍ കൂടുതലും വാഹ്ട്ട്സപ്പിലാ , ഫേസ്ബുക്കില്‍ തന്നെ ഏതാ സ്ഥിതി അപ്പൊ പിന്നെ പറയണോ? " , ദൈവം ദേഷ്യം കൊണ്ട് ജ്വലിച്ചു , വേഗം ഫോണ്‍ എടുത്തു അടിച്ചു " ഞാന്‍ ദൈവം , നിങ്ങളുടെ സുഖത്തിനും ദുഖത്തിനും വേണ്ടി ഞാന്‍ നില്ല കൊള്ളുന്നു .......ഈ മെസ്സെജു നിങ്ങള്‍ 5 മിനുട്ടില്‍ 10 പേര്‍ക്ക് അയച്ചാല്‍ നിങ്ങള്ക്ക് സ്വര്‍ഗം കിട്ടും , ഇത് കണ്ടിട്ട് കാണാത്ത പോലെ ഇരുന്ന സുഭാഷിനെ പട്ടി കടിച്ചു , ശ്യരങ്ങതന്റെ മുടി കൊഴിഞ്ഞു , സതീഷിനെ പോലീസെ പിടിച്ചു ....." , ഇത് ശരിക്കും ഫലിച്ചു , ഒരു 4 ലക്ഷം പേര് ഭീഷണിക്ക് മുന്നില്‍ മുട്ട് കുത്തി , ദൈവ സ്നേഹത്തിന്റെ സാഗരത്തില്‍ , സ്തുതി ഗീതികള്‍ പാടിയ ചില്ലര്‍ ഇത്തരം മെസ്സെജു അവരുടെ " ചുവരില്‍ " തേച്ചും , വ്ഹട്ട്സപ്പില്‍ അയച്ചും ദൈവത്തിനു വേണ്ടി പോരാടി , ദൈവം എലാരുടെയും പേര് നോക്കി സ്വര്‍ഗത്തില്‍ സീറ്റ്‌ ശരിയാകി , ഇങ്ങനെ അയച്ചവര്‍ക്കു പ്രത്യേഗ സംവരണം എര്പെടുതി , ഇവരുടെ പാപങ്ങള്‍ക്ക്‌ 40% ഇളവു കൊടുത്തു , പ്രോഹല്സാഹന സമാനങ്ങളും എര്പെടുതി , ദൈവം ലോകത്തിലേക്ക്‌ നോക്കി ഇരുന്നു , ലയിക്കും ഷെയറും നോക്കി , സ്വയം സാത്താനായത് അറിയാതെ

ഇങ്ങനെയൊക്കെ നടക്കുന്നു എന്ന് കരുതി ഫേസ്ബൂകിലും , വ്ഹട്ട്സപ്പിലും ഇത്തരം ദൈവസ്നേഹം വാരി ചൊരിയുന്ന , ദൈവ വിശ്വാസത്തിന്റെ " കാവല്‍ മാലഖമാര്‍ക്ക് " സമര്‍പ്പണം. ഇത് വഴി നിങ്ങള്‍ ദൈവത്തെ ലിക്കും ഷെയറും നോക്കി ഇരിക്കുന്ന ഒരു നിര്‍ഗുണ പരബ്രഹ്മം ആകുന്നു. നിങ്ങള്ക്ക് എന്തായാലും സ്വര്‍ഗം കിട്ടട്ടെ
മരം 
പൊരിവെയില്ലത്ത്‌ അയാള് ആ മരത്തിന്റെ നടുവ് തന്നെ മുറിച്ചു തുടങ്ങി , ഇടയ്ക്കു കോടാലി രാകി മിനുക്കുമ്പോഴും ആ മരം അയാൾക്ക്‌ തണൽ നൽകി കൊണ്ടിരുന്നു
ഒരു ഭാഷ പ്രേമി അയാളുടെ ആദ്യ ബുക്കിന്റെ പുറം ചട്ടയുടെ ചിത്രം ഫേസ്ബുകിൽ ഇട്ടു , അതിന്റെ പേര് എങ്ങനെ ആയിരുന്നു , " മലയാളിയുടെ മറവിയിൽ മലയാളം " , 2 നിമിഷത്തിൽ അയാളുടെ സുഹൃത്ത്‌ എഴുതി 
" yes bro , very true....it has been a horrendous situation that even mallus hesitate to express their mother tongue , its almost like they are kinda freaked out to speak mallu ...we should try promote our language else its gonna die numb in crisis ..any way , nice subject and nice title..am gonna book very first copy online, all the bes
കാർമേഘത്തിന്റെ കണ്ണു വെട്ടിച്ചു 
താഴേക്ക്‌ പറക്കുന്ന കള്ളിയാണ് മഴ എന്ന് നീ പറഞ്ഞപ്പോൾ ഞാനറിഞ്ഞില്ല 
മഴതുള്ളി നീയും , കാർമേഘം ഞാനുമാണെന്ന്
എൻ നിണമത്രയുമെടുതൊരു ചിത്രം ഞാൻ വരക്കുമെങ്കിൽ 
അത് നിന്റെ പുഞ്ചിരി തൂവുന്ന മുഖമായിരിക്കും 
എന്റെ മജയെടുതൊരു ശില്പും പണിയുമെങ്ങിൽ അത് നിന്നെ തനെ ആയിരിക്കും 
എന്റെ വാരിയെല്ലിൽ ഒരു തൂലിക ഉണ്ടാക്കമെങ്ങിൽ 
അത് ആദ്യം എഴുതുന്ന പേര് നിന്റെതാകും 
നിന്നിൽ ജീവിച്ചു നീയായി മരിക്കുന്നതാണ് എന്റെ പ്രണയം കണ്ട സ്വപ്നം 
പാഴകിനാവുകൾ ബാകി വെച്ച് 
യാഥാർത്യങ്ങളുടെ വിഷം കുടിച്ചു പ്രണയം മരിച്ചു 
16നു ഞാൻ വെക്കുന്നു ഒരു ഉരുള ചോറും പ്രണയത്തിന്റെ ഈ ആത്മഹത്യ കുറിപ്പും
മനസ്സിലെ നിരാശയും , വേദനയും തമ്മിൽ പ്രണയിച്ചു കല്യാണം കഴിച്ചു 
ആ സുന്ദര പ്രണയത്തിന്റെ സാഫല്യം പോലെ അവർക്കു ഇരട്ടകുഞ്ഞുങ്ങളുണ്ടായി 
കുഞ്ഞുങ്ങല്ൾക്ക് അവർ " കഥ " എന്നും " കവിത " എന്നും പേരിട്ടു
യുദ്ധകെടുതിയിൽ ഒരു പറ്റം ശ്വാനന്മാരുടെ കൈയിൽ പിച്ചി ചീന്തപെട്ട പെണ്‍കുട്ടി അവളുടെ നഗ്നത മറക്കാൻ ഒരു തുണികീറിനായി അലറി കരയവേ , അവളുടെ രക്തം പുരണ്ട വിരലുകൾ ആ തുണി കീറിനായി എത്തി പിടിക്കാൻ കഴിയും മുൻപേ അയാള് ക്യാമറയുടെ വെള്ളിവെളിച്ചം പൊഴിച്ച് ചെയ്തു പത്രധർമ്മം
ഇന്ന് ബസുക മഹോത്സവത്തിന്റെ അവസാന മത്സരം , എന്നിയുള്ള ഒരാഴ്ച കൂടി , ഇത് ഉപ്പിട്ട് വേവിച്ചും , ഉണക്കി പൊടിച്ചും മലയാളി തിന്നും , ഒരാഴ്ചക്ക് ശേഷം വീണ്ടും മോഡിയും , പെട്രോളും , ഇറാഖും , മഴയും തിന്നു തുടങ്ങും .... ഇത് വരെ കെട്ടി പടുത്ത വലിയ വീമ്പുകളുടെ പരസ്യ ബോർഡുകൾ മണ്ണിനെ ശ്വാസം മുട്ടിക്കും , ചില്ലത് കൂരയും , മേശവിരിയും ആകും , വാൾപേപ്പർ , സ്റ്റാറ്റസ് , പ്രൊഫൈൽ പിക് എന്നിവ മാറും , എന്നിറ്റു പിന്നേം സൂര്യൻ കിഴക്ക് ഉദിക്കും
ഒന്നര കൊല്ലത്തോളം ആ ബസ്‌ സ്റ്റോപ്പിൽ കാത്തു നിന്നത് അവളെ കാണാൻ മാത്രമാണ് , വളരെ ആഗ്രഹിച്ചു ഉറപ്പിച്ചൊരു ദിനം , അവളോട്‌ പ്രണയം പറയാൻ പോയപ്പഴാണ് അവൾ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞത് , കഴുത്തിലെ താലി മാലയും , നെറ്റിയിലെ കുങ്കുമവും എന്നെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ കണ്ണ് നിറഞ്ഞെങ്കിലും , അത്ര സങ്കടം തോന്നിയില , പക്ഷെ ചങ്കു പിടഞ്ഞതു അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ കണ്ടപ്പോഴാണ്
കല്യാണം ഉറപ്പിച്ച ശേഷമാ അവർ പെണ്‍കുട്ടിക്കു ചൊവ ദോഷമാണെന്ന് അറിഞ്ഞത് , പെണ് വീടുക്കാർ തങ്ങളെ പറ്റിച്ചെന്ന് മനസിലാക്കിയ അവർ കോപം കൊണ്ട് ജ്വലിച്ചു , ആ ചൂടിൽ അവിടെ വരള്ച്ച വരെ വന്നു , കത്രിന കൊടുങ്കാറ്റു അമേരിക്കൻ വൻകരയെ ലക്ഷ്യമാക്കി പാഞ്ഞ പോലെ ചെക്കൻ വീടുക്കാർ , പെണ്ണിന്റെ വീടിലേക്ക്‌ വെച്ച് പിടിച്ചു , അവിടെ ചെന്നപോഴാനു പെണ്ണിന്റെ അച്ഛൻ സ്ത്രീധനം 50 പവൻ സ്വർണവും , ഒരു ബെൻസ് കാറുംമാണെന്ന് പറഞ്ഞത് , ചൊ വദോഷം അന്ന് എം ജി റോഡിൽ വെച്ച് ഒരു ബെൻസു കാര് ഇടിച്ചു മരിച്ചു എന്നാണു ഐയ്‌തീഹ്യം , എന്നിറ്റു കല്യാണം അവർ ഒരു ഞായറാഴ്ച നടത്തി , തിങ്കളാഴ്ച തൊട്ടു ജീവിതോം തുടങ്ങി , ഇപ്പോൾ സുഖമായി ജീവിക്കുന്നു , ചൊവദോഷം മാത്രം രക്തസാക്ഷിയായി