Friday, 18 July 2014

ടെക്നോളജിയും സ്വര്‍ഗ്ഗവും 
രാവിലെ ഒരു 10 മണി ആയി കാണും ദൈവം സ്വര്‍ഗത്തിലെ ആപ്പിള്‍ മരത്തിനു ചുവട്ടില്‍ ഇരുന്നു കാറ്റ് കൊള്ളുകയായിരുന്നു , അപ്പോഴാണ്‌ അത് വഴി സാത്താന്‍ വരുന്നത് , ദൈവം അത്ര പരിചയം നടിച്ചില്ല , പക്ഷെ സാത്താന്‍ ഉണ്ടോ വിടുന്നു , സാത്താന്‍ അടുത്ത് പോയി ഇരുന്നു , എന്നിട്ട് പറഞ്ഞു , " ഹ ഹ , എപ്പോ പഴയ പോലെ അത്ര ജനസമിതി ഇല്ല ലേ ? ദേവാലയത്തില്‍ ഇരിക്കുനത് പോലും ഞങ്ങടെ ആള്‍കാര ! കഷ്ടം തന്നെ ." , ദൈവം ഒന്നും മിണ്ടിയില്ല , സാത്താന്‍ തുടര്‍ന്നു , " ശാസ്ത്രം പുരോഗമിച്ചതോടു കൂടിയാണ് ഞങ്ങള്‍ ശരിക്കും ഭൂമി കീഴടക്കിയത് , എന്നി പതുക്കെ പതുക്കെ എല്ലാം മാറ്റി എടുക്കണം" , ദൈവം ചിരിച്ചു കൊണ്ട്പ റഞ്ഞു , "ഒരിക്കലുമില്ല , നീ ഈ പറഞ്ഞ ടെക്നോളജി ആളുകളില്‍ ഞാന്‍ ഉണ്ടാക്കുന്ന പ്രഭാവം കൂട്ടുന്നെ ഉള്ളു , ഞാന്‍ വേണമെങ്കില്‍ തെള്ളിയിച്ചു തരാം " , " എന്നാല്‍ അത് കണ്ടിട്ട് തന്നെ കാര്യം " സാത്താനും, പറഞ്ഞു . ദൈവം ഉടനെ ലാപ്ടോപ് എടുത്തു , ഫോടോഷോപിട്ടു ഒരു നാല് പോസ്റ്റ്‌ അങ്ങ് ഉണ്ടാക്കി , എന്നിട്ട് ഫേസ്ബുക്കിലെ എല്ലാ പേജിലും അപ്‌ലോഡ്‌ ചെയ്തു , " അതില്‍ ഇങ്ങനെ എഴുതി , എന്നെ നിങ്ങള്‍ ഇഷ്ടപെടുന്നു എങ്കില്‍ ലൈക്കും ഷെയറും ചെയുക , ഇല്ലേ വെറുതെ സ്ക്രോല്‍ ചെയ്തു പോയ മതി , അര മണിക്കൂറില്‍ 1 ലക്ഷം പേര് ലൈക്‌ അടിച്ചു . ദൈവം അഭിമാനം കൊണ്ട് പുളകിതനായി സാത്താനെ നോക്കി , സാത്താന്‍ ചിരിയോടു ചിരി എന്നിട്ട് പറഞ്ഞു , " വെറും ഒരു ലക്ഷം മാത്രം , ഈ ലോകത്ത് 1.28 ബില്ലിയന്‍ ആളുകള്‍ ഉണ്ട് ഫേസ്ബുകില്‍ അതില്‍ വെറും ഒരു ലക്ഷം ലൈക് കഷ്ടം ഭഗവാനെ കഷ്ടം" , ദൈവത്തിനു ദേഷ്യം വന്നു പിന്നെയും കുറെ അപ്‌ലോഡ്‌ ചെയ്തു , കാര്യം മനസിലാവാന്‍ സാത്താന്റെ ഫോട്ടോയും വെച്ച് അടിച്ചു , പക്ഷെ അപ്പോഴും വലിയ കാര്യം ഉണ്ടായില്ല , ഉള്ളതിന്റെ ഇരട്ടി ആയി എന്ന് മാത്രം , പിന്നെയും ദൈവം അടിച്ചു ഇറക്കി , ഇപ്രാവശ്യം ഒരു അല്പം ഭീഷണിയും ഉണ്ടായി , ഇതില്‍ ലൈക്‌ 10 ലക്ഷം കിടന്നു , പക്ഷെ സാത്താന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു , " ഹ , ഹ കഷ്ടം തന്നെ ആളുകള്‍ എപ്പോള്‍ കൂടുതലും വാഹ്ട്ട്സപ്പിലാ , ഫേസ്ബുക്കില്‍ തന്നെ ഏതാ സ്ഥിതി അപ്പൊ പിന്നെ പറയണോ? " , ദൈവം ദേഷ്യം കൊണ്ട് ജ്വലിച്ചു , വേഗം ഫോണ്‍ എടുത്തു അടിച്ചു " ഞാന്‍ ദൈവം , നിങ്ങളുടെ സുഖത്തിനും ദുഖത്തിനും വേണ്ടി ഞാന്‍ നില്ല കൊള്ളുന്നു .......ഈ മെസ്സെജു നിങ്ങള്‍ 5 മിനുട്ടില്‍ 10 പേര്‍ക്ക് അയച്ചാല്‍ നിങ്ങള്ക്ക് സ്വര്‍ഗം കിട്ടും , ഇത് കണ്ടിട്ട് കാണാത്ത പോലെ ഇരുന്ന സുഭാഷിനെ പട്ടി കടിച്ചു , ശ്യരങ്ങതന്റെ മുടി കൊഴിഞ്ഞു , സതീഷിനെ പോലീസെ പിടിച്ചു ....." , ഇത് ശരിക്കും ഫലിച്ചു , ഒരു 4 ലക്ഷം പേര് ഭീഷണിക്ക് മുന്നില്‍ മുട്ട് കുത്തി , ദൈവ സ്നേഹത്തിന്റെ സാഗരത്തില്‍ , സ്തുതി ഗീതികള്‍ പാടിയ ചില്ലര്‍ ഇത്തരം മെസ്സെജു അവരുടെ " ചുവരില്‍ " തേച്ചും , വ്ഹട്ട്സപ്പില്‍ അയച്ചും ദൈവത്തിനു വേണ്ടി പോരാടി , ദൈവം എലാരുടെയും പേര് നോക്കി സ്വര്‍ഗത്തില്‍ സീറ്റ്‌ ശരിയാകി , ഇങ്ങനെ അയച്ചവര്‍ക്കു പ്രത്യേഗ സംവരണം എര്പെടുതി , ഇവരുടെ പാപങ്ങള്‍ക്ക്‌ 40% ഇളവു കൊടുത്തു , പ്രോഹല്സാഹന സമാനങ്ങളും എര്പെടുതി , ദൈവം ലോകത്തിലേക്ക്‌ നോക്കി ഇരുന്നു , ലയിക്കും ഷെയറും നോക്കി , സ്വയം സാത്താനായത് അറിയാതെ

ഇങ്ങനെയൊക്കെ നടക്കുന്നു എന്ന് കരുതി ഫേസ്ബൂകിലും , വ്ഹട്ട്സപ്പിലും ഇത്തരം ദൈവസ്നേഹം വാരി ചൊരിയുന്ന , ദൈവ വിശ്വാസത്തിന്റെ " കാവല്‍ മാലഖമാര്‍ക്ക് " സമര്‍പ്പണം. ഇത് വഴി നിങ്ങള്‍ ദൈവത്തെ ലിക്കും ഷെയറും നോക്കി ഇരിക്കുന്ന ഒരു നിര്‍ഗുണ പരബ്രഹ്മം ആകുന്നു. നിങ്ങള്ക്ക് എന്തായാലും സ്വര്‍ഗം കിട്ടട്ടെ

No comments:

Post a Comment