Sunday, 31 August 2014

മദ്യം:ആഗോളവല്കരണവും ആത്മഹത്യയും

ഈ കഥ ഒരുപക്ഷെ നിങ്ങള്ക്ക് മനസ്സിലായെന്നു വരില്ല  , ഇത് ഒരു അടിച്ചമര്‍ത്തപ്പെട്ടവന്റെ കഥയാണ് , വിവര്‍ണ്ണന്‍റെ കഥയാണ്. ഇതിഹാസ പുരാണങ്ങള്‍ തൊട്ടു മദ്യം  വിഷവും കയപ്പുമായിരുന്നു . ലോകത്ത് നടന്ന എല്ലാ സാമൂഹിക പ്രശ്നങ്ങളും വ്യവസ്ഥാപിതമായ താത്പര്യങ്ങളും മദ്യത്തിനു മേല്‍ ആരോപ്പിക്കപ്പെട്ടു.പുരകത്തുമ്പോള്‍ ആരോ വാഴ വെട്ടിയത് മദ്യപിച്ചാണെന്നും, നിറോ ചക്രവര്‍ത്തി കള്ള് മൂത്താണ് വീണ വായിച്ചതെന്നും ചില്ല കുശുബന്മാര്‍ പറഞ്ഞു പരത്തി.ലോകം മദ്യത്തെ വെറുക്കാന്‍ തുടങ്ങിയത് അങ്ങനെ ആയിരുന്നു. കാലില്‍ ഒരു മുറിവ് വന്നാല്‍ അതിനെ ഉണക്കാന്‍ കഴിവ് മദ്യത്തിനുണ്ട് പക്ഷെ മദ്യം “ടെട്ടോള്‍ “ ആയില്ല . അത്യാവശ്യം ഒന്ന് ഉറങ്ങാന്‍ ഒരു രണ്ടെണ്ണം ഇട്ടു കിടന്ന മതി  , മദ്യം ഉറക്ക ഗുളിക ആയില്ല    , തണുപ്പ് കൂടിയ ഒന്ന് പിടിച്ചു നികാന്‍ കുറച്ചു അകത്തു ചെന്ന മതി , പക്ഷെ ലോകം കമ്പിളി പുതച്ചു . എന്നിട്ട് മദ്യപിച്ചു അവരുടെ സത്യസന്ധമായ സ്വഭാവം കാണിച്ചു കൊണ്ടിരുന്നു  , പക്ഷെ എല്ല്ലാവരും കുറ്റപെടുതിയത് മദ്യത്തെ മാത്രം. ഇത്രയ്ക്കു ഹീനമായ വിവേചനം ഹിറ്റ്ലര്‍ പോലും ചെയ്തു കാണില്ല, ഈ കടുത്ത വിവേചനം കൊണ്ട് മദ്യം ആത്മഹത്യ ചെയാന്‍ തീരുമാനിച്ചു. അങ്ങനെ മദ്യം ഒരു കോപ്പ വെള്ളത്തില്‍ ചാടി മുങ്ങി പൊങ്ങി . ഈ സമയത്ത് ചരിത്രത്തില്‍ എവിടേയോ ഒരു വിദ്വാന്‍ അത് എടുത്തു കുടിച്ചു വീര്യം കുറയ്ക്കാന്‍ വെള്ളം ചേര്‍ത്തമതി എന്ന് കണ്ടെത്തി. തന്‍റെ വിധിയെ പഴിച്ചു മദ്യം ഒരു ശവകുഴി കുത്തി അതില്‍ ശവസംസ്കാരം നടത്തി മരണത്തെ പുല്‍കാന്‍ ശ്രമിച്ചു , പക്ഷെ ഒരു 5 കൊല്ലം കഴിഞ്ഞു ഏതോ ഒരു വിദ്വാന്‍ ശ്വാസം മുട്ടി ചവാറായ മദ്യത്തെ കണ്ടെത്തി അത് രുചിച്ചു ഒരു പ്രധാന സംഭാവനയും നല്‍കി . കുഴിച്ചിട്ട മദ്യത്തിനു വീര്യം കൂടുമെന്ന് , അന്ന് മുതല്‍ പലരും മദ്യം മണിനടിയില്‍ മൂടാന്‍ തുടങ്ങി . മനസ്സ് മടുത്ത മദ്യം വാര്ധക്യമെത്തി ചാവാന്‍ വേണ്ടി കൊല്ലങ്ങള്‍ കഴിച്ചു കൂട്ടി , ആപോളത വേറൊരു വിദ്വാന്‍ പഴകം ചെല്ലുന്ന മദ്യത്തിനു വീര്യം കൂടും എന്ന് കണ്ടെത്തിയത് , അങ്ങനെയാണ് മദ്യത്തിന്റെ വൃദ്ധസദനങ്ങള്‍ അറവുശാലയായത്‌. മഞ്ഞു കട്ടയില്‍ തണുത്തു മരണത്തെ പുല്‍കാന്‍ ശ്രമിച്ചത്‌ കുടിയന്മാര്‍ക്ക് “ ഓണ്‍ ദ റോക്ക്സ് “ എന്നാ സംസ്കാരം സമ്മാനിച്ചത്‌. തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പഞ്ചനക്ഷത്രഹോട്ടലില്‍ തീ കത്തിച്ചു കുടിക്കാന്‍ കൊടുത്തു. അങ്ങനെ മദ്യം പരാജിതനായി  , വെറുക്കപെട്ടവുനുമായി. മദ്യം എല്ലാ ഒന്നാം തീയതിയും കരഞ്ഞു കൊണ്ടിരുന്നു . അവന്‍ അമ്മമാരോട് കാലു പിടിച്ചു പറഞ്ഞു  , “ അല്ല ഞാനല “  , പീടിപ്പിക്കപെട്ട സഹോധരിമാരോട് പറഞ്ഞു “ ഇല്ല സഹോദരി , ഞാന്‍ കാരണം ആരും ചീത്തയാവുന്നില്ല , അവര്‍ അണിയുന്ന കപടത ഊരി പോകുന്നു എന്ന് മാത്രം “ , റോഡാപകടങ്ങളില്‍ പെട്ടവര്‍ക്ക് വേണ്ടി മദ്യം കരഞ്ഞു “ ഞാനല്ല , മദ്യപ്പിച്ചു വാഹനം ഓടികരുത് , ഓടിച്ചാല്‍ അത് എങ്ങനെ എന്റെ തെറ്റാവും “ . മദ്യനിരോധനം അലറി കരഞ്ഞ മതങ്ങളോട് മദ്യം പറഞ്ഞു , “ ഈ ലോകം കണ്ണു തുറന്നു നോക്ക് , മദ്യപികാതെ നിങ്ങള്‍ ചെയുന്ന ചെയ്തികള്‍ കാണാം , അതിലും ഭേദം മദ്യം തന്നെയാണ് “. ഞാന്‍ ഇങ്ങനെ ജനിച്ചത്‌ എന്റെ തെറ്റാല്ല , കഴിഞ്ഞ കര്കിടകത്തിനു ഞാന്‍ മഴയായി പെയ്തതല , നിങ്ങള്‍ തന്നെയാണ് എന്നെ ഉണ്ടാകിയത്  , പിന്നെ ഒന്നുകൂടി മനസിലാക്കുക മദ്യപിക്കാതെ നിങ്ങള്‍ കഴിക്കുന്ന സാധനങ്ങള്‍ എലാം നല്ലതാവാന്‍ ശ്രദ്ധിക്കുക  , നിങ്ങള്‍ ഇന്ന് തിന്നുനത് എന്നെകാള്‍ വലിയ വിഷമാണ്. ഞാന്‍ മദ്യം , ഇത് എനിക്ക് പറയാന്‍ ഉള്ളതാണ്  

No comments:

Post a Comment