Sunday, 3 August 2014

തമോഗര്‍ത്തം


ശരീരത്തിന്റെ മാംസളമായ ഭാഗങ്ങളിലേക്ക് രക്തം പായുന്ന പോലെ തോന്നി , ഹൃദയം ഇടി മുഴകങ്ങള്‍ പെയിച്ചു. അവന്‍ ഓടുകയായിരുന്നു , ആകാശം കറുത്തിരുന്നു , ശാന്ത ഗംഭീരമായ ആകാശം ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും കറുത്ത മേഘങ്ങള്‍ കൊണ്ട് ഘനിഭവിച്ചിരിക്കുന്നു.
തപ്പിയും തടഞ്ഞും പ്രാണനു വേണ്ടി ഓടി കയറിയത് കൊട്ടാരം പോലെ ഒരു കെട്ടിടത്തിലായിരുന്നു , നെഒന്‍ ബള്‍ബുകള്‍ മിനി മറയവേ അവന്‍ മനസിലാക്കി അത് അവന്‍റെ കോളേജ് തന്നെ ആയിരുന്നു എന്ന് . കാശുള്ളവര്‍ക്കു തുറന്നിടാറുള്ള വാതില്‍ അവനു വേണ്ടിയും തുറന്നിരുന്നു , ഉള്ളില്‍ ഓടി കയറിയതും അവിടെ അടുക്കി കൂട്ടിയ സ്മ്മര്‍ദങ്ങളിലും സ്വപ്ന ഭംഗങ്ങളിലും തട്ടി അവന്‍ തല്ലതല്ലി വീണു , നെറ്റി പൊട്ടി ചോര ഒഴുക്കുമ്പോഴും അവന്‍ കിതച്ചു കൊണ്ടിരുന്നു , തൊട്ടു മുന്നില്‍ ചില്ല് കൂട്ടില്‍ ഒരു ലൈബ്രറി കണ്ടു , ആദ്യമായി കാണുന്ന പോലെ അവന്‍ നോക്കി കൊണ്ടിരുന്നു , മിന്നലുകള്‍ തീര്‍ത്ത ഇത്തിരി വെളിച്ചത്തില്‍ അവന്‍ കണ്ടു , ഏറ്റവും പുറകിലെ തട്ടില്‍ നിന്ന് സാമാന്യം തടിച്ചൊരു പുസ്തകം താഴെ വീണു , അതൊരു തുടക്കമായിരുന്നു , അതിനു പുറകില്‍ ഒരുപാടെണ്ണം വീണു , സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവന്‍ ആ സത്യം തിരിച്ചറിഞ്ഞത് , അവയ്ക്ക് ജീവനുണ്ടായിരുന്നു , അവയ്ക്ക് നീണ്ട ദ്രംഷ്ടങ്ങളും , ഈര്‍ച്ച വാള്‍ പോലത്തെ നാക്കും , തീക്കനല്‍ പോലെ കണ്ണുകളും ഉണ്ടായിരുന്നു , ചില്ലുകൂടിന്റെ കനത്ത പാളികള്‍ പൊളിച്ചു അവനു നേരെ അവര്‍ ഓടിയടുത്തു , ആലോചിക്കാന്‍ അധിക്കം സമയം ഇല്ലാര്‍ന്നു , ഔദാര്യം പോലെ കിട്ടുന്ന റീ ടെസ്ട്ടുകളുടെയും കാരുണ്യത്തിന്റെ അസ്സിന്ഗ്ന്മെന്ന്റ്കളുടെയും പടികളിലൂടെ അവന്‍ മുകളിലേക്ക് ഓടി , മൂന്നാമത്തെ നിലയെത്തിയപ്പോഴേക്കും അവന്‍ തളര്‍ന്നു പോയിരുന്നു , ആ ഭീകര സതത്വങ്ങളുടെ കാഹളം അടുത്തടുത്ത്‌ വന്നു , അവന്‍ അവിടെ ഉണ്ടായിരുന്ന ജലശുദ്ധീകരണ യന്ത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു വലത്തോട്ട് ഓടി , ആദ്യം കണ്ട ക മുറിയില്‍ കയറി , വാതില്‍ അടച്ചു . ആ മുറിയും അവനു പരിചിതമായിരുന്നു , അത് അവന്‍റെ ക്ലാസ്സ്‌ ആയിരുന്നു. ആരോ കോറിയിട്ട ഗണിത സമവാക്യങ്ങള്‍ ആ പച്ച ബോര്‍ഡില്‍ രക്തകറ പോലെ മായാതെ കിടന്നു , അവന്‍ അവന്‍റെ സ്ഥിരം ഇരിപ്പിടമായ പുറകിലെ ബെഞ്ചിലേക്ക് നടക്കവേ , ചുമച്ചു  കൊണ്ട് ആ പച്ച ബോര്‍ഡ്‌ മിഴി തുറന്നു , അവന്‍ സ്തംഭിച്ചു നില്‍ക്കവേ തെല്ലു നേരം സൂക്ഷിച്ചു നോക്കിയാ ശേഷം തന്‍റെ കര്‍ണ കഠോരമായ ശബ്ധത്തില്‍ ആരാഞ്ഞു , “ ആരാണ് നീ ? , എന്താണിവടെ കാര്യം ? “ . അവന്‍ വിറച്ചു കൊണ്ട് മറുപടി പറഞ്ഞു , “ ഞാന്‍ jyaieae027 , ഞാന്‍ ...ഞാന്‍ ഈ ക്ലാസ്സിലാ പഠിച്ചത് “. ബോര്‍ഡ്‌ തെല്ലൊന്നു ചിന്തിച്ച ശേഷം പറഞ്ഞു , “ നിന്നെ ഞാന്‍ ഓര്‍ക്കുന്നിലലോ?” ,
“ ഞാന്‍ അധികം വരാറില്ല”
“ ഇപ്പോള്‍ വരാന്‍ കാരണം ? “
“ അവര്‍ എന്നെ കൊല്ലാന്‍ വരുന്നു ...ആ പുസ്തകങ്ങള്‍ , രാത്രിയില്‍ എന്നെ ആരൊക്കയോ പിന്‍ തുടരുന്ന പോലെ ...എന്നെ രക്ഷികണം ”
പച്ച ബോര്‍ഡ്‌ ഉറക്കെ ചിരിച്ചു
“ ഹ , ഹ , ഹ ...കുറച്ചു കഷ്ട്ടപെട്ടിരുനെങ്കില്‍ നിന്നക്ക് ഈ ഗതി വരിലായിരുന്നു , എനിക്ക് നിന്നെ രക്ഷികാന്‍ കഴിയില്ല , കാല ചക്രം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു “
“ അപ്പോള്‍ ഞാന്‍ എന്ത് ചെയും “ ആ ചോദ്യത്തിലെ നിഷ്കളങ്കത അവന്‍ അവനില്‍ ആദ്യമായാണ് ശ്രദ്ധിച്ചത്
“ നിനക്ക് എന്നി ഒരൊറ്റ വഴിയെ ബാകിയുള്ള് , ഈ കോളേജിലെ വെസ്റ്റേണ്‍ അകാദമിക്ക് ബ്ലോക്കില്‍ വെച്ച് നിനക്ക് പൊരുതാം , ഈ യുദ്ധത്തില്‍ നീ നിന്നില്‍ വിശ്വസിച്ചു വിയര്‍പ്പും രക്തവും ഒഴുക്കുക , എങ്കില്‍ ഒരു പക്ഷെ ജീവന്‍ തിരിച്ചു കിട്ടിയേക്കാം , ഇല്ലെങ്കില്‍ മരിച്ചു വീഴും “. മറ്റു വഴികള്‍ ഇല്ലെന്നു തിരിച്ചറിഞ്ഞ അവന്‍ ആ യുദ്ധഭൂമിയിലേക്ക് ഓടി . വഴിയില്‍ കാത്തു നിന്ന സത്വങ്ങള്‍ അവനു പിറകെ ഓടി , അവന്‍ ഓടി ആ മുറിയില്‍ കയറി , പുസ്തകങ്ങള്‍ വാതില്‍ കിടന്നു വന്നില , അവ കോമ്പല്ലുകള്‍ കാട്ടി മുരണ്ടു കൊണ്ട് വാതില്‍ക്കല്‍ കാത്തു നിന്ന് . ആ ഹാള്‍ ഒരു കുരുതി കളമായിരുന്നു , അവന്‍റെ പേര് കൊത്തിയിട്ട സ്ഥലത്ത് അവനിരുന്നു , ചോര കണ്ണും , കയില്‍ ഒരു കയറുമായി കാലനെ പോലെ ഒരു എക്ഷമിനര് ചെറു പുഞ്ചിരിയോടെ ക്വസ്റേയെന്‍ പേപ്പര്‍ നീട്ടി. പരീക്ഷയുടെ പേര് “ ആത്മഭോധവും നിശ്ചിത ഭാവിയും “ എന്നായിരുന്നു. തന്‍റെ സ്വപ്നങ്ങള്‍ എന്നാ 15 മാര്‍ക്കിന്റെ എസ്സേ ചോദ്യം അവനു മനപാഠംമായിരുന്നു , അതാണ്‌ അവന്‍ ആദ്യം തിരഞ്ഞത് , ഇല്ല അത് ഉണ്ടായിരുന്നില്ല , പകരം
1 നിന്റെ അച്ഛന്റെ ശമ്പളം എത്ര ( 5 മാര്‍ക്ക്‌ )
2 നീ എടുത്ത ലോണ്‍ എത്ര ? അതിന്റെ പലിശ എത്ര? ( 5 മാര്‍ക്കു)
3 നേരിട്ട തോല്‍വികളുടെ യെണവും പേരും ( 5 മാര്‍ക്കു )
4 അമ്മ ഒഴുക്കിയ കനീരിന്റെ വില ? തെല്ലിവ് സഹിതം ഗണിത സമവാക്യങ്ങള്‍ കൊണ്ട് തെള്ളിയിക്കുക ? ( 5 മാര്‍ക്കു )
5 നീ എന്ത് നേടി ? (15 മാര്‍ക്കു )
6 നിന്റെ ഭാവിയെന്തു ( 15 മാര്‍ക്ക് )
ചോദ്യങ്ങള്‍ ഔട്ട്‌ ഓഫ് സിലബസ് ആയിരുന്നു ...പക്ഷെ ഉത്തരങ്ങള്‍ അവനറിയാമായിരുന്നു ....വേദനയോടു കൂടി അടിഷണല്‍ ഷീറ്റുകള്‍ വാങ്ങി കൂട്ടുംമ്പോഴും 40 മാര്‍ക്കിനു സമ്മം ആയത് ആ ഷീറ്റുകളില്‍ അവന്‍ കുത്തി നിറച്ചു , മരണ മണി മുഴങ്ങവേ അവന്‍ അവന്‍റെ മരണ ദിനം കുറിച്ച കടലാസ്സുകള്‍ കാലന്റെ കൈയിലേക്ക്‌ നീട്ടി .
       ( ശുഭം 1 ) ക്ലൈമാക്സ്‌
വേണ്ടവര്‍ക്ക് കഥ ഇവിടെ വെച്ച് നിര്‍ത്താം .. ഇതിനു പുറകിലെ യുക്തിയെ തിരയുന്നുവെങ്കില്‍ തുടരുക
     ആന്‍റി ക്ലൈമാക്സ്‌
അവന്‍ ഞെട്ടി ഉണര്‍ന്നു , അവന്‍ വിയര്‍ത്തു കുളിച്ചിരുന്നു , അവനോര്‍ത്തു തന്ന്റെ ബാകിയുള്ള പേപ്പര്‍ എഴുതാനുള്ള അവസാന അവസരം ഇന്നാണ് , തല്ലെന്നു രാത്രി പഠിക്കാം എന്ന് കരുതിയതാണ് ..പക്ഷെ ഉറങ്ങി പോയി . അവന്‍റെ മനസ്സില്‍ കെട്ടി കിടന്നവ സ്വപ്നങ്ങളായി ജനിച്ചു മരിച്ചു , പരീക്ഷ തുടങ്ങാന്‍ എന്നി 5 മണിക്കൂര്‍ ബാക്കി , മുന്നില്‍ ഉള്ള ഒഴിഞ്ഞ വെള്ള കടലാസ്സില്‍ “ പ്രോബ്ലം 1. “ എന്ന് മാത്രം എഴുതിയിരുന്നു , കത്തുന്ന ലൈറ്റ് അണച്ച് അവന്‍ മൂടി പുതച്ചു കിടന്നുറങ്ങി.
 “ ആര്‍ഥമിലായ്മയുടെ ആഴങ്ങളിലേക്ക്
 അറിവിലായ്മയുടെ ആഗാധതയിലേക്ക് “
ഇതൊരു തമോഗര്‍ത്തമാണ്
    


No comments:

Post a Comment