Sunday, 28 September 2014

ചിലന്തി വലയും കുടിയേറ്റസമരക്കാരും -എച് ആര്‍ കെ



അസ്ഥിരമല്ലാത്ത ഒരു ഞ്യാറാഴ്ച്ച ദിവസം ഒരല്‍പ്പം ദിവാസ്വപ്നം കണ്ടു ഇരുന്നപ്പോഴാണ് അമ്മ , കുടിയേറ്റ സമരക്കാരെ ഒഴിപ്പിക്കണം എന്ന് പറയുന്നത്. ജീവിതത്തില്‍ അവരുടെ ( അച്ഛനും അമ്മയും ) നല്ലൊരു ഭാഗം ചില്ലവാക്കി പണിഞ്ഞ ഒരു കൊച്ചു വീടാണ് ഞങ്ങളുടെ. രണ്ടു പേരും ജോലിക്കാരായത് കൊണ്ട് വീടിനു ഒരല്‍പം അടുക്കും ചിട്ടയും കുറവാണെന്ന് എനിക്കും തോന്നിയിട്ടുണ്ട് , അടുക്കും ചിട്ടയും അടിമത്തം ആണെന്ന ഒരു കാഴ്ചപ്പാടാണ് ഞാന്‍ വെച്ച് പുല്ലര്‍ത്തിയത് , അത് അല്‍പ്പം പോലും ബുദ്ധിമുട്ടാന്‍ വയ്യ എന്നത് കൊണ്ടാണ് ഒരു ബുദ്ധിജീവി പരിവേഷം കൈ കൊണ്ടത്‌. ജോലി ചെയുന്നതിനോപ്പം തന്നെ വീട്ടില്ലേ ജോലിയും ഒരു പരാതിയുമില്ലാതെ ചെയുന്ന അമ്മമാര്‍ ശരിക്ക് അല്‍ഭുതമാണ് . അങ്ങനെ ആയതുകൊണ്ട് തന്നെ അമ്മ പറഞ്ഞ ഞാന്‍ മരുത് പറയില്ല. വീടിന്റെ രണ്ടാം നിലയില്‍ ഉയര്‍ന്ന ഭാഗങ്ങല്ലെല്ലാം അവര്‍ സ്വന്തമാക്കിയിരുന്നു . ഈ വീടിനു മേലുള്ള സമ്പൂര്‍ണ അവക്കാശം ഞങ്ങളുടെതായിരുന്നു , ഇതു ഉണ്ടാക്കുന്നതില്‍ ഞങ്ങള്‍ അവരില്‍ ആരുടേയും സാമ്പത്തിക സഹായമോ ശാരീരക സഹയാമോ തേടിയിട്ടില , എങ്കിലും ഇവരുടെ പൂര്‍വികര്‍ എവിടെ ചിലന്തി നൂലുകള്‍ കൊണ്ട് വല നെയ്യുമ്പോള്‍ ഞങ്ങള്‍ മറുത്തു ഒന്നും പറഞ്ഞില , അതിനു ഒരു തരത്തിലുള്ള കരവും വാങ്ങിയില്ല . സ്ഥലം വൃത്തികേടാക്കരുത് , കൂടുതല്‍ ഉപദ്രവിക്കരുത് അത്രെയേ പ്രതീക്ഷിച്ചുള്ളൂ. പക്ഷെ അവര്‍ ഞങ്ങള്‍ അവര്‍ക്ക് നല്‍കിയ ബഹുമാനം തിരിച്ചു നല്ക്കുകയോ അവരുടെ പരമ്പര സൃഷ്ടിക്കുന്നതില്‍ യാതൊരു തരത്തിലുള്ള സംയപനം പാലിക്കുകയോ ചെയ്തില , അതിന്റെ ഫലമായായി ഞങ്ങളുടെ ചുമരുകളും മേല്‍കൂരയും അവരുടെ സാമ്രാജ്യം കൊണ്ട് നിറഞ്ഞു , എങ്കിലും അവര്‍ തികഞ്ഞ ഗാന്ധിയന്‍മാരായിരുന്നു , അര്‍ദ്ധന്ഗ്നരായി അവര്‍ രാവും പകലും നൂല്‍ നൂറ്റു കൊണ്ടിരുന്നു . മഹാത്മാവ് ഇന്ത്യയിലെ ചിലന്തികളെ വരെ സ്വാധീനിച്ചു എന്നത് എന്നെ അഭിമാനപുളകിതനാക്കി എന്നാ വസ്തുത ഞാന്‍ നിഷേധിക്കുന്നില്‍ പക്ഷെ എന്റെ ഉള്ളിലും അമര്ഷ്മുണ്ടായിരുന്നു . ഓണക്കാലത്ത് വീട്ടില്‍ വന്നപ്പോഴും അമ്മ ഇതേ കാര്യം രാജ്യാന്തര തലത്തില്‍ എന്നോട് പറഞ്ഞതാണ് . പലെസ്തിന്‍ ഇസ്രായില്‍ പ്രശ്നം ചൂട് പിടിച്ചു നിന്നത് കൊണ്ടാവണം എനിക്ക് എന്തോ അവരെ ഒഴിപ്പിക്കാന്‍ തോന്നിയില , പലെസ്തിന്റെ നിസഹായ അവസ്ഥ എന്നെ അത്രയേറെ വേദനിപ്പിച്ചിരുന്നു . ഞാന്‍ അവരോടു വളരെ സൌമ്യമായ ഭാഷയില്‍ ജനപെരുപ്പം കുറക്കണം എന്നും ഉള്ള സ്ഥലത്ത് ഒതുങ്ങണം എന്നും അപേക്ഷിക്കുക വരെ ചെയ്തു. പക്ഷെ അവര്‍ എന്നെ അല്‍പ്പം പോലും ചെവികൊണ്ടില എന്ന് ഈ വരവിനാണ് മനസിലായത്. ഒരല്‍പം സ്ഥലം പോലും ബാകി വെക്കാതെ അവര്‍ സുസ്ഥിരമായ സമരാജ്യം ഉറപ്പിക്കുകയും , ഞാന്‍ ഒതുക്കി വെച്ച പുസ്തകങ്ങളില്‍ വല കെട്ടുകയും ചെയ്തിരുന്നു . അമ്മ ഇങ്ങനെയൊരു ആവശ്യം കൂടി ഉന്നയിച്ചപ്പോളാണ് ഇസരെയിലിന്റെ പ്രത്യശാസ്ത്രങ്ങള്‍ എനിക്ക് മനസിലായത് , ശരിയല്ലെങ്കിലും യുദ്ധം തന്നെ പോംവഴി എന്നാ അവസ്ഥ ആയിരുന്നു . ഉച്ചമയങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ കുറ്റിചൂലും നീളന്‍ തോട്ടിയും വെച്ച് ആക്രമണം ആഴിച്ചു വിട്ടു . കൊച്ചു കുഞ്ഞുങ്ങളും വയോവൃദ്ധന്മാരെയും കൊല്ലാതെ ഇരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു ഞാന്‍ എന്റെ കര്‍ത്തവ്യം തുടങ്ങി . അവരുടെ പാര്പിടങ്ങള്‍ ഓരോന്നായി ഞാന്‍ പിച്ചി ചീന്തി . അവര്‍ അസ്ഥിത്വം ഇല്ലാത്തവരെ പോലെ അയാള്‍ രാജ്യങ്ങളിലേക്ക് ഓടി ഒള്ളിച്ചു , പക്ഷെ തിരിച്ചു ആരും യുദ്ധം ചെയ്തില , അവര്‍ ഗാന്ധിയന്മാര്‍ ആയിരുന്നു , അങ്ങോളം ഇങ്ങോളം “ ഹേ റാം” വിള്ളികള്‍ മുഴങ്ങി , ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ മേനക ഗാന്ധി പോലും മുതിര്‍ന്നില്ല . സ്വയം പാര്‍പ്പിടം കെട്ടി താമസിക്കുകയും , ആക്രമണം ആഴിച്ചു വിടാത തികഞ്ഞ മാന്യന്മാരായിരുന്നു ചിലന്തികള്‍ , ഒരു കരനതടിച്ചാല്‍ മറു കരണം കാണിച്ചു കൊടുക്കുന്നവര്‍ , മിണ്ടാതെ വിനയത്തോടെ സത്യാഗ്രഹം അനുഷ്ടിച്ചവര്‍ , പക്ഷെ അവരുടെ അവകാശങ്ങള്‍ അന്നും ഇന്നും അടിച്ച്മാര്തപെട്ടു , പട്ടികളും ആനകളും തരാം കിട്ടുമ്പോള്‍ ദ്രോഹിച്ചും പേടിപ്പിച്ചും  അവകാശങ്ങള്‍ നേടി എടുത്തു കൊണ്ടിരുന്നു . പക്ഷെ ചിലന്തികള്‍ ഒന്നും ചെയ്തില്ല , ഓരോ തവണ ചതച്ചു അരക്കപെടുമ്പോഴും അവര്‍ ചിരിച്ചു തന്നെ ഇരുന്നു , രക്ഷപെടുന്ന ബാകി ഉള്ളവര്‍ ഭൂമി അച്ചുതണ്ടില്‍ സ്വയം ഒന്ന് കറങ്ങുന്ന നേരം കൊണ്ട് വീണ്ടും പന്തല്‍ കെട്ടി സമരം അനുഷ്ട്ടിച്ചു പൊന്നു , പിന്നെയും കുരുതി , പിന്നെയും “ ഹേ റാം” വിളികള്‍. എന്തായാലും ഞാന്‍ അവരെ കൊല്ലുകയോ പരികേല്പ്പിക്കുകയോ ചെയ്തില , ഓടി രക്ഷപെടാന്‍ അനുവദിച്ചു , നീണ്ട 2 മണിക്കൂറില്‍ അവരുടെ സാമ്രാജ്യം പരിപൂര്‍ണമായി ഞാന്‍ തുടച്ചു നീകി . അവരുടെ അവശിഷ്ടങ്ങള്‍ അമ്മ അടിച്ചു വാരുകയും , മരിച്ചു വീണവരെയും പരികെട്റ്റവരെയും അമ്മ അടിച്ചു വാരി കളഞ്ഞു . കുടിയെട്ടകാര്‍ ഒഴിഞ്ഞ മേല്‍കൂര തെളിഞ്ഞു നിന്നു. വൈകുന്നേരം ചായയില്‍ അമ്മ അല്‍പ്പം പഞ്ചസാര കൂട്ടി ഇട്ടു , ഞാന്‍ ഒരു അല്‍പ്പം പാപ ഭാരത്തില്‍ കണ്ണടച്ചു ഉത്തരം നോക്കി ഇരുന്നു , അപ്പോഴാണ്‌ ഞാന്‍ ജീവനോടെ വിട്ട ബഹുഭൂരിപക്ഷം  കുടിയേറ്റ സമരക്കാരും , ഒരു മൂലയില്‍ സമേള്ളനം കൂടുകയും  തീ പാറുന്ന പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു , പക്ഷെ അവര്‍ ആരും നട്ടെല്ല് ഇല്ലാത്ത രാഷ്ട്രിയം കാണിച്ചില , നേതാവടക്കം എല്ലാവരും ആ കുരുതി കളത്തില്‍ വീണ്ടും നൂല് നൂറ്റു കൊണ്ടിരുന്നു , ധീരമായി , അല്‍പ്പം പോലും സങ്കടമിലാതെ . ആശയസംബനമായ സത്യാഗ്രഹം മൌനം കൊണ്ട് എഴുതുന്ന വിപ്ലവം പോലെ തോന്നി . ഞാന്‍ ചായ രുചിച്ചു , അവരെ നോക്കി പുഞ്ചിരിച്ചു , ഒരു കൊച്ചു ചിലന്തി അത് കാണുകയും ബാകി ഉള്ളവരെ വിളിച്ചു എന്നെ കാണിച്ചു കൊടുക്കയും ചെയ്തു . ഞാന്‍ ആകെ പാപ ഭാരം കൊണ്ട് തല താഴ്ത്തി , എന്നിറ്റു അവരുടെ രൂക്ഷംമായ നോട്ടം എങ്ങനെയെന്ന ആക്കാംഷയില്‍ ഒള്ളി കണ്ണു ഇട്ടു അവരെ നോക്കി , പക്ഷെ അവര്‍ എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു നിഷ്കളങ്കമായി.   

Tuesday, 9 September 2014

ക്ഷേത്രയോട്ടം

 
പണ്ട് പണ്ട് , അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് , അമേരിക്ക യുനിട്ടെദ് ആവുന്നതിനു തൊട്ടു മുന്‍പ് ....അങ്ങ് മെക്സിക്കോയില്‍ അധികം ആരും കേറി ചെല്ലാത്ത ഒരു അമ്പലം ഉണ്ട് , "മായന്‍ " സംസ്കാരത്തിന്റെ ബാകി പത്രം , ഭീകരജീവികളും , മാത്രതന്ത്രങ്ങളും , ആഭിചാരക്രിയയും, മരണകെണികളും , അപകടങ്ങളും നിധി കാത്തു സൂക്ഷിക്കുന്ന "ശ്രീ രാജവിരാട ഭീകരജീവി ക്ഷേത്രം " , അങ്ങ് ശ്രി കോവിലില്‍ഇരിക്കുന്ന പഞ്ചലോഹ വിഗ്രഹം കാക്കാന്‍ കാലം കുറെയായി പലരും ശ്രമിക്കുന്നു മരിച്ചു വീഴുന്നു , ഒരാള് പോലും ജീവനോടെ പുറത്തു വന്ന ചരിത്രമില്ല. അങ്ങനെയിരിക്കെ ആണ് " ഗയ് ടെയ്ജെറെസസ് " എന്നാ സാഹസികന്‍ നിധി കാക്കാന്‍ എത്തുന്നത്‌ , ഭൂമിയില്‍ ഏറ്റവും കഴിവുള്ളവരൊക്കെ അമേരിക്കകാരണലോ ( അടിചെല്പ്പിക്കപെട്ട പൊതുധാരണ ) , അയാള്‍ ആ വിഗ്രഹം എടുത്തു പുറത്ത്കിടക്കുക തന്നെ ചെയ്തു. അപ്പോഴാണ്‌ അയാള്‍ ഒരു അലര്‍ച്ച കേട്ടത് , പുറക്കിലെക്കു തിരിഞ്ഞു നോക്കവേ ആയാള്‍ കണ്ടു ആള്‍ കുരങ്ങിനോട് സാദൃശ്യം തോന്നുന്ന ഒരു ഭീകരസ്വത്വം , മരണം തൊട്ടു പിറക്കില്‍ എത്തിയത് തിരിച്ചറിഞ്ഞ അയാള്‍ , നിര്‍ത്താതെ ഓട്ടം തുന്ടങ്ങി , ആഘാധ്മായ കൊക്കകള്‍ ഇരുവശവും , ഇടയ്ക്കു ഇടയ്ക്കു വെള്ളച്ചാട്ടങ്ങളും , തുരംഗ തീവണ്ടി പാളയങ്ങളും , ഇടിഞ്ഞു വീഴുന്ന ഒറ്റ വരി പാതകള്‍ , പാറകൂട്ടങ്ങള്‍ , തീതുപ്പുന്ന മരങ്ങള്‍ , ഇതെല്ലാം മറികിടന്നു അയാള്‍ ഓടി , ഓട്ടത്തിന് ഇടയ്ക്കു കിട്ടിയ സ്വര്നങ്ങള്‍ ആയാല്‍ പെറുക്കി എടുത്തു , പക്ഷെ ഒരിക്കല്‍ ഒന്ന് കാലു വഴുതിയ അയാള്‍ ആഗാധ്മായ കൊക്കയിലേക്ക് വീണു ...മരണത്തിനു കീഴടങ്ങുന്നതിന് സമയകണങ്ങള്‍ എണ്ണി താഴേക്കു വീഴവെ , എല്ലാം " സ്ലോ മോഷന്‍ " ആയി . അയാള്‍ക്ക് ജ്ഞ്യനോധയം വന്നതാണ്. അയാള്‍ ഓര്‍ത്തു , ഇത് തന്നെയലെ എല്ലാവരുടെയും ജീവിതം , നിധി പോലെ കിട്ടിയ വില്ലപിടിപ്പുള്ള പഞ്ചലോഹ വിഗ്രഹമാണ്‌ ജീവിതം , തൊട്ടു പിന്നിലും മുന്നിലും മരണം ഉണ്ട് , മരണത്തില്‍ നിന്ന് നമ്മള്‍ ഓടി രക്ഷപെടുകയാണ് , ഇന്നോ നാളെയോ മരണം നമ്മളെ കീഴടക്കുക തന്നെ ചെയും , എങ്കിലും നമ്മള്‍ ഓടാതെ ഇരിക്കില , മരണം നമ്മളെ കീഴടക്കുന്നതിനു തൊട്ടുമുന്പ് നമ്മള്‍ എഴുതി തീര്ക്കുന്നതാണ് ജീവിതം , അവ ചരിത്രത്തില്‍ എഴുതപെടും , ചില്ലപോള്‍ അവ പ്രസിദ്ധമാക്കും , ചില്ലപ്പോള്‍ ആരും ആറിയാതെ പോവും , നമ്മള്‍ ഒരു പാട് കാശ് സംമ്പാദ്ധിക്കും , ഒരുപാട് പ്രശസ്തി സംമ്പാദ്ധിക്കും , ചില്ലപ്പോള്‍ കാന്തം പോലെ എല്ലാ സൌഭാഗ്യങ്ങളും നമ്മളെ തേടി വരും , ചില്ലപ്പോള്‍ നമ്മുക്ക് രക്ഷാകവചം ഉണ്ടാവും , ചില്ലപ്പോള്‍ തലനാരിഴക്ക് നമ്മള്‍ രക്ഷപെടും , അതില്‍ നമ്മള്‍ തീര്‍ക്കുന്ന സുന്ദരഗാഥയാണ് ജീവിതം അത് കൊണ്ട് തന്നെ ജീവിതത്തിലെ ഓരോ സെക്കന്റ്ടും നമ്മള്‍ ജീവിക്കണം , അസ്വധിക്കണം , സത്യത്തില്‍ മരണത്തില്‍ നിന്ന് രക്ഷപെടാന്‍ ആയിരുന്നുവേങ്ങിലും അയാള്‍ ആ അവസാന നിമിഷങ്ങളാണ് ഏറ്റവും ആസ്വധിച്ചത് . മരിച്ചു വീഴവെ ആയാള്‍ , തന്നെ ആരും ആറിയാന്‍ പോക്കുനില്ല , ജീവിതത്തെ കുറിച്ചുള്ള മനോഹരമായ ഈ ചിന്തനങ്ങളും , മരിച്ചു വീഴുന്നതിനു തൊട്ടു മുന്‍പ് ആയാല്‍ അതായിരിക്കണം പ്രാര്‍ത്ഥിച്ചത്‌ . പ്രാര്‍ത്ഥന കേട്ട് കരള്‍ അലിഞ്ഞ ദൈവം അത് വരമായി നല്‍ക്കി .

"ഗയ്‌ ടെയ്ജറെസ്സി"നെ ലോകം അറിയുക്ക തന്നെ ചെയ്തു , ദിവസവും 5 മിനുട്ടെങ്ങില്ലും എല്ലാവരും ഗയ് ആയി മാറി ആ മിനി ജീവിതം ജീവിച്ചു തീര്‍ത്തു , എല്ലാ ദിവസവും ജീവിതത്തിന്റെ എല്ലാ സെക്കന്റ്ടും ആസ്വദിക്കണം എന്ന് സ്വന്തം ജീവിതത്തിലൂടെ അയാള്‍ പഠിപ്പിച്ചു കൊണ്ടിരുന്നു , ലക്ഷങ്ങളെ , ഗയ് ആയി മാറിയ ഓരോ നിമിഷവും അവര്‍ ആസ്വദിച്ചു കൊണ്ടിരുന്നു , കുട്ടികള്‍ തൊട്ടു മുതിരന്നവര്‍ വരെ . ആ വരത്തിന്റെ സാക്ഷാത്കാരമാണ് " ടെമബിള്‍ റണ്‍" ( temple run) എന്ന കളി !!! ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക , അതില്‍ ജീവിക്കുക , ചരിത്രം നിങ്ങള്‍ അറിയാതെ നിങ്ങളുടെ സ്കോര്‍കാര്‍ഡ് അനക്കി കൊണ്ടിരിക്കും 



Saturday, 6 September 2014

നീതിയുടെ തുല്ലാസു

        

അങ്ങനെ ചരിത്രം എഴുതാന്‍ മഷി തീര്‍ന്ന ഒരു ദിവസം , ഒരു സുപ്രധാനമായ സമേള്ളനം നടന്നു. ലോകത്തില്‍ ഇന്ന് ജീവിച്ച എല്ലാ ജീവികളും മനുഷ്യന്റെ ദ്രോഹങ്ങള്‍ക്കു എതിരെ ഒന്നിച്ചു. എല്ലാ ജീവികളിലെയും ഓരോ പ്രതിനിധികള്‍ പങ്കെടുത്തു.മനുഷ്യനോടു ഏറ്റവും അടുത്ത് സാമ്യമുള്ള കുരങ്ങാന്‍ ചര്‍ച്ചയെ മുന്നോട്ടു നയിച്ചു.പരസ്പ്പരം കുശുമ്പും കുന്നായ്മയും ഉള്ളത് കൊണ്ടും , എന്താണ് ഞായം എന്ന് ഉത്തരമില്ലാത്തത് കൊണ്ടും ആവണം , എല്ലാ ദൈവങ്ങളും ചര്‍ച്ച ബഹിഷ്കരിച്ചു. നീലതിമിംഗലവും , വെള്ളലിയും , കോഴിയും , പശുവും ആയിരുന്നു പ്രധാന വാദികള്‍. കൊള്ളാവുന്ന ഒരു ബുദ്ധിജീവി മനുഷ്യനെ പ്രതികൂട്ടില്‍ കയറ്റി. ലക്ഷക്കണക്കിന്‌ മൃഗങ്ങള്‍ സാക്ഷിയാക്കി കുരങ്ങന്‍ തുടങ്ങി , “ കാട് വെട്ടി തെല്ലിച്ചു ഭൂമിയെ കൊല്ലുന്ന , ഭക്ഷണത്തിന് വേണ്ടി ജീവികളെ കൊന്നു തിന്നുന്ന , പ്രതികരിക്കുന്നവരെയും കൊന്നു ഞായം പറയുന്ന , വെറും രസത്തിനു വേണ്ടി വേട്ടയാടുന്ന , മണ്ണ് ചീത്തയാക്കുന്ന , വെള്ളം വിഷമാക്കുന്ന , വായു ....” , “ മതി നിര്‍ത് , ഇങ്ങനെ പറഞ്ഞ ഇന്ന് തീരില്ല “ സിംഹം ഗര്‍ജിച്ചു. കുരങ്ങന്‍ ഒന്ന് തൊണ്ട ഇടറിയ ശേഷം തുടര്‍ന്ന് , “ ഇതിനൊക്കെ എന്താണ് ഞായികരണം , ഒരു മദയാന ഞായിധിപനായി ഇല്ലാത്തതാണോ? , അതോ ഒരു രാജവെമ്പാല പോലീസ് ആവാത്തത് കൊണ്ടോ? , അതോ ഒരു നായ ഇലക്ഷനില്‍ പങ്ക്കുകൊള്ളത്തത് കൊണ്ടോ? ഒരു കടുവ മന്ത്രിയവാത്തത് കൊണ്ടോ? ദൈവങ്ങളുടെ പേരിലും , ജാതിയുടെ പേരിലും , തൊലിയുടെ നിറത്തിന്റെ പേരിലും ഞങ്ങള്‍ ന്യുനപക്ഷ അവകാശങ്ങള്‍ ചോദിച്ചു വരാത്തത് കൊണ്ടോ? നിന്നിലും നിക്ര്ഷ്ടനും , ക്രൂരനും ഭീഷണിയും ആയി ഈ ലോകത്ത് ആരുമില , നിന്നെ പിച്ചി ചീന്താനാണ് ഞങ്ങള്‍ക്ക് തോന്നാറ് , എവിടെ ഞങ്ങള്‍ക്കായി കാഴ്ച ബംഗ്ലാവും , പരീക്ഷണ ശാലകളും , ഇറച്ചി കടകളുമാണ് നീ തുറന്നത് , ചില്ല നല്ല മനസുകളെ ഞങ്ങള്‍ വിസ്മരിക്കുനില , നിന്നിലെ ഭൂരിപക്ഷതെയാണ് ഞാന്‍ ഉദേശിക്കുന്നത് , എന്താണ് നിന്റെ ഞ്യായം , ഹേ പടുവിഡിയായ , മായലോകത്ത് ജീവിക്കുന്ന മനുഷ്യ ...എന്താണ് നിന്റെ നീതി , തമ്മില്‍ തല്ലി നിങ്ങള്‍ ചാവുന്നതിനു മുന്‍പ് പറയു . മനുഷ്യന്‍ ഇങ്ങനെ മറുപടി നല്‍കി , “ തിയറി ഓഫ് എവോലൂഷ്യന്‍ “ , പിന്നെ “ സര്‍വെയ് വല്‍ ഓഫ് ഫിട്റെസ്റ്റ്”. മൃഗങ്ങള്‍ക്കോ ഒള്ളിച്ചിരുന്നു കേട്ട ദൈവങ്ങല്‍ക്കോ എല്ലാം സഹിച്ച ഭൂമിക്കോ ഒന്നും മനസിലായില , കാരണം അവര്‍ ആരും പള്ളികൂടത്തില്‍ പോയിട്ടിലായിരുന്നു!!!!!