അങ്ങനെ ചരിത്രം എഴുതാന്‍ മഷി തീര്‍ന്ന ഒരു ദിവസം
, ഒരു സുപ്രധാനമായ സമേള്ളനം നടന്നു. ലോകത്തില്‍ ഇന്ന് ജീവിച്ച എല്ലാ ജീവികളും
മനുഷ്യന്റെ ദ്രോഹങ്ങള്‍ക്കു എതിരെ ഒന്നിച്ചു. എല്ലാ ജീവികളിലെയും ഓരോ പ്രതിനിധികള്‍
പങ്കെടുത്തു.മനുഷ്യനോടു ഏറ്റവും അടുത്ത് സാമ്യമുള്ള കുരങ്ങാന്‍ ചര്‍ച്ചയെ
മുന്നോട്ടു നയിച്ചു.പരസ്പ്പരം കുശുമ്പും കുന്നായ്മയും ഉള്ളത് കൊണ്ടും , എന്താണ്
ഞായം എന്ന് ഉത്തരമില്ലാത്തത് കൊണ്ടും ആവണം , എല്ലാ ദൈവങ്ങളും ചര്‍ച്ച ബഹിഷ്കരിച്ചു.
നീലതിമിംഗലവും , വെള്ളലിയും , കോഴിയും , പശുവും ആയിരുന്നു പ്രധാന വാദികള്‍.
കൊള്ളാവുന്ന ഒരു ബുദ്ധിജീവി മനുഷ്യനെ പ്രതികൂട്ടില്‍ കയറ്റി. ലക്ഷക്കണക്കിന്
മൃഗങ്ങള്‍ സാക്ഷിയാക്കി കുരങ്ങന്‍ തുടങ്ങി , “ കാട് വെട്ടി തെല്ലിച്ചു ഭൂമിയെ
കൊല്ലുന്ന , ഭക്ഷണത്തിന് വേണ്ടി ജീവികളെ കൊന്നു തിന്നുന്ന , പ്രതികരിക്കുന്നവരെയും
കൊന്നു ഞായം പറയുന്ന , വെറും രസത്തിനു വേണ്ടി വേട്ടയാടുന്ന , മണ്ണ് ചീത്തയാക്കുന്ന
, വെള്ളം വിഷമാക്കുന്ന , വായു ....” , “ മതി നിര്‍ത് , ഇങ്ങനെ പറഞ്ഞ ഇന്ന് തീരില്ല
“ സിംഹം ഗര്‍ജിച്ചു. കുരങ്ങന്‍ ഒന്ന് തൊണ്ട ഇടറിയ ശേഷം തുടര്‍ന്ന് , “ ഇതിനൊക്കെ
എന്താണ് ഞായികരണം , ഒരു മദയാന ഞായിധിപനായി ഇല്ലാത്തതാണോ? , അതോ ഒരു രാജവെമ്പാല
പോലീസ് ആവാത്തത് കൊണ്ടോ? , അതോ ഒരു നായ ഇലക്ഷനില്‍ പങ്ക്കുകൊള്ളത്തത് കൊണ്ടോ? ഒരു
കടുവ മന്ത്രിയവാത്തത് കൊണ്ടോ? ദൈവങ്ങളുടെ പേരിലും , ജാതിയുടെ പേരിലും , തൊലിയുടെ
നിറത്തിന്റെ പേരിലും ഞങ്ങള്‍ ന്യുനപക്ഷ അവകാശങ്ങള്‍ ചോദിച്ചു വരാത്തത് കൊണ്ടോ?
നിന്നിലും നിക്ര്ഷ്ടനും , ക്രൂരനും ഭീഷണിയും ആയി ഈ ലോകത്ത് ആരുമില , നിന്നെ പിച്ചി
ചീന്താനാണ് ഞങ്ങള്‍ക്ക് തോന്നാറ് , എവിടെ ഞങ്ങള്‍ക്കായി കാഴ്ച ബംഗ്ലാവും , പരീക്ഷണ
ശാലകളും , ഇറച്ചി കടകളുമാണ് നീ തുറന്നത് , ചില്ല നല്ല മനസുകളെ ഞങ്ങള്‍
വിസ്മരിക്കുനില , നിന്നിലെ ഭൂരിപക്ഷതെയാണ് ഞാന്‍ ഉദേശിക്കുന്നത് , എന്താണ് നിന്റെ
ഞ്യായം , ഹേ പടുവിഡിയായ , മായലോകത്ത് ജീവിക്കുന്ന മനുഷ്യ ...എന്താണ് നിന്റെ നീതി ,
തമ്മില്‍ തല്ലി നിങ്ങള്‍ ചാവുന്നതിനു മുന്‍പ് പറയു . മനുഷ്യന്‍ ഇങ്ങനെ മറുപടി നല്‍കി
, “ തിയറി ഓഫ് എവോലൂഷ്യന്‍ “ , പിന്നെ “ സര്‍വെയ് വല്‍ ഓഫ് ഫിട്റെസ്റ്റ്”.
മൃഗങ്ങള്‍ക്കോ ഒള്ളിച്ചിരുന്നു കേട്ട ദൈവങ്ങല്‍ക്കോ എല്ലാം സഹിച്ച ഭൂമിക്കോ ഒന്നും
മനസിലായില , കാരണം അവര്‍ ആരും പള്ളികൂടത്തില്‍ പോയിട്ടിലായിരുന്നു!!!!!
No comments:
Post a Comment