Sunday, 28 September 2014

ചിലന്തി വലയും കുടിയേറ്റസമരക്കാരും -എച് ആര്‍ കെ



അസ്ഥിരമല്ലാത്ത ഒരു ഞ്യാറാഴ്ച്ച ദിവസം ഒരല്‍പ്പം ദിവാസ്വപ്നം കണ്ടു ഇരുന്നപ്പോഴാണ് അമ്മ , കുടിയേറ്റ സമരക്കാരെ ഒഴിപ്പിക്കണം എന്ന് പറയുന്നത്. ജീവിതത്തില്‍ അവരുടെ ( അച്ഛനും അമ്മയും ) നല്ലൊരു ഭാഗം ചില്ലവാക്കി പണിഞ്ഞ ഒരു കൊച്ചു വീടാണ് ഞങ്ങളുടെ. രണ്ടു പേരും ജോലിക്കാരായത് കൊണ്ട് വീടിനു ഒരല്‍പം അടുക്കും ചിട്ടയും കുറവാണെന്ന് എനിക്കും തോന്നിയിട്ടുണ്ട് , അടുക്കും ചിട്ടയും അടിമത്തം ആണെന്ന ഒരു കാഴ്ചപ്പാടാണ് ഞാന്‍ വെച്ച് പുല്ലര്‍ത്തിയത് , അത് അല്‍പ്പം പോലും ബുദ്ധിമുട്ടാന്‍ വയ്യ എന്നത് കൊണ്ടാണ് ഒരു ബുദ്ധിജീവി പരിവേഷം കൈ കൊണ്ടത്‌. ജോലി ചെയുന്നതിനോപ്പം തന്നെ വീട്ടില്ലേ ജോലിയും ഒരു പരാതിയുമില്ലാതെ ചെയുന്ന അമ്മമാര്‍ ശരിക്ക് അല്‍ഭുതമാണ് . അങ്ങനെ ആയതുകൊണ്ട് തന്നെ അമ്മ പറഞ്ഞ ഞാന്‍ മരുത് പറയില്ല. വീടിന്റെ രണ്ടാം നിലയില്‍ ഉയര്‍ന്ന ഭാഗങ്ങല്ലെല്ലാം അവര്‍ സ്വന്തമാക്കിയിരുന്നു . ഈ വീടിനു മേലുള്ള സമ്പൂര്‍ണ അവക്കാശം ഞങ്ങളുടെതായിരുന്നു , ഇതു ഉണ്ടാക്കുന്നതില്‍ ഞങ്ങള്‍ അവരില്‍ ആരുടേയും സാമ്പത്തിക സഹായമോ ശാരീരക സഹയാമോ തേടിയിട്ടില , എങ്കിലും ഇവരുടെ പൂര്‍വികര്‍ എവിടെ ചിലന്തി നൂലുകള്‍ കൊണ്ട് വല നെയ്യുമ്പോള്‍ ഞങ്ങള്‍ മറുത്തു ഒന്നും പറഞ്ഞില , അതിനു ഒരു തരത്തിലുള്ള കരവും വാങ്ങിയില്ല . സ്ഥലം വൃത്തികേടാക്കരുത് , കൂടുതല്‍ ഉപദ്രവിക്കരുത് അത്രെയേ പ്രതീക്ഷിച്ചുള്ളൂ. പക്ഷെ അവര്‍ ഞങ്ങള്‍ അവര്‍ക്ക് നല്‍കിയ ബഹുമാനം തിരിച്ചു നല്ക്കുകയോ അവരുടെ പരമ്പര സൃഷ്ടിക്കുന്നതില്‍ യാതൊരു തരത്തിലുള്ള സംയപനം പാലിക്കുകയോ ചെയ്തില , അതിന്റെ ഫലമായായി ഞങ്ങളുടെ ചുമരുകളും മേല്‍കൂരയും അവരുടെ സാമ്രാജ്യം കൊണ്ട് നിറഞ്ഞു , എങ്കിലും അവര്‍ തികഞ്ഞ ഗാന്ധിയന്‍മാരായിരുന്നു , അര്‍ദ്ധന്ഗ്നരായി അവര്‍ രാവും പകലും നൂല്‍ നൂറ്റു കൊണ്ടിരുന്നു . മഹാത്മാവ് ഇന്ത്യയിലെ ചിലന്തികളെ വരെ സ്വാധീനിച്ചു എന്നത് എന്നെ അഭിമാനപുളകിതനാക്കി എന്നാ വസ്തുത ഞാന്‍ നിഷേധിക്കുന്നില്‍ പക്ഷെ എന്റെ ഉള്ളിലും അമര്ഷ്മുണ്ടായിരുന്നു . ഓണക്കാലത്ത് വീട്ടില്‍ വന്നപ്പോഴും അമ്മ ഇതേ കാര്യം രാജ്യാന്തര തലത്തില്‍ എന്നോട് പറഞ്ഞതാണ് . പലെസ്തിന്‍ ഇസ്രായില്‍ പ്രശ്നം ചൂട് പിടിച്ചു നിന്നത് കൊണ്ടാവണം എനിക്ക് എന്തോ അവരെ ഒഴിപ്പിക്കാന്‍ തോന്നിയില , പലെസ്തിന്റെ നിസഹായ അവസ്ഥ എന്നെ അത്രയേറെ വേദനിപ്പിച്ചിരുന്നു . ഞാന്‍ അവരോടു വളരെ സൌമ്യമായ ഭാഷയില്‍ ജനപെരുപ്പം കുറക്കണം എന്നും ഉള്ള സ്ഥലത്ത് ഒതുങ്ങണം എന്നും അപേക്ഷിക്കുക വരെ ചെയ്തു. പക്ഷെ അവര്‍ എന്നെ അല്‍പ്പം പോലും ചെവികൊണ്ടില എന്ന് ഈ വരവിനാണ് മനസിലായത്. ഒരല്‍പം സ്ഥലം പോലും ബാകി വെക്കാതെ അവര്‍ സുസ്ഥിരമായ സമരാജ്യം ഉറപ്പിക്കുകയും , ഞാന്‍ ഒതുക്കി വെച്ച പുസ്തകങ്ങളില്‍ വല കെട്ടുകയും ചെയ്തിരുന്നു . അമ്മ ഇങ്ങനെയൊരു ആവശ്യം കൂടി ഉന്നയിച്ചപ്പോളാണ് ഇസരെയിലിന്റെ പ്രത്യശാസ്ത്രങ്ങള്‍ എനിക്ക് മനസിലായത് , ശരിയല്ലെങ്കിലും യുദ്ധം തന്നെ പോംവഴി എന്നാ അവസ്ഥ ആയിരുന്നു . ഉച്ചമയങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ കുറ്റിചൂലും നീളന്‍ തോട്ടിയും വെച്ച് ആക്രമണം ആഴിച്ചു വിട്ടു . കൊച്ചു കുഞ്ഞുങ്ങളും വയോവൃദ്ധന്മാരെയും കൊല്ലാതെ ഇരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു ഞാന്‍ എന്റെ കര്‍ത്തവ്യം തുടങ്ങി . അവരുടെ പാര്പിടങ്ങള്‍ ഓരോന്നായി ഞാന്‍ പിച്ചി ചീന്തി . അവര്‍ അസ്ഥിത്വം ഇല്ലാത്തവരെ പോലെ അയാള്‍ രാജ്യങ്ങളിലേക്ക് ഓടി ഒള്ളിച്ചു , പക്ഷെ തിരിച്ചു ആരും യുദ്ധം ചെയ്തില , അവര്‍ ഗാന്ധിയന്മാര്‍ ആയിരുന്നു , അങ്ങോളം ഇങ്ങോളം “ ഹേ റാം” വിള്ളികള്‍ മുഴങ്ങി , ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ മേനക ഗാന്ധി പോലും മുതിര്‍ന്നില്ല . സ്വയം പാര്‍പ്പിടം കെട്ടി താമസിക്കുകയും , ആക്രമണം ആഴിച്ചു വിടാത തികഞ്ഞ മാന്യന്മാരായിരുന്നു ചിലന്തികള്‍ , ഒരു കരനതടിച്ചാല്‍ മറു കരണം കാണിച്ചു കൊടുക്കുന്നവര്‍ , മിണ്ടാതെ വിനയത്തോടെ സത്യാഗ്രഹം അനുഷ്ടിച്ചവര്‍ , പക്ഷെ അവരുടെ അവകാശങ്ങള്‍ അന്നും ഇന്നും അടിച്ച്മാര്തപെട്ടു , പട്ടികളും ആനകളും തരാം കിട്ടുമ്പോള്‍ ദ്രോഹിച്ചും പേടിപ്പിച്ചും  അവകാശങ്ങള്‍ നേടി എടുത്തു കൊണ്ടിരുന്നു . പക്ഷെ ചിലന്തികള്‍ ഒന്നും ചെയ്തില്ല , ഓരോ തവണ ചതച്ചു അരക്കപെടുമ്പോഴും അവര്‍ ചിരിച്ചു തന്നെ ഇരുന്നു , രക്ഷപെടുന്ന ബാകി ഉള്ളവര്‍ ഭൂമി അച്ചുതണ്ടില്‍ സ്വയം ഒന്ന് കറങ്ങുന്ന നേരം കൊണ്ട് വീണ്ടും പന്തല്‍ കെട്ടി സമരം അനുഷ്ട്ടിച്ചു പൊന്നു , പിന്നെയും കുരുതി , പിന്നെയും “ ഹേ റാം” വിളികള്‍. എന്തായാലും ഞാന്‍ അവരെ കൊല്ലുകയോ പരികേല്പ്പിക്കുകയോ ചെയ്തില , ഓടി രക്ഷപെടാന്‍ അനുവദിച്ചു , നീണ്ട 2 മണിക്കൂറില്‍ അവരുടെ സാമ്രാജ്യം പരിപൂര്‍ണമായി ഞാന്‍ തുടച്ചു നീകി . അവരുടെ അവശിഷ്ടങ്ങള്‍ അമ്മ അടിച്ചു വാരുകയും , മരിച്ചു വീണവരെയും പരികെട്റ്റവരെയും അമ്മ അടിച്ചു വാരി കളഞ്ഞു . കുടിയെട്ടകാര്‍ ഒഴിഞ്ഞ മേല്‍കൂര തെളിഞ്ഞു നിന്നു. വൈകുന്നേരം ചായയില്‍ അമ്മ അല്‍പ്പം പഞ്ചസാര കൂട്ടി ഇട്ടു , ഞാന്‍ ഒരു അല്‍പ്പം പാപ ഭാരത്തില്‍ കണ്ണടച്ചു ഉത്തരം നോക്കി ഇരുന്നു , അപ്പോഴാണ്‌ ഞാന്‍ ജീവനോടെ വിട്ട ബഹുഭൂരിപക്ഷം  കുടിയേറ്റ സമരക്കാരും , ഒരു മൂലയില്‍ സമേള്ളനം കൂടുകയും  തീ പാറുന്ന പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു , പക്ഷെ അവര്‍ ആരും നട്ടെല്ല് ഇല്ലാത്ത രാഷ്ട്രിയം കാണിച്ചില , നേതാവടക്കം എല്ലാവരും ആ കുരുതി കളത്തില്‍ വീണ്ടും നൂല് നൂറ്റു കൊണ്ടിരുന്നു , ധീരമായി , അല്‍പ്പം പോലും സങ്കടമിലാതെ . ആശയസംബനമായ സത്യാഗ്രഹം മൌനം കൊണ്ട് എഴുതുന്ന വിപ്ലവം പോലെ തോന്നി . ഞാന്‍ ചായ രുചിച്ചു , അവരെ നോക്കി പുഞ്ചിരിച്ചു , ഒരു കൊച്ചു ചിലന്തി അത് കാണുകയും ബാകി ഉള്ളവരെ വിളിച്ചു എന്നെ കാണിച്ചു കൊടുക്കയും ചെയ്തു . ഞാന്‍ ആകെ പാപ ഭാരം കൊണ്ട് തല താഴ്ത്തി , എന്നിറ്റു അവരുടെ രൂക്ഷംമായ നോട്ടം എങ്ങനെയെന്ന ആക്കാംഷയില്‍ ഒള്ളി കണ്ണു ഇട്ടു അവരെ നോക്കി , പക്ഷെ അവര്‍ എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു നിഷ്കളങ്കമായി.   

No comments:

Post a Comment