Tuesday, 9 September 2014

ക്ഷേത്രയോട്ടം

 
പണ്ട് പണ്ട് , അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് , അമേരിക്ക യുനിട്ടെദ് ആവുന്നതിനു തൊട്ടു മുന്‍പ് ....അങ്ങ് മെക്സിക്കോയില്‍ അധികം ആരും കേറി ചെല്ലാത്ത ഒരു അമ്പലം ഉണ്ട് , "മായന്‍ " സംസ്കാരത്തിന്റെ ബാകി പത്രം , ഭീകരജീവികളും , മാത്രതന്ത്രങ്ങളും , ആഭിചാരക്രിയയും, മരണകെണികളും , അപകടങ്ങളും നിധി കാത്തു സൂക്ഷിക്കുന്ന "ശ്രീ രാജവിരാട ഭീകരജീവി ക്ഷേത്രം " , അങ്ങ് ശ്രി കോവിലില്‍ഇരിക്കുന്ന പഞ്ചലോഹ വിഗ്രഹം കാക്കാന്‍ കാലം കുറെയായി പലരും ശ്രമിക്കുന്നു മരിച്ചു വീഴുന്നു , ഒരാള് പോലും ജീവനോടെ പുറത്തു വന്ന ചരിത്രമില്ല. അങ്ങനെയിരിക്കെ ആണ് " ഗയ് ടെയ്ജെറെസസ് " എന്നാ സാഹസികന്‍ നിധി കാക്കാന്‍ എത്തുന്നത്‌ , ഭൂമിയില്‍ ഏറ്റവും കഴിവുള്ളവരൊക്കെ അമേരിക്കകാരണലോ ( അടിചെല്പ്പിക്കപെട്ട പൊതുധാരണ ) , അയാള്‍ ആ വിഗ്രഹം എടുത്തു പുറത്ത്കിടക്കുക തന്നെ ചെയ്തു. അപ്പോഴാണ്‌ അയാള്‍ ഒരു അലര്‍ച്ച കേട്ടത് , പുറക്കിലെക്കു തിരിഞ്ഞു നോക്കവേ ആയാള്‍ കണ്ടു ആള്‍ കുരങ്ങിനോട് സാദൃശ്യം തോന്നുന്ന ഒരു ഭീകരസ്വത്വം , മരണം തൊട്ടു പിറക്കില്‍ എത്തിയത് തിരിച്ചറിഞ്ഞ അയാള്‍ , നിര്‍ത്താതെ ഓട്ടം തുന്ടങ്ങി , ആഘാധ്മായ കൊക്കകള്‍ ഇരുവശവും , ഇടയ്ക്കു ഇടയ്ക്കു വെള്ളച്ചാട്ടങ്ങളും , തുരംഗ തീവണ്ടി പാളയങ്ങളും , ഇടിഞ്ഞു വീഴുന്ന ഒറ്റ വരി പാതകള്‍ , പാറകൂട്ടങ്ങള്‍ , തീതുപ്പുന്ന മരങ്ങള്‍ , ഇതെല്ലാം മറികിടന്നു അയാള്‍ ഓടി , ഓട്ടത്തിന് ഇടയ്ക്കു കിട്ടിയ സ്വര്നങ്ങള്‍ ആയാല്‍ പെറുക്കി എടുത്തു , പക്ഷെ ഒരിക്കല്‍ ഒന്ന് കാലു വഴുതിയ അയാള്‍ ആഗാധ്മായ കൊക്കയിലേക്ക് വീണു ...മരണത്തിനു കീഴടങ്ങുന്നതിന് സമയകണങ്ങള്‍ എണ്ണി താഴേക്കു വീഴവെ , എല്ലാം " സ്ലോ മോഷന്‍ " ആയി . അയാള്‍ക്ക് ജ്ഞ്യനോധയം വന്നതാണ്. അയാള്‍ ഓര്‍ത്തു , ഇത് തന്നെയലെ എല്ലാവരുടെയും ജീവിതം , നിധി പോലെ കിട്ടിയ വില്ലപിടിപ്പുള്ള പഞ്ചലോഹ വിഗ്രഹമാണ്‌ ജീവിതം , തൊട്ടു പിന്നിലും മുന്നിലും മരണം ഉണ്ട് , മരണത്തില്‍ നിന്ന് നമ്മള്‍ ഓടി രക്ഷപെടുകയാണ് , ഇന്നോ നാളെയോ മരണം നമ്മളെ കീഴടക്കുക തന്നെ ചെയും , എങ്കിലും നമ്മള്‍ ഓടാതെ ഇരിക്കില , മരണം നമ്മളെ കീഴടക്കുന്നതിനു തൊട്ടുമുന്പ് നമ്മള്‍ എഴുതി തീര്ക്കുന്നതാണ് ജീവിതം , അവ ചരിത്രത്തില്‍ എഴുതപെടും , ചില്ലപോള്‍ അവ പ്രസിദ്ധമാക്കും , ചില്ലപ്പോള്‍ ആരും ആറിയാതെ പോവും , നമ്മള്‍ ഒരു പാട് കാശ് സംമ്പാദ്ധിക്കും , ഒരുപാട് പ്രശസ്തി സംമ്പാദ്ധിക്കും , ചില്ലപ്പോള്‍ കാന്തം പോലെ എല്ലാ സൌഭാഗ്യങ്ങളും നമ്മളെ തേടി വരും , ചില്ലപ്പോള്‍ നമ്മുക്ക് രക്ഷാകവചം ഉണ്ടാവും , ചില്ലപ്പോള്‍ തലനാരിഴക്ക് നമ്മള്‍ രക്ഷപെടും , അതില്‍ നമ്മള്‍ തീര്‍ക്കുന്ന സുന്ദരഗാഥയാണ് ജീവിതം അത് കൊണ്ട് തന്നെ ജീവിതത്തിലെ ഓരോ സെക്കന്റ്ടും നമ്മള്‍ ജീവിക്കണം , അസ്വധിക്കണം , സത്യത്തില്‍ മരണത്തില്‍ നിന്ന് രക്ഷപെടാന്‍ ആയിരുന്നുവേങ്ങിലും അയാള്‍ ആ അവസാന നിമിഷങ്ങളാണ് ഏറ്റവും ആസ്വധിച്ചത് . മരിച്ചു വീഴവെ ആയാള്‍ , തന്നെ ആരും ആറിയാന്‍ പോക്കുനില്ല , ജീവിതത്തെ കുറിച്ചുള്ള മനോഹരമായ ഈ ചിന്തനങ്ങളും , മരിച്ചു വീഴുന്നതിനു തൊട്ടു മുന്‍പ് ആയാല്‍ അതായിരിക്കണം പ്രാര്‍ത്ഥിച്ചത്‌ . പ്രാര്‍ത്ഥന കേട്ട് കരള്‍ അലിഞ്ഞ ദൈവം അത് വരമായി നല്‍ക്കി .

"ഗയ്‌ ടെയ്ജറെസ്സി"നെ ലോകം അറിയുക്ക തന്നെ ചെയ്തു , ദിവസവും 5 മിനുട്ടെങ്ങില്ലും എല്ലാവരും ഗയ് ആയി മാറി ആ മിനി ജീവിതം ജീവിച്ചു തീര്‍ത്തു , എല്ലാ ദിവസവും ജീവിതത്തിന്റെ എല്ലാ സെക്കന്റ്ടും ആസ്വദിക്കണം എന്ന് സ്വന്തം ജീവിതത്തിലൂടെ അയാള്‍ പഠിപ്പിച്ചു കൊണ്ടിരുന്നു , ലക്ഷങ്ങളെ , ഗയ് ആയി മാറിയ ഓരോ നിമിഷവും അവര്‍ ആസ്വദിച്ചു കൊണ്ടിരുന്നു , കുട്ടികള്‍ തൊട്ടു മുതിരന്നവര്‍ വരെ . ആ വരത്തിന്റെ സാക്ഷാത്കാരമാണ് " ടെമബിള്‍ റണ്‍" ( temple run) എന്ന കളി !!! ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക , അതില്‍ ജീവിക്കുക , ചരിത്രം നിങ്ങള്‍ അറിയാതെ നിങ്ങളുടെ സ്കോര്‍കാര്‍ഡ് അനക്കി കൊണ്ടിരിക്കും 



No comments:

Post a Comment