അവന്റെ കണ്ണീർ ആയിരുന്നു കവിതകൾ ആയതു , പൊഴിഞ്ഞു വീണ അക്ഷരങ്ങൾ പെറുക്കി വെച്ചവൻ അവനെ തന്നെ തിരഞ്ഞു , കാലത്തിന്റെ ദീർഘതയിൽ അവനാ ദുഖങ്ങളെ മാറോട് ചേർത്ത് പുൽകി , അവന്റെ എഴുത്തുകൾ മരിച്ചു , അവൻ മരിച്ചു ! അവന്റെ നിദ്രയില്ല നിശകളിൽ അവന്റെ കവിതകൾ പോല്ലും അവനെ തേടി വന്നില്ല , ആര്ക്കോ വേണ്ടി എപ്പോഴും ചിരിച്ചതായിരുന്നു അവൻ ചെയ്ത തെറ്റ് ! ഇപ്പോൾ കണ്ണാടിക്കു മുന്നിൽ ചുറ്റും കറുത്ത് കുഴിഞ്ഞ കണ്ണിൽ അവൻ അവന്റെ കഴിഞ്ഞകാലത്തെ തേടുകയാണ് , അവന്റെ കണ്ണീരിനെ തിരിച്ചു വിളിക്കുകയാണ് , അവൻ അവനെ തിരയുകയാണ് , അവൻ അവനെ തിരയുകയാണ്
No comments:
Post a Comment