Saturday, 26 April 2014

തീപെട്ടി കൊള്ളി


 
ക്രഡ്‌  ഓയലിന്  വില കൂടി
മണ്ണേണേക്കും  പെട്രോളിനും
പാചക വാതക സിലണ്ട്രിനും
വില കൂടി
മുറിക്കാന്‍ മരമിലാതെയായി
അരിക്കും പച്ചകറിക്കും വില കൂടി
ബ്ലേഡ്  മുതലാളി പലിശയും കൂട്ടി
ശേഷിച്ച കാശിന് 2 ലിറ്റര്‍  മണ്ണെണ്ണ വാങ്ങി
തലയില്‍ ഒഴിച്ച്  ഗ്യാസ് അടുപ്പ് തുറന്നിട്ട്‌
വാതില്‍ അടച്ചു അയാള്‍ അവസാനത്തെ
തീ പെട്ടി കൊള്ളി കൊളുത്തി

Saturday, 19 April 2014

ഞാനിപ്പോ !!!!!!!!



ഷൊർണൂരിൽ നിന്ന് തൃശൂരിലേക്ക് ബസ്‌ യാത്ര തുടങ്ങിയതെ ഉള്ളു , തൊട്ടടുത്ത്‌ ഇരുന്ന സുഹൃത്തിന്റെ ഫോണ്‍ലേക്ക് ഒരു കാൾ , സംസാരിച്ചു തുടങ്ങി നാലാം വരിയിൽ അയാൾ പറഞ്ഞു , " ഞാനിപ്പോ കോഴികോട് ആണ് , രണ്ടു ദിവസം കഴിഞ്ഞു കാണാം ," നീയിപ്പോ ഷൊർണൂരലേ , അടുത്ത വരവിനു കാണാം ," കാൾ കട്ട്‌ ചെയ്തു ഒന്നുമറിയാത്ത പോലെ ഇരുന്നു , രണ്ടു നിമിഷം കഴിഞ്ഞപ്പോ പിന്നെയും അയാളുടെ ഫോണ്‍ ചിലച്ചു , " താമരപൂ മോളാണ് ....ഫാസില " , ഫോണ്‍ തെല്ലു താമസിചാണ് എടുത്തത്‌ , " നീ എത്തിയോ , നീ എവിട്യ " , " നീ എത്യോ , ഞാനിപ്പോ ഏത്തും , അത്താണി കഴിഞ്ഞു ( ഇന്നിയും 20 കില്ലോമീറ്റർ കാണും ) , " എയ് പോവല്ലേ ..എക് അനെ കാണണം ,അവിടെ വരുമ്പോ എന്താ വേണ്ടത്" , അപ്പുറത്ത് ഫോണ്‍ കട്ട്‌ ചെയ്തു ..കുറച്ചു കഴിഞ്ഞപ്പോ പുള്ളികാരൻ എന്നോട് ചോദിച്ചു , " ചേട്ടാ സൈഡിൽ ഇരുന്നോട്ടെ ചില്ലപ്പോ ശര്‍ദിക്കും " അവനു ഗര്‍ഭം വന്നാൽ പോല്ലും അങ്ങനെ ഉണ്ടാവില്ല എന്ന് അറിയാരര്‍ന്നു , പിന്നെ ഊട്ടി തീവണ്ടി അലാതോണ്ട് മാറികൊടുത്തു , അവിടെ ഇരുന്നതും അവൻ ഹെഡ് സെറ്റ് വെചു വിളി തുടങ്ങി , " ഞാനിപ്പോ എറണാകുളത്താ ..നമ്മുക്കൊന്നു കാണണ്ടേ ? " അപ്പൊ നീ എവിടെ ഇല്ലേ? നിന്നെ കാണാൻ മാത്രാ ഞാൻ വന്നത് ......ആ സാരമില്ല ബംഗ്ലൂരിൽ നിന്ന് എറണാകുളത്തെക്കുള്ള ബസ്‌ കൂലി തന്നാ മതി , ..തുടർന്ന് സംസാരിച്ച ശേഷം ഫോണ്‍ കട്ട്‌ ചെയ്തു ചോദിച്ചു .." ചേട്ടാ അടുത്ത സ്റ്റോപ്പ് എതാ "
തെല്ലൊന്നു ഓർത്ത്‌ ഞാൻ മറുപടി പറഞ്ഞു " തിരുവനന്തപുരം , പിന്നെ കന്യകുമാരി , അത് കഴിഞ്ഞു ...ശ്രീലങ്ക ! "

Friday, 4 April 2014

ഹൃദയം മുറിഞ്ഞവന്‍

വിരഹ ദുഖത്തിന്റെ താഴവരയിൽ ഞാൻ ഹൃദയം മുറിഞ്ഞു ചോരയോലിപിച്ചു നിന്നപോൾ
നീ മറ്റൊരു ഹൃദയത്തിൽ പ്രണയം നൽകി അവനെ മടിയിൽ കിടത്തി തലോലിക്കുകയനെന്നു തിരിച്ചറിയാൻ കഴിഞ്ഞ നിമിഷമാണ് എനിക്ക് ഒരുപ്പാട്‌ അർഥങ്ങൾ പഠിപ്പിച്ചു തന്നത്
സ്വർണ്ണകോപയിൽ നീ പകർന്നു തന്ന വിഷ്മയിരുന്നു എനിക്ക് പ്രണയം
എന്റെ വിധി എന്റെ തെറ്റുകൾ എന്ന് കരുതി കരഞ്ഞപ്പോഴാണ്
നീ പുതിയ ലോകത്തിൽ പുതിയ ഭാവത്തിൽ പുതിയ പ്രണയത്തിൽ ഉല്ലസിച്ചു നടന്നത് ...
എന്തിനു നീ ഇത് ചെയ്തു എന്ന് ഞാൻ ചോദിക്കുനില്ല
നിനക്ക് സമാധാനിക്കാൻ നീ കണ്ടെത്തിയ ഞ്യയങ്ങൾ കാണുമെന്നു അറിയാം
അതിൽ ചില്ലത് എന്റെ ജീര്നതകളും , ചില്ലതു ഒരു പെണ്‍കുട്ടിയുടെ നിരാലംബതയും , ചില്ലതു പുതിയ പ്രണയത്തിന്റെ സത്യസന്ധതയുമായിരിക്കും എന്നും അറിയാം
കഴിഞ്ഞ കാലങ്ങളിലേക്ക് നോക്കുമ്പോൾ നീ പറഞ്ഞ ആഴമേറിയ വാക്കുകൾ വെറും പൊള്ളതരങ്ങലായിരുന്നു , നീ ഒരിക്കലും എന്നെ സ്നേഹിചിരുന്നുമില്ല ...വരും ജീവതത്തിൽ ഞാൻ ഇതിന്റെ വേദനയിൽ ഞാൻ മരിച്ചു ജീവിക്കുമായിരിക്കും
എങ്കിലും പരാതികളില്ല
നന്ദി എല്ലാ കന്നിവിനും കരുണക്കും
മാപ്പ് എന്നെ മറന്നു നിന്നെ സ്നേഹിച്ചതിന്

മാന്ത്രിക കറിചട്ടി


പണ്ട് പണ്ട് , അവസാനത്തെ ദിനോസുർ മരിച്ചു ഒരു 2000 കൊല്ലങ്ങൾക്ക് ശേഷം... " ഉണ്ടായിട്ടില്യാ " എന്നാ കൊച്ചു ഗ്രാമത്തിൽ ഒരു പാച്ചകകാരാൻ ഉണ്ടായിരുന്നു , നല്ല ഭക്ഷണം കലർപിലതെ ഉണ്ടാക്കുന്ന ഒരു നല്ല മനുഷ്യൻ , പക്ഷെ പെട്ടന്നൊരു ദിവസം ആളുകള് അയാളുടെ ഭക്ഷണം കഴികാതെ ആയി , അന്ന് മുതൽക്കു തന്നെ ആയിരുന്നു " സാധാരണ മനുഷ്യൻ " എന്നാ ജനവിഭാഗം പരിഷ്കാരികലായി വേഷം മാറിയത് , കച്ചവടം നഷ്ടത്തിലായ അദ്ദേഹം അവസാന നാളുകളിൽ മനോവേധനയോടെ മരിച്ചു , അദ്ധേഹത്തിന്റെ മകൻ ഹൃദയം നൊന്തു കരഞ്ഞു , ഇത് അത് വഴി പോയ മന്ത്രവാദി കേട്ട് , കാര്യങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രവാദി കുറച്ചു നേരം ആലോചിച്ചു , എന്നിട്ട് അയാളുടെ സഞ്ചിയിൽ നിന്ന് ഒരു ചട്ടി എടുത്തു അവനു കൊടുത്തു , എന്നിട്ട് പറഞ്ഞു " ഇതൊരു മാന്ത്രിക ചട്ടിയാണ് , ഇതിൽ എന്തിട്ടാലും അത് താനെ ഭക്ഷണം ആയികൊള്ളും , ഇതിൽ വേണ്ട സാധനങ്ങൾ ഇട്ടാൽ , അത് താനേ കറി ആയികൊളളും , തീരനില ഇതിൽ നിങ്ങള്ക്ക് എന്തും ഇടാം , എല്ലാം ഭക്ഷണം ആവും , നിങ്ങൾ ഇടുന്ന ചേരുവ എത്രതോള്ളം ഹീനാമാണോ , അത്രതോല്ലം ആളുകൾക്ക് അത് ഇഷ്ടപെടും , എത്രതോളം നല്ലതാണോ അത്രതോല്ലം ആളുകൾ അത് കഴികാതെ ഇരിക്കും , എന്നിട്ട് മന്ത്രവാദി പോയി .
പിറ്റേ ദിവസം തൊട്ടു അവൻ ഭക്ഷണം വെച്ച് തുടങ്ങി , നല്ല പശുവിൻ പാലും , തേനും , പഞ്ചസരയുമൊക്കെ ഇട്ടു , അത്ബുധം എന്ന് പറയട്ടെ അത് പായസമായി , പക്ഷെ ആരും വന്നില , ഇങ്ങനെ വരുന്ന ദിവസങ്ങളില അയാള് നന്മകൾ മാത്രം വിള്ളമ്പി , ആരും വന്നില , അന്നാണ് അയാൾ മന്ത്രവാദി പറഞ്ഞത് ശരിക്ക് മനസിലാകിയത് , പിറ്റേ ദിവസം അയാൾ വിസർജ്യങ്ങളും , ചീഞ്ഞു അളിഞ്ഞ മൃതദേഹങ്ങളും , ചപ്പു ചവറുകളും ഇട്ടു , അതും കറി ആയി , പക്ഷെ ഇത്തവണ അയാള് ശരിക്ക് ഞെട്ടി , അത് കഴിക്കാൻ ആളുകള് തടിച്ചു കൂടി , വെറും കുറച്ചു കാലം കൊണ്ട് അയാൾ ധനികനായി , ആളുകള്ക്ക് അതിലാതെ ജീവിക്കാൻ പറ്റാതെ ആയി , എല്ലാ ദിവസവും എന്തെങ്കിലും ഭക്ഷണം , ഭക്ഷണത്തിന്റെ ചേരുവകൾ മോശമാവണം എന്ന് മാത്രം , ആളുകള് തിന്നു കൊണ്ടിരുന്നു , ഇന്നലെ വെച്ച ഭക്ഷണം അവർ 4 ദിവസം വാരി വലിച്ചു തിന്നു മറന്നു കളഞ്ഞു , അപ്പോഴേക്കും അയാൾ പുതിയത് വെച്ച് , ഇത് തുടർന്ന് കൊണ്ടേ ഇരുന്നു
ഇന്നു ആ മാന്ത്രിക കറി ചട്ടിയുടെ പേര് " വാർത്ത മാദ്ധ്യമങ്ങൾ" എന്നാണു ,കറി യുടെ പേര് " വാർത്ത "" എന്നും .

ഞാൻ അറിയാതെ എന്റെയുള്ളിൽ മറ്റൊരാൾ ,
ചിരിക്കുമ്പോഴും എനിക്ക് കേൾക്കാം ആ തേങ്ങലുകൾ
ചിലപ്പോൾ ചെയ്ത തെറ്റിന്റെ ആഴമളന്ന പൊട്ടിച്ചിരിക്കൾ
എന്റെ നിമിഷങ്ങൾ മറ്റാരുടെയോ സ്വകാര്യങ്ങലാണ്
എന്റെ ആഗ്രഹങ്ങൾ അവന്റെ വിധേയത്വതിലാണ്
ഞാൻ എന്ന് പറയുമ്പോഴും ഞാൻ പലപ്പോഴും തിരിഞ്ഞു നോക്കാറുണ്ട് എന്റെ ഉള്ളിലേക്ക് തന്നെ ഒരു മുഖത്തിനായി
എന്തൊക്കയോ മനസിലായി എന്ന് വിചാരിക്കുമ്പോൾ , ഞാൻ കണ്ടെത്തിയത് എന്തെന്ന് ആകാംഷയോടെ നോക്കുമ്പോൾ ഞാൻ എവിടെയോ കറങ്ങി ഒരു പൂജ്യം വരച്ചു വീണ്ടും പൂജ്യത്തിൽ നിന്ന് നോക്കുന്നു ആരെയോ , എന്തിനോ?
എന്റെ വികാരവിചാര വിചിന്ധനങ്ങൾ ഉദിച്ചുയരുന്നത് എവിടെ നിന്നാണ് ??
ഏതാണ്ട് ഒരു 9 30 ആയപോ " കിരണ്‍ " ചാനൽ വെച്ചതാണ് , അതിൽ ഒരു അന്യ ഭാഷ ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് കളിക്കുന്നു , ഇത്രക്കു കഷ്ടപെട്ടതിനു പിന്നിൽ മലയാളി കണ്ടിരികണ്ട പടം എന്നാ ധാരണയിൽ ഞാൻ അതിൽ കണ്ണും നട്ടു കാത്തിരുന്ന് .... ചുവന്ന മുണ്ടും പച്ച പുതപ്പുമിട്ട ഒരു അതികായൻ , മഹാ ബലവാൻ ഒരു സുന്ദരിയെ തല്ലുകയാണ് , കോമാളിക്ക് വട്ടു പിടിച്ച പോലെ അയാള് തുടർന്ന് ... പൈശാചികനും , ദുഷ്ടനുമായ ഇയാൾ പിന്നെയും തള്ളുന്നു , ചുണ്ടിൽ തകാളി ചട്ടിണി പോലെ ചോര ഒളിപിച്ച നാരി കരയുന്നില , അവൾ വെല്ലുവിളിക്കുകയാണ് കൂട്ടുകാരെ വെല്ലു വിളികുകയാണ് , എന്നിറ്റു വഴിയെ പോയ അടി കാശ് കൊടുത്തു വാങ്ങി വെട്ടിയിട്ട വാഴ പോലെ നായിക വീഴുകയാണ് ... അവൾ ധൈര്യത്തെയും , സ്നേഹത്തിന്റെയും , അടിച്ചമര്തളിന്റെയും പ്രതീകമായി പൊട്ടി മുള്ളക്കുന്നു , വിലൻ നമ്മളെ പഴയ ദൂരദർശൻ സീരിയലിലെ ബകസുരനെയും , ബസ്മസുരനെയും ,മറ്റും ഒര്മാപെടുത്തി ...അപ്പോഴാണ് അടുത്ത് നിനിരുന്ന ബുൾ ദൊശെർ (ജെ സി ഭി ) , ആകാശത്തേക്ക് 10 ആൾ പൊക്കത്തിൽ പറന്നത് , എന്തിനായിരുന്നു എന്ന് ചിന്തിച്ചപോഴാനു പൊടി പടലം മാറിയത് , അതെ അതാണ്‌ നായകൻ , ഇത് കണ്ട സുപെർമാൻ പൊട്ടാസിയം സായ്നായിഡു കഴിക്കാൻ തുടങ്ങവേ ഹൃദയം പൊട്ടി മരിച്ചു , ഇടിമിന്നലിന്റെ ദൈവമായ തോറിനു വട്ടു പിടിച്ചു , സാക്ഷാൽ ലുസിഫെർ ഭൂമി വിട്ടു ഓടി , എന്റെ പുറകിലെ മുവാണ്ടാൻ മാവിൽ നായകൻറെ ഇതും തുടര്നുണ്ടായ ദ്വന്ദയുധതിലെ ഊർജതന്ത്ര നിയമങ്ങളിൽ അഭമാനിതനായി ഗുരുത്വകര്‍ഷണ ബലം ഒരു ചാൻ കയറിൽ ജീവനൊടുക്കി , സർ ഐസക് ന്യൂട്ടണ്‍ ശവപെട്ടിയിലിരുന്നു തെലുഗ് സിനിമിക്കുല നിയമങ്ങൾ എഴുതുകയായിരുന്നു ....ഞാൻ പതുകെ ചാനൽ മാറ്റി ശാസ്ത്രത്തെ രക്ഷിച്ചു
ജീവിതത്തിൽ മാറ്റങ്ങള്ക്ക് വേണ്ടി അല്ലമുറ കൂട്ടുകയായിരുന്നു
അങ്ങനെ മാറ്റാതെ കൈ കൊണ്ട്
മാനസികമായ വൈകല്യങ്ങളെ അടിസ്ഥാന ആവശ്യങ്ങളുമായി മാറ്റി വാങ്ങി
ഇപ്പോൾ പ്രണയമില്ല , ചതിക്കപെട്ടവന്റെ വേദനയില്ല , ഒറ്റപെട്ടവന്റെ നൊംബരമില്ല
ആത്മനിന്ധ ഇല്ല , അപകര്ഷതബോധമില്ല
ഞാനിപ്പോൾ സമ്പനാണ്
ദാരിദ്ര്യം കൊണ്ട് , പട്ടിണി കൊണ്ട് , നിലനിൽപിന്റെ ദാഹം കൊണ്ട്
മാറ്റങ്ങൾ നല്ലതാണ് , പക്ഷെ മാറ്റങ്ങൾ ഇപ്പോഴും നല്ലതിനല്ല
നല്ലതലാത്ത മാറ്റങ്ങൾ പിന്നീട് നല്ലതലാതെ ഇരിക്കുകയുമില
"യഥാ തല തത വരാ "