Friday, 4 April 2014

മാന്ത്രിക കറിചട്ടി


പണ്ട് പണ്ട് , അവസാനത്തെ ദിനോസുർ മരിച്ചു ഒരു 2000 കൊല്ലങ്ങൾക്ക് ശേഷം... " ഉണ്ടായിട്ടില്യാ " എന്നാ കൊച്ചു ഗ്രാമത്തിൽ ഒരു പാച്ചകകാരാൻ ഉണ്ടായിരുന്നു , നല്ല ഭക്ഷണം കലർപിലതെ ഉണ്ടാക്കുന്ന ഒരു നല്ല മനുഷ്യൻ , പക്ഷെ പെട്ടന്നൊരു ദിവസം ആളുകള് അയാളുടെ ഭക്ഷണം കഴികാതെ ആയി , അന്ന് മുതൽക്കു തന്നെ ആയിരുന്നു " സാധാരണ മനുഷ്യൻ " എന്നാ ജനവിഭാഗം പരിഷ്കാരികലായി വേഷം മാറിയത് , കച്ചവടം നഷ്ടത്തിലായ അദ്ദേഹം അവസാന നാളുകളിൽ മനോവേധനയോടെ മരിച്ചു , അദ്ധേഹത്തിന്റെ മകൻ ഹൃദയം നൊന്തു കരഞ്ഞു , ഇത് അത് വഴി പോയ മന്ത്രവാദി കേട്ട് , കാര്യങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രവാദി കുറച്ചു നേരം ആലോചിച്ചു , എന്നിട്ട് അയാളുടെ സഞ്ചിയിൽ നിന്ന് ഒരു ചട്ടി എടുത്തു അവനു കൊടുത്തു , എന്നിട്ട് പറഞ്ഞു " ഇതൊരു മാന്ത്രിക ചട്ടിയാണ് , ഇതിൽ എന്തിട്ടാലും അത് താനെ ഭക്ഷണം ആയികൊള്ളും , ഇതിൽ വേണ്ട സാധനങ്ങൾ ഇട്ടാൽ , അത് താനേ കറി ആയികൊളളും , തീരനില ഇതിൽ നിങ്ങള്ക്ക് എന്തും ഇടാം , എല്ലാം ഭക്ഷണം ആവും , നിങ്ങൾ ഇടുന്ന ചേരുവ എത്രതോള്ളം ഹീനാമാണോ , അത്രതോല്ലം ആളുകൾക്ക് അത് ഇഷ്ടപെടും , എത്രതോളം നല്ലതാണോ അത്രതോല്ലം ആളുകൾ അത് കഴികാതെ ഇരിക്കും , എന്നിട്ട് മന്ത്രവാദി പോയി .
പിറ്റേ ദിവസം തൊട്ടു അവൻ ഭക്ഷണം വെച്ച് തുടങ്ങി , നല്ല പശുവിൻ പാലും , തേനും , പഞ്ചസരയുമൊക്കെ ഇട്ടു , അത്ബുധം എന്ന് പറയട്ടെ അത് പായസമായി , പക്ഷെ ആരും വന്നില , ഇങ്ങനെ വരുന്ന ദിവസങ്ങളില അയാള് നന്മകൾ മാത്രം വിള്ളമ്പി , ആരും വന്നില , അന്നാണ് അയാൾ മന്ത്രവാദി പറഞ്ഞത് ശരിക്ക് മനസിലാകിയത് , പിറ്റേ ദിവസം അയാൾ വിസർജ്യങ്ങളും , ചീഞ്ഞു അളിഞ്ഞ മൃതദേഹങ്ങളും , ചപ്പു ചവറുകളും ഇട്ടു , അതും കറി ആയി , പക്ഷെ ഇത്തവണ അയാള് ശരിക്ക് ഞെട്ടി , അത് കഴിക്കാൻ ആളുകള് തടിച്ചു കൂടി , വെറും കുറച്ചു കാലം കൊണ്ട് അയാൾ ധനികനായി , ആളുകള്ക്ക് അതിലാതെ ജീവിക്കാൻ പറ്റാതെ ആയി , എല്ലാ ദിവസവും എന്തെങ്കിലും ഭക്ഷണം , ഭക്ഷണത്തിന്റെ ചേരുവകൾ മോശമാവണം എന്ന് മാത്രം , ആളുകള് തിന്നു കൊണ്ടിരുന്നു , ഇന്നലെ വെച്ച ഭക്ഷണം അവർ 4 ദിവസം വാരി വലിച്ചു തിന്നു മറന്നു കളഞ്ഞു , അപ്പോഴേക്കും അയാൾ പുതിയത് വെച്ച് , ഇത് തുടർന്ന് കൊണ്ടേ ഇരുന്നു
ഇന്നു ആ മാന്ത്രിക കറി ചട്ടിയുടെ പേര് " വാർത്ത മാദ്ധ്യമങ്ങൾ" എന്നാണു ,കറി യുടെ പേര് " വാർത്ത "" എന്നും .

1 comment: