Friday, 4 April 2014

ഹൃദയം മുറിഞ്ഞവന്‍

വിരഹ ദുഖത്തിന്റെ താഴവരയിൽ ഞാൻ ഹൃദയം മുറിഞ്ഞു ചോരയോലിപിച്ചു നിന്നപോൾ
നീ മറ്റൊരു ഹൃദയത്തിൽ പ്രണയം നൽകി അവനെ മടിയിൽ കിടത്തി തലോലിക്കുകയനെന്നു തിരിച്ചറിയാൻ കഴിഞ്ഞ നിമിഷമാണ് എനിക്ക് ഒരുപ്പാട്‌ അർഥങ്ങൾ പഠിപ്പിച്ചു തന്നത്
സ്വർണ്ണകോപയിൽ നീ പകർന്നു തന്ന വിഷ്മയിരുന്നു എനിക്ക് പ്രണയം
എന്റെ വിധി എന്റെ തെറ്റുകൾ എന്ന് കരുതി കരഞ്ഞപ്പോഴാണ്
നീ പുതിയ ലോകത്തിൽ പുതിയ ഭാവത്തിൽ പുതിയ പ്രണയത്തിൽ ഉല്ലസിച്ചു നടന്നത് ...
എന്തിനു നീ ഇത് ചെയ്തു എന്ന് ഞാൻ ചോദിക്കുനില്ല
നിനക്ക് സമാധാനിക്കാൻ നീ കണ്ടെത്തിയ ഞ്യയങ്ങൾ കാണുമെന്നു അറിയാം
അതിൽ ചില്ലത് എന്റെ ജീര്നതകളും , ചില്ലതു ഒരു പെണ്‍കുട്ടിയുടെ നിരാലംബതയും , ചില്ലതു പുതിയ പ്രണയത്തിന്റെ സത്യസന്ധതയുമായിരിക്കും എന്നും അറിയാം
കഴിഞ്ഞ കാലങ്ങളിലേക്ക് നോക്കുമ്പോൾ നീ പറഞ്ഞ ആഴമേറിയ വാക്കുകൾ വെറും പൊള്ളതരങ്ങലായിരുന്നു , നീ ഒരിക്കലും എന്നെ സ്നേഹിചിരുന്നുമില്ല ...വരും ജീവതത്തിൽ ഞാൻ ഇതിന്റെ വേദനയിൽ ഞാൻ മരിച്ചു ജീവിക്കുമായിരിക്കും
എങ്കിലും പരാതികളില്ല
നന്ദി എല്ലാ കന്നിവിനും കരുണക്കും
മാപ്പ് എന്നെ മറന്നു നിന്നെ സ്നേഹിച്ചതിന്

1 comment: