Friday, 4 April 2014

ഏതാണ്ട് ഒരു 9 30 ആയപോ " കിരണ്‍ " ചാനൽ വെച്ചതാണ് , അതിൽ ഒരു അന്യ ഭാഷ ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് കളിക്കുന്നു , ഇത്രക്കു കഷ്ടപെട്ടതിനു പിന്നിൽ മലയാളി കണ്ടിരികണ്ട പടം എന്നാ ധാരണയിൽ ഞാൻ അതിൽ കണ്ണും നട്ടു കാത്തിരുന്ന് .... ചുവന്ന മുണ്ടും പച്ച പുതപ്പുമിട്ട ഒരു അതികായൻ , മഹാ ബലവാൻ ഒരു സുന്ദരിയെ തല്ലുകയാണ് , കോമാളിക്ക് വട്ടു പിടിച്ച പോലെ അയാള് തുടർന്ന് ... പൈശാചികനും , ദുഷ്ടനുമായ ഇയാൾ പിന്നെയും തള്ളുന്നു , ചുണ്ടിൽ തകാളി ചട്ടിണി പോലെ ചോര ഒളിപിച്ച നാരി കരയുന്നില , അവൾ വെല്ലുവിളിക്കുകയാണ് കൂട്ടുകാരെ വെല്ലു വിളികുകയാണ് , എന്നിറ്റു വഴിയെ പോയ അടി കാശ് കൊടുത്തു വാങ്ങി വെട്ടിയിട്ട വാഴ പോലെ നായിക വീഴുകയാണ് ... അവൾ ധൈര്യത്തെയും , സ്നേഹത്തിന്റെയും , അടിച്ചമര്തളിന്റെയും പ്രതീകമായി പൊട്ടി മുള്ളക്കുന്നു , വിലൻ നമ്മളെ പഴയ ദൂരദർശൻ സീരിയലിലെ ബകസുരനെയും , ബസ്മസുരനെയും ,മറ്റും ഒര്മാപെടുത്തി ...അപ്പോഴാണ് അടുത്ത് നിനിരുന്ന ബുൾ ദൊശെർ (ജെ സി ഭി ) , ആകാശത്തേക്ക് 10 ആൾ പൊക്കത്തിൽ പറന്നത് , എന്തിനായിരുന്നു എന്ന് ചിന്തിച്ചപോഴാനു പൊടി പടലം മാറിയത് , അതെ അതാണ്‌ നായകൻ , ഇത് കണ്ട സുപെർമാൻ പൊട്ടാസിയം സായ്നായിഡു കഴിക്കാൻ തുടങ്ങവേ ഹൃദയം പൊട്ടി മരിച്ചു , ഇടിമിന്നലിന്റെ ദൈവമായ തോറിനു വട്ടു പിടിച്ചു , സാക്ഷാൽ ലുസിഫെർ ഭൂമി വിട്ടു ഓടി , എന്റെ പുറകിലെ മുവാണ്ടാൻ മാവിൽ നായകൻറെ ഇതും തുടര്നുണ്ടായ ദ്വന്ദയുധതിലെ ഊർജതന്ത്ര നിയമങ്ങളിൽ അഭമാനിതനായി ഗുരുത്വകര്‍ഷണ ബലം ഒരു ചാൻ കയറിൽ ജീവനൊടുക്കി , സർ ഐസക് ന്യൂട്ടണ്‍ ശവപെട്ടിയിലിരുന്നു തെലുഗ് സിനിമിക്കുല നിയമങ്ങൾ എഴുതുകയായിരുന്നു ....ഞാൻ പതുകെ ചാനൽ മാറ്റി ശാസ്ത്രത്തെ രക്ഷിച്ചു

No comments:

Post a Comment