Friday, 4 April 2014

ഞാൻ അറിയാതെ എന്റെയുള്ളിൽ മറ്റൊരാൾ ,
ചിരിക്കുമ്പോഴും എനിക്ക് കേൾക്കാം ആ തേങ്ങലുകൾ
ചിലപ്പോൾ ചെയ്ത തെറ്റിന്റെ ആഴമളന്ന പൊട്ടിച്ചിരിക്കൾ
എന്റെ നിമിഷങ്ങൾ മറ്റാരുടെയോ സ്വകാര്യങ്ങലാണ്
എന്റെ ആഗ്രഹങ്ങൾ അവന്റെ വിധേയത്വതിലാണ്
ഞാൻ എന്ന് പറയുമ്പോഴും ഞാൻ പലപ്പോഴും തിരിഞ്ഞു നോക്കാറുണ്ട് എന്റെ ഉള്ളിലേക്ക് തന്നെ ഒരു മുഖത്തിനായി
എന്തൊക്കയോ മനസിലായി എന്ന് വിചാരിക്കുമ്പോൾ , ഞാൻ കണ്ടെത്തിയത് എന്തെന്ന് ആകാംഷയോടെ നോക്കുമ്പോൾ ഞാൻ എവിടെയോ കറങ്ങി ഒരു പൂജ്യം വരച്ചു വീണ്ടും പൂജ്യത്തിൽ നിന്ന് നോക്കുന്നു ആരെയോ , എന്തിനോ?
എന്റെ വികാരവിചാര വിചിന്ധനങ്ങൾ ഉദിച്ചുയരുന്നത് എവിടെ നിന്നാണ് ??

No comments:

Post a Comment