ഷൊർണൂരിൽ നിന്ന് തൃശൂരിലേക്ക് ബസ് യാത്ര തുടങ്ങിയതെ ഉള്ളു , തൊട്ടടുത്ത് ഇരുന്ന സുഹൃത്തിന്റെ ഫോണ്‍ലേക്ക് ഒരു കാൾ , സംസാരിച്ചു തുടങ്ങി നാലാം വരിയിൽ അയാൾ പറഞ്ഞു , " ഞാനിപ്പോ കോഴികോട് ആണ് , രണ്ടു ദിവസം കഴിഞ്ഞു കാണാം ," നീയിപ്പോ ഷൊർണൂരലേ , അടുത്ത വരവിനു കാണാം ," കാൾ കട്ട് ചെയ്തു ഒന്നുമറിയാത്ത പോലെ ഇരുന്നു , രണ്ടു നിമിഷം കഴിഞ്ഞപ്പോ പിന്നെയും അയാളുടെ ഫോണ്‍ ചിലച്ചു , " താമരപൂ മോളാണ് ....ഫാസില " , ഫോണ്‍ തെല്ലു താമസിചാണ് എടുത്തത് , " നീ എത്തിയോ , നീ എവിട്യ " , " നീ എത്യോ , ഞാനിപ്പോ ഏത്തും , അത്താണി കഴിഞ്ഞു ( ഇന്നിയും 20 കില്ലോമീറ്റർ കാണും ) , " എയ് പോവല്ലേ ..എക് അനെ കാണണം ,അവിടെ വരുമ്പോ എന്താ വേണ്ടത്" , അപ്പുറത്ത് ഫോണ്‍ കട്ട് ചെയ്തു ..കുറച്ചു കഴിഞ്ഞപ്പോ പുള്ളികാരൻ എന്നോട് ചോദിച്ചു , " ചേട്ടാ സൈഡിൽ ഇരുന്നോട്ടെ ചില്ലപ്പോ ശര്‍ദിക്കും " അവനു ഗര്‍ഭം വന്നാൽ പോല്ലും അങ്ങനെ ഉണ്ടാവില്ല എന്ന് അറിയാരര്‍ന്നു , പിന്നെ ഊട്ടി തീവണ്ടി അലാതോണ്ട് മാറികൊടുത്തു , അവിടെ ഇരുന്നതും അവൻ ഹെഡ് സെറ്റ് വെചു വിളി തുടങ്ങി , " ഞാനിപ്പോ എറണാകുളത്താ ..നമ്മുക്കൊന്നു കാണണ്ടേ ? " അപ്പൊ നീ എവിടെ ഇല്ലേ? നിന്നെ കാണാൻ മാത്രാ ഞാൻ വന്നത് ......ആ സാരമില്ല ബംഗ്ലൂരിൽ നിന്ന് എറണാകുളത്തെക്കുള്ള ബസ് കൂലി തന്നാ മതി , ..തുടർന്ന് സംസാരിച്ച ശേഷം ഫോണ്‍ കട്ട് ചെയ്തു ചോദിച്ചു .." ചേട്ടാ അടുത്ത സ്റ്റോപ്പ് എതാ "
തെല്ലൊന്നു ഓർത്ത് ഞാൻ മറുപടി പറഞ്ഞു " തിരുവനന്തപുരം , പിന്നെ കന്യകുമാരി , അത് കഴിഞ്ഞു ...ശ്രീലങ്ക ! "
No comments:
Post a Comment