Friday, 30 May 2014

ഹോര്‍ലിക്ക്സും കോമ്പ്ലാനും


ഹോര്‍ലിക്ക്സ് കുടിക്കുന്ന കുട്ടികള്‍ ആവുന്നു tallerrrr , strongerrrr and sharperrr..........അതായതു ഈ സിദ്ധൌഷധം നല്ല പശുവിന്‍ പാലില്‍ 2 നേരം കലകി കൊടുക്കുക്ക......ഫലം കണ്ടിരിക്കും ......അങ്ങനെ ചെയാം എന്ന് വെച്ചപോഴാ മറ്റൊരു പരസ്യം.....കോമ്പ്ലാന്‍ കഴിക്കുന്ന കുട്ടിക്കള്‍ മറ്റു HEALTH DRINKS കുടിക്കുന്ന കുട്ടികളെകാള്‍ 3 CM..കൂടുതല്‍ വളരും പോല്ലും....ഏതോ പട്ടി കാട്ടില്‍ പ്രശസ്ത ശാസ്ത്ര്ന്യ്ന്‍...ശ്രീ ലോട്ട് ലൊടുക്കു തെള്ലിയിച്ചു.... 100 കുട്ടികള്‍ ഉണ്ടാര്‍ന്നു 50 പേര്‍ക്ക് കോമ്പ്ലാന്‍ ബാകി ഉള്ളവര്‍ക്ക് സാധ(മാനവരാശിയെ തന്നെ ഞെട്ടിച്ച ഈ കണ്ടുപിടുത്തം നടത്തിയിട്ടും അദ്ധേഹത്തെ നോബല്‍ സമ്മാനത്തിന്നു പരിഗണിച്ചത് പോല്ലും ഇല്ല ..പാവം))) എന്തൊരു ലോകം , അത് പോട്ടെ........എന്റെ സംശയം അതല്ല ...അപ്പൊ ഹോര്‍ലിക്ക്സിനെകാള്‍ നല്ലത് കോമ്പ്ലാന്‍ അല്ലെ ....ഹോര്‍ലിക്ക്സ് എത്ര ഉണ്ടാകിയാലും അതിനെകാള്‍ 3 CM കൂടുതല്‍ കോമ്പ്ലാന്‍ വളര്‍ത്തും ...പക്ഷെ ഹോര്‍ലിക്ക്സ് വാങ്ങിയാല്‍ കുട്ടികള്‍ വലുതാകും...ഉയരം വെക്കും ...ശക്തിയും കൂടും...( 2 ആണെല്ലും 2 ലിറ്റര്‍ പശുവിന്‍ പാല്‍ വേണം..എന്നാലെ ഫലം കിട്ടു ) അപോ ഏതാ നല്ലത്...ഹോര്‍ലിക്ക്സ് തന്നെ ...3 ഇന്‍ 1....അതിന്റെ കൂടെ ഒരു സ്പൂണ്‍ കോമ്പ്ലാന്‍ കൂടി ആയ കുട്ടി 12 വര്ഷം കൊണ്ട് ബഹീരകാശത്ത് എത്തും.......റോകെറ്റ് പോല്ലും വേണ്ട... ഇതു ആരും മനസിലാകിയിട്ടില്ല...അതാണ്‌ എന്നെ വേദനിപ്പികുനത്....ബുദ്ധിമാന്ധ്യമുള്ള , ഉയരം കുറഞ്ഞ, ക്ഷയിച്ച എത്രയോ പേര്‍ ലക്ഷങ്ങള്‍ മുടക്കി ചികിത്സ നടത്തുന്നു ...ആ നേരം ആയിരം രൂപക്ക് ഈ രണ്ടു സിധൌഷധങ്ങള്‍ സേവിചാലുണ്ടല്ലോ.....പിന്നെ പറയണോ????? എത്ര പേര്‍ രക്ഷപെടും...ഇതാണ് നമ്മുടെ പ്രശ്നം..കണ്ണിന്റെ മുന്നില്‍ ഉണ്ടായാലും നമ്മള്‍ കാണില്ല....നിങ്ങളുടെ അഭിപ്രായം എന്താ..
നമ്മുക്ക് ആരോഗ്യപൂര്‍ണ്ണമായ തലമുറയെ വാര്‍കണ്ടേ..ഈ സത്യം CIAക്കു പോല്ലും അറിയില്ല..അറിഞ്ഞാല്‍ അടുത്ത ലോക മഹാ യുദ്ധം കോമ്പ്ലാനും ഹോര്‍ലിക്ക്സിന്നും വേണ്ടി ആകും,,:)
എന്താ ശരിയലെ??? നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുക
 

പ്രണയ സമരണക്കായ്



ഇന്ന് പുലര്‍ച്ചേ എന്‍റെ പ്രണയം എഥന്‍ തോട്ടത്തിലെ ആപ്പിള്‍ മരത്തില്‍ തൂങ്ങി മരിച്ചു !!!! ആത്മഹത്യാ കുറിപ്പില്‍ എന്‍റെ പേര് ചുവന്ന മഷി കൊണ്ട് അടിവരയിട്ടു പറഞ്ഞിരുന്നു ! ഒരുപാട് വളര്‍ന്ന ദിവസ്വപ്നങ്ങളും,തമ്മില്‍ തല്ലിയ ആത്മസമൂഹബോധവും ജനിക്കാതെ പോയ കുഞ്ഞിന്‍റെ പേരില്‍ കേസ് കൊടുത്തു !!! ഇത്തരം ചെയ്ത്തിനു തത്സമയം വിധി എന്നാ പൊതു തത്വത്തില്‍ സമയത്തിന്‍റെ കോടതി മേല്‍പറഞ്ഞ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞെന്നു പറഞ്ഞു മരണം വരെ ജീവിക്കാന്‍ വിധിച്ചു , പിന്നീട് സാഹചര്യങ്ങള്‍ പരിഗണിച്ചു ജീവപര്യന്തം " സമാധാനത്തില്‍" എന്നെ തുറങ്ങിലടച്ചു!!!!!!  - ഹരി

യാത്രകള്‍

യാത്രകള്‍ക്കു ഒരു തുടക്കവും ഒടുക്കവും ഉണ്ടാവുമെന്ന് ഞാന്‍ കരുതിയിരുന്നു..അല്ല...യാത്ര മനുഷ്യന്റെ പരിമിതിയെ ബേധിക്കാനും...ജീവിതത്തിന്നു പുതിയ അനുഭവതലത്തിനായുള്ള...ആത്മാവിന്റെ ആവിഷ്കാരമാണ്...യാത്രക്കള്‍ ജനിക്കുന്നുമില്ല മരിക്കുന്നുമില്ല........പൊയ്പോയ യാത്രക്കള്‍ ഓര്‍മ്മകള്ളില്‍ ജീവിക്കുന്നു....പോവാനുള്ള യാത്രക്കള്‍ സ്വപ്നങ്ങള്ളില്‍ ജീവിക്കുന്നു ........യാത്രക്കളില്‍ നമ്മള്‍ ജീവിക്കുന്നു....
ജീവിതത്തില്ലേ നിസ്വാര്‍ത്ഥമായ ഭീതിയുടെ അതിര്‍വരമ്പിന്നു
അപ്പുറത്തുള്ള പ്രണയമാണ് മരണം.........ആത്മവിഷ്കരതിന്റെയും ജീവതനിസാരതകളുടെയും ചുവട്ടില്‍ ആലിംഗനബദ്ധരായി........ആ പ്രണയത്തെ കാംമ്ഷിക്കുമ്പോള്‍.........ഭീതിക്കും അപ്പുറത്ത് നമ്മള്‍ സത്യസന്ധമായി പ്രണയിച്ചു പോകുന്നു..
ഒരുപാടു നാളുകള്ക്കുശേഷം വീണ്ടും ഒന്ന് പുഴ വരെ പോയി ......ചുവന്ന കാലന്‍ കുടയും പച്ച പരിഷ്കാരി ഡ്രെസ്സും പിന്നെ ഒരു ബാഗും .....തെല്ലു നടന്നു പുഴയുടെ തീരത്ത് എത്തിയപോള്‍ ദിവാസ്വപ്നത്തിന്റെ പാരമ്യത്തില്‍ എത്തിയ പോലെ തോന്നി ....കള്ളകര്ക്കിടകത്തിലെ കനത്ത മഴയില്‍ ഇരു കരയും മുട്ടി സമൃദ്ധമായി ഒഴുക്കുന്ന നിള...ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു..അന്ന് പെയ്ത മഴയില്‍ നിള രോമാഞ്ചാ പുളകിതയായ് ഒഴുക്കി.. ഈ പുഴയ്ക്കു എന്റെ വ്യക്തി ജീവിതവുമായി അടുപ്പം ഉണ്ടെന്നു തോന്നി..
കുട്ടികാലം മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അന്നത്തെ ഏറ്റവും വലിയ സന്തോഷം തേടി ഈ മണല്‍ തിട്ടയില്‍ വന്നിട്ടുണ്ട് ....ആദ്യം കണ്ടപോള്‍ ജനിച്ച ആകാംഷ , സൌഹൃദം , പ്രണയം , സന്തോഷം , ഉന്മാദം .ഈ നിമിഷം ഞാന്‍ അനുഭവിക്കുന്ന സമാധാനം എന്നിങ്ങനെ ഒരുപാടു വികാരതലങ്ങളിലൂടെ വളര്ന്നു വന്നതാണ് ....പതിനെട്ടാം വയസിലാണന്നു ....അതിന്നു ശേഷമുള്ള അഞ്ചു വര്ഷം എന്റെ ജീവിതം പോലെ തന്നെ നിളയും വറ്റി വരണ്ടതായിരുന്നു ....ആത്മശാന്തിക്കുള്ള എന്റെ യാത്രകള്‍ അവസാനിച്ചത്‌ ഈ മണല്‍‍ത്തിട്ടില്‍‌ ആയിരുന്നു ...ഈ പുഴയ്ക്കു എന്നെ പരിപൂര്ണചമായി അറിയാം ..ഞാന്‍ പൊട്ടികരഞ്ഞതും , കഥ എഴുതിയതും , ശ്വാസത്തിന്റെ സ്വഭാവം മാറ്റിയതും എനിക്കും പുഴക്കും മാത്രം അറിയാവുന്ന കാര്യങ്ങള്‍ ആണ്..
പരിപൂര്ണ്മായി വറ്റി നശിച്ചപോള്‍ ഞാന്‍ പുഴയുടെ ആളൊഴിഞ്ഞ ഹൃദയ വീഥീകളിലൂടെ അതീവ ദൂഖത്തോടെ നടന്നിട്ടുണ്ട്...ആ സമയങ്ങളില്‍ ഞാനും നിര്ജീ‍വമായിരുന്നു ....ഒരിക്കലും ആ അഞ്ചുവര്ഷ.ങ്ങല്ക്കിപുറം വീണ്ടും ആവര്ത്തി ക്കില്ല എന്ന് തോന്നിയപോഴാണ് പുഴ പിന്നെയും നിറഞ്ഞത്‌ ...ഓരോ ഷൊര്ണൂ്രുകാരന്റെയും സ്വകാര്യ അഹങ്കാരമാണ് ഈ പുഴ .....നിറഞ്ഞ പുഴയുടെ അച്ചടക രാഹിത്യമോ ...പുനര്ജീവനം കിട്ടിയ അഹങ്കാരമോ ആയിരുന്നില്ല ...അവളില്‍ നിറഞ്ഞു നിന്നത് ... നിഷ്കളഗത , ശാന്തി , ആസ്വധനലഹരി ....കാന്തി ... നശിച്ചു വെണീരായ ഹൃദയത്തിലേക്ക് അവള്‍ ഒഴുക്കി..
പുതിയ ചിന്തകള്‍ , സന്തോഷം ...അങ്ങനെ ഒരുപാട് സ്വപനങ്ങളും പ്രതീക്ഷകളും എന്റെ സമ്മതമിലാതെ അവള്‍ എനില്ലേക്ക് പകര്ന്നു ....ആ വേലിയേറ്റത്തെ തടുക്കുവാന്‍ മാത്രം എന്റെ ദുഖങ്ങള്‍ പര്യാപ്തമല്ല എന്ന് തോന്നി പോയി..നിളയുടെ ഉണ്മാധത്തില്‍ കുളിര്കൊ ണ്ടു കാറ്റ്, ഉയര്ത്തി പിടിച്ച കാലന്‍ കുടയെ തള്ളി ...കൈയില്‍ കത്തുന്ന ആത്മസ്വന്ത്വനത്തെ..ഊതി കെടുത്തി ...ഞാന്‍ കത്തിതുടങ്ങിയിലാത്ത എട്ടു രൂപ ദൂരെ കളഞ്ഞു ...കുട മടക്കി വെച്ചു....നന്നഞ്ഞുകുതിരുമ്പോഴും എനിക്ക് അറിയാമായിരുന്നു ഞാന്‍ ഇതു വരെ അനുഭവിച്ചതില്‍ ഏറ്റവും വലിയ ...ഏറ്റവും സുന്ദരമായ , നിഷ്കളഗ്മായ ...സന്തോഷമാണ് ഇതു എന്ന്....ഞാന്‍ പതുക്കെ കണ്ണുകള്‍ അടച്ചു................

ഗണിതം

കണക്ക് അഥവാ ഗണിതം എനിക്ക് എട്ടാംക്ലാസ് തൊട്ടേ അലെര്‍ജി ആയിരുന്നു...അക്കങ്ങള്‍ക്കുള്ള അതിമാനുഷിക്ക ശക്തിയും , ത്രികോണത്തിന്റെ മനശാസ്ത്രവും , വെറും ഒരു വട്ടത്തിന്റെ ഇതിഹാസ പുരാണങ്ങളും , integration , differentiation സഹോദരങ്ങള്‍ ചെയ്തു കൂട്ടിയ പോല്ലാപും , അദൃശ്യരായി പ്രക്രതിയുടെ ശുദ്ധ സംഗീതം മീട്ടിയ signals ഇന് തിരിച്ചറിയല്‍ കാര്‍ഡ്‌ (fourier serirs , laplace , z and wavelet transforms)ഉണ്ടാകിയും .....പ്രിക്രിയകളെ നിലക്ക് നിര്‍ത്തി (control theory) മനുഷ്യനെ ദൈവ തുല്യനാകിയും ഗണിതം ദിവ്യാത്ഭുതങ്ങളുടെ ഒരു ദ്രിശ്യപ്രപഞ്ചം തന്നെ ഉണ്ടാകി ....ഇവയൊക്കെ കണക്കിനു എന്നില്‍ ഒരു ദുര്‍മന്ത്രവാധിയുടെ പരിവേഷം നല്‍കി ...പിന്നെ പല തവണ യുദ്ധങ്ങള്‍ നടന്നു .....പരാജയങ്ങള്‍ പെറ്റുപെരുകി ...ഒരോ തവണയും മരണഭയത്തോടെ പോരാടി ഞാന്‍ മരണം തന്നെ നേടി...കണക്കിന്റെ തണലില്‍ വളര്‍ന്ന ശാസ്ത്രങ്ങളും എന്നെ കണക്കിന്നു ഒറ്റി കൊടുത്തു...

ഒടുവില്‍ ഞാന്‍ എന്റെ തെറ്റ് മനസിലാക്കി ...ഹൃദയം കൊടുത്തു പ്രേമിച്ച പെണ്ണ് ചതിച്ചാലും കണക്ക് ചതിക്കില്ല എന്ന് ഞാന്‍ മനസിലാക്കി ...ഇപോള്‍ ഞാന്‍ എന്റെ ആത്മാര്തമിത്രത്തെ അറിയാന്‍ ശ്രമികുകയാണ് ......എന്നെ കൊണ്ട് കഴിയുംമോ എന്ന് അറിയില്ല പക്ഷെ ഞാന്‍ ഈ ചിന്തരീതിയെ സ്നേഹിക്കുന്നു ....പ്രപഞ്ചത്തിന്റെ സത്യം കണക്കാണ് സംസാരിക്കുന്നത് ....അറിയാന്‍ വൈകിയ സത്യമേ ..മാപ്പ്......ഇപോള്‍ എന്റെ മനസിന്റെ ഇടനാഴികകളില്‍ യുദ്ധങ്ങള്‍ ഇല്ല ..ചര്‍ച്ചകള്‍ മാത്രം ...

നിരക്ഷരന്‍

നിരക്ഷരനായിരുന്നു ഞാൻ ...ജീവിതം എനിക്ക് വായിക്കാൻ കഴിയുമായിരുന്നില്ല ...

പിന്നിട് ജീവിതം തല്ലിയും തലോടിയും അക്ഷരങ്ങൾ പഠിപ്പിച്ചു ....ജീവിതത്തെ കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ തോന്നി നിരക്ഷരനായി മരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ...കണ്ണുകളും കാതുക്കളും വായും മൂടി കെട്ടി ഞാൻ അന്ധനും മൂകനും ബധിരനും ആയി , അങ്ങനെ വീണ്ടും നിരക്ഷരനായി

ഒരു ഗുണപാഠ കഥ

ഒരിടത്തൊരിടത്ത് അതിബുദ്ധി എന്നും സുബീഷ് എന്ന് പേരുള്ള രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു , അതിബുദ്ധി വലിയ ബുദ്ധിമാനെന്നു സ്വയം അഹങ്കരിച്ചവനും പി എസ സി റാങ്കു കിട്ടിയവനും ആയിരുന്നു , സുഭീഷ് എന്നജിനീരിംഗ് കഴിയാതെ സപപ്ലി അടിച്ചു ഇരിക്യാര്ന്നു . ഒരു ദിവസം രാവിലെ എണീറ്റ്‌ നോക്കുമ്പോ അതാ നിക്കുന്നു കാലൻ , രണ്ടു പേർക്കും കാര്യം മനസിലായി , അവർ കാലന്റെ കാലു പിടിച്ചു കരഞ്ഞു , അപ്പൊ കാലനു അലിവു തോന്നി , എനിട്ട്‌ ഘന ഗംഭീര ശബ്ധത്തിൽ എങ്ങനെ പറഞ്ഞു , " എന്നാൽ ഒരു ഡേറ്റ് പറയു , ഞാൻ അന്ന് വരാം " , ഇത് കേട്ട വഴി അതിബുദ്ധി പറഞ്ഞു " ഫെബ്രുവരി 30 " , കാലൻ ഒന്ന് ചിരിച്ചു , എന്നിട്ട് അവന്റെ മുഖത്തു നോക്കി ചോദിച്ചു , " എന്നെ കണ്ട പൊട്ടന്റെ പോലെ ഉണ്ടോ ?" , അതിബുദ്ധി പറഞ്ഞു പേടിയോടെ , " ഇല്ല " , അതിഭുദ്ധിയെ കാലൻ അപ്പൊ തന്നെ പായ്ക്ക് ചെയ്തു
ഗുണപാഠം - ഓവർ ആകരുത്
എന്നിറ്റു കാലൻ സുഭീഷിനോട് ചോദിച്ചു " നിന്റെ എപ്പോഴാ " , സുഭീഷ് പറഞ്ഞു , " സർ എന്റെ b.tech റിസൾട്ട്‌ ഒന്ന് വന്നോട്ടെ , 2004 scheme supplymentary റിസൾട്ട്‌ , കാലൻ പുഞ്ചിരിച്ചു , " നിന്നെ എനിക്ക് ഇഷ്ടപ്പെട്ടു , ഞാൻ അന്ന് വരാം , ആട്ടെ എതാ university ? , സുഭീഷ് പറഞ്ഞു , " കാലിക്കറ്റ്‌ സർവകലശാല , b.tech "
അത് കേട്ടതും കാലൻ ഹൃധ്യഘാതം മൂലം കൊഴഞ്ഞു വീണു , (എപ്പോ ഐ സി യു വിലാണ് )
ഗുണപാഠം -എല്ലാ കാര്യത്തിനും ഒരു നല്ല വശവും ചീതവശവും ഉണ്ട് ,
ഗുണപാഠം - പട്ടിയുടെ വാല് നിവരില്ല
ഗുണപാഠം - കറണ്ടിനു വരെ ഷോക്ക്‌ അടിക്കാം
അപേക്ഷ - അല്പം ഉള്ളുപ്പു ഉണ്ടെകിൽ പേപ്പർ മര്യാദക്ക് നോക്കി മാർക്ക്‌ ഇട്ടു , ആ റിസൾട്ട്‌ ഒന്ന് ഇടു

പൊറാട്ട



മാസം തുടങ്ങി , തുണി കീശയിൽ 100 രൂപ നോട്ടുകൾ ശ്വാസം മുട്ടി
അവർ തമ്മിൽ പറഞ്ഞു , മൈഥയുള്ള പൊറാട്ട ശരീരത്തിന് നല്ലതല്ല
അന്ന് അവർ തമ്മിൽ പറഞ്ഞു ചോറും മീനും വാങ്ങി
പിന്നെ ബിരിയാണി വാങ്ങി
ദോശ വാങ്ങി , പുട്ടും കടലയും വാങ്ങി
ആ മാസം കഴിയാറായി
തുണി കീശയിൽ 10രൂപാ നോട്ടുകൾ കാറ്റും കൊണ്ട് കിടന്നു
ആരോഗ്യ കാര്യങ്ങളും ലോക വിവരവും ഇല്ലാത്തവർ
അവർ ചര്ച്ച ചെയ്തില
അവർ ഉറക്കെ വിളിച്ചു പറഞ്ഞു
" ചേട്ടാ , 2 പൊറാട്ട , ഇത്തിരി സാമ്പാർ ഒഴിച്ച് എടുത്തേക്കു "
പിറ്റേന്നും പൊറാട്ട വാങ്ങി
അത് കഴിഞ്ഞും വാങ്ങി ..
ചില്ല് കൂട്ടിലെ പൊറാട്ടക്കു 10രൂപ യോട് പ്രണയം തോന്നി
പൊറാട്ട പറഞ്ഞു
" ഐ ലവ് യു 10 രൂപാ "

Saturday, 24 May 2014

മരിച്ച പ്രണയം പറയാന്‍ ശ്രമിച്ചത്‌


ആദ്യം അവന്റെ പ്രണയം
 അവള്‍ക്കു പുതിയ കാമുകൻ വാങ്ങി കൊടുത്ത കോക്ക കോളയിൽ മുങ്ങി മരിച്ചു ...
പക്ഷെ അവന്റെ വിശ്വാസം കൃത്രിമ ശ്വാസം കൊടുത്തു ജീവിപിച്ചു ..
പിന്നെ അവൾ പുതിയവനു പ്രണയം  പകർന്ന
 ആ തീവണ്ടിയുടെ മുൻപിൽ ചാടിയ അവന്‍റെ പ്രണയം പിന്നെയും മരിച്ചു
പക്ഷെ അവന്‍റെ പ്രതീക്ഷ അതിനെ തിരിച്ചു കൊണ്ടുവന്നു
അവൻ വിളിച്ചപോൾ ഫോണ്‍ ചാർജ് ചെയാൻ കുത്തിവെച്ച് പുതിയ പ്രണയത്തോടെ മധുര ഭാഷ്യം നടത്തവേ
ആ പ്ള്ഗ് പോയിന്റ്റിലെ ഷോക്ക്‌ എറ്റാണ്
അവന്റെ പ്രണയം മരിച്ചത്
അപ്പോൾ അവന്‍റെ ഓർമ്മകളാണ് പ്രണയത്തെ ജീവിപ്പിച്ചത്
പിന്നീട് വിധി തീരുമാനിച്ച വ്യെക്തിക്ക്
അവൾ കഴുത്ത് നീട്ടിയപോൾ ആ താലി ചരടിൽ
അവന്റെ പ്രണയം പിന്നെയും തൂങ്ങിമരിച്ചു
ഇതവണ അവളെ ഓർത്ത് വിതുമ്പിയ ഹൃദ്യമാണ്
 പ്രണയത്തെ പുനർജീവിപ്പിചതു ...
പിന്നെ അവളുടെ ആദ്യരാത്രിക്ക് പാലുകാച്ചിയ അടുപ്പിലാണ് പ്രണയം വെന്ത് മരിച്ചത്
അന്ന് അവനൊഴുക്കിയ കണ്ണുനീരാണ് ആ പ്രണയത്തെ ജീവിപ്പിച്ചത്
ഒരു നൂറു മരണങ്ങൾക്ക് ശേഷവും അവന്റെ പ്രണയം ജീവിച്ചു
അവനു അറിയാമായിരുന്നു സത്യമായ ഒന്നിനും മരണമില്ല ..
അവൻ ക്ഷീണിച്ചു ഉറങ്ങുന്ന അഗാധവും ദീപ്തവും നശ്വരമല്ലാതതുമായ സുന്ദരവുമായ ആ പ്രണയത്തെ നോക്കി പുഞ്ചിരി തൂവി
അങ്ങ് ദൂരെ എവിടേയോ ഈ പ്രണയം ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരിക്കാം ?
ഒരുപക്ഷെ ജീവിതത്തിലെ ഗമനഗമനതിൽ ഈ പ്രണയം ഒരു മരമായി വളർന്ന് പൂക്കൾ പൊഴിക്കുകയും ഇലകൾ കൊഴിയുന്ന ഹേമന്ധത്തിൽ നിലാവിന്റെ മാസ്മരികതയിൽ കുള്ളിർ കൊണ്ട് നില്ല്ക്കുമായിരിക്കാം ...
അല്ലെങ്ങിൽ മലകളും പുഴകളും കടലും താണ്ടുന്ന ഒരു യാത്രകാരനായെക്കും
എന്തായാലും ജീവിതം മനോഹരമാണ്
പ്രണയവും പ്രണയനൈരാശ്യവും അതിന്റെ മാറ്റ് കൂട്ടുന്നെ ഉള്ളു

ഉറക്കം

 
അവനു ഉറക്കം അത്ര ഇഷ്ടമായിരുന്നില്ല +2 വരെ!! രാത്രി 2 മണിക്ക് പോല്ലും ഉറങ്ങാന്‍ മടിച്ച അവന്‍ ഉറക്കത്തെ പ്രണയിച്ചു തുടങ്ങിയത് പിന്നീടാണ് .അച്ഛനമ്മമാരുടെ സ്വപനങ്ങളുടെ താങ്ങാനാവാത്ത ഭാരവും പേറി ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അവന്‍ ആദ്യമായി തളര്‍ന്നുറങ്ങി. നിരാശയുടെയും നിസഹയതയുടെയുമായ ആ ഉറക്കത്തിന്നു ഒരു സുഖമുണ്ടായിരുന്നു. വിരസമായ ക്ലാസ്സിലും,എഴുതിയാല്‍ തീരാത്ത റെകോ൪ഡുകളില്‍ തല വെച്ചും , പരീക്ഷയുടെ തലേ ദിവസവും , എന്തിന്നു എക്സാം ഹാള്ളില്‍ പോല്ലും അവന്‍ ഉറക്കമായിരുന്നു!! റിസല്ട്ടിന്റെ തലേന്നും അവന്‍ ഉറക്കമായിരുന്നു. അച്ഛന്റെ ശകാരവാക്കുകള്‍ കേട്ട് അവന്‍ ഉറക്കമുണര്‍ന്നു! അവന്‍ ഉറങ്ങി നേടിയത് washout ആയിരുന്നു. മാതാപിതാക്കളുടെ സ്വപ്നങ്ങല്‍ല്കൊപ്പം അതില്ലും ഭാരമേറിയ സ്വപ്നഭംഗവും ശകാരവര്‍ഷവും അവന്‍ പേറണ്ടി വന്നു.കൂട്ടുകാരുടെ കളിയാകി ചിരി കേള്‍ക്കതിരികാന്‍ ഫോണ്‍ ഓഫ്‌ ചെയ്തു അവന്‍ ഉറങ്ങി. ഉറക്കാതെ കഠിനമായി സ്നേഹിച്ച അവന്‍ ഒരു തീരുമാനവും എടുത്തു !!

തീവണ്ടിയുടെ ചൂളമടി കേട്ട് അവന്‍ ആ റെയില്‍വേ ട്രാക്കില്‍ കണ്ണുമടച്ചു ഉറങ്ങാന്‍ കിടന്നു !!!!!!!!!!!!!!!!!!!!


ലോഫു് തെറാപി


ഈ അടുത്താണ് അതി കഠിനമായ മാനസിക പിരിമുറുക്കം വന്നത്. ...എന്ത് ചെയ്താലും , എവിടെ പോയാലും ഡിപ്രഷൻ ...ഭാവിയും ഭൂതവും ...ഉപേക്ഷിച്ചു പോയവരും , പോവത്തവരും ...എന്നെ പറ്റി ഉത്കണ്ടാകുലരാവുന്ന അയാൾ വീടിലെ സാമൂഹിക ഉധാരകരും , ഉപേക്ഷിച്ചു പോയവരെ ഓർത്തു കരയരുത് എന്ന് ഫിലോസഫി പറഞ്ഞു ഇട്ടു പോകുന്ന പെങ്ങമാരും , ആവശ്യം വരുമ്പോൾ മാത്രം വിളിക്കുന്നവരും ..അങ്ങനെ ആകെ ചാവാൻ നടക്കുന്ന ആളെ ഓടിച്ചിട്ട്‌ പാമ്പ് കടിക്കുന്ന അവസ്ഥ ..മത ഗ്രന്ഥങ്ങൾ വായിച്ചപോൾ ഒരു യുക്തിയും ഇല്ലാത്ത കുറെ ഉത്തരങ്ങൾ , പിന്നെ സെൽഫ് ഹെല്പ് ഭു കുകളും മനശാസ്ത്രവുമായി ..അപോളാണ് പുഞ്ചിരിയുടെ ഇന്ദ്രജാലം അറിയുന്നത് ...നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം
.രാവിലെ എഴുനെല്ലക്കുന്ന വഴി കണ്ണാടി  നോക്കി ഒന്ന് പുഞ്ചിരിക്കുക ..പിന്നെ തിരിഞ്ഞു നോക്കണ്ടാ ..അങ്ങനെ ഒരു ദിവസം ഞാൻ രാവിലെ എഴുന്നേറ്റ  വഴി ഒന്ന് ചിരിച്ചു ..ഒരു കാര്യവുമിലാതെ രാവിലെ ഞാൻ ചിരിച്ചു കണ്ടപോ എനിക്ക് ഒടുക്കത്തെ ചിരി വന്നു .ഞാൻ പൊട്ടി പൊട്ടി ചിരിച്ചു ...ഉരുണ്ടും പിരണ്ടും ചിരിച്ചു , നടന്നും ഇരുന്നും ചിരിച്ചു ..അങ്ങനെ ചിരിയോടു ചിരിയായി ..എന്നെ വിട്ടു പോയ എന്റെ സുഹ്രത്തിന്റെ ഗംബീരൻ സ്റ്റാറ്റസ് വായിച്ചു ഞാൻ പൊട്ടിച്ചിരിച്ചു ..അടുത്ത വീടിലെ ആന്റി ഡിഗ്രീയെ കുറിച്ച് ചോദിച്ചപ്പോ ചിരി അടക്കാൻ പറ്റിയില്ല ..പിന്നെ സ്വന്തം കാര്യം നടത്താൻ എന്നെ ഓര്‍ത്തവരുടെ സ്നേഹം കണ്ടു ഞാൻ കണ്ണില നിന്ന് വെള്ളം വരുന്ന പോലെ ചിരിച്ചു ..അങ്ങനെയാണ് എനിക്ക് മനസിലായത് ലോകത്തിന്റെ ഫലിതം അസ്വധിക്കുന്നവരാന്നു ഭ്രാന്ധനമാര്‍ എന്ന്!!!!!!!

വിക്രമധിത്യനും വേതാളവും



പാലിയക്കര ട്രാഫിക്‌ പോസ്റ്റിൽ തല കീഴായി തൂങ്ങി കിടന്ന വേതാളത്തിനെ ഇത് 4321മത്തെ പ്രാവശ്യമാണ് പിടിച്ചു കൊണ്ടുവരുന്നത് ...ഈ ആവർത്തന വിരസത വിക്രമന് ശീലമായി ...കഷ്ടപ്പെട്ട് പിടിച്ചു പാതി വഴികെതുമ്പോ എന്തേലും ചോദ്യം ചോദിച്ചു വേതാളം രക്ഷപെടും ...പകുതി വഴി എത്തിയപ്പോ വേതാളം തുടങ്ങി , " അല്ലെയോ മഹാരാജാവേ , ഒരു ചോദ്യം .ഉത്തരം ശരിയായ ഞാൻ പോവും ...ഇല്ലേ തല പൊട്ടും .." , വേതാളം തുടർന്നു .." നമ്മടെ കൊച്ചു കേരളത്തില മാത്രം വളരെ അധികം കാണുന്ന ഒനാണു ഹർത്താൽ , സദാം മിനെ തൂക്കി കൊന്നതിനു കേരളത്തിൽ ഹർത്താൽ നടന്നിടുണ്ട് , ഓരോ തവണ ഇന്ധന വില കൂടുമ്പോൾ ഇവിടെ അതിലേറെ വട്ടം ഹർത്താൽ ഉണ്ടായി , ബസ്‌ സമരവും ഉണ്ടായി ..ഇന്ധന വില കുറയുകയോ ബസ്‌ ചാർജ് കൂടാതെ ഇരിക്കുകയോ ചെയ്തില ആരെങ്കിലും കൊല്ലപെട്ടാൽ ഉടനെ ഉണ്ടാവും ഹർത്താൽ ...ഇങ്ങനെ ഇതിഹാസങ്ങളിൽ ഈച്ച വിസർജ്യത്തിൽ നിന്ന് പറന്ന് പൊന്തിയതിനും അങ്ങനെ ചെയ്തെ ഇരുന്നതിനും ഹര്താലുണ്ട് ..മുല്ലപെരിയാരിൽ അടി കൂടിയപ്പോൾ ഹർത്താൽ നടന്നു ..ഡാം പൊട്ടിയില്ല , അടി കുറഞ്ഞില്ല , മരണ പെട്ടവര്ക്ക് വേണ്ടി ഹർത്താൽ നടന്നതിന്റെ പേരിൽ ആരും ജീവിച്ചിട്ടില , എന്നിട്ടും മലയാളികളുടെ യുക്തിക്ക് ഹർത്താൽ ശരി എന്ന് തോന്നുനുണ്ടോ ? ഇത് ആഹ്വാനം ചെയുന്നവരെ മുൻപിൽ കിട്ടിയാൽ എന്ത് പറയും ? , ഓർക്കുക ഉത്തരം തെറ്റിയാൽ തല പൊട്ടും ..വിക്രമാദിത്യൻ വേതാളത്തിന്റെ ചെവിയിൽ ചില്ലതു പറഞ്ഞു , ഉത്തരം ശരിയായത് കൊണ്ടാണോ പറഞ്ഞ വിഷയത്തിന്റെ ശക്തമായ പദ പ്രയോഗം കൊണ്ടാണോ എന്ന് അറിയില്ല ..പാലിയ്കര ട്രാഫിക്‌ സിഗ്നൽ പോസ്റ്റിൽ വേതാളത്തെ അര മണിക്കൂറിൽ കണ്ടവരുണ്ട് ...അന്ന് വീട്ടിൽ പോയ വിക്രമാദിത്യ മഹാരാജാവ് പിറ്റേ ദിവസം ബസ്‌ സ്റ്റോപ്പിൽ പോയപ്പോൾ മിനിമം ചാർജു 10 രൂപയാകാനുള്ള ബസ്‌ സമരം ആയിരുന്നു ...വേതാളം കിടന്ന പോസ്റ്റിൽ അന്ന് ചുവപ്പും പച്ചയും കത്തിയില്ല