ആദ്യം അവന്റെ പ്രണയം
അവള്‍ക്കു പുതിയ കാമുകൻ വാങ്ങി കൊടുത്ത കോക്ക കോളയിൽ മുങ്ങി മരിച്ചു ...
പക്ഷെ അവന്റെ വിശ്വാസം കൃത്രിമ ശ്വാസം കൊടുത്തു ജീവിപിച്ചു ..
പിന്നെ അവൾ പുതിയവനു പ്രണയം പകർന്ന
ആ തീവണ്ടിയുടെ മുൻപിൽ ചാടിയ അവന്‍റെ പ്രണയം പിന്നെയും മരിച്ചു
പക്ഷെ അവന്‍റെ പ്രതീക്ഷ അതിനെ തിരിച്ചു കൊണ്ടുവന്നു
അവൻ വിളിച്ചപോൾ ഫോണ്‍ ചാർജ് ചെയാൻ കുത്തിവെച്ച് പുതിയ പ്രണയത്തോടെ മധുര ഭാഷ്യം നടത്തവേ
ആ പ്ള്ഗ് പോയിന്റ്റിലെ ഷോക്ക് എറ്റാണ്
അവന്റെ പ്രണയം മരിച്ചത്
അപ്പോൾ അവന്‍റെ ഓർമ്മകളാണ് പ്രണയത്തെ ജീവിപ്പിച്ചത്
പിന്നീട് വിധി തീരുമാനിച്ച വ്യെക്തിക്ക്
അവൾ കഴുത്ത് നീട്ടിയപോൾ ആ താലി ചരടിൽ
അവന്റെ പ്രണയം പിന്നെയും തൂങ്ങിമരിച്ചു
ഇതവണ അവളെ ഓർത്ത് വിതുമ്പിയ ഹൃദ്യമാണ്
പ്രണയത്തെ പുനർജീവിപ്പിചതു ...
പിന്നെ അവളുടെ ആദ്യരാത്രിക്ക് പാലുകാച്ചിയ അടുപ്പിലാണ് പ്രണയം വെന്ത് മരിച്ചത്
അന്ന് അവനൊഴുക്കിയ കണ്ണുനീരാണ് ആ പ്രണയത്തെ ജീവിപ്പിച്ചത്
ഒരു നൂറു മരണങ്ങൾക്ക് ശേഷവും അവന്റെ പ്രണയം ജീവിച്ചു
അവനു അറിയാമായിരുന്നു സത്യമായ ഒന്നിനും മരണമില്ല ..
അവൻ ക്ഷീണിച്ചു ഉറങ്ങുന്ന അഗാധവും ദീപ്തവും നശ്വരമല്ലാതതുമായ സുന്ദരവുമായ ആ പ്രണയത്തെ നോക്കി പുഞ്ചിരി തൂവി
അങ്ങ് ദൂരെ എവിടേയോ ഈ പ്രണയം ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരിക്കാം ?
ഒരുപക്ഷെ ജീവിതത്തിലെ ഗമനഗമനതിൽ ഈ പ്രണയം ഒരു മരമായി വളർന്ന് പൂക്കൾ പൊഴിക്കുകയും ഇലകൾ കൊഴിയുന്ന ഹേമന്ധത്തിൽ നിലാവിന്റെ മാസ്മരികതയിൽ കുള്ളിർ കൊണ്ട് നില്ല്ക്കുമായിരിക്കാം ...
അല്ലെങ്ങിൽ മലകളും പുഴകളും കടലും താണ്ടുന്ന ഒരു യാത്രകാരനായെക്കും
എന്തായാലും ജീവിതം മനോഹരമാണ്
പ്രണയവും പ്രണയനൈരാശ്യവും അതിന്റെ മാറ്റ് കൂട്ടുന്നെ ഉള്ളു
No comments:
Post a Comment