Saturday, 24 May 2014

വിക്രമധിത്യനും വേതാളവും



പാലിയക്കര ട്രാഫിക്‌ പോസ്റ്റിൽ തല കീഴായി തൂങ്ങി കിടന്ന വേതാളത്തിനെ ഇത് 4321മത്തെ പ്രാവശ്യമാണ് പിടിച്ചു കൊണ്ടുവരുന്നത് ...ഈ ആവർത്തന വിരസത വിക്രമന് ശീലമായി ...കഷ്ടപ്പെട്ട് പിടിച്ചു പാതി വഴികെതുമ്പോ എന്തേലും ചോദ്യം ചോദിച്ചു വേതാളം രക്ഷപെടും ...പകുതി വഴി എത്തിയപ്പോ വേതാളം തുടങ്ങി , " അല്ലെയോ മഹാരാജാവേ , ഒരു ചോദ്യം .ഉത്തരം ശരിയായ ഞാൻ പോവും ...ഇല്ലേ തല പൊട്ടും .." , വേതാളം തുടർന്നു .." നമ്മടെ കൊച്ചു കേരളത്തില മാത്രം വളരെ അധികം കാണുന്ന ഒനാണു ഹർത്താൽ , സദാം മിനെ തൂക്കി കൊന്നതിനു കേരളത്തിൽ ഹർത്താൽ നടന്നിടുണ്ട് , ഓരോ തവണ ഇന്ധന വില കൂടുമ്പോൾ ഇവിടെ അതിലേറെ വട്ടം ഹർത്താൽ ഉണ്ടായി , ബസ്‌ സമരവും ഉണ്ടായി ..ഇന്ധന വില കുറയുകയോ ബസ്‌ ചാർജ് കൂടാതെ ഇരിക്കുകയോ ചെയ്തില ആരെങ്കിലും കൊല്ലപെട്ടാൽ ഉടനെ ഉണ്ടാവും ഹർത്താൽ ...ഇങ്ങനെ ഇതിഹാസങ്ങളിൽ ഈച്ച വിസർജ്യത്തിൽ നിന്ന് പറന്ന് പൊന്തിയതിനും അങ്ങനെ ചെയ്തെ ഇരുന്നതിനും ഹര്താലുണ്ട് ..മുല്ലപെരിയാരിൽ അടി കൂടിയപ്പോൾ ഹർത്താൽ നടന്നു ..ഡാം പൊട്ടിയില്ല , അടി കുറഞ്ഞില്ല , മരണ പെട്ടവര്ക്ക് വേണ്ടി ഹർത്താൽ നടന്നതിന്റെ പേരിൽ ആരും ജീവിച്ചിട്ടില , എന്നിട്ടും മലയാളികളുടെ യുക്തിക്ക് ഹർത്താൽ ശരി എന്ന് തോന്നുനുണ്ടോ ? ഇത് ആഹ്വാനം ചെയുന്നവരെ മുൻപിൽ കിട്ടിയാൽ എന്ത് പറയും ? , ഓർക്കുക ഉത്തരം തെറ്റിയാൽ തല പൊട്ടും ..വിക്രമാദിത്യൻ വേതാളത്തിന്റെ ചെവിയിൽ ചില്ലതു പറഞ്ഞു , ഉത്തരം ശരിയായത് കൊണ്ടാണോ പറഞ്ഞ വിഷയത്തിന്റെ ശക്തമായ പദ പ്രയോഗം കൊണ്ടാണോ എന്ന് അറിയില്ല ..പാലിയ്കര ട്രാഫിക്‌ സിഗ്നൽ പോസ്റ്റിൽ വേതാളത്തെ അര മണിക്കൂറിൽ കണ്ടവരുണ്ട് ...അന്ന് വീട്ടിൽ പോയ വിക്രമാദിത്യ മഹാരാജാവ് പിറ്റേ ദിവസം ബസ്‌ സ്റ്റോപ്പിൽ പോയപ്പോൾ മിനിമം ചാർജു 10 രൂപയാകാനുള്ള ബസ്‌ സമരം ആയിരുന്നു ...വേതാളം കിടന്ന പോസ്റ്റിൽ അന്ന് ചുവപ്പും പച്ചയും കത്തിയില്ല

No comments:

Post a Comment