Saturday, 24 May 2014

ഉറക്കം

 
അവനു ഉറക്കം അത്ര ഇഷ്ടമായിരുന്നില്ല +2 വരെ!! രാത്രി 2 മണിക്ക് പോല്ലും ഉറങ്ങാന്‍ മടിച്ച അവന്‍ ഉറക്കത്തെ പ്രണയിച്ചു തുടങ്ങിയത് പിന്നീടാണ് .അച്ഛനമ്മമാരുടെ സ്വപനങ്ങളുടെ താങ്ങാനാവാത്ത ഭാരവും പേറി ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അവന്‍ ആദ്യമായി തളര്‍ന്നുറങ്ങി. നിരാശയുടെയും നിസഹയതയുടെയുമായ ആ ഉറക്കത്തിന്നു ഒരു സുഖമുണ്ടായിരുന്നു. വിരസമായ ക്ലാസ്സിലും,എഴുതിയാല്‍ തീരാത്ത റെകോ൪ഡുകളില്‍ തല വെച്ചും , പരീക്ഷയുടെ തലേ ദിവസവും , എന്തിന്നു എക്സാം ഹാള്ളില്‍ പോല്ലും അവന്‍ ഉറക്കമായിരുന്നു!! റിസല്ട്ടിന്റെ തലേന്നും അവന്‍ ഉറക്കമായിരുന്നു. അച്ഛന്റെ ശകാരവാക്കുകള്‍ കേട്ട് അവന്‍ ഉറക്കമുണര്‍ന്നു! അവന്‍ ഉറങ്ങി നേടിയത് washout ആയിരുന്നു. മാതാപിതാക്കളുടെ സ്വപ്നങ്ങല്‍ല്കൊപ്പം അതില്ലും ഭാരമേറിയ സ്വപ്നഭംഗവും ശകാരവര്‍ഷവും അവന്‍ പേറണ്ടി വന്നു.കൂട്ടുകാരുടെ കളിയാകി ചിരി കേള്‍ക്കതിരികാന്‍ ഫോണ്‍ ഓഫ്‌ ചെയ്തു അവന്‍ ഉറങ്ങി. ഉറക്കാതെ കഠിനമായി സ്നേഹിച്ച അവന്‍ ഒരു തീരുമാനവും എടുത്തു !!

തീവണ്ടിയുടെ ചൂളമടി കേട്ട് അവന്‍ ആ റെയില്‍വേ ട്രാക്കില്‍ കണ്ണുമടച്ചു ഉറങ്ങാന്‍ കിടന്നു !!!!!!!!!!!!!!!!!!!!


No comments:

Post a Comment