ഈ അടുത്താണ് അതി കഠിനമായ മാനസിക പിരിമുറുക്കം വന്നത്. ...എന്ത് ചെയ്താലും , എവിടെ പോയാലും ഡിപ്രഷൻ ...ഭാവിയും ഭൂതവും ...ഉപേക്ഷിച്ചു പോയവരും , പോവത്തവരും ...എന്നെ പറ്റി ഉത്കണ്ടാകുലരാവുന്ന അയാൾ വീടിലെ സാമൂഹിക ഉധാരകരും , ഉപേക്ഷിച്ചു പോയവരെ ഓർത്തു കരയരുത് എന്ന് ഫിലോസഫി പറഞ്ഞു ഇട്ടു പോകുന്ന പെങ്ങമാരും , ആവശ്യം വരുമ്പോൾ മാത്രം വിളിക്കുന്നവരും ..അങ്ങനെ ആകെ ചാവാൻ നടക്കുന്ന ആളെ ഓടിച്ചിട്ട് പാമ്പ് കടിക്കുന്ന അവസ്ഥ ..മത ഗ്രന്ഥങ്ങൾ വായിച്ചപോൾ ഒരു യുക്തിയും ഇല്ലാത്ത കുറെ ഉത്തരങ്ങൾ , പിന്നെ സെൽഫ് ഹെല്പ് ഭു കുകളും മനശാസ്ത്രവുമായി ..അപോളാണ് പുഞ്ചിരിയുടെ ഇന്ദ്രജാലം അറിയുന്നത് ...നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം
.രാവിലെ എഴുനെല്ലക്കുന്ന വഴി കണ്ണാടി നോക്കി ഒന്ന് പുഞ്ചിരിക്കുക ..പിന്നെ തിരിഞ്ഞു നോക്കണ്ടാ ..അങ്ങനെ ഒരു ദിവസം ഞാൻ രാവിലെ എഴുന്നേറ്റ വഴി ഒന്ന് ചിരിച്ചു ..ഒരു കാര്യവുമിലാതെ രാവിലെ ഞാൻ ചിരിച്ചു കണ്ടപോ എനിക്ക് ഒടുക്കത്തെ ചിരി വന്നു .ഞാൻ പൊട്ടി പൊട്ടി ചിരിച്ചു ...ഉരുണ്ടും പിരണ്ടും ചിരിച്ചു , നടന്നും ഇരുന്നും ചിരിച്ചു ..അങ്ങനെ ചിരിയോടു ചിരിയായി ..എന്നെ വിട്ടു പോയ എന്റെ സുഹ്രത്തിന്റെ ഗംബീരൻ സ്റ്റാറ്റസ് വായിച്ചു ഞാൻ പൊട്ടിച്ചിരിച്ചു ..അടുത്ത വീടിലെ ആന്റി ഡിഗ്രീയെ കുറിച്ച് ചോദിച്ചപ്പോ ചിരി അടക്കാൻ പറ്റിയില്ല ..പിന്നെ സ്വന്തം കാര്യം നടത്താൻ എന്നെ ഓര്‍ത്തവരുടെ സ്നേഹം കണ്ടു ഞാൻ കണ്ണില നിന്ന് വെള്ളം വരുന്ന പോലെ ചിരിച്ചു ..അങ്ങനെയാണ് എനിക്ക് മനസിലായത് ലോകത്തിന്റെ ഫലിതം അസ്വധിക്കുന്നവരാന്നു ഭ്രാന്ധനമാര്‍ എന്ന്!!!!!!!
No comments:
Post a Comment