Friday, 30 May 2014

ഒരുപാടു നാളുകള്ക്കുശേഷം വീണ്ടും ഒന്ന് പുഴ വരെ പോയി ......ചുവന്ന കാലന്‍ കുടയും പച്ച പരിഷ്കാരി ഡ്രെസ്സും പിന്നെ ഒരു ബാഗും .....തെല്ലു നടന്നു പുഴയുടെ തീരത്ത് എത്തിയപോള്‍ ദിവാസ്വപ്നത്തിന്റെ പാരമ്യത്തില്‍ എത്തിയ പോലെ തോന്നി ....കള്ളകര്ക്കിടകത്തിലെ കനത്ത മഴയില്‍ ഇരു കരയും മുട്ടി സമൃദ്ധമായി ഒഴുക്കുന്ന നിള...ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു..അന്ന് പെയ്ത മഴയില്‍ നിള രോമാഞ്ചാ പുളകിതയായ് ഒഴുക്കി.. ഈ പുഴയ്ക്കു എന്റെ വ്യക്തി ജീവിതവുമായി അടുപ്പം ഉണ്ടെന്നു തോന്നി..
കുട്ടികാലം മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അന്നത്തെ ഏറ്റവും വലിയ സന്തോഷം തേടി ഈ മണല്‍ തിട്ടയില്‍ വന്നിട്ടുണ്ട് ....ആദ്യം കണ്ടപോള്‍ ജനിച്ച ആകാംഷ , സൌഹൃദം , പ്രണയം , സന്തോഷം , ഉന്മാദം .ഈ നിമിഷം ഞാന്‍ അനുഭവിക്കുന്ന സമാധാനം എന്നിങ്ങനെ ഒരുപാടു വികാരതലങ്ങളിലൂടെ വളര്ന്നു വന്നതാണ് ....പതിനെട്ടാം വയസിലാണന്നു ....അതിന്നു ശേഷമുള്ള അഞ്ചു വര്ഷം എന്റെ ജീവിതം പോലെ തന്നെ നിളയും വറ്റി വരണ്ടതായിരുന്നു ....ആത്മശാന്തിക്കുള്ള എന്റെ യാത്രകള്‍ അവസാനിച്ചത്‌ ഈ മണല്‍‍ത്തിട്ടില്‍‌ ആയിരുന്നു ...ഈ പുഴയ്ക്കു എന്നെ പരിപൂര്ണചമായി അറിയാം ..ഞാന്‍ പൊട്ടികരഞ്ഞതും , കഥ എഴുതിയതും , ശ്വാസത്തിന്റെ സ്വഭാവം മാറ്റിയതും എനിക്കും പുഴക്കും മാത്രം അറിയാവുന്ന കാര്യങ്ങള്‍ ആണ്..
പരിപൂര്ണ്മായി വറ്റി നശിച്ചപോള്‍ ഞാന്‍ പുഴയുടെ ആളൊഴിഞ്ഞ ഹൃദയ വീഥീകളിലൂടെ അതീവ ദൂഖത്തോടെ നടന്നിട്ടുണ്ട്...ആ സമയങ്ങളില്‍ ഞാനും നിര്ജീ‍വമായിരുന്നു ....ഒരിക്കലും ആ അഞ്ചുവര്ഷ.ങ്ങല്ക്കിപുറം വീണ്ടും ആവര്ത്തി ക്കില്ല എന്ന് തോന്നിയപോഴാണ് പുഴ പിന്നെയും നിറഞ്ഞത്‌ ...ഓരോ ഷൊര്ണൂ്രുകാരന്റെയും സ്വകാര്യ അഹങ്കാരമാണ് ഈ പുഴ .....നിറഞ്ഞ പുഴയുടെ അച്ചടക രാഹിത്യമോ ...പുനര്ജീവനം കിട്ടിയ അഹങ്കാരമോ ആയിരുന്നില്ല ...അവളില്‍ നിറഞ്ഞു നിന്നത് ... നിഷ്കളഗത , ശാന്തി , ആസ്വധനലഹരി ....കാന്തി ... നശിച്ചു വെണീരായ ഹൃദയത്തിലേക്ക് അവള്‍ ഒഴുക്കി..
പുതിയ ചിന്തകള്‍ , സന്തോഷം ...അങ്ങനെ ഒരുപാട് സ്വപനങ്ങളും പ്രതീക്ഷകളും എന്റെ സമ്മതമിലാതെ അവള്‍ എനില്ലേക്ക് പകര്ന്നു ....ആ വേലിയേറ്റത്തെ തടുക്കുവാന്‍ മാത്രം എന്റെ ദുഖങ്ങള്‍ പര്യാപ്തമല്ല എന്ന് തോന്നി പോയി..നിളയുടെ ഉണ്മാധത്തില്‍ കുളിര്കൊ ണ്ടു കാറ്റ്, ഉയര്ത്തി പിടിച്ച കാലന്‍ കുടയെ തള്ളി ...കൈയില്‍ കത്തുന്ന ആത്മസ്വന്ത്വനത്തെ..ഊതി കെടുത്തി ...ഞാന്‍ കത്തിതുടങ്ങിയിലാത്ത എട്ടു രൂപ ദൂരെ കളഞ്ഞു ...കുട മടക്കി വെച്ചു....നന്നഞ്ഞുകുതിരുമ്പോഴും എനിക്ക് അറിയാമായിരുന്നു ഞാന്‍ ഇതു വരെ അനുഭവിച്ചതില്‍ ഏറ്റവും വലിയ ...ഏറ്റവും സുന്ദരമായ , നിഷ്കളഗ്മായ ...സന്തോഷമാണ് ഇതു എന്ന്....ഞാന്‍ പതുക്കെ കണ്ണുകള്‍ അടച്ചു................

No comments:

Post a Comment