Friday, 30 May 2014

ഗണിതം

കണക്ക് അഥവാ ഗണിതം എനിക്ക് എട്ടാംക്ലാസ് തൊട്ടേ അലെര്‍ജി ആയിരുന്നു...അക്കങ്ങള്‍ക്കുള്ള അതിമാനുഷിക്ക ശക്തിയും , ത്രികോണത്തിന്റെ മനശാസ്ത്രവും , വെറും ഒരു വട്ടത്തിന്റെ ഇതിഹാസ പുരാണങ്ങളും , integration , differentiation സഹോദരങ്ങള്‍ ചെയ്തു കൂട്ടിയ പോല്ലാപും , അദൃശ്യരായി പ്രക്രതിയുടെ ശുദ്ധ സംഗീതം മീട്ടിയ signals ഇന് തിരിച്ചറിയല്‍ കാര്‍ഡ്‌ (fourier serirs , laplace , z and wavelet transforms)ഉണ്ടാകിയും .....പ്രിക്രിയകളെ നിലക്ക് നിര്‍ത്തി (control theory) മനുഷ്യനെ ദൈവ തുല്യനാകിയും ഗണിതം ദിവ്യാത്ഭുതങ്ങളുടെ ഒരു ദ്രിശ്യപ്രപഞ്ചം തന്നെ ഉണ്ടാകി ....ഇവയൊക്കെ കണക്കിനു എന്നില്‍ ഒരു ദുര്‍മന്ത്രവാധിയുടെ പരിവേഷം നല്‍കി ...പിന്നെ പല തവണ യുദ്ധങ്ങള്‍ നടന്നു .....പരാജയങ്ങള്‍ പെറ്റുപെരുകി ...ഒരോ തവണയും മരണഭയത്തോടെ പോരാടി ഞാന്‍ മരണം തന്നെ നേടി...കണക്കിന്റെ തണലില്‍ വളര്‍ന്ന ശാസ്ത്രങ്ങളും എന്നെ കണക്കിന്നു ഒറ്റി കൊടുത്തു...

ഒടുവില്‍ ഞാന്‍ എന്റെ തെറ്റ് മനസിലാക്കി ...ഹൃദയം കൊടുത്തു പ്രേമിച്ച പെണ്ണ് ചതിച്ചാലും കണക്ക് ചതിക്കില്ല എന്ന് ഞാന്‍ മനസിലാക്കി ...ഇപോള്‍ ഞാന്‍ എന്റെ ആത്മാര്തമിത്രത്തെ അറിയാന്‍ ശ്രമികുകയാണ് ......എന്നെ കൊണ്ട് കഴിയുംമോ എന്ന് അറിയില്ല പക്ഷെ ഞാന്‍ ഈ ചിന്തരീതിയെ സ്നേഹിക്കുന്നു ....പ്രപഞ്ചത്തിന്റെ സത്യം കണക്കാണ് സംസാരിക്കുന്നത് ....അറിയാന്‍ വൈകിയ സത്യമേ ..മാപ്പ്......ഇപോള്‍ എന്റെ മനസിന്റെ ഇടനാഴികകളില്‍ യുദ്ധങ്ങള്‍ ഇല്ല ..ചര്‍ച്ചകള്‍ മാത്രം ...

No comments:

Post a Comment