Friday, 30 May 2014

പൊറാട്ട



മാസം തുടങ്ങി , തുണി കീശയിൽ 100 രൂപ നോട്ടുകൾ ശ്വാസം മുട്ടി
അവർ തമ്മിൽ പറഞ്ഞു , മൈഥയുള്ള പൊറാട്ട ശരീരത്തിന് നല്ലതല്ല
അന്ന് അവർ തമ്മിൽ പറഞ്ഞു ചോറും മീനും വാങ്ങി
പിന്നെ ബിരിയാണി വാങ്ങി
ദോശ വാങ്ങി , പുട്ടും കടലയും വാങ്ങി
ആ മാസം കഴിയാറായി
തുണി കീശയിൽ 10രൂപാ നോട്ടുകൾ കാറ്റും കൊണ്ട് കിടന്നു
ആരോഗ്യ കാര്യങ്ങളും ലോക വിവരവും ഇല്ലാത്തവർ
അവർ ചര്ച്ച ചെയ്തില
അവർ ഉറക്കെ വിളിച്ചു പറഞ്ഞു
" ചേട്ടാ , 2 പൊറാട്ട , ഇത്തിരി സാമ്പാർ ഒഴിച്ച് എടുത്തേക്കു "
പിറ്റേന്നും പൊറാട്ട വാങ്ങി
അത് കഴിഞ്ഞും വാങ്ങി ..
ചില്ല് കൂട്ടിലെ പൊറാട്ടക്കു 10രൂപ യോട് പ്രണയം തോന്നി
പൊറാട്ട പറഞ്ഞു
" ഐ ലവ് യു 10 രൂപാ "

No comments:

Post a Comment