Saturday, 11 June 2016

ആഗോളതാപനവും വ്യെക്തിജീവിതവും

ആഗോളതാപനം എന്റെ വ്യെക്തി ജീവിതത്തെയും ബാധിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. അച്ഛന്റെ കഠിനാധ്വാനം ലോണിന്റെ സഹായത്തിൽ ഒരു രണ്ടു നില മാളികയായി ഏതാണ്ട് ഒരു 6 കൊല്ലം ആവുന്നെ ഉള്ളു. ഏകാന്തതയുടെ അപാരതീരങ്ങളാണ് എന്നെ രണ്ടാം നിലയിലെ ഒരു കുടുസ്സു മുറിയിൽ പ്രതിഷ്ഠിച്ചത് എന്ന് പറഞ്ഞാൽ ഒട്ടും കൂടി പോവില്ല എന്ന് എനിക്ക് ഉറപ്പുണ്ട് . നക്ഷത്രങ്ങൾ പെയ്തിറങ്ങുന്ന ആകാശം നോക്കി , രാത്രിയുടെ സത്ത ഉൾക്കൊണ്ട് നല്ല സമാധാനത്തിൽ ഉഴപ്പി ജീവിച്ചു വരികയായിരുന്നു ഞാൻ ഇത് വരെ. എന്തയാലും ഈയിടെ ചൂട് ഒരു അല്പം കനത്തിലാണ് , എന്റെ ഏകാന്തതയെ ചുട്ടു പൊള്ളിക്കുകയും , എന്റെ സമാധാനത്തെ ഉഷ്ണത്തിൽ വേവിക്കുകയും ചെയ്ത ആഗോളതാപനം ഒരു വ്യെക്തി ആയിരുന്നുവെങ്കിൽ അവനെ പുള്ളിവാറിന് പെടക്കണം , ഇത് മുന്നിൽ കണ്ടു കുറച്ചു മരമൊക്കെ നട്ടു , ഞാനൊരു കൊച്ചു പ്രകൃതിസ്നേഹിയായി കഴിയുന്നുണ്ടെങ്കിലും , ഈ മരം ഒരു മരമാവൻ കുറച്ചു നേരം പിടിക്കും , ആയതിനാൽ ഞാൻ രണ്ടാം നിലയുടെ പരിശുദ്ധിയിൽ നിന്ന് ഒന്നാം നിളയുടെ തീന്മേശക്ക് താഴെ ഒരു പായവിരിച്ചു കിടക്കുകയാണ് . മുകളിൽ സഹിക്കാൻ വയാത്ത ചൂടാണ് , ഈ എളിയവനെ സ്ഥിതി ഇതാണെങ്കിൽ ഇത് പോലെ എത്ര പേര് , ഇതിനെക്കാളും ബുദ്ധിമുട്ടുന്നുണ്ടാവും എന്ന് ഞാൻ ഓർക്കുന്നു , രക്ഷിതാക്കളുടെ കൃപ കൊണ്ട് ഒരു മേല്കൂരയുള്ള നമ്മൾ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തവർ ഉണ്ടെന്നു ഓർക്കണം, എന്തയാലും താഴെ ക്ഷണിക്കാതെ കേറി വന്നു , ഭോജനം അടിച്ചു മാറ്റുന്ന എലിയുടെ സ്ഥിരം വാണിജ്യ വഴിയിലാണ് എന്റെ ശയനം , ആയതിനാൽ ആത്മരക്ഷാർത്ഥം ഒരു വടി തലയ്ക്കു സമീപം വെച്ച് ഞാൻ ഉറങ്ങാൻ പോവുകയാണ്. ഇന്ന് എല്ലാവരും മരം വെക്കുന്ന സ്വപ്നങ്ങൾ കാണട്ടെ എന്നും , സ്വപ്നത്തിൽ നിങ്ങൾ ഒരു കാടിന് നടുവിൽ സുഖമായി ഉറങ്ങുന്നത് അനുഭവിക്കട്ടെ എന്നും ആശംസിക്കുന്നു , നന്ദി നമസ്‌കാരം

No comments:

Post a Comment