ഒത്തിരി കാത്തീ ജോലിക്കായി
ഒടുവിൽ ഒരു ദിനം
ഇന്റർവ്യൂ ഒരുങ്ങി ,
താടി വടിച്ചു , മേനി മിനുക്കി
മുടിയുമൊതുക്കി "ഇൻ" ഉം ചെയ്തു
കൊല്ലം നാലിൽ നേടിയെടുത്ത
പുതുപുതു " ബി.ടെക് " ബിരുദ്ധവുമായി
അച്ഛനിരിക്കെ കാലും തൊട്ടു
അമ്മ നിൽക്കെ യാത്ര പറഞ്ഞു
പുറത്തേക്കിറങ്ങാൻ നിൽക്കും നേരം
കുടയുമെടുത്തിട്ടു അമ്മയരുളി!!
മകനെ , കുഞ്ഞേ മഴപെയ്യ്താലോ ?
ഈ കുട നീ കൈയിൽ കൊണ്ടിടുക !
വയന്റമ്മേ കുടയും വടിയും
"സ്റ്റാറ്റസ്" ഉള്ളത് പോയീടും
ഇത് കേട്ടിട്ടെല്ലാം അറിയും പോലെ
ബാഗ്ഗ് എടുത്തു കൈയിൽ തന്നു
കരിമുകിലുകളധികം ഇല്ല വാനിൽ
മഴയുടെ പൊടിയും കാണ്മാനില്ല
ബസ്സുമിറങ്ങി നടക്കാനൊരുങ്ങവെ
ചടുപിടി ഇടിയോട് മഴയും പെയ്തു
കദ്ധനം കദ്ധനം മഴയുടെ
വരവ് , ബാഗിലിരുപ്പൊരു
ബി ടെക് ബിരുദം
കനത്ത മഴയിൽ നനഞ്ഞേ പോകും
ജീവിതമങ്ങനെ തുലഞ്ഞേ പോകും
ചിന്തകൾ ഈവിധം കുത്തി കൊന്നു
കനവുകൾ എല്ലാം ഓടിയൊലിച്ചു
അരികെ ഉള്ളൊരു കടയുടെ ചായ്‌പ്പിൽ
പലവിധം ഒരുവിധം ഓടിക്കയറി
മഴ മുക്കിയ ബിരുദം കാണാൻ
നെഞ്ചുപിടച്ചു ബാഗ്ഗ് തുറന്നു
നോക്കുമ്പോഴത ബി.ടെക് ബിരുദം (ഫയലിന്റെ ഉള്ളിൽ )
ഫയലുമടക്കം ഒരു കവറിൽ ഇരിപ്പു ,
ബാഗ്ഗിൽ മറ്റൊരു അറയിൽ
5 ഫോൾഡ് നാനോ കുടയുമിരുപ്പു
കുടയിലും കവറിലും
കണ്ടത് ഞാനെന് അമ്മ മനസ്സ് !!
എന്നെ വായിച്ചൊരു അമ്മയെ
ഓർത്തു ഒത്തിരി നേരം
വെറുതെ ചിരിച്ചു
ആ ജോലിയും കിട്ടി
അമ്മയെയും കണ്ടു
മഴയും നോക്കി വീട്ടിലിരുപ്പൊരു നേരം
ചൊല്ലാം ഞാനൊരു സത്യം
അമ്മയെ പോലെ അമ്മക്കെ പറ്റു !
മഴക്കാലത്തു ഇന്റർവ്യൂ അറ്റൻഡ് ചെയാൻ പോകുന്ന ജോലിയില്ലാ ബിരുദധാരികൾക്കും അവരുടെ സ്നേഹസാമ്പനരായ അമ്മമാർക്കും സമർപ്പിക്കുന്നു !
പൊതുജനതാല്പര്യർത്ഥം
No comments:
Post a Comment