"നമ്മുടെ മലയാളം ഉണ്ടല്ലോ , പല കാര്യത്തിലും ചെറുതായി പോയി എന്ന് എനിക്ക് തോന്നാറുണ്ട് " അവൾ തുടർന്ന് , " ഇന്ന് രാവിലെ ഒരു 6 മണിക്ക് മഴ പെയ്തു , നീ അറിഞ്ഞോ ? ". " പിന്നെ ഇല്ലേ ? നല്ല പുതുമണ്ണിന്റെ മണം ആസ്വദിച്ചാണ് ഉണർന്നത് , ഇന്നത്തെ മഴയ്ക്ക് നിന്റെ ഭംഗി ഉണ്ടായിരുന്നു ! " . " കുന്തം , വെറും പഞ്ചാരയാ ഇപ്പൊ , പഞ്ചാര കുഞ്ചു ! ആ മണത്തിന് ഇംഗ്ലീഷിൽ വാക്കു ഉണ്ട് അറിയാമോ ? " . " ഉവ്വോ , കേമമായി , എന്താണാവോ വാക്കു ? ". "പെട്രോയിക്കോർ" (petrichor) , അവൾ അവന്റെ ചെവിയിൽ പറഞ്ഞു. എന്നിട്ടു അവന്റെ കൈ കോർത്ത് പിടിച്ചു , ചുമലിൽ തല വെച്ച് അവൾ പറഞ്ഞു " മലയാളത്തിൽ അങ്ങനെ ഒരു വാക്കു ഉണ്ടോ മണ്ടൂസ് ? പക്ഷെ ഇംഗ്ലീഷിൽ ഉണ്ട് , ഉറ്റ വാക്കിൽ കാര്യം കഴിഞ്ഞു , എന്ത് രസാ നോക്ക് !!".
" മലയാളത്തിൽ അങ്ങനെയൊരു വാക്കു ഉണ്ടാവും , പക്ഷെ എനിക്കറിയില്ല , പക്ഷെ ഇല്ലെങ്കിൽ അതിന്റെ കാരണമറിയാം!" അവന്റെ ചുണ്ടിൽ ചെറിയൊരു ചിരിയുണ്ട്. " എന്താണാവോ അത് ? " അവൾ കളിയാക്കി ചോദിച്ചു.
" മലയാളിക്ക് മഴ പ്രണയമെന്നാക്കുമ്പോൾ ,
മഴയുടെ മണത്തിനെ ഒറ്റ വാക്കിൽ ഒതുക്കാൻ കഴിയുമോ പാറു ?" അവൻ അവളുടെ കൈ കോർത്ത് പിടിച്ചു. അവൾ ചിരിച്ചു കൊണ്ട് ചുമലിൽ ചാഞ്ഞു കൊണ്ട് പറഞ്ഞു " ഇല്ല!".
No comments:
Post a Comment