Saturday, 11 June 2016

ഉദ്ധഗമണ്ഡലത്തിലേക്ക്


ഒന്നാം ഭാഗം : ഫ്ലോറയെ തേടി
ഈ യാത്രക്ക് ഞങ്ങൾ ഉമ്മറിക്കയോടും സഞ്ചാരി ഗ്രൂപ്പിനോടും നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.ഈ യാത്രക്ക് പ്രചോധനമായത് ഒക്ടോബര്‍ 28 , 2015 ല്‍ ഉമ്മറിക്ക എഴുതിയ യാത്ര വിവരണം ആണ്. ഏതൊരു യാത്രയും പോലെ , ഈ യാത്രക്കുള്ള തിരക്കഥയും ആഷിയുടെയാണ്. വളരെ വ്യത്യസ്തമായ ഒരു യാത്ര അതി മനോഹരമായി വർണിച്ച ഉമ്മറിക്കയുടെ പോസ്റ്റ് ആണ് , ആ പോസ്റ്റ് ബ്രെണ്ണൻ കോളേജ് സ്ഥപകനായ ബ്രെണ്ണൻ സായിപ്പിന്റെ മകൾ ഫ്ലോറ ബ്രെണ്ണന്റെ കല്ലറ അന്വേഷിച്ചു പോയ ഒരു യാത്രയെ കുറിച്ചായിരുന്നു.
ഈ വിവരണം അവതരണം കൊണ്ടും , അതിന്റെ അന്വേഷണ കുതുകി കൊണ്ടും , സ്വപ്നങ്ങൾക്ക് ചിറകു വെക്കും മുൻപേ മരിച്ച , കേരളവുമായി ബന്ധമുള്ള ഒരു പെൺകുട്ടിയുടെ ഓർമ്മയോടുള്ള ബഹുമാനവും ആയിരുന്നു , ഈ യാത്ര പുനഃആവർത്തിക്കാൻ അവൻ തീരുമാനിച്ചിരുന്നു . കാര്യപരിപാടികൾ എങ്ങനെ ആയിരുന്നു , മൈസൂരിൽ നിന്ന് വാടക്കക് എടുത്ത ഒരു ബുള്ളറ്റും , അൽവിന്റെ സന്തതാ സാഹചാരിയായ ഓറഞ്ച് കളർ ഫ്‌ സിയുമായി , തെപ്പക്കാട് എത്തുന്നു ( തമിഴ് നാട് ) , അവിടെ നിന്ന് മസനാകുടി വഴി 36 കെഎം ദൂരമുള്ള ഊറ്റിയിലേക്ക്. ഗൂഗിളിന്റെ നല്ല നടപ്പു വഴി കണ്ടുപിടിക്കൽ സംവിധാനവുമായി ഗ്രാമന്തരങ്ങളിലൂടെ വഴികൾ തേടി ഒരു യാത്രക്ക് ശേഷം , ഒരു അൽപ്പം ആശയക്കുഴപ്പത്തിന് ശേഷം നേരെ സെയിന്റ് സ്റ്റീഫൻസ് പള്ളിയിലേക്ക്. നീണ്ട ബ്ലോക്കിനെ മറികടന്നു , മഞ്ഞ നിറത്തിൽ പൗരണികത തിളങ്ങുന്ന പള്ളി മേടയിലേക്ക് ബൈക്ക് അരികു ചേർത്ത് നിർത്തിയപ്പോൾ , നെഞ്ച് വല്ലാതെമിടിച്ചിരുന്നു , അത് കാലങ്ങളുടെ ഇടനാഴിയിലൂടെ , മറ്റൊരു ലോകത്തേക്ക് എത്തിക്കും പോലെ തോന്നി .
150ഓളം പഴക്കമുണ്ട് പള്ളിക്കു , പഴയ ബ്രിട്ടീഷ് അധിനിവേശത്തിന്റെയും , കോളോനൈസേഷന്റെയും ചരിത്ര സ്മാരകമാണ് ഈ പള്ളി , മരം ധാരാളം ഉപയോഗിച്ചുള്ള നിർമാണം , ബ്രിട്ടീഷ് പട്ടാളക്കാരുടെയും , എഞ്ചിനീയർമാരുടെയും പേരും മരണദിനവും ,അനുശോചനവും രേഖ പെടുത്തിയ മാർബിൾ ഫലകങ്ങൾ ചുമരിൽ കാണാമായിരുന്നു , നിശബ്ദതയുടെ പര കോടിയിൽ ധ്യാന നിർഥനായിരുന്ന പള്ളിയിലേക്ക് ഞങ്ങളെ പുഞ്ചിരിയോടെ വരവേറ്റ് ഒരു ചേട്ടൻ
പള്ളിയുടെ പലഭാഗളിലും ഗ്ലാസ്സ് പെയിന്റിങ് നടത്തിയ ജനാലകൾ , ചിത്രങ്ങളിലെ നിറഭേദങ്ങളിലൂടെ സൂര്യകിരണകൾ അരിച്ചു ഇറങ്ങുമ്പോൾ , ചിത്രങ്ങൾക്ക് ജീവൻ വെക്കും പോലെ തിളക്കം. , സ്വർണ്ണനിറത്തിൽ തിളങ്ങുന്ന സർവശക്തനായ കർത്താവിന്റെ ക്രൂശിതരൂപം , മരങ്ങൾ കൊണ്ടുള്ള ഇരിപ്പു പലകകൾ , മുട്ട് വേദനിക്കാതെ ഇരിക്കാനുള്ള വട്ടത്തിലുള്ള കുഷ്യൻ തുടങ്ങി സുന്ദരമായ കാഴ്ചകൾ. കുറച്ചു നേരം കണ്ണടച്ച് ആ അന്തിരീക്ഷത്തിൽ ലയിച്ചു , ഇതിനെ പ്രാര്ഥനയെന്നോ ധ്യാനമെന്നോ വിളിക്കാം , പക്ഷെ ആ ശാന്തയിൽ മതനിരപക്ഷനായ ഒരു ദൈവം ഉണ്ടായിരുന്നു , അവൻ ആട്ടിടയാണോ ,ജഡാധാരിയോ , രൂപമില്ലാത്തവനോ ആകട്ടെ , അല്ലെങ്കിൽ അങ്ങനെയൊന്ന് അല്ലാത്തവൻ ആവട്ടെ , മനസ്സിൽ സന്തോഷം അലയടിച്ചിരുന്നു.
എന്തായാലും ഈ യാത്ര അത്തരം ഒരുപാട് തിരിച്ചറിവുകൾ തന്നു. അവിടുന്ന് ഇറങ്ങി നേരെ പോയത് , അതിനു പിന്നിലുള്ള സെമിത്തേരിയിലേക്കാനു. പള്ളിയുടെ അത്ര തന്നെ പ്രായം വരും സെമിത്തേരിക്കും. നിർജീവമായ കല്ലുകൾ ആരുടെയൊക്കെയോ ഓർമ്മകൾ പേറി നിൽക്കുന്നു. ഇവിടെ ബ്രിട്ടീഷ് ഭരണകാലം ആയിരുന്നപ്പോൾ തൊട്ടുള്ള മരണാനന്തരക്രിയകൾ നടന്നു പിന്നിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ പഴക്കവും , അതിപ്പോൾ കാണുമ്പോൾ തോന്നുന്ന പുതമയും ഒരു അനുഭവമായിരുന്നു. ഭൂമിയിൽ എവിടെയോ ജനിച്ചു , ഇവിടെ ഈ മണ്ണിൽ അടക്കം ചെയ്ത ഇഷ്ടം പോലെ പേര്. ഇപ്പോഴും ഇവരുടെ ബന്ധുക്കൾ ഇവരുടെ ഓർമകളുമായി ഇവിടെ ഇത്തറുണ്ടത്രെ. ഏതാണ്ട് 500 ഓളം വരുന്ന ശവകലറകളിൽ ഒന്ന് ഫ്ലോറ ബ്രെണ്ണന്റെയാണ്. അവൾ ഉറങ്ങുനിടം തേടണം , അവളുടെ സ്മാരണകൾക്കു മുൻപിൽ നിശ്ശബ്ധരാവനം , എന്നിട്ടു കാലങ്ങൾക്കു ഇപ്പുറം അവളുടെ ഏട്ടന്മാരെ പോലെ , അധികാരത്തോടെ വിതുമ്പണം , അവൾ ഇന്നും സ്നേഹിക്കപ്പെടുന്നു എന്ന് അറിയിക്കണം , ഇത് പോലെ എത്ര പേര് മരിച്ചിരിക്കണം , നമ്മുടെ പ്രായം ഉള്ളവർ , നമ്മളെക്കാൾ പ്രായം ഉള്ളവർ , നമ്മളെക്കാൾ പ്രായം കുറഞ്ഞവർ . ഇതാ ഫ്ലോറ ഒരു ഓർമപ്പെടുത്തലാണ് , അവൾ മരിച്ചപ്പോൾ അവളുടെ അച്ഛൻ എത്ര വേദനിച്ചിരിക്കും , അദ്ദേഹത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുകയാണ്. തിരച്ചിൽ തുടങ്ങി അര മണിക്കൂർ ഞങ്ങളെ മരിച്ചവരുടെ ലോകത്തേക്ക് കൊണ്ട് പോയി. ഒരുപാട് പേര് , ബ്രിട്ടീഷ് പട്ടാള മേധാവികൾ , ഡോക്ടർമാർ .. എല്ലാവരും ബഹുമാനിക്കപ്പെട്ടു , ഇതിനിടയിൽ എവിടെയോ ആണ് ഫ്ലോറ. അല്ലയോ സഹോദരി നീ എവിടെയാണ്. ഉമ്മറിക്കയുടെ വാക്കുകൾ മനസിലൂടെ പോകുന്നു , അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിലൂടെ മനസ്സ് പോകുന്നു. ഒടുവിൽ , പുല്ലും ചെടിയും മൂടി കിടക്കുന്ന അവളെ ഞങ്ങൾ കണ്ടെത്തി , മുള്ളും പൂവുകളും ഉള്ള ഒരു ചെടി വകഞ്ഞു മാറ്റവെ ഞങ്ങൾ അവളെ കണ്ടെത്തുകയായിരുന്നു.ഫ്ലോറ ബ്രെണ്ണന്‍ , ഡോടര്‍ ഓഫ് കാപ്.ബ്രെണ്ണന്‍ , തല്ലശ്ശേരി , മരണം ഒക്ടോബര്‍ 10, 1847,16 വയസ്സ്. അകാലത്തിൽ പൊലിഞ്ഞ എല്ലാ സ്വപ്നങ്ങൾക്കും , സ്വപനം കണ്ടവർക്കും പ്രതീകമായവളെ , ഫ്ലോറ !!! നിന്റെ ദീപ്ത സ്മരണകൾക്ക് മുൻപിൽ ഒരിറ്റു കണ്ണുനീർ. മഞ്ഞയും റോസും വെള്ളയും പൂക്കൾ കൊണ്ട് ഒരു ബൊക്കെ വെച്ച് ഫ്ലോറയോട് യാത്രയും പറഞ്ഞു മടങ്ങും നേരം ആരോ പിന്നിൽ നിന്ന് വിളിക്കുന്നു . " ഏട്ടാ!!" .. തിരിഞ്ഞു നോക്കുമ്പോൾ അതാ വെള്ള കുപ്പായമിട്ടു മാലാഖയെ പോലെ ചിരിച്ചു ഒരു പെൺകുട്ടി. "നന്ദി , ഇവിടെ വന്നതിനു , ഇപ്പോൾ എനിക്ക് സന്തോഷം തോന്നുന്നു , നിങ്ങളിലൂടെ ഞാൻ ജീവിക്കുന്നു , എനിക്ക് വേണ്ടി നിങ്ങൾ വേദനിക്കുന്നു , ഉമ്മറിക്കയോടും മറ്റും എന്റെ നന്ദി പറയുക , ജീവിതം സന്തോഷത്തോടെ ജീവിക്കാൻ എല്ലാവരോടും പറയുക , ഒരുപാട് നന്ദി" , അവൾ ഒരു ചിരിയോടെ മറയുന്നു. ഫ്ലോറ നിനക്ക് യാത്ര മംഗളങ്ങൾ .
ഹരി

No comments:

Post a Comment