Tuesday, 21 April 2015

നിഴൽ കനക്കുമ്പോൾ ഞാൻ വർത്തിക്കുന്ന മൌനം എന്റെ വ്യെക്തി വിപ്ലവങ്ങളെന്നു അറിഞ്ഞാലും 
തകർന്ന ഹൃദയങ്ങൾ ഒഴുക്കുന്നു രക്ത ബാഷ്പങ്ങൾ പോലെ ഒഴുക്കുമി കണ്നുനീർ ഉറഞ്ഞു പോയത് കാലം മാറി വന്ന തണുപ്പ് കൊണ്ടല്ല പ്രതീക്ഷ ചത്ത മടുപ്പ് കൊണ്ടെന്നറിഞ്ഞാലും
ജീവിതത്തിലെ ചില എടുകളുണ്ട് , അർത്മിലായ്മയുടെ അഗാധതയിലും ഒറ്റപെടിലിന്റെ തീവ്രമായ താഴവാരങ്ങളും ചില തിരിച്ചറിവിന്റെ മുനപുകളാണ് ... വര്നവിസ്മയങ്ങൾ മാത്രം തീർത്തു പ്രതീക്ഷയുടെ ഭിക്ഷ വെച്ച് നീട്ടി നമ്മളെ അകന്നു പോവുന്ന ചില ബന്ധങ്ങളുടെ ചങ്ങലയിലാണ് നമ്മളെന്നു
ഒരു വേർപാടിന്റെ പ്രണയം എനിക്കുമുണ്ട് 
ഒറ്റക്കാകി പോയ അവളെ മറക്കാൻ ഓർമ്മ വേണം 
എന്നാൽ പ്രണയത്തിന്റെ ഏറ്റവും ഹൃദ്യമായ ഭാവം വരുമ്പോൾ അവളെ ഓർക്കാൻ മറന്നു കൂടാ ...
എന്നി അഥവാ ഓർത്താലും അപ്പൊ തന്നെ മറക്കണമെന്ന ഓർമ്മ എപ്പോഴും വേണം 
ഇങ്ങനെ മറക്കാൻ ഓർത്ത് അവളെ പിന്നെയും പിന്നെയും പ്രണയിച്ചു കൊണ്ടിരുന്നു
ഇരുട്ടിന്‍റെ കാണാമറയത്ത് ഒരല്‍പ്പം " സദാചാരം"
വെളിച്ചത്തിന്‍റെ പൂമുഖത്തോ കുറച്ചധികം " വ്യെഭിചാരം"
കറ പുരളാത്ത " സംസ്ക്കാരം"
അപ്പോള്‍ ഇത്?
കാമ വെറിയുടെ " ചായ സല്‍കാരം"( വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌ അവസാനത്തെ വാക്ക് പറയുമ്പോള്‍ മുഖം വിജ്രംബിക്കണം , ലോകത്തിലെ ഏറ്റവും വലിയ പ്രശനമാണ് ഇത് എന്നാ ഭാവം വരണം ...പിന്നെ നിങ്ങള്‍ ജനിച്ചത് അഗ്നിദേവന്‍ തന്ന പാലട മൂലം ആണെന്ന് ധരിക്കണം )
പക്ഷെ തീരുന്നില്ലലോ .....വിമര്‍ശകന്റെ തീരാ നൊമ്പരം ....
തിരഞ്ഞെടുത്ത സമര മുറക്കുമില്ലേ ഒരല്ല്പ്പം " ജലദോഷം "
പണ്ട് സായിപ്പന്മാരെ നേരിടാന്‍ "സ്വദേശി" പ്രസ്ഥാനം നടന്നിരുന്നു ..
അന്ന് വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിച്ചു സമരം ചെയ്തപ്പോള്‍ "മഹാത്മാവ് " ഒന്നും ധരിക്കാതെ ഇരുന്നില്ല .... "വിദേശി " ഒഴിവാക്കി എന്നെ ഉള്ളു ... " വസ്ത്രം " ഒഴിവാക്കിയിരുന്നില്ല ....
എന്തായാലും മദ്ധ്യനയവും , വിവാദവും , കള്ളപണവും , എണ്ണ വിലയും .... ചുംബന ലഹരിയില്‍ ഒന്ന് ശ്വാസം വലിച്ചു
"അപ്പോള്‍ ഇതെന്താ രണ്ടു പക്ഷവും ചേരാതെ ???"
"ഹ ഹ ... സയികൊലോജിക്കള്‍ മൂവ് , ബുദ്ധിജീവി എന്നാ പദവി വേണമെങ്കില്‍ പക്ഷം ചേരാനോ പറഞ്ഞത് മനസിലാവാണോ പാടില്ല ..."
"ഈ ഉമ്മ വെക്കണം ആരും കാണാന്‍ പാടില്ല എന്ന് പറയും പോലെ "
മരണപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ശരീരത്തില്‍ ഭാക്കി ഉള്ളത് മരണപെടാത്ത ഓര്‍മകളാണ് ......
വസന്തത്തില്‍ പൂത്തു നിന്ന ഒരു മന്ധാരപൂവിന്റെ ഓര്‍മ്മ
നിന്‍റെ കണ്ണുകളിലെ ആഴങ്ങളില്‍ .... സമയം അലിഞ്ഞില്ലാതായി പോവാറുണ്ട് ...... പ്രഭാപൂരിതമായ ലോകത്തും നിന്റെ അക്ഷികളിലെ കറുപ്പിന്റെ പ്രശാന്തതയാണെനിക്കിഷ്ട്ടം ........സമയകാലങ്ങലെക്കാള്‍ അര്‍ത്ഥമുള്ളവ , ആ കണ്ണുകളില്‍ നിമിഷങ്ങളെ ഹോമിക്കാനാണെനിക്കിഷ്ട്ടം..... ആ മിഴിക്കളിലെക്കുള്ള വഴികളില്‍ വസന്തം മറയാത്ത പ്രണയത്തിന്റെ പൂമരങ്ങളുണ്ട് ...
ദാനം വറ്റാത്ത ഉറവകളുണ്ട്...
നിറനിലാവും പനിനീര്‍ പൂവിന്‍റെ മണമുള്ള കാറ്റും ഉണ്ട് ...
ആ യാത്രകളില്‍ എന്റെ നിനവും നോവും ജീവിതവും ഉണ്ട് ...
എനിയുമെന്നിയും നിന്നില്‍ അലിയാന്‍
നിന്നില്‍ നിറയാന്‍
അടുക്കുവാന്‍ കഴിയാത്തത് മാത്രമാണ് അകലുവാനുള്ള കാരണം 
സ്വന്തം സ്വപ്ങ്ങളില്‍ ഭാവിയെ കാണാന്‍ കഴിവുള്ളത് കൊണ്ടും 
വ്യെക്തി സ്വാതന്ത്ര്യം എന്ന തത്വശാസ്ത്രം ഉള്ളതിനാലും 
നിന്റെ മൌനങ്ങളും നിന്റെ ദര്‍ശനങ്ങളും എന്റെ കോടതിയില്‍ ബഹുമാനിക്കപെടും 
എന്നി മടി കൂടാതെ വേരോട്ടമിലാത്ത മണ്ണില്‍ ആറടി നീളത്തില്‍ 
ഒരു കുഴി വെട്ടി ഞാനെന്ന ഓര്‍മ്മയെ നിനക്ക് കുഴിച്ചു മൂടാം
എന്നിട് എന്റെ നിര്ജീവതയിലേക്ക് ഒരുപിടി മണ്ണുവാരിയിടാം മടികൂടാതെ
എന്റെ വിശ്വസത്തിന്റെയും സ്വപ്നങ്ങളുടെയും കഴുത്തറക്കാന്‍
വിറക്കാതെ കത്തി പിടിച്ച നിന്റെ കൈക്കള്‍ക്കു എന്റെ ഓര്‍മ്മക്കളെ
കുഴിച്ചു മൂടാന്‍ തൂമ്പായെടുക്കാനും കരുത്തു കാണും
ആത്മഹത്യ എന്നി മുതല്‍ കുറ്റകൃത്യമല്ല .....
എന്നിയിപ്പോ എന്നെ കൊല്ലാന്‍ ഞാന്‍ ആരേം പേടികണ്ടാലോ
എന്തൊരു ഉധാരവല്‍കരണം
എന്തൊരു മാനുഷിക മൂല്യ ഉദ്ധാരണം..
പക്ഷെ ഇതിന്റെ അനൂകൂല്യങ്ങള്‍ പരാജയപെട്ടവന് മാത്രമേ ലഭിക്കു
അല്ലെങ്കിലും ഇതു ആത്മഹത്യ ചെയാന്‍ ശ്രമിച്ചു തോല്‍ക്കുന്നവര്‍കുള്ള സംരംഭമാണലോ...
രണ്ടാമത് വീണ്ടും ഒന്ന് ശ്രമിക്കാനും , ആരെങ്കിലും മുഖം കറുപ്പിക്കുമ്പോ " അതിനു ഞാന്‍ തെറ്റൊന്നും ചെയ്തില്ലലോ " എന്ന് തിരിച്ചു നോക്കുവാനും സാധിക്കും
ജനസംഖ്യ കൂടി വരുകയാണ് ...ദൈവത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഭോഗികാന്‍ , സന്തതി പരമ്പര (5 ഉം 6 ഉം ) സൃഷ്ടിക്കാന്‍ പറയുന്ന മതത്തിന്റെ സില്‍ബന്ധികളും ഉള്ള ഈ ലോകത്ത്
ആത്മഹത്യയെ ലോകത്തെ രക്ഷികാനുള്ള പുണ്യ പ്രവര്‍ത്തിയായി കണ്ടു അതിനുവേണ്ടി ലോണ്‍ , സ്ഥലം , ശവമടക്ക് തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള സൌകര്യവും ചെയണം
നടുക്കുവാൻ എനിയെനിക്കൊരുപ്പാട് വഴിയുണ്ടെന്നറിഞ്ഞിടാമെങ്കിലും , 
കടുംവേനലും കൊടുംമഴയുമാണെന്നും അറിഞ്ഞിടാം 
ആഴിയും ഗിരിയുമുണ്ടെന്നറി ഞ്ഞിടാം 
പാതിയിൽ വളർന്നു നിൽപ്പൊരു മാമര തണലിൽ ഞാൻ ഒരുപക്ഷെ 
മരണമാം ശൈത്യത്തെ പുൽക്കുമെന്നിരിക്കിലും 
ഇന്നി എനിക്കൊറ്റക്ക് നടക്കാവുന്ന ദൂരമേ ഉള്ളു
കാലമൊട്ടു മായിക്കാന്‍ ശ്രമിക്കുമീ നിന്‍ സ്വരമാധുരി 
എത്ര ഹൃദ്യമെന്നറിയാമോ എന്‍ ഓമലെ
ഒരു മാത്ര ചെവിയോര്‍തിടുവാന്‍..
കളഭകുറിയും എഴുതിയ വിടര്‍ന്ന പൂമിഴികളും 
പിന്നോട്ടോതുക്കിയ നനവിറ്റും കാര്‍കൂന്തലും 
അതില്‍ പറ്റി നില്‍ക്കുമീ തുളസികതിരും
എത്ര ധന്യമെന്‍ കാതരേ ...കണ്ണു അടക്കുമ്പോള്‍ കത്തി നില്‍ക്കുമീ ദേവി ചൈതന്യം
നിദ്ര പൂകാറിലെന്‍ മിഴികള്‍ ... കാണാന്‍ കൊതിയുള്ള 
നീയുള്ള സ്വപ്‌നങ്ങള്‍ മിഴികള്‍ അടയുവോളം 
കണ്ണു തുറന്നു തന്നെ കാണണം ...
നിറഞ്ഞൊഴുകുന്ന സ്വപ്നങ്ങള്‍ വറ്റി തീരുമെന്ന് ഓര്‍ത്തു ഞാന്‍ 
ഇടതടവിലാതെ കരഞ്ഞിട്ടുണ്ട് ....
പ്രണയത്തിന്റ്റെ നനവാര്‍ന്ന ഓര്‍മ്മകള്‍ ആകണം
സ്വപ്നം വറ്റാതെ ഒഴുക്കി അലിഞ്ഞത് ..
എത്ര ശാന്തമാണീ ഈ ശുന്യത
എത്ര സുന്ദരമാണീ ഈ നൊമ്പരം
പിന്നീട് തോന്നി ഉള്ളില്‍ ഒരു കടലുണ്ടെന്നു
അത് കൊണ്ടാവണം കണ്ണീര്‍ വറ്റാത്തതും
അവയ്ക്ക് ഉപ്പു രസം വന്നതും

കലികാലം


അദ്വാനിക്കുന്നവന്റെ വിയര്‍പ്പു നക്കി ജീവിക്കുന്ന 
നപുംസകങ്ങള്‍ എല്ലാരും കൂടി ദൈവങ്ങളെ രക്ഷിക്കാന്‍ ഇറങ്ങി 
ഇടി വെടി കുത്ത് പുക ...
മണ്ടന്മാര്‍ തമ്മില്‍ തല്ലി 
ചിലത് ചത്തു
ചിലതിന്റെ ചോര പൊടിഞ്ഞു
നപുംസകങ്ങള്‍ നക്കി തിന്നു കൊണ്ടിരുന്നു
ഇടവേളകളില്‍ ഉഗ്രമായി ഓലിയിട്ടു
എല്ലാവരെയും കാക്കുന്നവന്‍ ദൈവം എന്ന് പറഞ്ഞു
ദൈവത്തെ രക്ഷിക്കാന്‍ കൈ നീട്ടി പിച്ച തെണ്ടി
തീ കൂട്ടിയാലും കുഴിചിട്ടൊരു കുരിശു വെച്ചാലും
മണ്ണിട്ടുമൂടി ഖബരെന്നു വിളിച്ചാലും
ഭോഗിക്കുന്നതും ആഹാരിക്കുന്നതും വിസര്‍ജിക്കുന്നതും ഒരുപോലെന്നു
അറിയാത്ത വിഡ്ഢികള്‍ നാട് ഭാഗിച്ചു

ആത്മഹത്യ


കിട്ടിയ സൌഭാഗ്യങ്ങളുടെ തുലാസില്‍ അവന്‍റെ തട്ട് പൊങ്ങി കിടന്നത് കൊണ്ടാവും അവള്‍ അവനെ ഉപേക്ഷിച്ചത് ..... അവനു എത്ര ഉരുകിയിട്ടും അവളെ മനസ്സിലായില്ല..... 
അവളില്‍ ഒരിക്കലും വസന്തം മാഞ്ഞില്ല 
എന്തോ എന്ത് കൊണ്ടോ? 
എല്ലാം ഞ്യായികരിക്കപെട്ടിരുന്നു
അവന്‍റെ കഥയില്‍ കണ്ണീരു പൊഴിച്ചത് അവന്‍ മാത്രമായിരുന്നു
ഒരു പക്ഷെ മടുപ്പ് കുന്നു കൂടിയപ്പോള്‍
അവന്‍ ഒരു കയറു പിന്നി കെട്ടി
പൂര്‍ണ്ണ ചന്ദ്രനുള്ള ആ മകര മാസത്തില്‍
അവന്‍ സ്വയം ഒന്ന് തൂങ്ങി നോക്കി
അവന്‍റെ മാറ്റ് അറിയാന്‍ .....
പക്ഷെ അവന്‍ പൊങ്ങി തന്നെ കിടന്നു ...
പിറ്റേന്ന് ആഞ്ഞു വീശിയ കാറ്റില്‍ ചില്ലകള്‍ ഇളകവേ
അവന്‍റെ തണുത്ത ശരീരം ആടി
ചില്ല ചോദ്യങ്ങളുമായി ...
അവള്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല
ആരും അറിയിക്കാന്‍ മിനകെട്ടതും ഇല്ല
ആത്മ നിര്‍വൃതി താന്‍ അഭ്യുനതി

പൊലിഞ്ഞു പോകുന്ന ചില പ്രണയങ്ങള്‍ ഉണ്ട് .....ഓര്‍മകളില്‍ ജീവിച്ചു , ജീവിതത്തില്‍ അശ്രു ബാഷ്പങ്ങളുടെ ഗംഗയില്‍ ചേതനയെറുന്നവ....ഒരിക്കലും ഒരുമിക്കിലെന്നു അറിഞ്ഞിട്ടും .....ഓര്‍മകളുടെ ഇടനാഴികളില്‍ സ്വയം മറന്നു ഉരുക്കുന്നവ .... 
പൊലിഞ്ഞു പോയതെങ്കില്ലും വിടര്‍ന്ന നാളില്‍ പൂവായിരുന്ന ഒരു സുന്ദര സ്വപ്നം 
ഈ മണ്ണില്‍ ചേരും മുന്‍പ് പൂകുന്ന സ്വര്‍ഗങ്ങലാണ് ആവ 
കണ്ണീര്‍ പുഴകള്‍ ഒഴുക്കുന്ന 
ഓര്‍മ്മ്മകള്‍ കൊണ്ട് ഉദ്യാനം തീര്‍ക്കുന്ന 
മൌനത്തില്‍ സംഗീതം മീട്ടുന്ന
ഒട്ടപെടലില്‍ കൈ പിടിക്കുന്ന
സുന്ദര പ്രണയമേ നിനക്ക് ആയിരം നന്ദി
ഒരു ആയുഷ്കാലതിന്ററെ വെറുപ്പവനില്‍ സ്വംശികരിക്കപ്പെട്ടതു പോലെ തോന്നി ... യുവത്വമുള്ള ശരീരത്തില്‍ ജരാനരകള്‍ ബാധിച്ച മനസ്സ് , വെട്ടവും വെളിച്ചത്തിനും നേരെ കൊട്ടിയടക്കുന്ന വാതില്‍ , സ്വപ്നങ്ങള്‍ വറ്റി പോയ പാടങ്ങളുടെ കാഴ്ച തരുന്ന ചിലന്തി വലകള്‍ നെയ്ത ജനാലകള്‍ , ആരും മിണ്ടാനില്ലാത്ത രാത്രികളില്‍ അവന്‍റെ കണ്ണു നിറയാറുണ്ട് , അവന്‍ പൊട്ടി ചിരിക്കാറുണ്ട് , അവനിലെ ആത്മാവ് മരിച്ചിരുന്നോ? കുലച്ച തെങ്ങില്‍ കാറ്റില്‍ പട്ടകള്‍ വീഴുമ്പോള്‍ അവന്‍റെ നിര്‍ജീവമായ കണ്ണുകളില്‍ ഒരു ചിരി ജനിക്കുന്ന പോലെ തോന്നും , താഴെ വീഴുന്ന പട്ടകളെ അവന്‍ അവനുമായി ഉപമിക്കുകയാണ് , പേനയെടുത്ത് മഷി തീരുവോളം വികൃതമായി കുത്തി കുറിക്കും , ആരും ഇല്ലാത്തതു കൊണ്ട് അവന്‍ ബുക്കുമായി സംസാരിക്കുകയാണെന്ന് തോന്നും . അവനും തെറ്റ് ചെയ്തു കാണും , കാര്‍ന്നു തിന്നുന്ന വേദനയില്‍ ഉരുക്കി അവന്‍ പാപത്തിന്റെ പലിശ വീട്ടുകയാവും , അവന്‍ യന്ത്രമാവുകയാണ് , അവന്‍ അവസാനിക്കുകയാണ്

ബി.ടെക്


ദീപസ്തംബം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം 
കിട്ടിയ ഊട്ടി ഇല്ലേ ചട്ടി ....
കിട്ടാത്ത മുന്തിരിക്കു താത്വികമായ പുള്ളി 
കിട്ടിയ മുയലിനു ചുരുങ്ങിയത് മൂന്ന് കൊമ്പ് 
പിടിക്കുമ്പോ പിടി പുള്ളികൊമ്പില്‍
കല്ലേറ് കൊള്ളാന്‍ മാങ്ങയുള്ള മാവ്
മലര്‍പൊടി സ്വപ്നം
വെളുക്കാന്‍ തേച്ചപ്പോ പാണ്ട്
ഇക്കരെ നിന്ന അക്കരെ പച്ച
പലതുണ്ട് പറയാന്‍ ...
തീരില്ല പറഞ്ഞാല്‍ ....


ശരിയും തെറ്റും

 
ഒരാളെയും കുറ്റം പറയാന്‍ നമ്മുക്ക് അവകാശമില്ല ,
ആരും അത്ര ശരിയല്ല ..
ആരും അത്ര ശരി അല്ലാത്തത് കൊണ്ട് 
എല്ലാവരും ഒരു അല്‍പ്പം കുറ്റം പറഞ്ഞാലും 
തെറ്റൊനും പറയാന്‍ പറ്റില്ല
ഇവിടെ ആരും അത്ര ശരി അല്ല


ഇരുട്ടുമൂടുമീ ഇടവഴിയിൽ അതിചലിതമാം ഒരു രാത്രിയിൽ തുള്ളിക്കൊരു കുടം പോൽപെയ്യുമീ മഴയിൽ നിൻ മിഴികളിൽ നിറയും അശ്രു ഞാൻ അറിയുമെങ്കിൽ ഇത് പ്രണയമെന്നു അറിഞ്ഞാലും നീ എത്ര കടൽ അകലെയെങ്കിലും എത്ര യുഗങ്ങൾ കഴിയുമെങ്കിലും എൻ ഹൃദയം നിലക്കുവോളം നീ എന്ന പ്രണയത്തെ ഞാൻ കാത്തുകൊള്ളാം കെടാവിളക്ക് പോലെ സ്വപ്നം മെഴുകിയെടുത്ത ആ മണ്ണ്‌വിളക്കിൽ ഓർമ്മകൾ ഒഴിച്ച് നീ എന്ന പ്രണയത്തെ ഞാൻ കാത്തുകൊള്ളാം കെടാവിളക്ക് പോലെ

നേരം

നേരം രണ്ടു വിധം ആണല്ലോ !! നല്ല നേരം , ചീത്ത നേരം !!! പക്ഷെ അതും ആപേക്ഷികം മാത്രം ആണ് !!! നമ്മള്‍ സങ്കടപെടാന്‍ പാടില്ല എന്നാണു പറയാറ് , കാരണം നമ്മളെക്കാള്‍ നിര്‍ഭാഗ്യവാന്മാര്‍ ഉണ്ടെത്രെ , ഇത് ഇപ്പോഴും സമാധാനം നല്‍ക്കുന്നതും , നമ്മള്‍ സങ്കടപെട്ടാല്‍ അത് തെറ്റല്ലേ ?? എന്ന് തോന്നിപ്പിക്കുന്ന ഒരു തരം സിദ്ധാന്തം എന്ന് നമ്മുക്ക് പറയാം , അതുകൊണ്ട് തന്നെ ഒരു നിര്‍ബന്ധ ബുദ്ധിയോടെ നമ്മള്‍ സന്തോഷിക്കണം , സന്തോഷിച്ചേ മതിയാവു , കാരണം ഈ ലോകത്ത് സന്തോഷം മാത്രം നമ്മുക്ക് വാങ്ങാന്‍ കഴിയാത്ത ആടംബരമാണ്!! എത്ര വലിയ പൈസക്കാരനും , പാവപെട്ടവനും ഇത് ഒരു പോലെ , തുല്യതയോടെ ലഭ്യമാകുന്നു , സന്തോഷിക്കാവനും സങ്കടപെടുവാനും മനുഷ്യര്‍ തുല്യരാണ് !!! ഇത് ചിന്തിക്കുംതോറും ചിലന്തി വലയില്‍ പെട്ട പ്രാണിയെ പോലെ കെട്ടു മുറുക്കുന്ന ഒന്നാണ് !! ഒന്നുമില്ലതവര്‍ക്ക് പറഞ്ഞു സമാധാനിക്കാന്‍ ഒരുപാട് കെട്ടുകഥകളും തത്വസംഹിതകളും പിറന്ന ഗോളമാണ് ഭൂമി എന്നത് നമ്മള്‍ എത്രതോളം അരക്ഷിതരാണ് എന്നതിന്റ്റെ തെളിവാണ് , ചില്ലപോഴൊക്കെ തോന്നാറുണ്ട് മനുഷ്യന്‍ വെറും ഒരു ജീവി ആയിരുനെങ്കില്‍ എന്ന് !!! ഭക്ഷണം , പാര്‍പ്പിടം ജീവന്‍ തുടങ്ങിയവ മാത്രം ഉള്ള ഒരു വൃത്തത്തിന്റെ ധര്‍മത്തിലും കര്‍മ്മത്തില്ലും ചുരുങ്ങി പോയിരുന്നുവെങ്കില്‍ എന്ന് !!! ജീവിതം മറ്റൊന്ന് ആകുമായിരുന്നു , നല്ലത് എന്ന് ഞാന്‍ പറയില്ല , നിറങ്ങളും സ്വപ്നങ്ങളും , പ്രണയവും , ബന്ധങ്ങളും എല്ലാം സുന്ദരം തന്നെയാണ് അല്ലെങ്കില്‍ മനുഷ്യന്‍ എന്നാ പേരില്‍ കിട്ടുന്ന പ്രകൃതി പരിണാമത്തിന്റെ റേഷന്‍ ആണ് അത് , എങ്കിലും ചിലത് കാണുമ്പോള്‍ , ചിലത് കേള്‍ക്കുമ്പോള്‍ , ചിലത് അനുഭവിക്കുമ്പോള്‍ ഉള്ളു പിടയുന്നു , മനസ്സ് വെന്തു നീറുന്നു!!! ഇല്ലാതാവ ഉണ്ടെന്നു സ്വപ്നം കാണാറുണ്ട് എങ്കിലും , യാഥാര്‍ത്ഥ്യത്തെ സ്വപ്നവുമായി വേര്‍തിരിച്ചു കാണാന്‍ ഞാന്‍ ഇഷ്ടപെടുന്നു , അവിടെ ഞാന്‍ ഞാനയിരിക്കാന്‍ താല്‍പര്യപെടുന്നു , ഇല്ലാത്ത സന്തോഷങ്ങള്‍ നടിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട് എങ്കിലും , ഞാന്‍ ശ്രമിക്കാറുണ്ട് ! പക്ഷെ ചിന്തയുടെ ആഴങ്ങളില്‍ ഞാന്‍ ഞാനെന്ന ഭാവത്തെ വിട്ടു മറ്റു ജീവിതങ്ങളിലേക്ക് ഉറ്റു നോക്കുന്നു , എനിക്ക് ആവുന്നത് ഞാനും ചെയ്തേക്കാം എന്നാ പോലെ !!! ഒരു പാട് ചോധ്യചിനങ്ങള്‍ ഉണ്ട് .....ഒരു അല്ല്പം കൂടി വളഞ്ഞു ഒന്ന് തിരിച്ചാല്‍ ഒരു ഉത്തരത്തിനു മുകളില്‍ ഒരു കെട്ടു പോലെ തൂങ്ങിയാടാന്‍ കേല്‍പ്പുളവ , പക്ഷെ അതെ ചോദ്യങ്ങള്‍ നിവര്‍ത്തി ഒരു ഊന്നുവടിയാക്കി നിക്കണം , അതെ ചോദ്യങ്ങള്‍ നിവര്‍ത്തി , ഒരു കയറു പോലെ നീട്ടി , ആഴങ്ങളിലേക്ക് പോക്കുന്നവര്‍ക്ക് ആശ്വാസം എന്നാ പോലെ എറിഞ്ഞു കൊടുക്കണം , അവരെ വലിച്ചു കയറ്റണം !!! നിമിഷങ്ങള്‍ സമയത്തില്‍ കോര്‍ത്ത ഒരു മാലയാണ് ജീവിതം , എനിക്ക് മനസിലാവുന്നില്ല എങ്കിലും ചെയാന്‍ ഒരുപാട് ബാക്കി ഉണ്ടെന്നു ഞാന്‍ അറിയുന്നു , ഇത് ഞാന്‍ എഴുതിയതല്ല നമ്മള്‍ ഓരോരുത്തരം പറയാതെ പറഞ്ഞവയാണിവ!

യുദ്ധം

ഞാന്‍ എന്നോട് തന്നെ യുദ്ധം ചെയുകയായിരുന്നു..
നിണം പൊടിഞ്ഞൊരു നേരമാ ഹൃത്തില്‍ 
കൈ അമ്മര്തി നിന്ന് പോയി 
നാവിലും കനവിലും ബാക്കി ഇല്ലതൊരീ നല്ല വാക്കുകള്‍ 
ഭിക്ഷ തേടാറില്ല ഞാന്‍ 
മൃതിയില്‍ പൊലിഞ്ഞു പോകിലും
മണ്ണില്‍ ഇഴുകി ചെരിലും
ഭീതിയലിത് , ചെയ്തു തീരാന്‍ ബാക്കി ഉണ്ടെന്ന
ബോധമാണ് എന്നില്‍ ഏറെ
നിനച്ചത് നടന്നില്ല
നടന്നത് നിനച്ചതെ അല്ല
ഇവിടെ ഞാന്‍ എനിക്ക് താനെ അപരനാകവേ
ശഠിക്കായില്ല ഞാന്‍ ഒരു കൈ താങ്ങിനും
ഇവിടെ ഇന്ന് ഇപ്പോള്‍ ഈ നിമിഷവും , മറ്റു ഏതൊരു നിമിഷവും
ഞാന്‍ എന്നോട് തന്നെ യുദ്ധം ചെയുകയായിരുന്നു

പരാജയത്തിന്റെ തത്വചിന്ത -


നമ്മള്‍ പരാജയപെടുന്നത് മറ്റുളവര്‍ക്ക് ജയിക്കാന്‍ വേണ്ടിയാണ് , നമ്മള്‍ പരാജയപെടാത്തിടതോളം ഒരു വിജയത്തിനും മധുരമില്ലാതെ പോവും , ഏതൊരു പരാജയവും തുലാസ്സില്‍ താഴ്ന്നു ഇരിക്കുന്നു , വിജയങ്ങള്‍ ഉയര്‍ന്നും , ഒരു തുലാസ്സില്‍ കനമുള്ളത്തു മാത്രമേ താഴ്‌ന്നു ഇരിക്കു . പരാജയപെടുമ്പോള്‍ ഒരിക്കലും തലകുനിക്കരുത് , ശ്രമിചിട്ടാവണം എന്ന് മാത്രം , കാരണം വിജയത്തിന്റെ പൊള്ളത്തരം നിറക്കുന്നത് പരാജയമാണ് ,
ശ്രമിക്കു പരാജയപെടു ശ്രമിച്ചു കൊണ്ടേ ഇരിക്കു അഭിമാനിക്കു 
ശ്രമിക്കു വിജയിക്കു ശ്രമിച്ചു കൊണ്ടേ ഇരിക്കു കൃതാര്‍ഥനാവു
സ്നേഹപൂര്‍വ്വം
പരാജിതന്‍



ഉറക്കമിലാതെ തളർന്ന കണ്ണുകൾ നോക്കി ഭ്രാന്തനെന്നു വിളിക്കരുത് ...
എന്റെ കണ്ണുനീരിനു കാരണങ്ങൾ അന്വേഷിച്ചു പോകരുത്
എന്തിനീ ജീവിതം എന്ന് ആരായരുത്
പ്രണയമെന്ന വാക്ക് എനിക്കും നിനക്കും വേറെ ആഴങ്ങൾ ആയത് കൊണ്ടാണത്
നിനക്ക് എല്ലാവരും ഇല്ലേ എന്ന് ചോദിക്കരുത്
ആത്മാവ് നഷ്ടപെട്ട ശവശരീരത്തിന് ചുറ്റും അവനെ വേണ്ടപെട്ടവർ ഉണ്ടായിരുന്നെന്ന് ഓർക്കുക

അവന്റെ കണ്ണീർ ആയിരുന്നു കവിതകൾ ആയതു , പൊഴിഞ്ഞു വീണ അക്ഷരങ്ങൾ പെറുക്കി വെച്ചവൻ അവനെ തന്നെ തിരഞ്ഞു , കാലത്തിന്റെ ദീർഘതയിൽ അവനാ ദുഖങ്ങളെ മാറോട് ചേർത്ത് പുൽകി , അവന്റെ എഴുത്തുകൾ മരിച്ചു , അവൻ മരിച്ചു ! അവന്റെ നിദ്രയില്ല നിശകളിൽ അവന്റെ കവിതകൾ പോല്ലും അവനെ തേടി വന്നില്ല , ആര്ക്കോ വേണ്ടി എപ്പോഴും ചിരിച്ചതായിരുന്നു അവൻ ചെയ്ത തെറ്റ് ! ഇപ്പോൾ കണ്ണാടിക്കു മുന്നിൽ ചുറ്റും കറുത്ത് കുഴിഞ്ഞ കണ്ണിൽ അവൻ അവന്റെ കഴിഞ്ഞകാലത്തെ തേടുകയാണ് , അവന്റെ കണ്ണീരിനെ തിരിച്ചു വിളിക്കുകയാണ്‌ , അവൻ അവനെ തിരയുകയാണ് , അവൻ അവനെ തിരയുകയാണ്