കിട്ടിയ സൌഭാഗ്യങ്ങളുടെ തുലാസില്‍ അവന്‍റെ തട്ട് പൊങ്ങി കിടന്നത് കൊണ്ടാവും അവള്‍ അവനെ ഉപേക്ഷിച്ചത് ..... അവനു എത്ര ഉരുകിയിട്ടും അവളെ മനസ്സിലായില്ല.....
അവളില്‍ ഒരിക്കലും വസന്തം മാഞ്ഞില്ല
എന്തോ എന്ത് കൊണ്ടോ?
എല്ലാം ഞ്യായികരിക്കപെട്ടിരുന്നു
അവന്‍റെ കഥയില്‍ കണ്ണീരു പൊഴിച്ചത് അവന്‍ മാത്രമായിരുന്നു
ഒരു പക്ഷെ മടുപ്പ് കുന്നു കൂടിയപ്പോള്‍
അവന്‍ ഒരു കയറു പിന്നി കെട്ടി
പൂര്‍ണ്ണ ചന്ദ്രനുള്ള ആ മകര മാസത്തില്‍
അവന്‍ സ്വയം ഒന്ന് തൂങ്ങി നോക്കി
അവന്‍റെ മാറ്റ് അറിയാന്‍ .....
പക്ഷെ അവന്‍ പൊങ്ങി തന്നെ കിടന്നു ...
പിറ്റേന്ന് ആഞ്ഞു വീശിയ കാറ്റില്‍ ചില്ലകള്‍ ഇളകവേ
അവന്‍റെ തണുത്ത ശരീരം ആടി
ചില്ല ചോദ്യങ്ങളുമായി ...
അവള്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല
ആരും അറിയിക്കാന്‍ മിനകെട്ടതും ഇല്ല
ആത്മ നിര്‍വൃതി താന്‍ അഭ്യുനതി
No comments:
Post a Comment