Tuesday, 21 April 2015

നേരം

നേരം രണ്ടു വിധം ആണല്ലോ !! നല്ല നേരം , ചീത്ത നേരം !!! പക്ഷെ അതും ആപേക്ഷികം മാത്രം ആണ് !!! നമ്മള്‍ സങ്കടപെടാന്‍ പാടില്ല എന്നാണു പറയാറ് , കാരണം നമ്മളെക്കാള്‍ നിര്‍ഭാഗ്യവാന്മാര്‍ ഉണ്ടെത്രെ , ഇത് ഇപ്പോഴും സമാധാനം നല്‍ക്കുന്നതും , നമ്മള്‍ സങ്കടപെട്ടാല്‍ അത് തെറ്റല്ലേ ?? എന്ന് തോന്നിപ്പിക്കുന്ന ഒരു തരം സിദ്ധാന്തം എന്ന് നമ്മുക്ക് പറയാം , അതുകൊണ്ട് തന്നെ ഒരു നിര്‍ബന്ധ ബുദ്ധിയോടെ നമ്മള്‍ സന്തോഷിക്കണം , സന്തോഷിച്ചേ മതിയാവു , കാരണം ഈ ലോകത്ത് സന്തോഷം മാത്രം നമ്മുക്ക് വാങ്ങാന്‍ കഴിയാത്ത ആടംബരമാണ്!! എത്ര വലിയ പൈസക്കാരനും , പാവപെട്ടവനും ഇത് ഒരു പോലെ , തുല്യതയോടെ ലഭ്യമാകുന്നു , സന്തോഷിക്കാവനും സങ്കടപെടുവാനും മനുഷ്യര്‍ തുല്യരാണ് !!! ഇത് ചിന്തിക്കുംതോറും ചിലന്തി വലയില്‍ പെട്ട പ്രാണിയെ പോലെ കെട്ടു മുറുക്കുന്ന ഒന്നാണ് !! ഒന്നുമില്ലതവര്‍ക്ക് പറഞ്ഞു സമാധാനിക്കാന്‍ ഒരുപാട് കെട്ടുകഥകളും തത്വസംഹിതകളും പിറന്ന ഗോളമാണ് ഭൂമി എന്നത് നമ്മള്‍ എത്രതോളം അരക്ഷിതരാണ് എന്നതിന്റ്റെ തെളിവാണ് , ചില്ലപോഴൊക്കെ തോന്നാറുണ്ട് മനുഷ്യന്‍ വെറും ഒരു ജീവി ആയിരുനെങ്കില്‍ എന്ന് !!! ഭക്ഷണം , പാര്‍പ്പിടം ജീവന്‍ തുടങ്ങിയവ മാത്രം ഉള്ള ഒരു വൃത്തത്തിന്റെ ധര്‍മത്തിലും കര്‍മ്മത്തില്ലും ചുരുങ്ങി പോയിരുന്നുവെങ്കില്‍ എന്ന് !!! ജീവിതം മറ്റൊന്ന് ആകുമായിരുന്നു , നല്ലത് എന്ന് ഞാന്‍ പറയില്ല , നിറങ്ങളും സ്വപ്നങ്ങളും , പ്രണയവും , ബന്ധങ്ങളും എല്ലാം സുന്ദരം തന്നെയാണ് അല്ലെങ്കില്‍ മനുഷ്യന്‍ എന്നാ പേരില്‍ കിട്ടുന്ന പ്രകൃതി പരിണാമത്തിന്റെ റേഷന്‍ ആണ് അത് , എങ്കിലും ചിലത് കാണുമ്പോള്‍ , ചിലത് കേള്‍ക്കുമ്പോള്‍ , ചിലത് അനുഭവിക്കുമ്പോള്‍ ഉള്ളു പിടയുന്നു , മനസ്സ് വെന്തു നീറുന്നു!!! ഇല്ലാതാവ ഉണ്ടെന്നു സ്വപ്നം കാണാറുണ്ട് എങ്കിലും , യാഥാര്‍ത്ഥ്യത്തെ സ്വപ്നവുമായി വേര്‍തിരിച്ചു കാണാന്‍ ഞാന്‍ ഇഷ്ടപെടുന്നു , അവിടെ ഞാന്‍ ഞാനയിരിക്കാന്‍ താല്‍പര്യപെടുന്നു , ഇല്ലാത്ത സന്തോഷങ്ങള്‍ നടിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട് എങ്കിലും , ഞാന്‍ ശ്രമിക്കാറുണ്ട് ! പക്ഷെ ചിന്തയുടെ ആഴങ്ങളില്‍ ഞാന്‍ ഞാനെന്ന ഭാവത്തെ വിട്ടു മറ്റു ജീവിതങ്ങളിലേക്ക് ഉറ്റു നോക്കുന്നു , എനിക്ക് ആവുന്നത് ഞാനും ചെയ്തേക്കാം എന്നാ പോലെ !!! ഒരു പാട് ചോധ്യചിനങ്ങള്‍ ഉണ്ട് .....ഒരു അല്ല്പം കൂടി വളഞ്ഞു ഒന്ന് തിരിച്ചാല്‍ ഒരു ഉത്തരത്തിനു മുകളില്‍ ഒരു കെട്ടു പോലെ തൂങ്ങിയാടാന്‍ കേല്‍പ്പുളവ , പക്ഷെ അതെ ചോദ്യങ്ങള്‍ നിവര്‍ത്തി ഒരു ഊന്നുവടിയാക്കി നിക്കണം , അതെ ചോദ്യങ്ങള്‍ നിവര്‍ത്തി , ഒരു കയറു പോലെ നീട്ടി , ആഴങ്ങളിലേക്ക് പോക്കുന്നവര്‍ക്ക് ആശ്വാസം എന്നാ പോലെ എറിഞ്ഞു കൊടുക്കണം , അവരെ വലിച്ചു കയറ്റണം !!! നിമിഷങ്ങള്‍ സമയത്തില്‍ കോര്‍ത്ത ഒരു മാലയാണ് ജീവിതം , എനിക്ക് മനസിലാവുന്നില്ല എങ്കിലും ചെയാന്‍ ഒരുപാട് ബാക്കി ഉണ്ടെന്നു ഞാന്‍ അറിയുന്നു , ഇത് ഞാന്‍ എഴുതിയതല്ല നമ്മള്‍ ഓരോരുത്തരം പറയാതെ പറഞ്ഞവയാണിവ!

No comments:

Post a Comment