ഇരുട്ടുമൂടുമീ ഇടവഴിയിൽ അതിചലിതമാം ഒരു രാത്രിയിൽ തുള്ളിക്കൊരു കുടം പോൽപെയ്യുമീ മഴയിൽ നിൻ മിഴികളിൽ നിറയും അശ്രു ഞാൻ അറിയുമെങ്കിൽ ഇത് പ്രണയമെന്നു അറിഞ്ഞാലും നീ എത്ര കടൽ അകലെയെങ്കിലും എത്ര യുഗങ്ങൾ കഴിയുമെങ്കിലും എൻ ഹൃദയം നിലക്കുവോളം നീ എന്ന പ്രണയത്തെ ഞാൻ കാത്തുകൊള്ളാം കെടാവിളക്ക് പോലെ സ്വപ്നം മെഴുകിയെടുത്ത ആ മണ്ണ്‌വിളക്കിൽ ഓർമ്മകൾ ഒഴിച്ച് നീ എന്ന പ്രണയത്തെ ഞാൻ കാത്തുകൊള്ളാം കെടാവിളക്ക് പോലെ
No comments:
Post a Comment