Saturday, 18 July 2015

കാത്തിരിപ്പ്‌


"6 പൂര്‍ണ്ണ ചന്ദ്രനെ കണ്ടു കഴിഞ്ഞിരുന്നു , കഴിഞ്ഞ ചിങ്ങ മാസത്തില്‍ തന്‍റെ മകന്‍ കാലികറ്റ് സര്‍വകലാശാലയില്‍ പോയി അവന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനു അപേക്ഷിച്ചത് അവര്‍ ഓര്‍ക്കുന്നു , അത് കിട്ടാതെ ഇരുന്നു ഇരുന്നു വേര് മുളച്ചപ്പോള്‍ ആണ് അവരുടെ മകന്‍ മറ്റൊരു സ്ഥലത്ത് ജോലിക്ക് പോയത് , "7 കൊല്ലായി എന്റെ കുട്ടി ഇങ്ങനേ തീ തിനുണു, ന്നിട്ടും എന്തിനാവോ ഇങ്ങനെ അമാന്തം " അവര്‍ നെടുവീര്‍പിട്ടു . വലിയ പ്രഗല്‍ഭ സ്ഥാപനം ആണെന്ന് പറഞ്ഞോണ്ട അതിന്റെ കീഴിലെ ഒരു കോളേജില്‍ അവനെ പറഞ്ഞു വിട്ടത് എന്നിട്ടിപ്പോ എന്തായി ? , ഇന്നലെ പേപ്പര്‍ എടുത്തു നോക്കുമ്പോ ആദ്യത്തെ പേജില്‍ തന്നെ കാണുകയാ , എം ബി ഏ പഠിച്ച കുട്ടിക്ക് എം കോം കിട്ടിയിരിക്കുന്നു , കലികാലം അല്ലാതെ എന്താ പറയ ! " അവര്‍ തികച്ചും അസ്വസ്ഥയായിരുന്നു , അവരുടെ മകന് അങ്ങനെ വന്നാലോ? പിന്നയും പോക്കും ഒരു കൊല്ലം !!! " " ഇവിടെ ആരും ഇല്ല്യേ ??? , ഉമ്മറത്ത്‌ നിന്ന് ആണ് , നോക്കുമ്പോള്‍ പോസ്റ്റ്‌ മാന്‍ , അതെ മകന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തന്നെ !!! അവരുടെ കണ്ണു നിറഞ്ഞു ! ഒപ്പിട്ടു വാങ്ങി അവര്‍ ആരിയന്ക്കാവില്‍ അമ്മക്ക് നന്ദി പറഞ്ഞു , പക്ഷെ പെട്ടന്ന് അവര്‍ക്ക് അകാരണമായ ഒരു ഭയം , അവര്‍ അത് തുറന്നു നോക്കി , അതെ , പക്ഷെ എന്നിട്ടും പേടി മാറുനില്യാ! അവര്‍ക്ക് വഴങ്ങാത്ത മൊബൈല്‍ ഫോണ്‍ എടുത്തു അവര്‍ മകനെ വിളിച്ചു , " മോനെ നിന്റെ സര്‍ട്ടിഫിക്കറ്റ് വന്നു ട്ടോ " , അപ്പുറത്ത് നിശബ്ധത! ആ അമ്മക്ക് പേടി കൂടകയാണ് ചെയ്തത് , കാരണം അപ്പുറത്തെ മൌനവും ഒരു തരത്തില്‍ ഭയത്തില്‍ നിന്ന് ആയിരുന്നു ,, അവര്‍ പേടിച്ചു പേടിച്ചു ചോദിച്ചു , " മോന്‍ ബി.ടെക് തന്നെ അല്ലെ .....പഠിച്ചേ ????" , അതെ അമ്മെ ....അമ്മക്ക് അറിയാലോ എന്നെകാളും അത് തന്നെ അല്ലെ ??? " , " അതെ , എനാലും ചോദിച്ചതാ " അമ്മക്ക് ആശ്വാസമായി ! " " അമ്മേ , ....??? " , ആശങ്കയുള്ള വിളിയാണ് , അമ്മ ചോദിച്ചു " എന്തെ ......???? " , അവന്‍ ചോദിച്ചു , " എന്റെ തന്നെ അല്ലെ എന്ന്നു കൂടി നോക്കുമോ ? " !!! "അതെ അതെ , അതാ ആദ്യം നോക്കിയേ !! എന്റെ കുട്ടിടെ കാലകേട് തീര്‍ന്നു ട്ട്വോ !! ഈ ശനി വരിലെ ??
വരാം അമ്മെ !!!
this story is based on a recent incident where a student of calicut got m.comcertificate for mba , it happened in calicut university , which is such a shame to occur , this story is little exaggerated purposefully , to showcase the hope being lost over a educational institute , and is now more like a mental asylum run by lunatics !!! this is not an art it is protest


No comments:

Post a Comment