പ്രായത്തെ ഞാന്‍ മാനിക്കുന്നു ...
എന്റെ പ്രതികരണങ്ങള്‍ ഞാന്‍ കടിച്ചു ചവച്ചു ഇറക്കുന്നു
വെട്ടാന്‍ പോകും മാടിന് കൊടുക്കുന്ന വെള്ളം പോലെ
ഗാന്ധി തലകള്‍ക്ക് വേണ്ടി ഞാന്‍ കൈ നീട്ടുന്നു
ആണായി പിറന്നത് കൊണ്ട് നഷ്ടപെടുന്ന
മുന്ഗണനകള് എന്നെ നോവിക്കാറില്ല മുതലാളി
പക്ഷെ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സത്യസന്ധത
തന്നിട്ടും മിച്ചം വരുന്ന പരാതികളും
യുക്തിയിലായ്മയും എന്നെ കഷണം കഷ്ണം ആയി ഇല്ലാതാക്കുന്നു
" ചെരക്കാന്‍ " കൈ നീട്ടിലെന്ന ഒരു നിസഹായനായ
ഇരുപതും ചില്ലറയും വയസുള്ള ഒരു മൃഗത്തിന്റെ
ആത്മാഭിമാനവും നിസ്സഹായതും കൊഴച്ചു ഉരുട്ടി അവനെ തന്നെ
ഊട്ടുന്ന മൊതലാളി ....
നിങ്ങള്‍ മുതലാളിയല്ല ഒരു മുതലയാണ് മുതലാളി
No comments:
Post a Comment