Saturday, 18 July 2015

അവള്‍

കരിമഷി തന്‍ ചിത്രം വരചൊരീ
മാന്‍പേട പോല്ലുള്ള കണ്ണും
വിടര്‍ന്ന പൂവുകള്‍ പോല്‍
വീണു പോം ഒരു മുത്തിനെ
കാക്കുമെന്നപോല്‍ നിന്നുടെ 
മിഴിമടക്കുകളും
ബാല്യക്കാല സ്മരണകളില്‍
നിന്റെ മുത്തുശ്ശി മുത്തും
കവിള്‍ത്തടങ്ങളും
അതില്‍ മുല്ല വള്ളിപോല്‍
പടര്‍ന്നൊരു കുറുനിരകളും
ചെത്തി മിനുകിയ മൂക്കും
ചിരിക്കുമ്പോള്‍ തിള്ളങ്ങുന്ന
വൈരംകണക്കെ പല്ലും
ചിരിക്കു അഴകേറ്റും
തക്ക വലിയ അധരങ്ങളും
പട്ടു പുഴ പോലെ നേര്‍ത്ത
നിന്‍ കാര്‍കൂന്തലും
പൊന്‍ പ്രഭാത വസതങ്ങളില്‍
ധാവണിയുടുതീ അമ്പലം ചുറ്റവേ
നെറ്റിയില്‍ ചന്ദനം തൊട്ടു
ഈറന്‍ മുടികളില്‍ നന്നവോടെ
കൈയില്‍ ഇലയില്‍ തെച്ചിയും തുളസിയും
ഒരു ഇത്തിരി ചന്ദനവും
സ്വര്‍ഗ്ഗ വീഥികളില്‍ നിന്ന് ഭൂമിയെ തൊട്ട
ദേവി കടാക്ഷം
കണ്ണടച്ച് നീ തൊഴുമ്പോള്‍ സഖി
കണ്‍ തുറന്നു ഞാന്‍ നിന്നെ തൊഴുതു പോയി
ദേവി കടക്ഷത്തില്‍ ഞാന്‍ കണ്ണു അടച്ചു തുറക്കവേ
ആ ക്ഷേത്ര നടയില്‍ നീ ചിരി തൂകി നില്‍ക്കുന്നു
പ്രണയം പൂക്കും മിഴികള്‍
നിന്നില്‍ ഞാനും
എന്നില്‍ നീയും അലിയവെ
ചിരിയൊട്ടും മായാതെ ചന്ദനം എന്‍ നെറ്റിയില്‍ തൊട്ടിരുന്നു
കൈ പിടിച്ച ആ തേവരെ ചുറ്റവേ
സഖി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു
ആ വഴി തീരാതിരിക്കാന്‍
ഇത് സ്വപ്നം എങ്കില്‍
എന്നി ഉണരാതിരിക്കാന്‍
ഇന്നും ഞാന്‍ ആ അമ്പലനടയില്‍
പോവാറുണ്ട് , ഗതകാല സ്മരണകളില്‍
നിന്ന് നീ നടന്നു അടുക്കവേ
കണ്ണു താനേ നനഞ്ഞു പോയ്‌
ആ കണ്ണീര്‍ കവിള്‍ നനക്കവേ
ആ നടയില്‍ പിന്നെയും പിന്നെയും
നിന്നെ ഞാന്‍ കാണും സഖി
കൈ കോര്‍ത്തുപിടിച്ചു ആ വഴി നടക്കും
സഖി , ഇപ്പോഴും ഞാന്‍ പ്രാര്‍ഥിക്കും
ഈ വഴി തീരാതിരിക്കാന്‍
ഇതു സ്വപ്നം എങ്കില്‍
എന്നി ഉണരാതിരിക്കാന്‍
നീ മായതിരിക്കാന്‍

No comments:

Post a Comment