Saturday, 18 July 2015

എഴുനിറങ്ങള്‍ എത്ര സുന്ദരം ....
ചിന്നി പൊടിയും ചാറ്റല്‍ മഴയില്‍ പണ്ട്
എന്റെ മുത്തശന്‍ കാണിച്ചു തന്നൊരു മഴിവില്ല്
കവിളില്‍ ഒരു ഉമ്മയും തന്നു മുത്തശന്‍ ചൊല്ലി
" കാണുക കുഞ്ഞേ പ്രകൃതിയെന്ന 
മഹാമാന്ത്രികനെ , കാണു നീ നിറങ്ങളെ
ഹൃദയം സുന്ദരം "
കാലങ്ങള്‍ കഴിഞ്ഞൊരു നേരം
facebookil ഏവരും മഴവില്ല് ചാര്‍ത്തി
പ്രകൃതി വിരുദ്ധമെന്ന് പഴിച്ചു
അകറ്റിയ , അരുപ്പും വെറുപ്പും മാത്രം
കൊടുത്തു അകറ്റിയ
സുവര്‍ഗ്ഗാനുരഗികളെ
പ്രകൃതിയെ ഉപമിക്കും ഏഴു നിറങ്ങള്‍
ബാല്യത്തില്‍ മുത്തശന്‍ ചൊല്ലി തന്ന മാന്ത്രികന്റെ
കിറുക്കന്‍ വേലകള്‍ തന്നെയെന്നു ഓര്‍ത്തു
ഇതിനെ അംഗീകരിച്ച യുവത്വത്തിന്റെ
വിജ്ഞ്യനത്തെ ഓര്‍ത്തു അഭിമാനം കൊണ്ട്
കടലുകള്‍ കടന്നു
അങ്ങ് അമേരിക്കയില്‍ നടന്ന ഒരു കാര്യം
ഇങ്ങിവിടെ വരെ മനുഷ്യസ്നേഹികള്‍
ആഘോഷിച്ചു ...
ഇവരെ ഞങ്ങള്‍ മന്സിലക്കുന്നുവെന്ന
മനസ്സോടെ
അവരും മനുഷ്യരെന്ന തിരിച്ചറിവോടെ
പിന്നെയും മിന്നി മാറിയ വൈറല്‍ ലോകത്ത്
മഴവില്ല് വിരിച്ചവരെ മണ്ടരെന്നു പറിഞ്ഞു
ആക്ഷേപവര്‍ഷങ്ങള്‍
ഈ വിധിയെ സ്വാഗതം ചെയ്തവര്‍
ഇങ്ങനെയുള്ളവര്‍ അല്ലെന്നു അറിയുക അനിവാര്യം
മനുഷ്യ സംസ്കാരത്തിന്റെ മൂല്യചൂതി
എന്ന് അട്ടഹസിക്കും മുന്‍പ്
നിങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുക്ക
സംസ്കാരത്തിലേക്ക് തിരിഞ്ഞു നോക്കുക്ക
അതെ നിങ്ങള്‍ ചൂണ്ടിയ ഒരു വിരലോഴിക്കെ ബാകി 4
വിരല്‍ നിങ്ങളെ ചൂണ്ടുന്നു
ജാതിയും മതവും അടിമത്തവും
അന്ധവിശ്വാസങ്ങളും നരകുരുതിയും
വര്‍ഗീയതയും ഭരിച്ച നശിച്ച ലോകം
ഇതും കുറച്ചു പേരൂടെ സമയത്തിന്റെ ശരികളാണ്
പിന്നീട് തെറ്റെന്നു തെള്ളിഞ്ഞവ
എല്ലാവരും നല്ലതെന്ന് പറയുന്ന ഒന്നിനെ
മോശമെന്ന് ചൊല്ലി സൗജന്യമായി
താര്പദ്ധവിയിലേക്ക് നടന്നു കയറുന്ന
സംസ്ക്കാരം ഈ കമ്പ്യൂട്ടര്‍ ലോകത്ത്
തെറ്റെന്നു പറയില്ല
എങ്കിലും സ്വന്തം മഹത്വത്തിന്
മറ്റുള്ളവരെ വേദ്നിപ്പിക്കുന്നവന്‍
ഒരിക്കലും ഒരു കീരിടം ധരിക്കില്ല
നല്ല മാറ്റങ്ങള്‍ വരട്ടെ
അവ ഉള്‍കൊള്ളുന്ന സമൂഹം ജനിക്കട്ടെ
അതല്ല ഇത് വെറും പേകൂതാനെന്നു കരുതുന്നു എങ്കില്‍
നിങ്ങള്‍ ചള്ളി വാരി എറിയുന്നതും ഇതില്‍ നിന്ന് തന്നെയാണ്
വിപ്ലവങ്ങള്‍,വിപ്ലവങ്ങള്‍,വൈറല്‍ ലോകത്തെ
വാക്കിന്റെ യുദ്ധങ്ങള്‍
ശരി തെറ്റുകളുടെ ദ്വന്ധ യുദ്ധങ്ങള്‍
ചോര പൊടിയാതിടത്തോളം
രോഗം മാത്രമായി അവശേഷിക്കട്ടെ

No comments:

Post a Comment