Saturday, 18 July 2015

എന്നിയൊരു പൂവിറുക്കാതെ

എന്നിയൊരു പൂവിറുക്കാതെ
പുഷ്പവസന്തം കെട്ടിപുണര്‍ന്ന 
ഈ വഴി തീരുവോളം ഞാന്‍ 
കണ്ണു തുറന്നു നടക്കട്ടെ !!!
ഒന്നും സ്വന്തമാക്കാതെ
ഒന്നും കാംക്ഷിക്കാതെ
ഈ വഴി തീരുവോളം ഞാന്‍
ഒഴിഞ്ഞു കൈകള്‍ വീശി നടക്കട്ടെ !!!
എന്റെതല്ലാത്ത ഈ വഴിയില്‍
എനികെല്ലാം ഞാന്‍ തന്നെയാണ്
ഈ സുഗന്ധവും
ഈ നിറങ്ങളും
ഈ നീലാകാശവും
ഈ കുളിരും തേനും കുയില്‍പ്പാട്ടും
ഈ വഴി തീരുവോളം ഞാന്‍
ഞാന്‍ അല്ലാതെ നടക്കട്ടെ


No comments:

Post a Comment