ഒന്നിലും ജയിക്കാൻ അല്ലെങ്കിൽ ജീവിതം കൊണ്ട് ആർക്കാണു പ്രയോജനം ? നാളെയുടെ ഔധാര്യതിനു വേണ്ടി ആണോ ഇന്ന് കണ്ണടച്ച് കിനാവ് കാണുന്നത് ? അതോ ഭാഗ്യ നിര്ഭാഗ്യങ്ങളുടെ തുലാസിൽ അളന്നു അവനവന്റെ സംപൂജ്യതയിൽ സായൂജ്യം കൊണ്ട് കനത്ത ശ്വാസത്തിൽ ജീവിതത്തെ അളക്കാനോ ? പരാജയം പതിവായവാൻ ! സാമൂഹത്തിൽ മാന്യ മൂല്യങ്ങളുടെ മാറ്റിന് സ്വയം ബലി കൊടുത്തവൻ ? സ്വന്തം കഴിവിലായ്മ വിരൽ ചൂണ്ടുമ്പോൾ പകച്ചു വിധിയെ പുലഭ്യത്തിൽ പൂ ചൂടിച്ചവൻ ! മനസ്സ് കൈ മോശം വന്നു തുടങ്ങി കഴിഞ്ഞു ! നിരാശകൾ അക്ഷരങ്ങൾ കൊണ്ട് മാലയാക്കി ആരെയോ ബോധിപ്പിക്കാൻ നികൃഷ്ടമായ ശ്രമങ്ങൾ ! എന്നിയെന്തു നശികാൻ ആണ് ? സത്യങ്ങളാണ് ഇന്ന് ശത്രുക്കൾ , ഒരല്ല്പം നുണയിൽ ആരെങ്ങിലും എന്റെ നിര്ജീവ ശരീരം വെള്ള പുതപ്പിക്കുമെങ്കിൽ , വീടിനു പുറകിൽ വീടോളം വളര്ന്ന ഞാൻ നട്ട മാവിന്റെ വിറകിൽ ഞാൻ നശ്വരതയെ പുല്കിയെനെ
No comments:
Post a Comment