Thursday, 12 November 2015

യക്ഷി

ഇടവപാതി പെയ്തൊഴിഞ്ഞൊരു പാതിര
ഇത്തിരിവേളകള്‍ ഒത്തിരി വിട്ടിറ്റിറ്റായി
വീഴുന്നുണ്ടീയിലകളില്‍ ഇണപ്പോലൂറുന്ന തണുനീര്‍
അന്നും പതിവുപോല്‍ ആ പാലമരത്തിന്‍ കീഴില്‍!!!
കാഴ്ച കനിയാത്തൊരിരുട്ടില്‍!
മൃദു മന്ദഹാസമായവള്‍ വന്നു ,
ഇടതൂര്‍ന്നരുവിപ്പോല്‍ നിലം മുട്ടും മുടിയും ,
മഷിയെഴുതിയ വിടര്‍ന്ന മാനിന്‍ കണ്ണും ,
മുല്ലപ്പോല്‍ അഴകുള്ള മൂക്കും
ചെമ്പനീര്‍ ചെമപ്പുള്ള ചുണ്ടും
ചിലുചിലമ്പും കൊല്ലുസ്സും
കഴിഞ്ഞകാലത്തില്‍ ആരോ നല്കിയൊരിത്തിരി-
-ചുണ്ണാമ്പുമായവള്‍  വഴിയില്‍ കാത്തുനിന്നു!
മരണം പുല്‍കി മരിക്കാതവള്‍
മരണമില്ലാത്ത മരണത്തെ പുല്‍കി
ഏകാന്തതയുടെ നിരാലംബതയില്‍
അവള്‍ കനല്‍ കെടുവോളം കരഞ്ഞിരിക്കാം
കാത്തിരിക്കാന്‍ കാതില്‍ പറഞ്ഞു കാതങ്ങള്‍ നീണ്ട
രാവുകള്‍ നല്‍കിയ കാമുകനെയോര്‍ത്തായിരിക്കാം
കാമം മാത്രം കാംഷിച്ച പുരുഷാധിപത്യത്തെ
ആദ്യമായെതിര്‍ത്ത,
കരിമ്പനക്കു കീഴെ സത്യാഗ്രഹമിരുന്ന,
ഒരു നുള്ളു ചുണ്ണാമ്പില്‍
പുരുഷന്‍റെ അല്‍പ്പത്ത്വമളന്ന
ആദ്യത്തെ " ഫെമിനിസ്റ്റ് " അവളായിരിക്കാം !!

  

Wednesday, 4 November 2015

നിഴലുകള്‍


സൂര്യതാപ ശുഭസമരങ്ങളായ പകലുകളില്‍
മന്ദാരമേ മലരേ നിന്നെ ഞാനെന്‍
നിഴലില്‍ കാത്തേനെ...
തിങ്കള്‍ പൂക്കും തിരുവാതിരയുടെ
നിശാഭംഗിയില്‍ , നിദ്രനീളുമീ തണുപ്പില്‍
നിന്റെ നിഴലില്‍ഞാന്‍ നിന്നെ സ്വന്തമാക്കിയേനേ
എന്‍ നിഴല്‍ നിന്നില്‍ അലിഞ്ഞേനേ
ഇന്നു എനിക്കില്ല
നിഴലുകള്‍
നീയും....
എങ്കിലും സഖേ ...നിറവില്‍ നിത്യശോഭയില്‍
എന്നില്‍ ഏറ്റവും സംശുദ്ധിയില്‍
നീ വര്‍ഷമാക്കുന്നു വസന്തമാക്കുന്നു ,
പ്രണയം , ദീപ്തം , സുന്ദരം
സത്യസന്ധമായ സൗഹൃദങ്ങളില്‍
സ്വര്‍ഗ്ഗം പിറക്കുന്നു..
മൗനരാഗങ്ങളുടെ നിത്യഹരിത വീണഗാനങ്ങളെനിയും
രാഗലായങ്ങളില്‍ ഓര്‍മ്മകള്‍ പെയ്യുംമ്പോളത
മഴയില്‍ ഒരു കുടയില്‍ നനയുന്ന
രണ്ടു നിഴലുകള്‍
ഒന്ന് നീയെങ്കില്‍ കൂടെ ഞാനായിരിക്കാം

Sunday, 19 July 2015

മുത്തശ്ശി

             
ഇയിടെ രാത്രി എന്നും മഴയാണ് .....അപ്പു ഓര്‍ത്തു  രാവിലെ പെയുന്ന മഴ കൂടാതെയാണ് രാത്രി പെയുന്ന മഴ ...  രാത്രിമഴ കാണാന്‍ ഒരു പ്രത്യേക ചേലാണ് ...കൂടിയും കുറഞ്ഞും ...ഒരേ തലത്തില്‍ ലയത്തില്‍ , എല്ലാവരും ഗാഡ നിദ്രയില്‍ മുഴുക്കുമ്പോള്‍ മഴ ആ തക്കം നോക്കി വരും ...ആരോടോ രഹസ്യം പറയാന്‍ എന്നാ പോലെ , പിന്നെ വ തോരാതെ പറച്ചിലാണ് ? ആര്‍ക്കറിയാം ചില്ലപ്പോള്‍ പരിഭവം ആക്കും , ഇടയ്ക്കു പെട്ടന്ന് ശബ്ദം നില്ലക്കും , തിരിച്ചു മണ്ണും , മരങ്ങളും പറയുന്നത് കേള്‍ക്കുകയാനെന്നു തോന്നും , അങ്ങനെ മഴ ഒഴിഞ്ഞാല്‍ ഇലകളില്‍ തട്ടി താഴോട്ട് വീഴുന്ന വെള്ളത്തുള്ളികളുടെ മരമരം കേള്‍ക്കാം , ചീവിടുകള്‍ എല്ലാം കേള്‍ക്കുന്ന കാരണവന്മാരെ പോലെ അല്‍പ്പം ഗംബീര്യതോടെ മൂളും , പിന്നെ ആരെയോ ശകാരിക്കും വണ്ണം എല്ലാ ചീവിടുകളും ഉച്ച ഉയര്‍ത്തിയും , താഴ്ത്തിയും സംവദിച്ചു കൊണ്ട് ഇരിക്കെ മഴ പിന്നെയും വരും , പിന്നെയും കുറെ കഥകള്‍ ആണെന്ന് തോന്നുന്നു , തവള കരയുകയും , നത്തു കരയുന്നതും ഒക്കെ കേള്‍ക്കാം , പക്ഷെ ആരെയും കാണില്ല , ശബ്ദങ്ങള്‍ മാത്രം . സത്യത്തില്‍ ഇവര്‍ എന്തിനാണ് ഒളിച്ചു ഇരിക്കുന്നത് ? അതോ ഇവര്‍ ശബ്ദങ്ങള്‍ മാത്രം ആണോ ? മുത്തശ്ശി പണ്ട് പറയും യക്ഷികള്‍ അങ്ങനെയാണത്രേ . യക്ഷി വരുമ്പോഴാണ് പട്ടി ഓളിയിടുന്നതും , നത്തു കരയുന്നതും കേള്‍ക്കുന്നത് !! മുത്തശിക്ക് വയ്യാതെ ആവുന്നതിനു മുന്‍പ് എത്ര രസമാര്‍ന്നു , സന്ധ്യക്ക്‌ നാമജപം കഴിഞ്ഞാല്‍ പിന്നെ മുതസ്സിക്ക് ഉണ്നുന്നതിനു മുന്‍പ് മുറുക്കണം , അപ്പോള്‍ അപ്പു അടുത്ത് ചെന്ന് ഇരിക്കും , അപ്പുവിനു തോന്നിയതൊക്കെ പറയും , പാടത് കളിച്ചതും , മാങ്ങ ഒറ്റയെറിനു വീഴ്ത്തിയതും , ചെമ്പോത്തിനെ തപ്പി പോയതും ഒക്കെ . ഉണ്ട് കഴിഞ്ഞാല്‍ അപ്പു പിന്നെ മുത്തശിയുടെ മടിയില്‍ കിടക്കും , പിന്നെ മുത്തശിയുടെ ഊഴമാണ് . എത്ര എത്ര കഥകളാണ് , മുറുക്കി തുപ്പും പോലെ കടും നിറമുള്ള രസികന്‍ കഥകള്‍ . പക്ഷെ മുത്തശ്ശി ഇപ്പൊ കഥ പറയാറില്ല , പാവം വയ്യാതെ കിടക്കുകയാണ്
                                  അമ്മായി ഇടയ്ക്കിടയ്ക്ക് മുത്തശ്ശിയെ ചീത്ത പറയും , കിടക്കിയില്‍ മുത്തശ്ശി മൂത്രം ഒഴിക്കും ത്രെ !!! അത് എന്നിട്ട് നാട് നീളെ പറഞ്ഞു നടക്കും , എന്നിട്ട് വൈകുനേരം അപ്പുന്റെ അമ്മ ജോലി കഴിഞ്ഞു വന്നിട്ടാണ് കഴുക്കി മുണ്ട് മാറ്റി കൊടുക്കുക , എല്ലാം അപ്പുന്റെ അമ്മയാണ് ചെയുക്ക , അപ്പുന്റെ അമ്മ ടീച്ചര്‍ ആണ് , പക്ഷെ ആരെയും തല്ലില്ല ത്രെ , എല്ലാവര്ക്കും അമ്മയെ ഇഷ്ട്ട , അപ്പുനും ഇഷ്റ്റാ  , മുതസ്സിക്കും ഇഷ്ട്ട !! അമ്മ പൊന്നു പോലെ മുത്തശ്ശിയെ നോക്കും അല്ലാതെ അമ്മായിയെ പോലെ അല്ല !! എനാലും അമ്മായി അപ്പുറത്തെ വീട്ടില്‍ പോയി പറയും പണി ചെയുന്നത് മൊത്തം അമ്മായി ആണത്രേ !! കല്ല്‌ വെച്ച നുണ , അപ്പുന് ദേഷ്യം വന്നു , മുത്രം ഒഴിച്ച പിന്നെ ആ മുറിയില്‍ പോലും കേറില്ല. അമ്മാവന്‍ പട്ടാളത്തില്‍ ആണ് , കഴിഞ്ഞ ലീവിന് വന്നപ്പോ ഇവിടെ ആകിയിട്ടു പോയതാണ് . പാവം അമ്മയും മുത്തശ്ശിയും !!!
                              പക്ഷെ അപ്പു അങ്ങനെ അല്ല , മുത്തസ്സിക്ക് വെള്ളം കൊടുക്കും , മുണ്ട് വേറെ കൊടുക്കും , കഞ്ഞി കോരി കൊടുക്കും , അപ്പൊ മുത്തശ്ശി കരയും !! അപ്പു അപ്പൊ എല്ലാ പല്ലും കാട്ടി ചിരിക്കും , എന്നിട്ട് മുത്തശ്ശിയുടെ കൈയില്‍ ഉമ്മ വെക്കും , അപ്പൊ മുത്തശ്ശി ചിരിക്കും . കിക്കിളി ആവും ത്രെ ! "അപ്പു പോയി കളിച്ചോ !! " മുത്തശ്ശി ഇപ്പോഴും അങ്ങനെയ പറയ , പഠിക്കാന്‍ പറയില്ല , വികൃതി കാണിക്കരുത് പറയില്ല , കളിച്ചോ , ഊണ് സമയം ആണെകില്‍ കഴിച്ചോ ! ഇത് രണ്ടും മാത്രം!  പാവം മുത്തശ്ശി , അപ്പു ഓര്‍ക്കും , വല്ലുതായി നല്ല ജോലി കിട്ടി മുത്തശ്ശിയെ നോക്കണം , അമേരികയില്‍ കൊണ്ട് പോണം ! അപ്പുറത്തെ സതീശന്‍ പറഞ്ഞതാണ് , അമേരികയില്‍ എല്ലാ അസുഖവും മാറും ത്രെ !! മാറിയ പിന്നെയും പോയി മടിയില്‍ കിടന്നു മുത്തശ്ശിയുടെ കഥ കേള്‍ക്കണം !! അതോണ്ട് തന്നെ അപ്പു നന്നായി പഠിക്കും , ക്ലാസ്സില്‍ ഒന്ന്മാതാണ് . അമ്മക്ക് വലിയ സന്തോഷമാണ് !! ഓരോ തവണ മാര്‍ക്ക് കിട്ടുമ്പോളും അമ്മ അപ്പുവിനു ഓരോ പുസ്തക്കം വാങ്ങി കൊടുക്കും , ബാലരമ , അക്ബറും ബീര്‍ബലും , നസ്സരുധിന്‍ ഹോജ അങ്ങനെ അങ്ങനെ . ഇപ്പൊ നാമം ചൊല്ലി കഴിഞ്ഞ അപ്പു മുത്തശ്ശിയുടെ കൂടെ ചെന്ന് ഇരിയ്ക്കും , പഠിക്കും , പഠിച്ചു കഴിഞ്ഞ പിന്നെ മുത്തശ്ശിയെ കഥ വായിച്ചു കേള്‍പ്പിക്കും !! അപ്പുവും അമ്മയും മുത്തശ്ശിയുടെ മുറിയിലാണ് കിടക്കാര് . ഇന്ന് എന്തോ ഉറക്കം വരുന്നില്ല , നാളെ രാമായണ മാസം തുടങ്ങും , മുത്തശ്ശിയുടെ കൈയില്‍ രാമായണം ഉണ്ട് , മുത്തശ്ശി പണ്ട് എന്നും വായിക്കും , രാമായണ മാസത്തില്‍ കുറെ നേരം വായിക്കും , കഴിഞ്ഞ കൊല്ലം ആണ് മുത്തസ്സിക്ക്  വയ്യായ കൂടിയത് , ഒന്ന് വീഴുകയും ചെയ്തു . അതില്‍ പിന്നെ കിടപ്പാണ് . അതുകൊണ്ട് ഇത്തവണ അപ്പു വായിക്കും , രാമ ടീച്ചറോട് ചോദിച്ചു അപ്പു ഇങ്ങനെ ചൊല്ലും എന്നൊക്കെ മനസില്ലാക്കി , നാളെ ചൊല്ലണം , മുത്തശ്ശി ഞെട്ടും , അപ്പൊ അറിയാത്ത പോലെ വായിക്കണം , അപ്പോഴേക്കും മുത്തശ്ശി കരയും , നാളെ അമ്മയോട് കൂടെ ഇരിക്കാന്‍ പറയണം , രാമായണം വായിച്ചു കഴിഞ്ഞിട്ടലെ അപ്പുവിനു എണീക്കാന്‍ പറ്റൂ .
                          ഉറക്കം വരുന്നില്ല , അപ്പു ഇടനാഴിയില്‍ ജനലിന്റെ അടുത്ത് പോയി ഇരുന്നു , മഴ പെയുന്നത് നോക്കി , മഴയൊന്നും കാണുന്നില്ല, പക്ഷെ ഒരു രസം ! "" കുട്ട്യേ , ഇയിവിടെ എന്തെടുക്കാ ??? " അപ്പു തിരിഞ്ഞു നോക്കിയപ്പോ മുത്തശ്ശി , ചിരിച്ചു കൊണ്ട് അടുത്ത് ഇരിക്കുന്നു ! " അയ്യോ മുത്തശ്ശി ഈ വയ്യതോടെ ന്തിനാ വന്നെ ?? " , " മുത്തസ്സിടെ  വയായ ഒക്കെ മാറി കുട്ട്യേ , അപ്പുനെ കാണാന്‍ വന്നതാ !! " അപ്പുന് വിശ്വസിക്കാന്‍ പറ്റുനില്ല , എനാലും നാളെ രാമായണം വായിക്കും പറയണ്ട , മുത്തസ്സിടെ ഒപ്പം വായിക്കണം ! " എന്താ ന്‍റെ അപ്പു ആലോചിക്കണേ ??? " , "ഒനൂല്ല മുത്തശ്ശി , ഞാന്‍ മടിയില്‍ കിടന്നോട്ടെ ?? " , " ഇങ്ങട് വാ നീയെ , ഇതൊക്കെ ചോദ്ധീക്കനൊ അപ്പു " , മുത്തശ്ശിടെ മടിയില്‍ കിടന്നപ്പോ അപ്പുന് ഭയങ്കര സന്തോഷം! " അപ്പുവേ ....."  മുത്തശ്ശി വിളിച്ചു ! "എന്താ മുത്തശ്ശി ?? " അപ്പു വിളി കേട്ടു! " ന്‍റെ കുട്ടി നന്നായി പഠിക്കണം ട്ട്വോ ?? അമ്മയെ നന്നായി നോക്കണം നീയ , അവള്‍ക്കു നീ അല്ലെ ഉള്ളു " !! മുത്തശ്ശി അവന്‍റെ നെറ്റിയില്‍ തലോടി , "ഉമ്മ്മ്മ്മ്മം " അപ്പുവിനു കരച്ചില്‍ വന്ന്നു , എന്തിനാ അറിയില്ല , മുത്തശ്ശി ആദ്യായിട്ട പഠിക്കാന്‍ പറയണേ , ഞാന്‍ നോക്കും ലോ പിന്നെ എന്തിനാ പറയണേ , അപ്പുവിനു സ്നേഹത്തോടെ ചോദിക്കാന്‍ തോന്നി , പിന്നെ ചോദിച്ചില്ല , അവനു വേറെ ഒന്ന്നാണ് ചോദിച്ചത് , " മുത്തശ്ശി എനിക്കൊരു കഥ പറഞ്ഞു തരോ ?? " !! " ഓഓ ...പറഞ്ഞു തരാല്ലോ ഒരിടത്തൊരിടത്ത് ....."  അപ്പുവിന്റെ കണ്ണു മെലെ മെലെ അടഞ്ഞു


                രാവിലെ പൂവന്‍ കോഴി കൂവി അധികം കഴിഞ്ഞില്ലാ , " അമ്മേ .....കണ്ണു തുറക്കമേ , അമ്മെ ....   അമ്മേ " , അപ്പുവിന്റെ അമ്മയാണ് കരയുന്നത് , അപ്പുവിന്റെ മുത്തശ്ശിയുടെ കാലില്‍ കിടന്നു കരയുകയാണ്, മുത്തശ്ശി അനക്കമിലാതെ കിടക്കുന്നു , ദേഹം തണുത്തു ഇരിക്കുന്നു  , അടുത്ത വീട്ടില്‍ നിന്ന്  ലൈറ്റ് ഇടുന്നതും , വാതില്‍ തുറക്കുനതും ആയ  ഒച്ച , അപ്പുവിന്റെ അമ്മായിയും എണീറ്റു , പക്ഷെ അപ്പു ഇതൊന്നും അറിയാതെ അവന്‍റെ മുത്തശ്ശിയുടെ മടിയില്‍ തല വെച്ച് ഉറങ്ങുകയാണ് !!!  

Saturday, 18 July 2015

ഒന്നിലും ജയിക്കാൻ അല്ലെങ്കിൽ ജീവിതം കൊണ്ട് ആർക്കാണു പ്രയോജനം ? നാളെയുടെ ഔധാര്യതിനു വേണ്ടി ആണോ ഇന്ന് കണ്ണടച്ച് കിനാവ്‌ കാണുന്നത് ? അതോ ഭാഗ്യ നിര്ഭാഗ്യങ്ങളുടെ തുലാസിൽ അളന്നു അവനവന്റെ സംപൂജ്യതയിൽ സായൂജ്യം കൊണ്ട് കനത്ത ശ്വാസത്തിൽ ജീവിതത്തെ അളക്കാനോ ? പരാജയം പതിവായവാൻ ! സാമൂഹത്തിൽ മാന്യ മൂല്യങ്ങളുടെ മാറ്റിന് സ്വയം ബലി കൊടുത്തവൻ ? സ്വന്തം കഴിവിലായ്മ വിരൽ ചൂണ്ടുമ്പോൾ പകച്ചു വിധിയെ പുലഭ്യത്തിൽ പൂ ചൂടിച്ചവൻ ! മനസ്സ് കൈ മോശം വന്നു തുടങ്ങി കഴിഞ്ഞു ! നിരാശകൾ അക്ഷരങ്ങൾ കൊണ്ട് മാലയാക്കി ആരെയോ ബോധിപ്പിക്കാൻ നികൃഷ്ടമായ ശ്രമങ്ങൾ ! എന്നിയെന്തു നശികാൻ ആണ് ? സത്യങ്ങളാണ് ഇന്ന് ശത്രുക്കൾ , ഒരല്ല്പം നുണയിൽ ആരെങ്ങിലും എന്റെ നിര്ജീവ ശരീരം വെള്ള പുതപ്പിക്കുമെങ്കിൽ , വീടിനു പുറകിൽ വീടോളം വളര്ന്ന ഞാൻ നട്ട മാവിന്റെ വിറകിൽ ഞാൻ നശ്വരതയെ പുല്കിയെനെ
what an adoring silence it is..... 
all i needed in my whole life was this....
i thought i should be dead for it, 
well not yet !!!! or am I DEAD?, but why am moving
am I the ghost who wanders 
in search of tales?
i feel no tales , i feel breath
i feel levitated often
i feel weighed sometimes ...
in those endless woods
i find myself many times
it was me , but it was not what I am
HERE or THERE
PAST or FUTURE
NOW or NEVER
it was me , but it was not what i was
when i closes my eyes i feel a bunch of red roses in my heart
but their thrones seldom hurt
somebody wept , somebody was sad
for what i was , a fair good nobody
before the sun was covered for me
forever it was ,
there was only one color , the black
there was only one time , ever
there was only one song , the silence
yes am dead , inside am buried
but i still walk along those endless woods
in search of me , before i loose myself completely

എന്നിയൊരു പൂവിറുക്കാതെ

എന്നിയൊരു പൂവിറുക്കാതെ
പുഷ്പവസന്തം കെട്ടിപുണര്‍ന്ന 
ഈ വഴി തീരുവോളം ഞാന്‍ 
കണ്ണു തുറന്നു നടക്കട്ടെ !!!
ഒന്നും സ്വന്തമാക്കാതെ
ഒന്നും കാംക്ഷിക്കാതെ
ഈ വഴി തീരുവോളം ഞാന്‍
ഒഴിഞ്ഞു കൈകള്‍ വീശി നടക്കട്ടെ !!!
എന്റെതല്ലാത്ത ഈ വഴിയില്‍
എനികെല്ലാം ഞാന്‍ തന്നെയാണ്
ഈ സുഗന്ധവും
ഈ നിറങ്ങളും
ഈ നീലാകാശവും
ഈ കുളിരും തേനും കുയില്‍പ്പാട്ടും
ഈ വഴി തീരുവോളം ഞാന്‍
ഞാന്‍ അല്ലാതെ നടക്കട്ടെ


കാത്തിരിപ്പ്‌


"6 പൂര്‍ണ്ണ ചന്ദ്രനെ കണ്ടു കഴിഞ്ഞിരുന്നു , കഴിഞ്ഞ ചിങ്ങ മാസത്തില്‍ തന്‍റെ മകന്‍ കാലികറ്റ് സര്‍വകലാശാലയില്‍ പോയി അവന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനു അപേക്ഷിച്ചത് അവര്‍ ഓര്‍ക്കുന്നു , അത് കിട്ടാതെ ഇരുന്നു ഇരുന്നു വേര് മുളച്ചപ്പോള്‍ ആണ് അവരുടെ മകന്‍ മറ്റൊരു സ്ഥലത്ത് ജോലിക്ക് പോയത് , "7 കൊല്ലായി എന്റെ കുട്ടി ഇങ്ങനേ തീ തിനുണു, ന്നിട്ടും എന്തിനാവോ ഇങ്ങനെ അമാന്തം " അവര്‍ നെടുവീര്‍പിട്ടു . വലിയ പ്രഗല്‍ഭ സ്ഥാപനം ആണെന്ന് പറഞ്ഞോണ്ട അതിന്റെ കീഴിലെ ഒരു കോളേജില്‍ അവനെ പറഞ്ഞു വിട്ടത് എന്നിട്ടിപ്പോ എന്തായി ? , ഇന്നലെ പേപ്പര്‍ എടുത്തു നോക്കുമ്പോ ആദ്യത്തെ പേജില്‍ തന്നെ കാണുകയാ , എം ബി ഏ പഠിച്ച കുട്ടിക്ക് എം കോം കിട്ടിയിരിക്കുന്നു , കലികാലം അല്ലാതെ എന്താ പറയ ! " അവര്‍ തികച്ചും അസ്വസ്ഥയായിരുന്നു , അവരുടെ മകന് അങ്ങനെ വന്നാലോ? പിന്നയും പോക്കും ഒരു കൊല്ലം !!! " " ഇവിടെ ആരും ഇല്ല്യേ ??? , ഉമ്മറത്ത്‌ നിന്ന് ആണ് , നോക്കുമ്പോള്‍ പോസ്റ്റ്‌ മാന്‍ , അതെ മകന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തന്നെ !!! അവരുടെ കണ്ണു നിറഞ്ഞു ! ഒപ്പിട്ടു വാങ്ങി അവര്‍ ആരിയന്ക്കാവില്‍ അമ്മക്ക് നന്ദി പറഞ്ഞു , പക്ഷെ പെട്ടന്ന് അവര്‍ക്ക് അകാരണമായ ഒരു ഭയം , അവര്‍ അത് തുറന്നു നോക്കി , അതെ , പക്ഷെ എന്നിട്ടും പേടി മാറുനില്യാ! അവര്‍ക്ക് വഴങ്ങാത്ത മൊബൈല്‍ ഫോണ്‍ എടുത്തു അവര്‍ മകനെ വിളിച്ചു , " മോനെ നിന്റെ സര്‍ട്ടിഫിക്കറ്റ് വന്നു ട്ടോ " , അപ്പുറത്ത് നിശബ്ധത! ആ അമ്മക്ക് പേടി കൂടകയാണ് ചെയ്തത് , കാരണം അപ്പുറത്തെ മൌനവും ഒരു തരത്തില്‍ ഭയത്തില്‍ നിന്ന് ആയിരുന്നു ,, അവര്‍ പേടിച്ചു പേടിച്ചു ചോദിച്ചു , " മോന്‍ ബി.ടെക് തന്നെ അല്ലെ .....പഠിച്ചേ ????" , അതെ അമ്മെ ....അമ്മക്ക് അറിയാലോ എന്നെകാളും അത് തന്നെ അല്ലെ ??? " , " അതെ , എനാലും ചോദിച്ചതാ " അമ്മക്ക് ആശ്വാസമായി ! " " അമ്മേ , ....??? " , ആശങ്കയുള്ള വിളിയാണ് , അമ്മ ചോദിച്ചു " എന്തെ ......???? " , അവന്‍ ചോദിച്ചു , " എന്റെ തന്നെ അല്ലെ എന്ന്നു കൂടി നോക്കുമോ ? " !!! "അതെ അതെ , അതാ ആദ്യം നോക്കിയേ !! എന്റെ കുട്ടിടെ കാലകേട് തീര്‍ന്നു ട്ട്വോ !! ഈ ശനി വരിലെ ??
വരാം അമ്മെ !!!
this story is based on a recent incident where a student of calicut got m.comcertificate for mba , it happened in calicut university , which is such a shame to occur , this story is little exaggerated purposefully , to showcase the hope being lost over a educational institute , and is now more like a mental asylum run by lunatics !!! this is not an art it is protest


"മുതലാ"ളി

 
പ്രായത്തെ ഞാന്‍ മാനിക്കുന്നു ...
എന്റെ പ്രതികരണങ്ങള്‍ ഞാന്‍ കടിച്ചു ചവച്ചു ഇറക്കുന്നു 
വെട്ടാന്‍ പോകും മാടിന് കൊടുക്കുന്ന വെള്ളം പോലെ 
ഗാന്ധി തലകള്‍ക്ക് വേണ്ടി ഞാന്‍ കൈ നീട്ടുന്നു 
ആണായി പിറന്നത്‌ കൊണ്ട് നഷ്ടപെടുന്ന
മുന്ഗണനകള് എന്നെ നോവിക്കാറില്ല മുതലാളി
പക്ഷെ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സത്യസന്ധത
തന്നിട്ടും മിച്ചം വരുന്ന പരാതികളും
യുക്തിയിലായ്മയും എന്നെ കഷണം കഷ്ണം ആയി ഇല്ലാതാക്കുന്നു
" ചെരക്കാന്‍ " കൈ നീട്ടിലെന്ന ഒരു നിസഹായനായ
ഇരുപതും ചില്ലറയും വയസുള്ള ഒരു മൃഗത്തിന്റെ
ആത്മാഭിമാനവും നിസ്സഹായതും കൊഴച്ചു ഉരുട്ടി അവനെ തന്നെ
ഊട്ടുന്ന മൊതലാളി ....
നിങ്ങള്‍ മുതലാളിയല്ല ഒരു മുതലയാണ് മുതലാളി


ഈ നിമിഷത്തില്‍ ജീവിക്കു


തീര്‍ക്കാന്‍ മറ്റൊരു ജോലിയും
ഇല്ലാത്ത രാത്രികളില്‍ എനിക്ക്
ഓര്‍മ്മക്കള്‍ തികട്ടി തികട്ടി 
വരുമായിരുന്നു ,
അന്ന് ഞാന്‍ " നോസ്ടാല്ജിയ " ഛര്‍ദിച്ചു
ഇല്ല .... അതുകൊണ്ട് ഒരു പ്രചോദനപരമമായ
ലയവിന്യാസമില്ല , ശരിയാണ്
ഇത് ജീവിതമല്ല
ഭൂതം കഴിഞ്ഞു പോയതല്ലേ?
എന്നി ഓര്‍ത്തിട്ടെന്തു കാര്യം ??
പിന്നെയും തികട്ടുന്ന " നോസ്ടാല്ജിയ"
എനിക്ക് കിടക്കാന്‍ പഞ്ഞി കിടക്കയുള്ള
ഒരു കട്ടില്‍ ഉണ്ടാര്‍ന്നു
അതില്‍ കിടന്നു സുഖനിദ്രക്കു മുന്‍പും
നിദ്രക്കു ശേഷവും , നിദ്ധ്രഭംഗത്തിന്റെ ഇടവേളകളിലും
ഞാന്‍ ഭാവിയെ ഒരു ചിന്തയുടെ പാത്രത്തില്‍ വേവിക്കാന്‍ വെക്കാറുണ്ട്
സമയം കൂടിയിട്ടു കത്തിച്ചിട്ടും വേവ് പിടിക്കുന്നില്ല
അല്ല ..ഇതും ജീവിതമല്ല
ഭാവി വരാന്‍ പോക്കുന്നതല്ലേ?
പിന്നെ ചിന്തിച്ചു ആകുല പെട്ടിട് എന്ത് കാര്യം ?
വീടും , കാറും , നല്ല ജോലിയും അവിയലിന് കുക്കറില്‍ വെച്ചത്
ഏഴാമത്തെ വിസില്‍ അടിച്ചു
ഇല്ല ..വെന്തില്ല
അല്ലയോ ഗൂഗിള്‍ ഗുരുക്കന്മാരെ , ഫിലോസോഫിക്കല്‍ ബുദ്ധിജീവികളെ
കരിയര്‍ ഗയിടന്‍സ് മനശാസ്ത്രന്യന്മാരെ ...
എന്താണ് ജീവിതും
.....ഇടവേള .....പുഞ്ചിരി ...മൌനം ..പിന്നേം പുഞ്ചിരി
ഒറ്റസ്വരത്തില്‍ മറുപടി , " ഈ നിമിഷം ആണ് ജീവിതം "
ഈ നിമിഷത്തില്‍ ജീവിക്കു
ഹ ..കൊള്ളാം ...ഈ നിമിഷം ..ഇത്രയേ ഉള്ളു
ഇതിനുള്ളില്‍ ഉള്ള വലിപ്പമാണ് നമ്മുടെ ജീവിതം
"മനസിലായില്ല"
പതിവായി സ്റ്റഡി ക്ലാസിനു വരതോണ്ടാണ് നിനക്ക് മനസില്ലവാത്തത്
മിണ്ടാതിരി
അങ്ങനെ ഒരു ദിവസം രാവിലെ എന്നേറ്റു
ടൂത്ത്‌പേസ്റ്റ്‌ന്‍റെ ആത്മാവ് പിഴിഞ്ഞു പല്ല് തേച്ചു
രാവിലത്തെ പ്രാതല്‍ വേണ്ടെന്നു വെച്ച്
ഉച്ചക്ക് വിശപ്പ്‌ നിര്‍ബന്ധിച്ചു പേഴ്സ്
തുറന്നു നോക്കുമ്പോള്‍
ഗാന്ധി തലയുടെ മിനുസം ഇല്ല
അശോക സ്തംബതിന്റെ കില്ലക്കവുമില്ല
നോക്കുമ്പോള്‍ അതാ വായുഭാഗവാന്‍
വയറില്ലും പേഴ്സിലും അദ്ദേഹം തന്നെ
ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നുണ്ടോ?
ആവോ ?
ഇതാണോ ജീവിതം ?
ചുമ്മാതിരി ....വിശന്നിട്ടു വയ്യ
ഒടുക്കം നടപാതയില്‍ സുര്യന്റെ തണലില്‍
തണലോ ??? ആ തണല്‍ ...
ഒരു പാത്രവും വെച്ച് ഇരുപായി
കുറെ പേര്‍ നടന്നു പോയി
ചില്ലപോഴക്കെ പാത്രം കിലുങ്ങി
കില്ലുക്കം കൂടി വെച്ച് ഇച്ചിരി
ചോറ് വാങ്ങി ഉണ്ടു
നല്ല രുചി ...
ഞാന്‍ വലത്തോട്ടും ഇടത്തോട്ടും നോക്കി
എന്റെ ഗുരുക്കന്മാരും ഭക്ഷിക്കുകയാണ്
അല്ലയോ ഗൂഗിള്‍ ഗുരുക്കന്മാരെ , ഫിലോസോഫിക്കല്‍ ബുദ്ധിജീവികളെ
കരിയര്‍ ഗയിടന്‍സ് മനശാസ്ത്രന്യന്മാരെ ...
എന്താണ് ജീവിതും
.....ഇടവേള .....പുഞ്ചിരി ...മൌനം ..പിന്നേം പുഞ്ചിരി
ഒറ്റസ്വരത്തില്‍ മറുപടി , " ഈ നിമിഷം ആണ് ജീവിതം "
ഈ നിമിഷത്തില്‍ ജീവിക്കു
ഞാന്‍ ശ്രദ്ധിച്ചില്ല ..... പൊതിയില്‍ എന്നിയും ചോറ് ഭാക്കി ഉണ്ട്
വാലാട്ടി നിന്ന പട്ടിക്കും കൊടുത്തു അത്
അതെ ഈ നിമിഷമാണ് ജീവിതം

സ്വയം ബുധിജീവികലെന്നു കണ്ടു , നല്ലത് എന്ന് നാല് പേര്‍ പറയുന്നതിനു കോമാളിത്തരം എന്നാ പേരില്‍ പുചിച്ചു തള്ളി ഈ ഭൂഗോളത്തെ സ്വര്‍ഗം ആക്കിയ , എല്ലാത്തിനും കേറി പൊങ്കാല ഇടുന്ന മഹാന്മാര്‍ക്ക് സമര്‍പ്പണം 
ബുദ്ധിജീവികളോട്....
നല്ലത് ചൊല്ലിടുകില്‍ ലൈക്‌ കിട്ടുമെന്ന് 
ഓര്‍ത്തു ഞാനൊരു സാമൂഹ്യ സേവന 
പോസ്റ്റ്‌ ഒന്ന് ഇറക്കിനാന്‍ 
ലൈക്‌ ഒരു പിടിയോളം വന്നു
ഇടവിടാതെ ഉടനെ ഉടനെ
അതാ അവന്‍ ...ഒരുവന്‍
സ്വയമേ ബുദ്ധിജീവികള്‍ എന്ന്
നീളത്തില്‍ ഒരു ലേബല്‍ നെഞ്ചില്‍ തുന്നിയവാന്‍
ചൊല്ലിയവാന്‍ സായിപ്പ് ചൊല്ലിയ ഭാഷയില്‍ പല്ലതും
സായ്പിന്റെ അമേധ്യം വാരിയെരിഞ്ഞൊരു ബുദ്ധിജീവി കലാരൂപം
കൊള്ളാം എന്ന് അല്ലാതെ എന്ത് പറയാന്‍
പിച്ച ചട്ടിയില്‍ തന്നെ കൈ ഇട്ടു വാരണം
തെല്ലൊന്നു വിശദമായി നോക്കീടുകില്‍
സംഗതി വെള്ളികല്ലുപോലെ വ്യെക്തം
ഫ്ബയില്‍ സാമൂഹ്യ സേവനം ഘോരമൊരു തെറ്റ്
സായിപ്പിന്റെ തെറി വിളികെന്ടവ
ചെയ്തുകൂടാ പറഞ്ഞുകൂടാ പോസ്റ്റി കൂടാ
സമൂഹത്തിനോന്നും
കിളക്കണം മറിക്കണം ഉഴുതുമറിക്കണം
ഇത് തന്നെ "ഗാന്ധി കണ്ട കിന്നശേരിയും എന്ന് ചൊല്ലിനാന്‍ "
ശെരി തന്നെഎന്ന് ഒരു നിമിഷം ഓര്‍ക്കവേ ഞാന്‍
ഇതും ഓര്‍ത്തു
ഈ ചള്ളി വാരി എറിഞ്ഞവന്‍ എന്ത് നട്ടൂ? എന്ത് നേടി ?
നാവിനല്ല്പ്പം നീലംകൂടിയാല്‍ , അതിലോരല്ല്പം മ്ലെച്ചം പുരട്ടിയാല്‍
എന്നിട്ടോരല്ലപം അങ്ങ്ലെയം തുപ്പിയാല്‍
ഒരാളും സ്വര്‍ണചിറകില്‍ പാരിപറക്കില്ല
" ഞാന്‍ ചാണകം മണക്കും ചന്ധനതിരിയാവുമ്പോള്‍
നീ ചാണകം മണക്കും ചാണകം തന്നെ "

സമയം


കഴിഞ്ഞു പോക്കുന്നു എന്ന 
അറിവിലുരുക്കിയുരുക്കി തീരുന്ന 
കാചിരുംബിന്‍ ചങ്ങലയില്‍ കുരുങ്ങാത്ത 
ഒരിക്കലും നിലക്കാത്ത ....
ആരും കാണാത്ത സമയം

പ്രേമം


മുള്ളച്ചുയരുമ്പോള്‍ വരും കാലത്തില്‍ 
ഉയിര്‍ കൊള്ളുന്ന
ഭാവിയില്‍ സ്വപ്ന സൌഥത്തിലെ ഇണ കുരുവികള്‍ 
ആകുന്ന മോഹം 
എന്നിട്ട് ഭാവിയെതുമ്പോള്‍ മരമായി
വളര്നൊരു പ്രണയത്തെ നടുവിനുമുരിച്ചൊരു
ചിതയോര്രുക്കി ഒരു തിരിയില്‍ തീനാളത്തില്‍
വിട വാങ്ങുന്ന
ഭൂതകാലത്തിന്റെ സ്മരണകളുടെ കലറയില്‍
ചങ്ങലക്കിടുന്ന ദാഹം

അവള്‍

കരിമഷി തന്‍ ചിത്രം വരചൊരീ
മാന്‍പേട പോല്ലുള്ള കണ്ണും
വിടര്‍ന്ന പൂവുകള്‍ പോല്‍
വീണു പോം ഒരു മുത്തിനെ
കാക്കുമെന്നപോല്‍ നിന്നുടെ 
മിഴിമടക്കുകളും
ബാല്യക്കാല സ്മരണകളില്‍
നിന്റെ മുത്തുശ്ശി മുത്തും
കവിള്‍ത്തടങ്ങളും
അതില്‍ മുല്ല വള്ളിപോല്‍
പടര്‍ന്നൊരു കുറുനിരകളും
ചെത്തി മിനുകിയ മൂക്കും
ചിരിക്കുമ്പോള്‍ തിള്ളങ്ങുന്ന
വൈരംകണക്കെ പല്ലും
ചിരിക്കു അഴകേറ്റും
തക്ക വലിയ അധരങ്ങളും
പട്ടു പുഴ പോലെ നേര്‍ത്ത
നിന്‍ കാര്‍കൂന്തലും
പൊന്‍ പ്രഭാത വസതങ്ങളില്‍
ധാവണിയുടുതീ അമ്പലം ചുറ്റവേ
നെറ്റിയില്‍ ചന്ദനം തൊട്ടു
ഈറന്‍ മുടികളില്‍ നന്നവോടെ
കൈയില്‍ ഇലയില്‍ തെച്ചിയും തുളസിയും
ഒരു ഇത്തിരി ചന്ദനവും
സ്വര്‍ഗ്ഗ വീഥികളില്‍ നിന്ന് ഭൂമിയെ തൊട്ട
ദേവി കടാക്ഷം
കണ്ണടച്ച് നീ തൊഴുമ്പോള്‍ സഖി
കണ്‍ തുറന്നു ഞാന്‍ നിന്നെ തൊഴുതു പോയി
ദേവി കടക്ഷത്തില്‍ ഞാന്‍ കണ്ണു അടച്ചു തുറക്കവേ
ആ ക്ഷേത്ര നടയില്‍ നീ ചിരി തൂകി നില്‍ക്കുന്നു
പ്രണയം പൂക്കും മിഴികള്‍
നിന്നില്‍ ഞാനും
എന്നില്‍ നീയും അലിയവെ
ചിരിയൊട്ടും മായാതെ ചന്ദനം എന്‍ നെറ്റിയില്‍ തൊട്ടിരുന്നു
കൈ പിടിച്ച ആ തേവരെ ചുറ്റവേ
സഖി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു
ആ വഴി തീരാതിരിക്കാന്‍
ഇത് സ്വപ്നം എങ്കില്‍
എന്നി ഉണരാതിരിക്കാന്‍
ഇന്നും ഞാന്‍ ആ അമ്പലനടയില്‍
പോവാറുണ്ട് , ഗതകാല സ്മരണകളില്‍
നിന്ന് നീ നടന്നു അടുക്കവേ
കണ്ണു താനേ നനഞ്ഞു പോയ്‌
ആ കണ്ണീര്‍ കവിള്‍ നനക്കവേ
ആ നടയില്‍ പിന്നെയും പിന്നെയും
നിന്നെ ഞാന്‍ കാണും സഖി
കൈ കോര്‍ത്തുപിടിച്ചു ആ വഴി നടക്കും
സഖി , ഇപ്പോഴും ഞാന്‍ പ്രാര്‍ഥിക്കും
ഈ വഴി തീരാതിരിക്കാന്‍
ഇതു സ്വപ്നം എങ്കില്‍
എന്നി ഉണരാതിരിക്കാന്‍
നീ മായതിരിക്കാന്‍
എഴുനിറങ്ങള്‍ എത്ര സുന്ദരം ....
ചിന്നി പൊടിയും ചാറ്റല്‍ മഴയില്‍ പണ്ട്
എന്റെ മുത്തശന്‍ കാണിച്ചു തന്നൊരു മഴിവില്ല്
കവിളില്‍ ഒരു ഉമ്മയും തന്നു മുത്തശന്‍ ചൊല്ലി
" കാണുക കുഞ്ഞേ പ്രകൃതിയെന്ന 
മഹാമാന്ത്രികനെ , കാണു നീ നിറങ്ങളെ
ഹൃദയം സുന്ദരം "
കാലങ്ങള്‍ കഴിഞ്ഞൊരു നേരം
facebookil ഏവരും മഴവില്ല് ചാര്‍ത്തി
പ്രകൃതി വിരുദ്ധമെന്ന് പഴിച്ചു
അകറ്റിയ , അരുപ്പും വെറുപ്പും മാത്രം
കൊടുത്തു അകറ്റിയ
സുവര്‍ഗ്ഗാനുരഗികളെ
പ്രകൃതിയെ ഉപമിക്കും ഏഴു നിറങ്ങള്‍
ബാല്യത്തില്‍ മുത്തശന്‍ ചൊല്ലി തന്ന മാന്ത്രികന്റെ
കിറുക്കന്‍ വേലകള്‍ തന്നെയെന്നു ഓര്‍ത്തു
ഇതിനെ അംഗീകരിച്ച യുവത്വത്തിന്റെ
വിജ്ഞ്യനത്തെ ഓര്‍ത്തു അഭിമാനം കൊണ്ട്
കടലുകള്‍ കടന്നു
അങ്ങ് അമേരിക്കയില്‍ നടന്ന ഒരു കാര്യം
ഇങ്ങിവിടെ വരെ മനുഷ്യസ്നേഹികള്‍
ആഘോഷിച്ചു ...
ഇവരെ ഞങ്ങള്‍ മന്സിലക്കുന്നുവെന്ന
മനസ്സോടെ
അവരും മനുഷ്യരെന്ന തിരിച്ചറിവോടെ
പിന്നെയും മിന്നി മാറിയ വൈറല്‍ ലോകത്ത്
മഴവില്ല് വിരിച്ചവരെ മണ്ടരെന്നു പറിഞ്ഞു
ആക്ഷേപവര്‍ഷങ്ങള്‍
ഈ വിധിയെ സ്വാഗതം ചെയ്തവര്‍
ഇങ്ങനെയുള്ളവര്‍ അല്ലെന്നു അറിയുക അനിവാര്യം
മനുഷ്യ സംസ്കാരത്തിന്റെ മൂല്യചൂതി
എന്ന് അട്ടഹസിക്കും മുന്‍പ്
നിങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുക്ക
സംസ്കാരത്തിലേക്ക് തിരിഞ്ഞു നോക്കുക്ക
അതെ നിങ്ങള്‍ ചൂണ്ടിയ ഒരു വിരലോഴിക്കെ ബാകി 4
വിരല്‍ നിങ്ങളെ ചൂണ്ടുന്നു
ജാതിയും മതവും അടിമത്തവും
അന്ധവിശ്വാസങ്ങളും നരകുരുതിയും
വര്‍ഗീയതയും ഭരിച്ച നശിച്ച ലോകം
ഇതും കുറച്ചു പേരൂടെ സമയത്തിന്റെ ശരികളാണ്
പിന്നീട് തെറ്റെന്നു തെള്ളിഞ്ഞവ
എല്ലാവരും നല്ലതെന്ന് പറയുന്ന ഒന്നിനെ
മോശമെന്ന് ചൊല്ലി സൗജന്യമായി
താര്പദ്ധവിയിലേക്ക് നടന്നു കയറുന്ന
സംസ്ക്കാരം ഈ കമ്പ്യൂട്ടര്‍ ലോകത്ത്
തെറ്റെന്നു പറയില്ല
എങ്കിലും സ്വന്തം മഹത്വത്തിന്
മറ്റുള്ളവരെ വേദ്നിപ്പിക്കുന്നവന്‍
ഒരിക്കലും ഒരു കീരിടം ധരിക്കില്ല
നല്ല മാറ്റങ്ങള്‍ വരട്ടെ
അവ ഉള്‍കൊള്ളുന്ന സമൂഹം ജനിക്കട്ടെ
അതല്ല ഇത് വെറും പേകൂതാനെന്നു കരുതുന്നു എങ്കില്‍
നിങ്ങള്‍ ചള്ളി വാരി എറിയുന്നതും ഇതില്‍ നിന്ന് തന്നെയാണ്
വിപ്ലവങ്ങള്‍,വിപ്ലവങ്ങള്‍,വൈറല്‍ ലോകത്തെ
വാക്കിന്റെ യുദ്ധങ്ങള്‍
ശരി തെറ്റുകളുടെ ദ്വന്ധ യുദ്ധങ്ങള്‍
ചോര പൊടിയാതിടത്തോളം
രോഗം മാത്രമായി അവശേഷിക്കട്ടെ

മധുര സ്മരണകൾ ഒന്നുമില്ല മൃത്യിയിലൊരൽപ്പം ഭയവുമില്ല ഈ ആഗധമാം നിത്യ മൌനതിലേക്കെനീഎത്ര ദൂരം 
അര്‍ദ്ധ രാത്രി പ്രേതം പെയ്തിറങ്ങി ......അവള്‍ ഉറക്കം വരാതെ ഇരിക്കുന്ന അവനോടു ചോദിച്ചു , " നിങ്ങള്ക്ക് പ്രേതത്തില്‍ വിശ്വാസം ഉണ്ടോ ? " അവന്‍ മറുപടി പറയാതെ കണ്ണാടിയിലെ തന്‍റെ പ്രതിബിംബം നോക്കി ഇരുന്നു , പ്രേതം തെല്ലു നേരം നോക്കി നിന്ന ശേഷം എന്തോ മനസിലായ പോലെ തിരിച്ചു പോയി

നാണയങ്ങള്‍ - വഴിയോര കാഴ്ചകള്‍


പട്ടിണി കിടന്നു എലുന്തിയ അവര്‍ , ഭിക്ഷക്കായ്‌ കൈ നീട്ടി ഇരുന്നു ! സൂര്യന്‍ ഉയര്‍ന്നു , ഉച്ചയില്‍ എത്തി , പിന്നെ താഴ്ന്നു . ഒരു പിടി നാണയകിലുക്കം , കൈ ഉയര്‍ന്നു തന്നെ ഇരിക്കവേ , സായ്ന്ഹത്തിന്റെ മറവു പറ്റി , ഒരു സംഘം ആളുകള്‍ മുദ്രാവാക്യം ഉയര്‍ത്തി നടന്നു വരുന്നു , " ശബളം വര്‍ധിപ്പിക്കുക " എന്ന എഴുതിയ ബാനരുകലുമായി അവര്‍ കടന്നു പോയി !!! ആ ജാഥ തീരുവോളം നാണയങ്ങള്‍ ഉറക്കെ കിലുങ്ങി.


മരണഭയം

 
പതിവ് പോലെ രാത്രി കിടക്കും നേരം അവന്‍ രക്തം തുപ്പി . ഈ ഇടെ ചുമ ഒരു അല്‍പ്പം കൂടുതല്‍ ആണ് . " നീ പുക വലിക്കാരുണ്ടോ ? " പലരും അവനോടു അങ്ങനെയാണ് ചോദിച്ചത് . അവന്‍ ചിരിച്ചെന്നു അല്ലാതെ മറുപടി പറഞ്ഞില്ല . " നീ ദയവു ചെയ്തു ഒരു ഡോക്ടറെ കാണിക്കു " , അവന്‍റെ ആത്മാര്‍ത്ഥ മിത്രങ്ങള്‍ അവനോടു പറഞ്ഞു . സഹതാപത്തിന് വേണ്ടി ആയിരിക്കണം അവന്‍ എല്ലാവരോടും അവന്‍റെ കാര്യങ്ങള്‍ പറയുമായിരുന്നു . ശരിയാണ് സഹതാപം ചില്ലപ്പോള്‍ ലഹരി ആണ് . "നാണകേട്‌ തന്നെ , നല്ലൊരു ചെറുപ്പക്കാരന്‍ സഹതാപത്തിന് വേണ്ടി എന്തെല്ലാമോ ചെയുന്നു " , ചില്ലരെങ്കിലും ഇങ്ങനെ പറഞ്ഞിരിക്കും , അവന്‍റെ കഥകളും അങ്ങനെ ആയിരുന്നു , മടുപ്പ് നിറക്കുന്നവ . " വേറെ ആരും പ്രേമിചിട്ടില്ലലോ ?? അവന്‍റെ ഓരോ കോപ്രായങ്ങള്‍ " , അവന്‍ മറുപടി ഒന്നും പറഞ്ഞിരുന്നില്ല !!! അവന്‍ ഉറങ്ങിയിരുന്നില്ല , അവന്‍ പല്ല രാത്രിക്കളും അടക്കി പിടിച്ചു കരയുമായിരുന്നു , അവന്‍ നല്ലത് എഴുതാറുണ്ടായിരുന്നു , അവന്‍ പല്ലരെയും സഹായിച്ചിരുന്നു , അവന്‍ ആരുടേയും മുന്‍പില്‍ കൈ നീട്ടാതെ സ്വയം സമ്പാദിച്ചിരുന്നു, അവന്‍റെ ജോലി അവന്‍ ആത്മാര്‍ത്ഥമായി ചെയ്തിരുന്നു . പിന്നീട് അവന്‍ പതുക്കെ പതുക്കെ പരാതി പറയല്‍ നിര്‍ത്തി ., ആരും ശ്രദ്ധിച്ചില്ലെന്നു അവന്‍ ശ്രദ്ധിച്ചില്ല .ആരൊക്കയോ അവനെ വെറുക്കുനുണ്ടായിരുന്നു !! അവന്‍ പിന്നേയു ചോര തുപ്പി കൊണ്ടിരുന്നു , അവന്‍ ഒറ്റയ്ക്ക് ദിക്കിലാതെ നടന്നു , പുഞ്ചിരിച്ചു . പതിവ് പോലെ കിടന്നു . നാവില്‍ ചോര ചുവച്ചു .കണ്ണുകള്‍ അടച്ചു . ആരോ വാതില്‍ മുട്ടുന്നു , ആരവാന്‍ ? അവന്‍ വാതില്‍ തുറന്നു , നോക്കുമ്പോള്‍ അതാ മരണം നിക്കുന്നു. അവന്‍ മുഖവുരയിലാതെ പറഞ്ഞു , തെല്ലും ആശങ്കയില്ലാതെ എന്ന് കൂടി പറയട്ടെ !! " കയറി ഇരിക്കു ! " , മരണം ഗംഭിര്യം വിടാതെ കയറി ഇരുന്ന്നു . " എന്ത് പറയുന്നു , ഇങ്ങനെ പോക്കുന്നു കാര്യങ്ങള്‍ ഒക്കെ ? ജീവിതം തീരുന്നു അല്ലെ ??? ഞാന്‍ നിനക്ക് എത്ര ലക്ഷണങ്ങള്‍ തന്നു , വിട്ടുമാറാത്ത തല വേദന , നടു വേദന , ഉറക്കമിലായ്മാ , മേലാകെ മുറിവുകള്‍ , ചുമച്ചു തുപ്പുമ്പോള്‍ കട്ട ചോര , എന്നിട്ടും നീ എന്താണ് ഭയക്കാതെ ഇരിക്കുന്നത് , എനിക്ക് അതാണ്‌ അത്ഭുതം . ഇത്രയ്ക്കു അഹങ്കാരമോ ? നിനക്ക് ശ്രമിച്ചുകൂടെ ? അവന്‍റെ മുഖത്ത് പുഞ്ചിരി , " ഞാന്‍ ഭയകാതതാണോ പ്രശ്നം ? ഭയന്നിട്ട് എന്തിനു , ഉറപ്പുള വിധിയെ ഭയന്നിട്ട് എന്തിനു ??? " ! " അത് ശെരിയാണ് എങ്കിലും ..... മിക്കവാറും ഭയക്കും , ചുരുക്കം ചില്ലരെ ഭയക്കാതെ ഇരുന്നിട്ടുള്ള് , ആത്മഹത്യ ചെയുന്നവര്‍ വരെ ജീവിക്കാന്‍ ഭയന്നിട്ടാണ് അത് ചെയുന്നത് , നീ ഒരു ചെറുപ്പക്കാരന്‍ , പണ്ട് ആ രാത്രി ഓര്‍മയില്ലേ ??? സെപ്റ്റംബര്‍ ആണെന്ന് തോന്നുന്നു , നീ ആ സത്യം അറിഞ്ഞ ദിവസം ?? അന്ന് ആ പുഴയില്‍ രാവിലെ 3 മണിക്ക് പോയി ഇരുന്നപ്പോള്‍ ഞാന്‍ കരുതി നീ മരിക്കും എന്ന് , പക്ഷെ നീ ജീവിച്ചു , നീ മാപ്പ് കൊടുത്തു , ഇപ്പോള്‍ മരണ ഭയമിലാതെ ജീവിക്കുന്നു !!" മരണം പരാതി പറഞ്ഞു , എങ്കിലും വാകുകള്‍ക്ക് ഒരുപാട് അടുപ്പം , സ്നേഹം , വാത്സല്യം ! " അതെ എന്തൊക്കയോ സംഭവിച്ചു , സത്യത്തില്‍ നമ്മുകിടയില്‍ ഉള്ളത് ഒരു കണ്ണാടി മാത്രം അല്ലെ , അതിനു പുറകില്‍ എന്നും നിങ്ങള്‍ ഉണ്ടായിരുന്നു . മനസ്സില്‍ പ്രതീക്ഷ ഉള്ളപ്പോള്‍ ആ കണ്ണാടി സ്വപ്നങ്ങള്‍ കാണിക്കുന്നു , അതിലതവുമ്പോള്‍ അത് സുതാര്യമാണ് , അല്ലെങ്കില്‍ സത്യത്തില്‍ അത് സുതാര്യമല്ലേ , എനിക്ക് നിങ്ങളെ ഇപ്പോള്‍ കാണാം . എന്നെ തള്ളി പറയാത്ത ഒരാള്‍ നിങ്ങള്‍ മാത്രം ആയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു , അങ്ങനെ അല്ലെ ?? !! മരണത്തിന്‍റെ മുഖം പ്രകാശിക്കുന്നു , കണ്ണുകളില്‍ വാത്സല്യം , " കുഞ്ഞേ നിനക്ക് ജീവിച്ചുകൂടെ ?? " , " എന്തിനു വേണ്ടിയാണ് , ചെയ്തു തീര്‍ക്കാനോ , വെട്ടി പിടിക്കാനോ ഒന്നും ഇല്ല , ഏറ്റവും ആഗ്രഹിച്ച സമയത്ത് എന്നില്‍ നിന്ന് എല്ലാം എടുക്കപെട്ടു , എന്നിട്ട് ഇന്നോ നാളെയോ കിട്ടുന്ന ഭിക്ഷയുടെ അന്നം എനിക്ക് വേണ്ട , എനിക്ക് കിട്ടണ്ടേ സന്തോഷം കൂടി മറ്റു ആരെങ്കിലും എടുത്തോട്ടെ !! " അവന്‍ പൊട്ടി കരഞ്ഞു , " എനിക്ക് മാപ്പ് തരു , എനിക്ക് വയ്യ , ഞാന്‍ ഒറ്റക്കാണ് !! " , മരണത്തിന്റെ കണ്ണുകള്‍ നിറയുന്നു , ഹൃദയത്തിന്റെ ഭാഷയിലാണ് , ഈ വാകളില്‍ ഒരു അനധത ഉണ്ടായിരുന്നു , " എന്റെ കുഞ്ഞേ ...." , മരണം അവനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു . " ഒന്നുമില്ല കുഞ്ഞേ ...ഒന്നുമില്ല " ! അവന്‍ ഉറങ്ങി , നിത്യമായ ശാന്തിയില്‍ , ആ ഉറക്കത്തില്‍ നിന്ന് അവന്‍ എണീറ്റില്ല !

എന്റെ വീട്ടിലെക്കെനി 10 പാട്ടുകളുടെ ദൂരം , ആത്മാവിൽ സംഗീതത്തിന്റെ പൂമഴ , മുഖത്ത് തഴുകുന്ന ഇളം കാറ്റു , കാലം മുന്നോട്ടു , മരങ്ങൾ ഓർമ്മകൾ ജീവിതങ്ങൾ പിറക്കോട്ടു .... സൈഗാൾ പാടുന്നു , വയാലാർ എഴുതുന്നു ... എവിടെയാണ് ഞാൻ .... പാട്ടുകളിൽ എവിടെയോ ? സമയം അലിഞ്ഞിലാതാവുന്നു ! നിത്യത ..... നീളുന്ന ഇല്ലാതാവുന്ന നിമിഷങ്ങളുടെ അതിരുകളിൽ പൂ വിരിയുന്നു ..... പിന്നെയും പാട്ടുകൾ ... പാട്ടുകളിൽ പിന്നെയു ഓർമ്മക്കൾ , ഇപ്പോൾ എം ജി ശ്രീകുമാർ പാടുന്നു " മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി , നന്ജോടിയെൻ കുട കീഴിൽ നീ വന്ന നാൾ " ... കണ്ണ് നന്നയുന്നു , പുറകോട്ടു പോകുന്ന ഓർമ്മകൾ , കണ്ണുകൾ അടയുകയാണ്

Saturday, 30 May 2015

വിധി

 
ചക്രവാളം ഛെചുവപ്പില്‍ കുതിറന്ന അന്ന് സൂര്യന്‍ ചോരവാര്‍ന്നു കൊല ചെയപ്പെട്ടു !!! océan de la vie സമുദ്രം ചോരകുരുതി പോലെ തോന്നിച്ചു , moi-même അവന്‍റെ കുന്തം കൂര്‍പ്പിച്ചു കൊണ്ടിരുന്നു , എന്നിയോരിക്കലും വിടരാത്ത പ്രഭാതം അവനു മുന്‍പേ അറിയാമായിരുന്നു !!!! അല്ലെങ്ങില്‍ തീരെ മെലിഞ്ഞതും 25 പോല്ല്ലും തിക്കയാത്ത അവന്‍ ആ രക്തകടല്‍ കണ്ടെങ്ങിലും പകച്ചു പോയെന്നെ !!! അവന്‍ കുന്തം കൂര്‍പ്പിച്ചു കൊണ്ടിരുന്നു , 7 ദിവസങ്ങക്കു ഒരു യാഗാശ്വത്തിനു മുകളില്‍ യാത്ര തിരിക്കുമ്പോള്‍ , ഉച്ചിയില്‍ ഉദിച്ച വെയിലില്‍ അവന്‍റെ മുടി കനല്‍ക്കട്ടകള്‍ ഇഴ ചേര്‍ത്ത പോലെ തോന്നിച്ചു , 4 നാള്‍ തീക്കാറ്റ് വീശിയ മരുഭൂവില്‍ അവന്‍ എന്തോ തേടി അലഞ്ഞിരുന്നു !!! 
അവന്‍ ഒന്ന് മാത്രം അറിഞ്ഞു , എന്നി മരിക്കുവോളം തനിക്കു നില്‍ക്കാന്‍ കഴിയില്ല , തിരിഞ്ഞു നടക്കാന്‍ കഴിയില്ല , അവന്‍ മുന്നോട്ടു തന്നെ നടന്നു , ആ ദിനങ്ങള്‍ അവന്‍ ഓര്‍ത്തു വെച്ചില ആരെയോക്കയോ കണ്ടുമുട്ടി , ആരൊക്കയോ വന്നു പോയി , ബന്ധങ്ങള്‍ , സൌഹൃദങ്ങള്‍ , പ്രണയം ...എല്ലാം വിണ്ടുകീറിയ temps നദി പോലെ , ദൂരേക്ക്‌ ദൂരേക്ക്‌ ... നടന്നു പിന്നിട്ട വഴികള്‍ അത്രയും ഒരുപാട് പേര്‍ നടന്ന കാല്പാടുകള്‍ ഉണ്ടായിരുന്നു , ആര്‍ക്കും അറിയില്ലര്‍ന്നു അവര്‍ എങ്ങോട്ട് പോക്കുന്നു എന്ന് , പക്ഷെ അവര്‍ക്ക് ഒന്ന് മാത്രം അറിയാമായിരുന്നു , അവര്‍ക്ക് നില്ല്ക്കാന്‍ കഴിയുമായിരുന്നില്ല , ഇടതു ഭാഗത്ത്‌ océan de la vie സമുദ്രവും വലതു ഭാഗത്ത്‌ souffrant മരുഭൂമിയുമായി അവര്‍ നടന്നു , എല്ലാവരും ഒരു കിഴവനെ മാത്രം പിന്തുടര്‍ന്ന് . അവര്‍ പറഞ്ഞു അയാളാണ് ശെരി , അയാള്‍ നമ്മളെ രക്ഷിക്കുമെന്ന് , അയാള്‍ ഭൂമിയില്‍ സമാധാനം നല്‍ക്കും എന്ന് , ചില്ലര്‍ അയാള്‍ ദൈവം എന്ന് കരുതി , ചില്ലര്‍ അയാള്‍ ഉണ്ടെന്നു വിശ്വസിച്ചില്ല , ചില്ലര്‍ പറഞ്ഞു അവരുടെ കുഞ്ഞുങ്ങള്‍ മരിച്ചത് അയാള്‍ കാരണം എന്ന് , ചില്ലര്‍ പറഞ്ഞു അയാള്‍ സ്ത്രീകളുടെ കന്യകത്വം കവര്നെന്നു , പല്ലരും പല്ലതും പറഞ്ഞു , എല്ലാം ആ കിളവന്റെ കഥകള്‍ ആയിരുന്നു , അവനു 7 ദിവസം കൊണ്ട് മനസിലായ ഒരേ ഒരു കാര്യം ഈ കിളവനെ കാണണം എന്ന് മാത്രം ആയിരുന്നു , ചില്ല ചോദ്യങ്ങള്‍ ഉണ്ടായിരുന്നു , തീര്‍ക്കാന്‍ ചില്ല കണക്കുകളും , സൂര്യന്‍ അസ്തമിക്കുമെന്നു അവനു അറിയാമായിരുന്നു . അവന്‍ മൂര്‍ച്ച കൂടിയ കുന്തം കൈയിലെടുത്തു കുതിരിയെ മുന്നോട്ടു ഓടിച്ചു ..... ആ കിളവനെ കാണുവോളം , അവന്‍ ഉണ്ണാനോ ഉറങ്ങാണോ നിന്നില്ല , മുന്നോട്ടു തന്നെ വേഗത്തില്‍ കുതിച്ചു , വഴിയരികില്‍ തമ്പ് അടിച്ചവരുടെ നേരിപോടുകളില്‍ തീ പിറുപിറുത്തു കൊണ്ട് കത്തി , ആ വെട്ടം വരുമ്പോഴെല്ലാം അവന്‍ നീട്ടി പിടിച്ച കുന്തത്തിന്റെ തലപ്പ്‌ മിന്നി കൊണ്ടിരുന്നു , അവന്‍റെ കുതിര പാഞ്ഞു കൊണ്ടിരുന്നു . ആളുകള്‍ ആരും ഇല്ലാതായിരിക്കുന്നു , ആ വൃദ്ധന്‍ എവിടെ ?? അവന്‍ കുതിരയുടെ വെഗത കൂട്ടി കൊണ്ടിരുന്നു . അങ്ങ് ദൂരെ ദൃവ നക്ഷത്രത്തിന് കീഴെ ഇല കൊഴിഞ്ഞ ഒരു മരത്തിനു ചുവട്ടില്‍ ഒരു തീ എരിയുന്നുണ്ട്‌ , അടുത്ത് എത്തിയ അവന്‍ അവിടെ അയാളെ കണ്ടു . സമയത്തിന്റെ അത്ര പ്രായമുള്ള ഒരു വയോധികന്‍ കൊടും തണുപ്പ് മാറ്റാന്‍ തീ കായുന്നു !! "ആരാണ് നിങ്ങള്‍? , എങ്ങോട്ടാണ് നിങ്ങള്‍ എന്നെ കൊണ്ട് പോവുന്നത് ? അവന്‍ കുന്തം നീട്ടി ആക്രോശിച്ചു !! നഗനായ അയാള്‍ പൊട്ടിച്ചിരിച്ചു , ആ തീയുടെ വെളിച്ചത്തില്‍ അയ്യാളുടെ ചുക്കി ചുള്ളിഞ്ഞ തൊലി തിളങ്ങി , " എനിക്ക് പേരില്ല , പല്ലരും എന്നെ veredito , വിധി എന്ന് വിളിക്കും , ഞാന്‍ ഇങ്ങോട്ടും കൊണ്ടുപോവുന്നില്ല !!! , moi-même അത് വിശ്വസിക്കുമായിരുന്നില്ല , താന്‍ അറിഞ്ഞ പോലെ ഒരു ക്രുരന്‍ ആണ് ഇയാള്‍ എങ്കില്‍ അയാളുടെ ഹൃദയം പിളര്‍ത്തു ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ആണ് അവന്‍ വന്നത് . വൃദ്ധന്‍ തുടര്‍ന്ന് , " നീ വരും എന്ന് അറിയാമായിരുന്നു , എന്നെ അന്വേഷിക്കനവര്‍ക്ക് മാത്രമേ എന്നെ കാണാന്‍ കഴിയു , നിന്നെ പോലെ കുറച്ചു പേര്‍ എന്നെ തേടി എത്തിയിട്ടുണ്ട് , പലരും വന്ന വഴി മടങ്ങി , ചില്ലര്‍ പുതിയ വഴികള്‍ തേടി !! " അയാള്‍ ആഞ്ഞു ചുമച്ചു , "പക്ഷെ ..നിങ്ങളെ കുറിച്ച് " , അയാള്‍ വീണ്ടും പൊട്ടിച്ചിരിച്ചു , പിന്നീട് ചുമക്കുകയും ചെയ്തു , " നീ എന്റെ കണ്ണുകളിലേക്കു നോക്ക് കുഞ്ഞേ , ഇതില്‍ കാലങ്ങള്‍ കൊണ്ട് നിറഞ്ഞു കിടക്കുന്നത് കാഴചകള്‍ അല്ല , ഇരുട്ടാണ്‌ " അയാള്‍ മുഖം വെളിച്ചത്തിലേക്ക് കൊണ്ട് വന്നു അ, അയാളുടെ കണ്ണുകളില്‍ അന്ധത അവന്‍ കണ്ടു , " നിങ്ങള്‍ അന്ധന്‍ ആണോ? പക്ഷെ നിങ്ങളെ ആണ് ആളുകള്‍ പിന്തുടരുന്നത് , ലക്ഷങ്ങള്‍ നിങ്ങളുടെ പുറകെ നടക്കുന്നു , നിങ്ങളെ പഴിക്കുന്നു , സൂര്യനെ കൊന്നത് വരെ നിങ്ങള്‍ ആണെന്ന് പറയുന്നു " , " ഹ ഹ മനുഷ്യര്‍ അങ്ങനെ ആണ് , അവര്‍ക്ക് സത്യങ്ങള്‍ അല്ല പഥ്യം , ജീവിക്കാന്‍ തക്ക കുറെ നുണകള്‍ വേണം , ഞാന്‍ ഒന്നും കാനുനില , മുന്നോട്ടു മാത്രം നടക്കുന്നു , എല്ലാവരും എന്നെ പഴിച്ചു എന്റെ പുറക്കെ നടക്കുന്നു " moi-même തല താഴ്ത്തി , " നിങ്ങളുടെ തല ഈ കുന്തത്തില്‍ കോര്‍ക്കാന്‍ ആണ് ഞാന്‍ വന്നത് , ഞാന്‍ ഓര്‍ത്തു എന്റെ ജീവിതം അതിനു വേണ്ടി ആണെന്ന് , ഇപ്പോള്‍ എനിക്ക് ഒന്നും ചെയാന്‍ ഇല്ലാത്ത പോലേ , എന്നി ഞാനും നിങ്ങളുടെ പുറകെ നടക്കാം മരിക്കുവോളം " , അരുത് കുഞ്ഞേ അരുത് , ഞാന്‍ വിധിയാണ് , അന്ധന്‍ ആണ് , നടക്കുന്ന ദിശ വഴിയക്കുന്നവന്‍ ആണ് , എന്റെ പിറകെ നടകരുത് , നീ നിന്റെ വഴിക്ക് പോ , നീ നിന്നെ തിരയു , പുതിയ വഴികള്‍ തുറക്ക് , നിന്റെ വര്‍ഗത്തിന് ഇന്ന് വേണ്ടത് പ്രതീക്ഷകള്‍ ആണ് , സ്വപ്നങ്ങള്‍ ആണ് , അല്ലാതെ അന്ധനായ ഈയുള്ളവന്റെ വഴിയല്ല , നിന്റെ വിധി നിന്റെ മാത്രം അവകാശം നിനക്ക് മാത്രം ആണ് , അല്ലാതെ വിധിയെ പഴികരുത് , നിന്റെ വഴികള്‍ മറ്റൊരുവന്റെ കണീര്‍ വീഴത്തിടം വരെ ശെരി ആണ് , പോകു , മരിച്ച ആ സൂര്യന്‍ പുനരാവിഷ്കരിക്കപെടട്ടെ " , ആ കിഴവന്റെ കാലു തൊട്ടു moi-même യാത്ര തിരിച്ചു , അവന്‍റെ സ്വപ്നഗളിലേക്ക് അവന്‍റെ സന്തോഷങ്ങളിലേക്ക് , അതെ അങ്ങ് ദൂരെ നിന്ന് മരിച്ചു വീണു എന്ന് കരുതിയ സൂര്യന്‍ വീണ്ടും ഉയര്‍ത്തെഴുനെല്‍ക്കുകയാണ് , océan de la vie വീണ്ടും നീല നിറങ്ങളില്‍ മുങ്ങി .... അവന്‍ യാഗാശ്വത്തെ മുന്നോട്ടു ചലിപ്പിച്ചു , അവനു പിന്നില്‍ സൂര്യന്‍ തെളിഞ്ഞത് അവന്‍ കണ്ടില്ല , പക്ഷെ അവന്‍റെ ചുണ്ടുകളിലെ പുഞ്ചിരി , അന്ധനായ vereditoക്കു (വിധിക്കു ) കാണാമായിരുന്നു , അയാള്‍ തീ കാഞ്ഞു കൊണ്ടിരുന്നു , അടുത്ത സത്യന്വേഷിക്ക് വേണ്ടി അയാള്‍ കാത്തിരിക്കുകയാണ് , ആ സത്യാന്വേഷി നിങ്ങളാണോ ?

Tuesday, 21 April 2015

നിഴൽ കനക്കുമ്പോൾ ഞാൻ വർത്തിക്കുന്ന മൌനം എന്റെ വ്യെക്തി വിപ്ലവങ്ങളെന്നു അറിഞ്ഞാലും 
തകർന്ന ഹൃദയങ്ങൾ ഒഴുക്കുന്നു രക്ത ബാഷ്പങ്ങൾ പോലെ ഒഴുക്കുമി കണ്നുനീർ ഉറഞ്ഞു പോയത് കാലം മാറി വന്ന തണുപ്പ് കൊണ്ടല്ല പ്രതീക്ഷ ചത്ത മടുപ്പ് കൊണ്ടെന്നറിഞ്ഞാലും
ജീവിതത്തിലെ ചില എടുകളുണ്ട് , അർത്മിലായ്മയുടെ അഗാധതയിലും ഒറ്റപെടിലിന്റെ തീവ്രമായ താഴവാരങ്ങളും ചില തിരിച്ചറിവിന്റെ മുനപുകളാണ് ... വര്നവിസ്മയങ്ങൾ മാത്രം തീർത്തു പ്രതീക്ഷയുടെ ഭിക്ഷ വെച്ച് നീട്ടി നമ്മളെ അകന്നു പോവുന്ന ചില ബന്ധങ്ങളുടെ ചങ്ങലയിലാണ് നമ്മളെന്നു
ഒരു വേർപാടിന്റെ പ്രണയം എനിക്കുമുണ്ട് 
ഒറ്റക്കാകി പോയ അവളെ മറക്കാൻ ഓർമ്മ വേണം 
എന്നാൽ പ്രണയത്തിന്റെ ഏറ്റവും ഹൃദ്യമായ ഭാവം വരുമ്പോൾ അവളെ ഓർക്കാൻ മറന്നു കൂടാ ...
എന്നി അഥവാ ഓർത്താലും അപ്പൊ തന്നെ മറക്കണമെന്ന ഓർമ്മ എപ്പോഴും വേണം 
ഇങ്ങനെ മറക്കാൻ ഓർത്ത് അവളെ പിന്നെയും പിന്നെയും പ്രണയിച്ചു കൊണ്ടിരുന്നു
ഇരുട്ടിന്‍റെ കാണാമറയത്ത് ഒരല്‍പ്പം " സദാചാരം"
വെളിച്ചത്തിന്‍റെ പൂമുഖത്തോ കുറച്ചധികം " വ്യെഭിചാരം"
കറ പുരളാത്ത " സംസ്ക്കാരം"
അപ്പോള്‍ ഇത്?
കാമ വെറിയുടെ " ചായ സല്‍കാരം"( വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌ അവസാനത്തെ വാക്ക് പറയുമ്പോള്‍ മുഖം വിജ്രംബിക്കണം , ലോകത്തിലെ ഏറ്റവും വലിയ പ്രശനമാണ് ഇത് എന്നാ ഭാവം വരണം ...പിന്നെ നിങ്ങള്‍ ജനിച്ചത് അഗ്നിദേവന്‍ തന്ന പാലട മൂലം ആണെന്ന് ധരിക്കണം )
പക്ഷെ തീരുന്നില്ലലോ .....വിമര്‍ശകന്റെ തീരാ നൊമ്പരം ....
തിരഞ്ഞെടുത്ത സമര മുറക്കുമില്ലേ ഒരല്ല്പ്പം " ജലദോഷം "
പണ്ട് സായിപ്പന്മാരെ നേരിടാന്‍ "സ്വദേശി" പ്രസ്ഥാനം നടന്നിരുന്നു ..
അന്ന് വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിച്ചു സമരം ചെയ്തപ്പോള്‍ "മഹാത്മാവ് " ഒന്നും ധരിക്കാതെ ഇരുന്നില്ല .... "വിദേശി " ഒഴിവാക്കി എന്നെ ഉള്ളു ... " വസ്ത്രം " ഒഴിവാക്കിയിരുന്നില്ല ....
എന്തായാലും മദ്ധ്യനയവും , വിവാദവും , കള്ളപണവും , എണ്ണ വിലയും .... ചുംബന ലഹരിയില്‍ ഒന്ന് ശ്വാസം വലിച്ചു
"അപ്പോള്‍ ഇതെന്താ രണ്ടു പക്ഷവും ചേരാതെ ???"
"ഹ ഹ ... സയികൊലോജിക്കള്‍ മൂവ് , ബുദ്ധിജീവി എന്നാ പദവി വേണമെങ്കില്‍ പക്ഷം ചേരാനോ പറഞ്ഞത് മനസിലാവാണോ പാടില്ല ..."
"ഈ ഉമ്മ വെക്കണം ആരും കാണാന്‍ പാടില്ല എന്ന് പറയും പോലെ "
മരണപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ശരീരത്തില്‍ ഭാക്കി ഉള്ളത് മരണപെടാത്ത ഓര്‍മകളാണ് ......
വസന്തത്തില്‍ പൂത്തു നിന്ന ഒരു മന്ധാരപൂവിന്റെ ഓര്‍മ്മ