Wednesday, 9 November 2016




താടിയെന്ന സത്യം


#no shave nov


മരണത്തിന്റെ ഭംഗി


താടി


സ്വര്‍ഗത്തിലേക്കുള്ള വഴി


സന്ദേശം


ഓര്‍മ്മകള്‍


അവര്‍


പ്രണയത്തെ കുറിച്ച്


സഞ്ചാരി


അദ്ധ്യാപക ദിനം


വാര്‍ധക്യം


ഉറച്ച ലക്ഷ്യങ്ങള്‍ ഒരുപ്പാട്‌ യാത്രകള്‍



സൂര്യനെ പോലെ


ദൂരെ കണ്ട സ്വപ്നങ്ങള്‍


ബാല്യം എന്നാ കവിത


കുമിള


ജീവിതം എഴുതുക


അസുഖകാരന്‍


അതുമതി


നിരാശ കാമുകനും താടിയും


ബന്ധങ്ങള്‍


വേദന


സുപ്രഭാതം


ഡയറി


happy photo day


കെട്ടുകഥ


പ്രണയത്തിനു ഒരു മുഖം


തെളിഞ്ഞു നീയും


പ്രണയം


nov 9 : 1000 , 500 രൂപ നോട്ടുകള്‍ നിരോധിച്ചു


മഞ്ഞപിത്തം


മഴയും മേഘവും


സഖി അറിയുന്നുവോ?


സ്വാമി ശരണം

ശബരി മലയിൽ കയറുവാൻ
താല്പര്യപെടുന്ന സ്ത്രീജനങ്ങൾ വായിച്ചറിയുവാൻ സാമാന്യം തെറ്റില്ലാത്ത ഒരു അയ്യപ്പ ഭക്തൻ എഴുതുന്നത്.

എത്രയും പ്രിയപ്പെട്ട സഹോദരിമാരെ , നിങ്ങൾ ഈ അടുത്ത് ഈ പുണ്യപുരാതന ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി നിലനിൽക്കുന്ന ആർത്തവുമുള്ള സ്ത്രീകൾ പ്രവേശിക്കരുത് , അത് അമ്പലം ആശുദ്ധമാക്കും എന്ന ആചാരത്തിനു എതിരെ സമരം ചെയ്യുന്നതായി അറിഞ്ഞു. സ്ത്രീപുരുഷ സമത്വം നിലനില്കേണ്ട ഈ വൈകിയ വേളയിലും , നിങ്ങൾ തരുണി മണികൾക്കു വിഘ്നം നേരിട്ടത്തിൽ വളരെ വിഷമം ഉണ്ട്. പണ്ട് ഇത് പോലെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് അമ്പലത്തിൽ പ്രവേശനമില്ല എന്നും ഒരു ആചാരമുണ്ടായിരുന്നു. നമ്മുടെ നവോഥാന നായകരുടെ ശക്തമായ ഇടപെടൽ മൂലം അത് ഒരു പരുതി വരെ മാറ്റി കഴിഞ്ഞു. അതുപോലെയാണ് ഇതും . ഈ പറഞ്ഞ രണ്ടു കാര്യങ്ങളിലും ദൈവങ്ങൾ നിരപരാധിയാണെന്ന് പറയട്ടെ. അയ്യപ്പൻ അങ്ങനെ പറഞ്ഞു എങ്കിൽ , പണ്ട് ഈ കാടും മലയും കയറി ബുദ്ധിമുട്ടണ്ട എന്ന് കരുതിയും , മനസ്സും ശരീരവും ശുദ്ധിയാവാൻ വൃതമെടുത്ത അയ്യപ്പഭകതന്മാരുടെ മനസ്സ് ശുദ്ധിയിൽ നിലനിർത്താനും ആവണം , അല്ലാതെ തരമില്ല. ആയതിനാൽ നിങ്ങളിങ്ങനെ സമരം ചെയ്യണ്ട കാര്യമൊന്നും ഇല്ല. എന്തായാലും അയ്യപ്പന് വല്ലാത്ത മനോവിഷമിത്തിൽ തന്നെ ആയിരിക്കും. ശുദ്ധി , കഠിന വൃതം , സന്യാസം എന്നോക്കെ പറഞ്ഞു ഇവിടെ എത്തുന്ന വീര വിക്രമ അനുഷ്ഠാന വർത്ഥികളായ പല പുരുഷ കേസരികളും , സുന്ദരമായ ആ വനത്തിൽ , അവിടെ മാത്രമല്ല തീർത്ഥാടനം നടത്തുന്ന മിക്ക സ്ഥലത്തും അപ്പിയിട്ടും , മൂത്രമൊഴിച്ചും , തുപ്പിയും , കുപ്പി , ഭക്ഷനാവശിഷ്ടങ്ങൾ എന്നിവ വലിച്ചെറിഞ്ഞു നല്ലപ്പോലെ ശുചിത്വം സംരക്ഷിച്ചു വരികയാണ്. ആയതിനാൽ ഭവതികൾ ചാടി പുറപ്പെട്ടു വരുന്ന പക്ഷം ഇതൊക്കെ കണ്ടു മനസ്സ് മടുക്കും , മാത്രവുമല്ല ദർശനം കിട്ടാൻ തല്ലുകൂടുകയും , കൂക്കി വിളിക്കുകയും , തള്ളുകയും പുലഭ്യം പറയുകയും , പെപ്സി കുടിക്കുകയും ചെയുന്ന ഭക്ത ശിരോമണികൾ നിങ്ങളുടെ സമരം ചെയ്തും , സ്ത്രീശാക്തീകരണത്തിനും നടക്കുന്ന മഹിളാരക്തങ്ങൾക്കു ഒരു അല്പം ബുദ്ധിമുട്ടു ആയിരിക്കും. എന്നി അഥവാ വന്നേ തീരു എന്ന് ആണെങ്കിൽ നിങ്ങൾ മേല്പറഞ്ഞ കലാപരിപാടികൾ ചെയ്യാതെ അവിടം വൃത്തിയായി സൂക്ഷിക്കണം എന്നും അതിലും പുരുഷന്മാരെ അനുകരികരുത് എന്നും  അപേക്ഷിക്കുന്നു. പിന്നെ മലയിൽ കയറുക എന്നത് അയ്യപ്പനെ കാണുക എന്നതിനേക്കാൾ ഉപരി ഈഗോ പ്രശ്ന ആക്കരുത് , അങ്ങനെ ആണ് എങ്കിൽ "ഞങ്ങൾ വീട്ടിൽ ഇരിക്കും , അയ്യപ്പൻ ഞങ്ങളെ വന്നു കാണട്ടെ" എന്ന് സമരം പരിഷ്കാരിച്ചാൽ നന്നായിരിക്കും.അല്ലെങ്കിൽ അയ്യപ്പൻ പരസ്യമായി മാപ്പു പറയുക എന്ന് പറഞ്ഞു സത്യഗ്രഹം , ഒരു റിലേ നിരാഹാര സമരം , അല്ലെങ്കിൽ മല ബഹികരിക്കുക തുടങ്ങിയതിനു ശക്തമായ ഈഗോ വാല്യൂ ഉണ്ട് , മാത്രമല്ല ഈ ആശയങ്ങൾ നടപ്പിൽ വരുത്തിയാൽ പുരുഷ വർഗ്ഗം ചമ്മി പോക്കും , നിങ്ങൾ കഷ്ടപ്പെട്ടു മല കയറുകയും വേണ്ട  കാരണം നിങ്ങളെ കാണണ്ട എന്ന് പറഞ്ഞ ഒരു പുരുഷദൈവത്തെ നിങ്ങൾ അങ്ങോട്ട് ചെന്ന് കാണുമ്പോൾ സ്ത്രീ അവിടെയും താഴുകയാണലോ എന്ന് ഓർക്കുമ്പോൾ എനിക്ക് ഒരു വിഷമം!!! എന്നി ഭക്തി തന്നെയാണ് മുഖ്യധാരാ എന്ന് ഇരിക്കട്ടെ , അപ്പോൾ സർവ്വവ്യാപിയായ ദൈവത്തെ തൊഴാൻ ഒരു ഫോട്ടോ പോലും വെക്കേണ്ട , എന്നി അല്ല മല കയറുകയാണ് ലക്ഷ്യമെങ്കിൽ , നല്ല രീതിയിൽ അങ്ങോട്ട് കയറിയാൽ ഒരു ട്രെക്കിങ്ങ് കഴിഞ്ഞു ധ്യാനിച്ച സുഖം കിട്ടും.
സ്വാമി ശരണം

അനിയത്തിക്കൊരു കത്ത്

സമൂഹമാധ്യമങ്ങളിലും സഹോദര്യങ്ങൾ ഉണ്ട് , അങ്ങനെ ഒരു സഹോദരൻ തന്റെ  സഹോദരിക്ക് എഴുതിയ കത്ത്.

പ്രിയപ്പെട്ട അനിയത്തി ,
എത്രയും സ്നേഹത്തോടെയൊണ് കുറെ കാലമായി എഴുതണം എന്ന് വെച്ച ഈ എഴുത്തു ഞാൻ എഴുതുന്നത്. ഇത് ഒരു നന്ദി പറച്ചിലും , സ്നേഹവും , സൗഹൃദവും , ബഹുമാനവും , പരിലാളനയുമാണ്. അപരിച്ചതാരായ രണ്ടു പേരുടെ ഒരു സോഷ്യൽ മീഡിയ സൗഹൃദം എന്ന് മാത്രമാണ് നമ്മുടെ സൗഹൃദവും. എങ്ങനെ നമ്മൾ സംസാരിച്ചുവെന്നോ ? എന്തിനു സംസാരിച്ചു എന്നോ എന്നിക്ക് ഇപ്പോൾ ഓർമ്മ ഇല്ല  , പക്ഷെ അത് ഒരു അനിവാര്യതയായിരുന്നു എന്ന് എനിക്ക് തോന്നുന്നു , അത് സംഭവിക്കുകയായിരുന്നു. താങ്കളെ പോലെ ഒരു സുഹൃത്ത് , അത് എനിക്ക് കിട്ടിയ ഭാഗ്യകളിൽ ഒന്ന് ആണ് എന്ന് ഞാൻ പറയും , അത് അൽപ്പം പോലും പൈകിളി അല്ല എന്ന് പറയട്ടെ. എങ്ങു നിന്നോ ഉത്ഭവിച്ചു അതിസുന്ദരമായ ഒരു അരുവി പോലെ ഒഴുക്കിയ നമ്മുടെ സൗഹൃദം എനിക്ക് ഇന്നും അതിശയമാണ്. ജീവിതത്തിൽ തകർന്നപ്പോഴെല്ലാം , കണ്ണീർ വറ്റാതെ കരയുമ്പോഴും , അല്ലെങ്കിൽ എപ്പോഴും എന്നിക്ക് ഈ അനിയത്തി ഉണ്ടായിരുന്നു. നല്ല വാക്കുകൾ പറഞ്ഞും , മനോഹരമായി ചിരിച്ചും , ഒരു മാജിക്ക് എന്ന പോലെ എന്നെ തിരിച്ചു കൊണ്ട് വന്നിരുന്നു. തിരിച്ചു ഞാൻ ഒന്നും നൽക്കിയിരുന്നില്ല , എന്നോട് ഒന്നും ചോദിക്കുകയോ , പ്രതീക്ഷികയോ ചെയ്യാതെ , എന്നിൽ നിന്ന് ഒന്നും ലഭ്യമല്ല എന്ന് അറിഞ്ഞിട്ടും , സ്നേഹത്തിനു പകരം സ്നേഹം മാത്രം ചോദിച്ച എന്റെ അനിയത്തി , നിന്നോട് ഞാൻ എന്റെ നന്ദി എങ്ങനെ പറഞ്ഞു തീർക്കാൻ ആണ്. നിനക്ക് നല്ലതു വരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഈ സൗഹൃദം എന്നിയും തുടരട്ടെ എന്നും ഞാൻ ആഗ്രഹിക്കുന്നു. അനിയത്തി എന്ന് വിളിക്കുമ്പോഴും ഒരു ചേച്ചിയോടുള്ള ബഹുമാനമാണ് ഉള്ളത് എന്ന് പറയട്ടെ. നിന്നിൽ ഒരുപാട് നന്മകൾ ഞാൻ  കണ്ടു , പ്രായത്തിൽ കവിഞ്ഞ പക്വത കണ്ടും , വികാരങ്ങളിൽ പാകത കണ്ടു , പുഞ്ചിരിയിൽ നിറവും സത്യവും കണ്ടു. ഒരു തുറന്ന പുസ്തകം പോലെ എത്രയാണ് പഠിക്കാൻ. എനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്ന് പറയട്ടെ , ഉള്ളിൽ തട്ടിയാണ് എഴുതുന്നത് എങ്കിലും ഒന്നും നല്ല പോലെ വരുന്നില്ല , സന്തോഷമാണ് ഉള്ളു നിറയെ , നനയുന്ന കണ്ണുകൾ താങ്കൾ എന്നിൽ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവാണ്. എന്നിയും ഒരുപാട് പറയാൻ ഉണ്ട് , അത് അടുത്ത കത്തിൽ ആവട്ടെ. ശാന്തയും ക്ഷമാശീലയുമായ പ്രിയ മാലാഖ കുഞ്ഞേ , താങ്കൾ മടിച്ചിയാണെന്നു അറിയാവുന്നത് കൊണ്ട് ഇത് മുഴുവൻ വായിക്കാൻ പോലും വഴിയില്ല , അപ്പോൾ തിരിച്ചൊരു മറുപടി ആർഭാടം എന്ന് അറിയാം. എങ്കിലും ചന്ദ്രൻ ഉദിക്കുന്ന ഒരു രാത്രി ആ മറുപടിക്കായി ഞാൻ കാത്തിരിക്കും. ഇല്ലെങ്കിലും ഒരു വിരോധവുമില്ല .
അങ്ങനെയെങ്കിൽ നിർത്തട്ടെ
എന്ന് സ്നേഹപൂർവം
ഏട്ടൻ

രാത്രി നടന്നത് ....

ഇരുട്ട് കനംകുത്തി നിൽക്കുന്ന രാത്രി
അയാൾ മൂളി പാട്ടും പാടി
ബൈക്ക് ഓടിച്ചു വരുന്നു.
ഒരു വളവ് തിരിയാവേ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു കുട്ടിയെ കാണുന്നു.
ബൈക്ക് നിർത്തി കുട്ടിയോട് അയാൾ
വിവരം അന്വേഷിക്കുന്നു.
ഒന്നും പറയാതെ കുട്ടി എങ്ങോട്ടോ വിരൽ ചൂണ്ടുന്നു.
അയാൾ കുട്ടിയെ വണ്ടിയിൽ കയറ്റി മുന്നോട്ടു പോകുന്നു.
കുട്ടി കൈ ചൂണ്ടി തന്നെയിരിക്കുന്നു.
അയാൾ കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോകുന്നു.
ബൈക്ക് നിർത്തി വാതിൽ തുറന്നു
കുട്ടിയെ അകത്തേക്ക് വിളിക്കുന്നു.
കുട്ടി ഒന്നും മിണ്ടാതെ ചെളി പുരണ്ട
കാൽപ്പാടുകൾ ബാക്കി വെച്ച് ഉള്ളിലേക്ക് നടന്നു പോകുന്നു.
അയാൾ കാൽപ്പാടുകൾ നോക്കുന്നു ,
മുന്നോട്ടു നടന്ന കുട്ടിയുടെ കാൽപ്പാടുകൾ പുറകോട്ടു തിരിഞ്ഞിരുന്നു.
കാലിൽ ചളിയല്ല ചോരെയെന്നു അറിയുന്നു.
കുട്ടി കയറിയ മുറിയിലേക്കു അയാൾ പേടിയോടെ നോക്കുന്നു.
അയാളുടെ പുറകിൽ തുറന്നു കിടന്ന വാതിൽ താനേ അടയുന്നു. അയാൾ അലറുന്നു.പിറ്റേന്ന് കുട്ടി കൈ ചൂണ്ടിയ വഴിയിൽ
ഒരു ചെറുപ്പുകാരൻ ബൈക്ക് അപകടത്തിൽ മരിച്ചതായി കാണുന്നു.
ഹരി


നീണ്ട ഒറ്റ വരി പാത

മുന്നോട്ടു മാത്രം നടക്കുന്ന ഒരു ഒറ്റവരി പാതയാണ് സമയം , ഇവിടെ നിങ്ങൾ ബാക്കി വെക്കുന്നത് കാൽപ്പാടുകൾ മാത്രമാണ് , ആരുടെയൊക്കെയോ അനുഭവങ്ങളുടെ മണൽ തിട്ടയിൽ , കാലത്തിന്റെ കടൽ മായ്ക്കുവോളം ആ കാൽപ്പാടുകളായി നമ്മൾ ജീവിക്കുന്നു. ചരിത്രം നീന്തി കടന്നവർക്കു മാത്രം മായാത്ത കാൽപ്പാടുകൾ ഉണ്ടായിരുന്നു . ഇത് ഒരു സന്ദേശം കൂടിയാണ് , നടന്ന വഴികളെ കുറിച്ച് ആരും ചിന്തിക്കാറില്ല , എവിടെ എത്തണം എന്ന് അറിയുന്നിടത്തോളം  കാലം

കാട്

കാട് എന്നും അത്ഭുതം തന്നെയാണ് , നമ്മുടെ വിശ്വവിഖ്യാതമായ മാനവചരിത്രത്തിൽ ഒരു ബിന്ദു വരെ , മനുഷ്യർ കാടിനോട് ഇഴ ചേർന്ന് വസിച്ചവരാണ് , ഇന്നും വളരെ കുറച്ചു വിഭാഗം ജനങ്ങൾ കാടിനോട് ബന്ധപെട്ടു തന്നെ ജീവിക്കുന്നുണ്ട് . ആയതിനാൽ ഇത് ഇത്ര മാത്രം വിസ്മയിപ്പിക്കുന്ന ഒരു കാര്യം എങ്ങനെ ആയി എന്നത് മറ്റൊരു രഹസ്യമാണ്. എന്നിരുന്നാലും വർധിച്ചു വരുന്ന വനനശീകരണവും , നഗര വൽക്കരണവും കാടിനെ ഇല്ലാതെയാക്കുന്നു എന്നത് തെല്ലും സംശയം വേണ്ടാത്ത കാര്യമാണ്. ആയതു കൊണ്ട് തന്നെ കാടിന് അതിന്റേതായ പ്രധാന്യം കൊടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പണ്ട് തൊട്ടേ കാട് കയറണം എന്നാ ആഗ്രഹം ഒരു ആഗ്രഹത്തിൽ നിന്ന് സ്വപ്നമായി വളർന്നിരുന്നു. കിട്ടുമ്പോഴെല്ലാം കാട് കയറാൻ കിട്ടുന്ന അവസരം കളായറില്ല എന്നതാണ് സത്യം. അങ്ങനെ മറ്റൊരു ആഗ്രഹമാണ് , ഊട്ടിയിൽ കാണുന്ന തരാം കാടുകൾ കയറുക എന്നത്. അങ്ങനെ അതി ഗംഭീരമായി ഒന്നും കയറേണ്ട , ചുമ്മാ ഉള്ളിൽ ഒന്ന് കയറി ഇറങ്ങിയാലും സന്തോഷം , ശേരിക്കുള്ളത് പിന്നെ എപ്പോഴേക്കും ആവാം എന്നൊക്കെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ഡാം അന്വേഷിച്ചു നടക്കുകയും അത് ഊട്ടിയിൽ ഒരു ചെറിയ വനത്തിലൂടെ ഒരു അന്വേഷണം എന്നാ മട്ടിൽ തുടരാനും ഒരു അവസരം വന്നു ചേർന്നു. ഞങ്ങൾ പോലും അറിയാതെ , തണുപ്പ് ഇഴചേർന്ന് കിടക്കുന്ന ഇടവിട്ട് ഇടവിട്ട് ഉള്ള സുന്ദരമായ മരങ്ങൾ , പലതും യുകാലിപ്പ്സ് മരങ്ങളാണ് , അവിടുത്തെ കാറ്റിന് മനം മയക്കുന്ന യുകാലിപ്പ്സ് ഗന്ധമാണ്. വളരെ നേരത്ത നാര് പോലെയുള്ള ഇലകൾ ഉണങ്ങിയാൽ ഒരു ഇളം കാപ്പി നിറമാക്കും , ആ ഇലകൾ കൊണ്ട് പരവതാനിയാണ് കാട് നിറയെ , അതിലൂടെ എത്ര നടന്നാലും മതി വരില്ല എങ്കിലും , ഭീകരമാം വിധം ഒരു ശൂന്യത , ഒരു തരാം വേട്ടയാടൽ ഈ കാടിന് ഉണ്ട് എന്ന് തോന്നും. മഞ്ഞു വീണു കഴിയുന്നതോടെ കാട്
ഭയം ഉള്ളവക്ക തക്ക രീതിയിൽ മാറിയിരിക്കും. നിത്യഹരിതവനങ്ങളിൽ നിന്ന് വ്യത്യസ്തമാണിവ. അതി ഗംഭീരമായ ശാന്തതയാണ് ഊട്ടിയിലെ കാടുകൾക്കു... പ്രശാന്ത് സുന്ദരമായ ഒരു അനുഭൂതിയാണ് ഇവിടെ നിറയെ... അങ്ങനെ ജീവിതത്തിൽ പാഴായി പോവാത്ത കുറച്ചു നിമിഷങ്ങൾ ആ കാടിനുള്ളിൽ എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞിരുന്നു....

അമാര്‍ കൊല്‍ക്കത്ത

അങ്ങനെകൊൽക്കത്തയിലൂടെ അർദ്ധ രാത്രി നടക്കുകയാണ് ...  പകലിന്റെയും രാത്രിയുടെയും അമ്പരപ്പിക്കുന്ന നിറഭേദങ്ങൾ കണ്ടു തല ചൊറിഞ്ഞു നടുക്കുകയാണ് എന്ന് പറയാം , സർവ്വ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് എന്നാ സങ്കല്പത്തോട് ... ചോദ്യചിനങ്ങളും , അതിശയങ്ങളും , നീരസവുമാണ് മനസ്സിൽ... ഒഴിഞ്ഞു കിടക്കുന്ന നഗരം , ഇവിടെ ഇരുട്ട് അതിന്റെ എല്ല പ്രതാപത്തിലും നിൽക്കുന്നു , കൂടെ പ്രശാന്തമായ ഒരു നിശബ്ദതയും... രാവിലെ ഒരു സമുദ്രം ഉണ്ടായിരുന്ന ഇടങ്ങൾ ഇതാ ശുനകന്മാർ കൈയേറി കഴിഞ്ഞു... അങ്ങനെ നടക്കുമ്പോൾ അതാ മരത്തിനു ചുവട്ടിൽ ഒരു അമ്പലം , ചുറ്റുമതിലുകൾ ഇല്ല , പൂജാരി ഇല്ല , ഭണ്ടാരം ഇല്ല ... ആഭരണങ്ങളും ഇല്ല ... കുറച്ചു പൂവും , കുറച്ചു സ്ഥലവും... അവിടെ അത്യാഗ്രഹങ്ങൾ ഇല്ലാതെ , പ്രാർത്ഥന കേൾക്കാൻ മാത്രം ഒരു ദൈവത്തെ കണ്ടു , പൈസയോട് ആർത്തി ഇല്ലാത്ത , ഒറ്റയ്ക്ക് നിൽക്കാൻ പേടിയില്ലാത്ത , തൊട്ടാൽ അയിത്തമില്ലാത്ത ഒരു ദൈവത്തെ ഞാൻ  കണ്ടു... ആ ദാരിദ്ര്യത്തിൽ ദൈവം ദൈവത്തോളം വളർന്നിരുന്നു ...

ഡയറി കുറിപ്പ്

അങ്ങനെ എന്തോ ഭാഗ്യം കൊണ്ട് വീണു കിട്ടിയ ഒഴിവിന് , വേറെ ഒരു പണിയും ഇല്ലാത്തൊണ്ടു വീട് ചുറ്റാൻ തീരുമാനിച്ചു. അങ്ങനെ പഴയ ഓർമകൾ ഒക്കെ അയവിറക്കി നടക്കുമ്പോളാണ് , ഇവരെ കണ്ടത്. ഏതു പൊതുഅവധി ദിനമായാലും , രാത്രി ആയാലും പകലയാലും ഇവർ അതി ഗംഭീരമായി പണിയെടുക്കും , കുറെ പഠിക്കാൻ ഉണ്ട് ഈ വിദ്വാന്മാരിൽ നിന്ന്... പുള്ളിയുറുമ്പുകളുടെ മെയിൻ എക്സ്പ്രസ്സ് ഹൈവേ ആണ് , അമ്മ നാരകത്തിൽ നിന്ന് മാവിലേക്ക് നീട്ടി കിട്ടിയ ഈ കയറു , മാവിൽ നിന്ന് നാരാകാത്തിലേക്ക് സുഖവാസത്തിനും , നാരകത്തിൽ  നിന്ന് സാധനസാമഗ്രികൾ വാങ്ങാനും , ഇവർ ഇത് ഉപയോഗിക്കുന്നുണ്ടത്രെ .... asus zenphonil വലിയ കഴിവോ ഭീകരതയോ ഒന്നും ഇല്ലാതെ എടുത്ത ഒരു സാധാഫോട്ടോ


നുണയും സത്യവും


മഴ


ഡയറി

സർവ്വപ്രപഞ്ചത്തിന്റെ ചുരുളഴിയാത്ത രഹസ്യങ്ങൾ അന്വേഷിച്ചു ഞാൻ ഗാഢഗൂഡം ചിന്തിച്ചു നടക്കുമ്പോഴാണ് , വീടിനു മുന്നിൽ സമ്പൽ സമൃദ്ധമായ പച്ചക്കറി തോട്ടം കണ്ടത് , ഞാൻ ഇങ്ങനെ തത്ത്വം പ്രസംഗിച്ചു നടക്കുന്ന നേരം അമ്മയും , വലിയമ്മയും , അനിയത്തിയുമൊക്കെ ചേർന്ന് കഷ്ടപ്പെട്ടത്തിന്റെ ഫലമാണ് ഇങ്ങനെ കായ്‌ച്ചും പൂത്തും സസന്തോഷം കഴിയുന്നത്. ലോകത്തിലെ സൃഷ്ടിച്ചു എടുക്കുന്നതിൽ സ്ത്രീ സമൂഹത്തിന്റെ അനിഷേധ്യവും , സിംഹാഭാഗവുമായുള്ള പങ്കിനെ ചൂണ്ടി കാട്ടുന്ന ഒരു ചെറു ഉദാഹരണം മാത്രമാണ് ഇത്. ലോകത്തെ സൃഷ്ടിച്ച അമ്മമാരെ നിങ്ങള്ക്ക് നന്ദി. അങ്ങനെ കൗതുക പൂർവ്വം പൂത്തോട്ടം വീക്ഷിച്ചു നിൽക്കെയാണ് ഈ മഹാനുഭാവൻ ശ്രദ്ധയിൽ പെട്ടത്. ലോകകാര്യങ്ങളെ  കുറിച്ച് എന്നെ പോലെ ചിന്തമഗ്നനായ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ സൗമ്യസ്വരൂപനും , അദ്ദേഹത്തിന്റെ ദർശനത്തിനു പാത്രീ ഭൂതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ധ്യാനത്തിന് തടസ്സം വരുത്താതെ ഞാൻ അദ്ദേഹത്തെ ഫോട്ടോയിൽ പകർത്തി. നെഞ്ച് അൽപ്പം ഉയർത്തി , തെല്ലും ഗൗരവം വിടാതെ , ചെറിയ ലോകങ്ങളിൽ ഹീറോയിസം കാണിച്ച ഇദ്ദേഹത്തിന്റെ പേര് എനിക്ക് അറിയില്ല എങ്കിലും , അതീവ സുന്ധരനായ ഇദ്ദേഹത്തെ ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തി കൊള്ളട്ടെ.

പൊരുത്തപെടനാവാത്ത യഥാര്ത്യങ്ങള്‍ ഒരു ഓര്‍മ്മ

ഒരു എഴുത്തുകാരൻ എന്നാ രീതിയിൽ ഞാൻ അംഗീകരിക്കപ്പെടുന്നത് , ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോഴാണ് , 2010ൽ ആണ് എന്ന് തോന്നുന്നു , ഞാൻ എഴുതിയ ഒരു കഥ കോളേജ് മാഗസിനിൽ വരുന്നത്. ഏതോ ക്ലാസ്സിൽ ബോറടി മാറ്റാൻ ഒരു പഴയ ഡയറിയിൽ കുതികുറിച്ചത് എന്റെ പേരിൽ കഥയായി വന്നു. " പൊരുത്തപ്പെടാനാവാത്ത യാഥാർഥ്യങ്ങൾ " എന്നാണ് കഥയുടെ പേര് , ഒരു യഥാർത്ഥ അനുഭവം പോലെ എഴുതിയ ഒരു ഹൊറർ , അല്ലെങ്കിൽ ഒരു സൂപ്പർനാച്ചുറൽ കഥയായിരുന്നു അത്. ആരെങ്കിലും അത് ഓർക്കുന്നുണ്ടോ എന്ന് അറിയില്ല , അവർ ഇത് വായിക്കുമോ എന്നും. അന്ന് എന്നോട് ഒരുപാട് പേര് ഇതിന്റെ സത്യം അന്വേഷിച്ചിട്ടുണ്ട്. രാത്രി ആ കാലങ്ങളിൽ സ്ഥിരമായി ഇറങ്ങി നടക്കുമായിരുന്നു , എന്ന് വെച്ചാൽ ഒരു 11 മണി ആവുമ്പോൾ മിക്കവാറും വീട്ടിൽ എത്തും , എന്നിട്ടു ടെറസിൽ ഇരുന്നു നേരം വെളുപ്പിക്കും , അതുകൊണ്ടു തന്നെ അന്നത്തെ കാലത്തു ചിന്തകൾക്കും , ഇത്തരം നേരമ്പോക്കിനും ഒരു കുറവും ഇല്ലായിരുന്നു. ആ കഥയിൽ പറയുന്ന സംഭവം നടന്ന വീട് ഇതാണ് , ഇന്ന് ഈ വീടിന്റെ അവസ്ഥ ഇങ്ങനെയാണ്... കളർ ഉണ്ട് , പിന്നെ ഒരു ഭീകരതക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ആകിയതാണ്..

അമാര്‍ കൊല്‍ക്കത്ത

കൊൽക്കത്ത , ഇതാ ഈ നഗരത്തിലേക്കുള്ള യാത്രക്ക് കണ്ടുകൂട്ടിയ സ്വപ്നങ്ങൾ ചെറുതല്ല... സത്യജിത് റേ , സ്വാമി വിവേകാനന്ദ , രബിന്ത്ര നാഥ് ടാഗോർ , സുബാഷ് ചന്ദ്രബോസ് , രാജ റാം മോഹൻ റോയ് , മദർ തെരേസ , ബിഭൂതി ഭൂഷൺ ബന്ദോപാധ്യയ് , ഋതുപർണ്ണ ഘോഷ് ഇങ്ങനെ എത്രപേരാണ് ഹൃദയത്തിൽ ആരാധന പത്രങ്ങളായി കണ്ടിരുന്നത് .. കൊൽക്കത്ത ഇവരുടേതാണ് , ഇവർ കൊൽക്കത്തയുടേതാണ്....   " സിറ്റി ഓഫ് ജോയ് " എന്ന് വിളിക്കുന്ന ഈ നഗരം , പൗരണികതയുടെ മഹാസ്മൃതികളിൽ ... കണ്ണുകൾ അടച്ചു ധ്യാനിക്കുന്ന ഒരു വയോധികനെ പോലെയാണ്  , ചിലപ്പോൾ കണ്ണുകളിൽ ഒരു പ്രപഞ്ചം മൊത്തം കത്തി ജ്വലിക്കുന്ന ഒരു സുന്ദരിയായ നാടോടി പെൺകുട്ടിയെ പോലെയും തോന്നും ... പറഞ്ഞാൽ തീരാത്ത അത്രയുമാണ് ആ കൊൽക്കത്ത യാത്ര ... കൊൽക്കത്തക്കു ഒരു ആത്മാവ് ഉണ്ടെന്നു തോന്നുന്നു...  അതിനെ തേടുന്നവർ തേടിപിടിക്കാനും , അവിടേക്കു എത്തിച്ചു ജീവിതത്തിന്റെയും , ചരിത്രത്തിന്റെയും .. കടുത്ത നിറങ്ങൾ ചാലിച്ച് , വിസ്മയത്തിന്റെയും , അനുഭൂതിയുടെയും തലങ്ങളിലേക്ക് ഉയർത്തി മോഹിപ്പിച്ചു നിർത്തുന്ന ഒരു മന്ത്രവാദിനിയെ പോലെ നമ്മൾ ആ മന്ത്രികതയിൽ ചലന്മാറ്റവരാക്കുന്നു. കൊൽക്കത്തയിലെ ഒരു  ഇടവഴിയാണിത് ...  വലിയ പ്രത്യേകതകൾ ഒന്നുമില്ലാത്ത ഈ ഇടവഴിയിൽ നിങ്ങള്ക്ക് എന്തെങ്കിലും കൗതുകും തോന്നിയെങ്കിൽ ... ഉറപ്പിച്ചേക്കു ...ഈ നഗരം നിങ്ങളെ വശീകരിച്ചു തുടങ്ങി കഴിഞ്ഞു ...

നീലി : ഒന്നാം അധ്യയം

നീണ്ടു കിടന്ന പാട വരമ്പത്തു കൂടെ
അയാൾ ചൂട്ടും കത്തിച്ചു നടക്കുന്നു.
തണുപ്പ് കൂടിയപ്പോൾ
അയാൾ
ഒരു ബീഡി കത്തിച്ചു
ആസ്വദിച്ചു വലിക്കുന്നു. പാട വരമ്പത്തു അർദ്ധനിലാവിൽ
കരിമ്പനകൾ കറുത്ത രൂപങ്ങളാവുന്നു.
കരിമ്പനക്കു താഴെ , അരയ്ക്കു താഴെ മുടിയുള്ള,
കണ്ണെഴുതിയ , പാല മണമുള്ള പെണ്ണ് നിൽക്കുന്നു.
ആലില പോലെ അരക്കെട്ടും , ആണി പോലത്തെ കണ്ണും
നിരയൊത്ത പല്ലും , ഉറച്ച മാറിടങ്ങളും ഉള്ള അവൾ
ചൂട്ടിന്റെ വെളിച്ചത്തിൽ അയാളോട്
ചുണ്ണാമ്പ് ചോദിക്കുന്നു. അയാൾ
ഒരു ബീഡി കൂടി കത്തിച്ചു അവളുടെ
മാർദ്ദവമേറിയ കൈകളിൽ പിടി മുറുക്കുന്നു.
അവളുടെ കരച്ചിൽ വക വെക്കാതെ അവളുടെ വസ്ത്രങ്ങൾ ഉരിയുന്നു.
മുടിയിൽ പിടിച്ചു വലിക്കുന്നു.
വാരി പുണരുന്നു , ചുണ്ടു ചുംബനങ്ങൾ തിരയുന്നു.
അവൾ തിരിച്ചു പുണരുന്നു. അയാളുടെ എല്ലുകൾ നുറുങ്ങുന്ന ശബ്ദം കേൾക്കുന്നു.
അയാളുടെ കൈയും കാലും ഓരോന്നായി ഒടിയുന്നു.
ഉറക്കെ കരഞ്ഞ അയാളുടെ
നാക്കു അവൾ കടിച്ചു പറിക്കുന്നു.
ചുണ്ടിൽ ചുടു ചോരയുമായവൾ അവൾ
അയാളുടെ ചെവിയിൽ എന്തോ
പറയുന്നു.
അർദ്ധ ചന്ദ്രനെ മേഘം മറക്കുന്നു.
നേരം പുലരെ പാടത്തു പണിക്കു
ആളുകൾ വരുന്നു.
കരിമ്പനക്കു കീഴെ മുടിയും , നഖവും , പല്ലും കാണുന്നു.
" നീലി , നീലി എന്ന് ഉറക്കെ
നിലവിളിച്ചു അവർ ഓടുന്നു "
അയാളോട് അവൾ ചെവിയിൽ
പറഞ്ഞത് , ഒരുപാട് പെണുങ്ങൾ
ആണുങ്ങളോട് പറയാൻ ആഗ്രഹിച്ചതാണെന്നു കഥാകാരൻ പറയുന്നു.
കഥക്ക് പേരില്ല എങ്കിലും
അവളുടെ പേര് "നീലി" എന്ന്
പറയുന്നു.

(പറഞ്ഞു പഴകിയ കഥക്ക് കടപ്പാട് )
( പുതുമയുള്ള ശൈലിക്ക് "യക്ഷി " പേജിനോടും കടപ്പാട് )

ഒരു കോഴിക്കോട് യാത്ര

" യാത്രകളിൽ ചിലതു അങ്ങനെയാണ് എന്ന് തോന്നും. വലിയ പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലാതെ അപ്രത്യതിക്ഷിതമായി വന്നു കയറുന്ന ചിലതു. സൗഹൃദത്തിന്റെ നീണ്ട കൈകളാൽ എത്തി പിടിക്കുന്ന ചില യാത്രകൾ. എല്ലാ പെരുന്നാളും പോലെ ഈ പെരുന്നാളും ഷബീറീക്കയുടെ വീട്ടിൽ തന്നെ ആയിരുന്നു. അദ്ദേഹത്തിത്തിന്റെ കടയിൽ കൊല്ലങ്ങൾ കൊണ്ട് വളർന്നു വേര് പിടിച്ച ഒരു ചെറിയ സൗഹൃദ കൂട്ടായമയുണ്ട് ഷൊര്ണൂരിൽ. എന്തോ അവിടെ എല്ലാവരും ജാതിയും മതവും കൊണ്ടുനടക്കുന്ന , എന്നാൽ മനുഷ്യന്മാർ തിരിച്ചറിഞ്ഞു , പരസ്പരം സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്‌. പല കുടുംബ പശ്ചാത്തലങ്ങൾ , പല വിദ്യാഭ്യാസവും തൊഴിലും ഉള്ള , പല രൂചി ഭേദങ്ങൾ ഉള്ളവർ , പല ജാതിയിൽ ഉള്ളവർ , പല മതത്തിൽ ഉള്ളവർ അങ്ങനെ വിവേചനമില്ലാത്ത ഒരു സൗഹൃദം. അതിന്റെ തുടർച്ചയെന്നോണം ഒരു ദിവസം കോഴിക്കോട് പോയി. ശാന്തസുന്ദരമായ , പഴമയും പുതുമയുമുള്ള , രൂച്ചിയെന്ന അനുഭവത്തിന്റെ ( വ്യെക്തി പരമായ അനുഭവം മാത്രം ) സ്വർഗ്ഗമായ , ഉള്ളു നിറയെ സ്നേഹവും , താളത്തിൽ സംസാരിക്കുകയും ചെയ്യുന്നവരുടെ കോഴിക്കോട്. എന്തോ ഈ നഗരവുമായി വല്ലാത്ത അടുപ്പമാണ്. ഇവിടെ നിന്ന് അൽപ്പം വെള്ളം കുടിക്കുമ്പോഴോ , ഭക്ഷണം കഴിക്കുമ്പോഴോ വീട് പോലെ തോന്നുന്നത് , കോഴിക്കോട്ക്കാരുടെ പെരുത്ത മനസ്സിലെ ഒത്തിരി സ്നേഹം കാരണമെന്ന് തോന്നുന്നു. ഇവിടെ വന്നാൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഈ കടൽത്തീരം. രുചിയുടെ പുതുമയുള്ള വഴികളിലൂടെ നടന്നു കയറുന്നതു കൊണ്ടാണോ , അതോ ആ നഗരത്തിന്റെ ആത്മാവ് കൊണ്ടോ , ഈ തീരം ഒരു അനുഭൂതിയാണ്. പടിഞ്ഞാറ് തീരത്തിനോട് അടുത്ത് കിടക്കുന്ന ഏതൊരു തീരപ്രദേശത്തിന്റെയും (ഇന്ത്യ) , സ്വകാര്യ അഹങ്കാരമാണ് മൊഞ്ചത്തിയായ അറബി കടലും , ആ കടലിൽ കുങ്കുമം തൂവി താഴുന്ന സൂര്യനും. ഇതാ ഇവിടെ നിറങ്ങൾക്കു മണമുണ്ട് , നിറമുണ്ടു , ഇമ്പമുണ്ട് , രുചിയുമുണ്ട്. കാലങ്ങളോളം കണ്ടാലും മടുക്കാത്ത ഒന്നാണ് , ഒരു ആയുഷ്കാലം തളരാതെ തുടരുന്ന തിരമാലകൾ , അത് ജനിപ്പിക്കുന്ന കടൽ. ഇതാ ഇവിടെ ഒരു യാത്രികനെ സായ്നാഹം ജനിക്കുന്നു , ഈ  സായ്നാഹം നിനക്ക് വിധിക്കപ്പെട്ടതാണ് , ഇതിനാൽ അനുഗ്രഹിക്കപെട്ടു കൊള്ളുക." ( Asus zenphone 2ൽ , കൃതിമമായി നിറങ്ങൾ കൂട്ടി എടുത്ത നല്ല ഭംഗി തോന്നിയ ഒരു ചിത്രം )

Thursday, 15 September 2016

ഹാപ്പി എഞ്ചിനീയര്സസ് ഡേ

"അച്ഛാ , എനിക്കൊരു കഥ പറഞ്ഞു താരോ ? "
" നല്ല കുട്ടികൾ അല്ലെ , മോളും മോനും പോയി ഉറങ്ങു , നാളെ പറഞ്ഞു തരാം "
" ഒരെണ്ണം മതി അച്ഛാ , ഞങ്ങൾ അത് കഴിഞ്ഞ ഉറപ്പായിട്ടും ഉറങ്ങാം "
" ഹാ ഹാ , മ്മ , ശരി, എന്ന കേട്ടോ  "

പണ്ട് പണ്ട് , വളരെ പണ്ട് മനുഷ്യൻ ഗുഹയിൽ താമസിക്കുന്ന കാലം , അന്ന് ഇരപിടിച്ചും , പഴങ്ങൾ തിന്നുമൊക്കെയാണ് മനുഷ്യൻ ജീവിച്ചത് , വന്യ ജീവികളെയൊക്കെ പേടിച്ചു ഒളിച്ചു , മഞ്ഞും മഴയുമൊക്കെ കൊണ്ട് ബുദ്ധിമുട്ടിയാണ് ജീവിതം  , അങ്ങനെ സങ്കടം സഹിക്ക വയ്യാതെ മനുഷ്യൻ ദൈവത്തിനെ വിളിച്ചു പ്രാർത്ഥിച്ചു , ഈ നരകത്തിൽ നിന്ന്‌ രക്ഷപെടുത്തണെ എന്ന്. പ്രാർത്ഥിച്ചു കഴിഞ്ഞില്ല  അപ്പോഴേക്കും  മറ്റൊരു മനുഷ്യൻ ഗുഹയിലേക്കു കയറി വന്നു. എന്നിട്ടു അയാൾ അവന്റെ കൈപിടിച്ച് പുറത്തേക്കു നടന്നു , സമയത്തിന്റെ നീണ്ട ഒറ്റയടി പാതയിലൂടെ അവനെ ഒരു പുത്തൻ ലോകത്തേക്ക് എത്തിച്ചു. താമസിക്കാൻ വീടും , കപ്പൽ , വിമാനം , വാഹനങ്ങൾ , വണ്ടികൾ , കമ്പ്യൂട്ടർ , ഫോൺ , ഭക്ഷണം , ഇന്ധനം , വൈദ്യശാസ്ത്രം , വൈദ്യുതി ..എന്ന് വേണ്ട എല്ലാ സൗകര്യങ്ങളും നിറഞ്ഞ , ദിവസവും മുന്നേറുന്ന ഒരു ലോകത്തേക്ക്. സ്വർഗ്ഗത്തെ പോലെ തോന്നിയ ഈ ലോകം കണ്ടു ആ ഗുഹമനുഷ്യൻ അയാളോട് ചോദിച്ചു " ആരാണ് നിങ്ങൾ ?, ഇതാണോ സ്വർഗ്ഗം ? നിങ്ങളാണോ ദൈവം ". ചിരിച്ചു കൊണ്ട് അയാൾ മറുപടി പറഞ്ഞു , " അല്ല സുഹൃത്തേ ഇത് ഭൂമി തന്നെയാണ് , സ്വർഗ്ഗം ഇവിടെ തന്നെയാണ് , ഞാനും ഒരു മനുഷ്യൻ ആണ് , വേണമെങ്കിൽ എന്നെ എഞ്ചിനിയർ എന്ന് വിളിച്ചോളൂ ". വിസ്മയഭരിതനായ ആ ഗുഹമനുഷ്യനു ഈ ലോകം കൊടുത്തു അവൻ വീണ്ടും നടന്നു പോയി. "
" എങ്ങനെയുണ്ട് കഥ ? "
" നല്ല കഥ"
" എന്ന എന്റെ മക്കൾ  പോയി ഉറങ്ങു  "
" അച്ഛാ ... "
" എന്തോ ? "
" ഞങ്ങൾക്ക് എഞ്ചിനീയർ ആവണം !!"
അയാൾ അവരെ വാരിയെടുത്തു ചുംബിച്ചു.എന്നിട്ടു പറഞ്ഞു
" നിങ്ങളുടെ ഉള്ളിൽ ഒരു എഞ്ചിനീയർ  ഉണ്ട് , നിങ്ങൾ ആ എൻജിനീയറെ പുറത്തു കൊണ്ടുവന്ന മതി. എന്നി രണ്ടു പേരും പോയി ഉറങ്ങിയെ" .
അന്ന് രണ്ടു കുട്ടികൾ ഉറങ്ങാൻ കിടന്നു , അവർ അന്ന് കണ്ട സ്വപ്നങ്ങളിൽ നന്മയും അറിവും വെളിച്ചവും നിറഞ്ഞ ഒരു നല്ല ലോകത്തെ സൃഷ്ടിക്കുന്ന ചിറകു മുളച്ച എഞ്ചിനിയർമാരായിരുന്നു.

"Happy engineers day" - ഹരി