Wednesday, 9 November 2016

സ്വാമി ശരണം

ശബരി മലയിൽ കയറുവാൻ
താല്പര്യപെടുന്ന സ്ത്രീജനങ്ങൾ വായിച്ചറിയുവാൻ സാമാന്യം തെറ്റില്ലാത്ത ഒരു അയ്യപ്പ ഭക്തൻ എഴുതുന്നത്.

എത്രയും പ്രിയപ്പെട്ട സഹോദരിമാരെ , നിങ്ങൾ ഈ അടുത്ത് ഈ പുണ്യപുരാതന ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി നിലനിൽക്കുന്ന ആർത്തവുമുള്ള സ്ത്രീകൾ പ്രവേശിക്കരുത് , അത് അമ്പലം ആശുദ്ധമാക്കും എന്ന ആചാരത്തിനു എതിരെ സമരം ചെയ്യുന്നതായി അറിഞ്ഞു. സ്ത്രീപുരുഷ സമത്വം നിലനില്കേണ്ട ഈ വൈകിയ വേളയിലും , നിങ്ങൾ തരുണി മണികൾക്കു വിഘ്നം നേരിട്ടത്തിൽ വളരെ വിഷമം ഉണ്ട്. പണ്ട് ഇത് പോലെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് അമ്പലത്തിൽ പ്രവേശനമില്ല എന്നും ഒരു ആചാരമുണ്ടായിരുന്നു. നമ്മുടെ നവോഥാന നായകരുടെ ശക്തമായ ഇടപെടൽ മൂലം അത് ഒരു പരുതി വരെ മാറ്റി കഴിഞ്ഞു. അതുപോലെയാണ് ഇതും . ഈ പറഞ്ഞ രണ്ടു കാര്യങ്ങളിലും ദൈവങ്ങൾ നിരപരാധിയാണെന്ന് പറയട്ടെ. അയ്യപ്പൻ അങ്ങനെ പറഞ്ഞു എങ്കിൽ , പണ്ട് ഈ കാടും മലയും കയറി ബുദ്ധിമുട്ടണ്ട എന്ന് കരുതിയും , മനസ്സും ശരീരവും ശുദ്ധിയാവാൻ വൃതമെടുത്ത അയ്യപ്പഭകതന്മാരുടെ മനസ്സ് ശുദ്ധിയിൽ നിലനിർത്താനും ആവണം , അല്ലാതെ തരമില്ല. ആയതിനാൽ നിങ്ങളിങ്ങനെ സമരം ചെയ്യണ്ട കാര്യമൊന്നും ഇല്ല. എന്തായാലും അയ്യപ്പന് വല്ലാത്ത മനോവിഷമിത്തിൽ തന്നെ ആയിരിക്കും. ശുദ്ധി , കഠിന വൃതം , സന്യാസം എന്നോക്കെ പറഞ്ഞു ഇവിടെ എത്തുന്ന വീര വിക്രമ അനുഷ്ഠാന വർത്ഥികളായ പല പുരുഷ കേസരികളും , സുന്ദരമായ ആ വനത്തിൽ , അവിടെ മാത്രമല്ല തീർത്ഥാടനം നടത്തുന്ന മിക്ക സ്ഥലത്തും അപ്പിയിട്ടും , മൂത്രമൊഴിച്ചും , തുപ്പിയും , കുപ്പി , ഭക്ഷനാവശിഷ്ടങ്ങൾ എന്നിവ വലിച്ചെറിഞ്ഞു നല്ലപ്പോലെ ശുചിത്വം സംരക്ഷിച്ചു വരികയാണ്. ആയതിനാൽ ഭവതികൾ ചാടി പുറപ്പെട്ടു വരുന്ന പക്ഷം ഇതൊക്കെ കണ്ടു മനസ്സ് മടുക്കും , മാത്രവുമല്ല ദർശനം കിട്ടാൻ തല്ലുകൂടുകയും , കൂക്കി വിളിക്കുകയും , തള്ളുകയും പുലഭ്യം പറയുകയും , പെപ്സി കുടിക്കുകയും ചെയുന്ന ഭക്ത ശിരോമണികൾ നിങ്ങളുടെ സമരം ചെയ്തും , സ്ത്രീശാക്തീകരണത്തിനും നടക്കുന്ന മഹിളാരക്തങ്ങൾക്കു ഒരു അല്പം ബുദ്ധിമുട്ടു ആയിരിക്കും. എന്നി അഥവാ വന്നേ തീരു എന്ന് ആണെങ്കിൽ നിങ്ങൾ മേല്പറഞ്ഞ കലാപരിപാടികൾ ചെയ്യാതെ അവിടം വൃത്തിയായി സൂക്ഷിക്കണം എന്നും അതിലും പുരുഷന്മാരെ അനുകരികരുത് എന്നും  അപേക്ഷിക്കുന്നു. പിന്നെ മലയിൽ കയറുക എന്നത് അയ്യപ്പനെ കാണുക എന്നതിനേക്കാൾ ഉപരി ഈഗോ പ്രശ്ന ആക്കരുത് , അങ്ങനെ ആണ് എങ്കിൽ "ഞങ്ങൾ വീട്ടിൽ ഇരിക്കും , അയ്യപ്പൻ ഞങ്ങളെ വന്നു കാണട്ടെ" എന്ന് സമരം പരിഷ്കാരിച്ചാൽ നന്നായിരിക്കും.അല്ലെങ്കിൽ അയ്യപ്പൻ പരസ്യമായി മാപ്പു പറയുക എന്ന് പറഞ്ഞു സത്യഗ്രഹം , ഒരു റിലേ നിരാഹാര സമരം , അല്ലെങ്കിൽ മല ബഹികരിക്കുക തുടങ്ങിയതിനു ശക്തമായ ഈഗോ വാല്യൂ ഉണ്ട് , മാത്രമല്ല ഈ ആശയങ്ങൾ നടപ്പിൽ വരുത്തിയാൽ പുരുഷ വർഗ്ഗം ചമ്മി പോക്കും , നിങ്ങൾ കഷ്ടപ്പെട്ടു മല കയറുകയും വേണ്ട  കാരണം നിങ്ങളെ കാണണ്ട എന്ന് പറഞ്ഞ ഒരു പുരുഷദൈവത്തെ നിങ്ങൾ അങ്ങോട്ട് ചെന്ന് കാണുമ്പോൾ സ്ത്രീ അവിടെയും താഴുകയാണലോ എന്ന് ഓർക്കുമ്പോൾ എനിക്ക് ഒരു വിഷമം!!! എന്നി ഭക്തി തന്നെയാണ് മുഖ്യധാരാ എന്ന് ഇരിക്കട്ടെ , അപ്പോൾ സർവ്വവ്യാപിയായ ദൈവത്തെ തൊഴാൻ ഒരു ഫോട്ടോ പോലും വെക്കേണ്ട , എന്നി അല്ല മല കയറുകയാണ് ലക്ഷ്യമെങ്കിൽ , നല്ല രീതിയിൽ അങ്ങോട്ട് കയറിയാൽ ഒരു ട്രെക്കിങ്ങ് കഴിഞ്ഞു ധ്യാനിച്ച സുഖം കിട്ടും.
സ്വാമി ശരണം

No comments:

Post a Comment