അങ്ങനെ എന്തോ ഭാഗ്യം കൊണ്ട് വീണു കിട്ടിയ ഒഴിവിന് , വേറെ ഒരു പണിയും ഇല്ലാത്തൊണ്ടു വീട് ചുറ്റാൻ തീരുമാനിച്ചു. അങ്ങനെ പഴയ ഓർമകൾ ഒക്കെ അയവിറക്കി നടക്കുമ്പോളാണ് , ഇവരെ കണ്ടത്. ഏതു പൊതുഅവധി ദിനമായാലും , രാത്രി ആയാലും പകലയാലും ഇവർ അതി ഗംഭീരമായി പണിയെടുക്കും , കുറെ പഠിക്കാൻ ഉണ്ട് ഈ വിദ്വാന്മാരിൽ നിന്ന്... പുള്ളിയുറുമ്പുകളുടെ മെയിൻ എക്സ്പ്രസ്സ് ഹൈവേ ആണ് , അമ്മ നാരകത്തിൽ നിന്ന് മാവിലേക്ക് നീട്ടി കിട്ടിയ ഈ കയറു , മാവിൽ നിന്ന് നാരാകാത്തിലേക്ക് സുഖവാസത്തിനും , നാരകത്തിൽ നിന്ന് സാധനസാമഗ്രികൾ വാങ്ങാനും , ഇവർ ഇത് ഉപയോഗിക്കുന്നുണ്ടത്രെ .... asus zenphonil വലിയ കഴിവോ ഭീകരതയോ ഒന്നും ഇല്ലാതെ എടുത്ത ഒരു സാധാഫോട്ടോ
No comments:
Post a Comment